Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈത്തടത്തിൽ മറുകുണ്ടെങ്കിൽ സമ്പന്നരാകും!! എന്താണ് മോമോളജി നിങ്ങളെക്കുറിച്ച് പറയുന്നത്

ശരീരത്തിലുള്ള മറുകുകള്‍ വ്യക്തികളുടെ സ്വഭാവത്തെക്കുറിച്ച് പരാമർശിക്കുന്ന മോമോളജി ജ്യോതിഷത്തിന്റെ ശാഖയാണ്. സ്ത്രീകളുടേയും പുരുഷന്മാരുടേയും ശരീരത്തിൽ കാണപ്പെടുന്ന മറുകുകൾ അനുസരിച്ച് ഭാഗ്യങ്ങളും കഷ്ടപ്പാടുകളും നിര്‍ണയിക്കപ്പെടുമെന്നുമാണ് മോമോളജി വ്യക്തമാക്കുന്നത്.

സ്ത്രീകള്‍ക്ക് നെറ്റിയിൽ മറുകെങ്കില്‍‍

സ്ത്രീകള്‍ക്ക് നെറ്റിയിൽ മറുകെങ്കില്‍‍



സ്ത്രീകൾക്ക് നെറ്റിയുടെ മധ്യത്തില്‍ മറുകുണ്ടായാൽ‍ ഐശ്വര്യവും ധനവും തേടിവരുമെന്നാണ് മോമോളജി പറയുന്നത്. കഴുത്തിന്റെ മുൻവശത്ത് തേനിന്റെ നിറത്തിലുള്ള മറുക് കാണപ്പെടുന്ന സ്ത്രീകൾ വിദ്യാസമ്പന്നരാകുമെന്നും ശാസ്ത്രം പറയുന്നത്.

പുരുഷന്മാർക്ക് മറുകെങ്കിൽ

പുരുഷന്മാർക്ക് മറുകെങ്കിൽ


പുരുഷന്മാർക്ക് ചെവിയുടെ ഉള്ളിലോ പുറത്തോ ചുവന്ന നിറത്തിലുള്ള മറുക് ഉള്ളവർക്ക് ധനമുണ്ടാകും. കഴുത്തിന് പിൻഭാഗത്താണ് മറുകെങ്കിൽ പുരുഷൻ കർനിരതനായിരിക്കുമെന്നാണ് പറയപ്പെടുന്നത്. കറുത്ത നിറത്തിലുള്ളതോ ചുവന്ന നിറത്തിലുള്ളതോ ഉള്ള മറുകാണെങ്കിൽ സമ്പന്നനാകുമെന്നാണ് മാമോളജി പറയുന്നത്.

സ്ത്രീകൾക്കു പുരുഷനും മറുക്

സ്ത്രീകൾക്കു പുരുഷനും മറുക്

സ്ത്രീകൾക്ക് ശരീരത്തിന്റെ ഇടതുവശത്തും പുരുഷന്മാർക്ക് ശരീരത്തിന്റെ വലതുവശത്തും മറുകുണ്ടാകുന്നത് ശുഭലക്ഷണമാണ്. ശരീരത്തിന്റെ പിറകുവശത്ത് മറുക് ഉണ്ടാകുന്നത് ഭാഗ്യസൂചകമാണ്.

തുടയിൽ മറുക്

തുടയിൽ മറുക്

തുടകളിലാണ് മറുകുള്ളതെങ്കിൽ മികച്ച ലൈംഗിക ജീവിതമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത്തരക്കാരുടെ ലൈംഗിക ശേഷി ഏറ്റക്കുറച്ചിലില്ലാതെ തുടരുമെന്നാണ്. രഹസ്യഭാഗത്താണ് മറുകുണ്ടെങ്കിലും ലൈംഗിക ജീവിതം മെച്ചപ്പെട്ടതായിരിക്കുമെന്നാണ് കണ്ടെത്തല്‍.

കവിളിലെ മറുക് പറയുന്നത്

കവിളിലെ മറുക് പറയുന്നത്

വിശ്വസിക്കുന്നവരുടെ അടുത്ത് എല്ലാക്കാര്യങ്ങളും തുറന്നുപറയുന്ന ഇത്തരക്കാർ ആകർഷണീയരായിരിക്കാൻ ആഗ്രഹിക്കുന്നവരല്ല. ആത്മാർത്ഥതയാണ് ഇവരുടെ മുഖമുദ്ര.

നെറ്റിയുടെ ഏത് ഭാഗത്ത്

നെറ്റിയുടെ ഏത് ഭാഗത്ത്

നെറ്റിയുടെ ഇടത് ഭാഗത്ത് കാണപ്പെടുന്ന മറുകുകൾ അശുഭലക്ഷണമാണെന്ന് കണക്കാക്കപ്പെടുന്നു. ആത്മാര്‍ത്ഥ പ്രകടിപ്പിക്കുകയും കഷ്ടപ്പെടാനുള്ള സന്നദ്ധത കാണിക്കുമെങ്കിലും ഇത് ശരിയായ ഫലം നല്‍കിക്കൊള്ളണമെന്നില്ല. ഇവർ പ്രശസ്തരാകും. നേതൃപാടവമുള്ള ഇത്തരക്കാർ വീടിനോട് അടുപ്പം സൂക്ഷിക്കുന്നവരായിരിക്കും. എന്നാൽ പുരികങ്ങള്‍ക്കിടയിലാണ് മറുകെങ്കിൽ‍ ജീവിത്തിൽ ഉയർച്ചയും സമ്പത്തിൽ വർ‍ധനവും ഉണ്ടാകും.

മാറിൽ മറുകുണ്ടെങ്കിൽ

മാറിൽ മറുകുണ്ടെങ്കിൽ


മാറിൽ മറുക് കാണപ്പെടുന്നവർ ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. ജീവിതത്തിൽ ജയിക്കാൻ മാത്രമായിരിക്കും ഇവർക്ക് അവസരങ്ങൾ ലഭിക്കുക. ഒരു കാര്യവും എളുപ്പത്തിൽ‍ ചെയ്തുു തീർക്കുന്നത് ഇഷ്ടപ്പെടുന്നവരായിരിക്കില്ല ഇത്തരക്കാർ.

തോളിൽ മറുക്

തോളിൽ മറുക്

തോളിൽ മറുകുള്ളവർ വികാരജീവികളായിരിക്കും. ട്രെന്‍ഡിന് അനുസൃതമായി ജീവിക്കാൻ വശമില്ലാത്ത ഇവര്‍ തങ്ങൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾ കണ്ടെത്തുന്നതിനും തികഞ്ഞ പരാജയമായിരിക്കും. സൗന്ദര്യമുള്ള ഇവർക്ക് മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവും ഉണ്ടായിരിക്കും.

ചിന്തിക്കുന്നവരായിരിക്കും കാലിൽ മറുകുള്ളവർ‍

ചിന്തിക്കുന്നവരായിരിക്കും കാലിൽ മറുകുള്ളവർ‍

കാലിന്റെ പാദത്തിലാണ് മറുകുള്ളതെങ്കിൽ കാടുകയറി ചിന്തിക്കുന്നവരായിരിക്കും. യാത്രകളോട് ഇഷ്ടം പുലർത്തുന്ന ഇവർ സ്വതന്ത്രരായി പറന്നുനടക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. തൊഴിൽ രംഗങ്ങളിൽ‍ തിളങ്ങാന്‍ ശേഷിയുള്ളവരായിരിക്കും ഇത്തരക്കാർ.

കയ്യിൽ മറുകുള്ളവരെ സൂക്ഷിക്കണം!!

കയ്യിൽ മറുകുള്ളവരെ സൂക്ഷിക്കണം!!

കയ്യിൽ‍ മറുകുള്ളവര്‍ വൻ‍ സമ്പത്തിന് ഉടമകളായിരിക്കും. നേതൃപാടവമുള്ള ഇത്തരക്കാർ നേതൃസ്ഥാനത്ത് ഇരിക്കാൻ യോഗ്യരുമായിരിക്കും. മറുക് കൈവെള്ളയിലാണെങ്കിലും ധനികരായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+