കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ ആല്‍മരത്തെ പൂജിക്കുന്നത് എന്തിന്? ആൽമരത്തെയും ആല്‍മര പ്രദക്ഷിണത്തെയും കൂടുതൽ അറിയാം...

Google Oneindia Malayalam News

ശനിദോഷപരിഹാരത്തിനും, ദാമ്പത്തിക ഭദ്രതക്കും, ത്രിമൂര്‍ത്തികളുടെ അനുഗ്രഹത്തിനും ആല്‍മര പ്രദക്ഷിണം ഉത്തമം. സ്ത്രീകള്‍ ആല്‍മരത്തെ പൂജിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്നറിയാം. ക്ഷേത്രത്തില്‍ പോകുന്നത് ദേവപ്രീതിക്ക് വേണ്ടിയാണ് പിന്നെന്തിന് വെറുമൊരൂ വൃക്ഷമായ ആല്‍മരത്തെ വന്ദിക്കണമെന്ന ചിന്ത പലരിലും ഉണ്ടാവാം. എന്നാല്‍ ഈ മനോഭാവം തെററാണെന്ന് ആചാര്യന്മാര്‍ പറയൂന്നൂ. ത്രിമൂര്‍ത്തി സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ആല്‍മരത്തെ ഹൈന്ദവ വിശ്വാസ പ്രകാരം 7 തവണയാണ് പ്രദക്ഷിണം ചെയ്യേണ്ടത്.


ക്ഷേത്ര ദര്‍ശനം നടത്തൂമ്പോള്‍ ഇത്തരത്തില്‍ ആല്‍മരത്തെ യഥാവിധി 7 പ്രദക്ഷിണം നടത്തൂന്നതിലൂടെ ഒരാള്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. മഹര്‍ഷിമാരും യോഗികളും അറിവുപകര്‍ന്നു കൊടുക്കാനും, ധ്യനിക്കാനും തിരഞ്ഞെടുത്തിരുന്നതും ഈ വൃക്ഷത്തിന്റെ തണലായിരുന്നു. ബുദ്ധന് ജ്ഞാനോദയം ഉണ്ടായത് അരയാലിനു ചുവട്ടില്‍ വെച്ചായതിനാലാണ് ഈ വൃക്ഷത്തെ ബോധിവൃക്ഷം എന്നറിയപ്പെടുന്നത്. ആല്‍മരത്തിന്റെ പ്രത്യേകതകള്‍ വായിക്കാം...

ചിത്രങ്ങള്‍ കടപ്പാട് : വിക്കിപീഡിയ

കര്‍ക്കടകമാസ ആചാരങ്ങളെ കുറിച്ചറിയൂ...കര്‍ക്കടകമാസ ആചാരങ്ങളെ കുറിച്ചറിയൂ...

ആൽമര പ്രദക്ഷിണം

ആൽമര പ്രദക്ഷിണം

ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുന്ന ഒരാളിലേക്ക് ഓക്‌സിജന്റെ വലിയൊരു പ്രവാഹം ഉണ്ടാകുന്നു. ധാരാളമായി ഓക്‌സിജനും പ്രകാശവും പ്രദാനം ചെയ്യാന്‍ കഴിവുളള വൃക്ഷമാണ് ആല്‍ എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വലിയ അളവില്‍ വലിച്ചെടുക്കുകയും ഓക്‌സിജനെ ധാരാളം പുറത്തു വിടുകയും ചെയ്യുന്ന ആല്‍മരം ഒരാളില്‍ നിറക്കുന്ന ഉണര്‍വ് ചെറുതല്ല.

സദാസമയവും ആല്‍ മരത്തിന്റെ ഇലകള്‍ കാറ്റില്‍ ഇളകുന്നതിനാല്‍ പ്രാണവായുവിന്റെ ഒഴുക്ക് പരിസരപ്രദേശത്തെ വായുവിനെ ശുദ്ധമാക്കി നിര്‍ത്തുന്നു. ഇതുകൂടാതെ ഓസോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുളള വൃക്ഷം കൂടിയാണ് ആല്‍മരം. വൃക്ഷരാജന്‍ എന്നറിയപ്പെടുന്ന ആലിനെ 7 തവണ പ്രദക്ഷിണം ചെയ്യുന്നതിലൂടെ ശ്വസന പ്രക്രീയ ശുദ്ധീകരീക്കാനും ശരീരത്തിന് ലഘുവ്യായാമം ലഭ്യമാക്കാനും സാധിക്കുന്നു.

ആല്‍വൃക്ഷ പ്രദക്ഷിണ സമയത്ത് ചൊല്ലുന്ന മന്ത്രം

ആല്‍വൃക്ഷ പ്രദക്ഷിണ സമയത്ത് ചൊല്ലുന്ന മന്ത്രം

ആത്മീയവൂം ആരോഗ്യപരവുമായ ഉണര്‍വ് ഒരേ സമയം ഇതിലൂടെ ലഭിക്കുന്നു. ശനിദോഷ പരിഹാരമായും അരയാല്‍ പ്രദക്ഷണം ആചരിച്ചു വരുന്നു. പഞ്ചാക്ഷരി മന്ത്രം ഓം നമ:ശിവായ ചൊല്ലിക്കൊണ്ടാണ് ശനിദോഷമുളളവര്‍ പ്രദക്ഷിണം നടത്തേണ്ടത്. ആല്‍വൃക്ഷ പ്രദക്ഷിണ സമയത്ത് ചൊല്ലുന്ന മന്ത്രം:

മൂലതോ: ബ്രഹ്മരൂപായ

മദ്ധ്യതോ; വിഷ്ണുരൂപിണേ

അഗ്രേത: ശിവരൂപായ

വൃക്ഷരാജായതേ നമ:

വൃക്ഷരാജൻ

വൃക്ഷരാജൻ

അരയാലിനെ എത്രതവണ പ്രദക്ഷിണം ചെയ്യുന്നു എന്നതിനനുസരിച്ച് വിവിധ ഗുണങ്ങളും ലഭ്യമാകും എന്നും പറയപ്പെടുന്നുണ്ട്. ഒന്നു മുതല്‍ ഇരുപത്തിയൊന്നു തവണ പ്രദക്ഷിണം ചെയ്യാമെന്നും ഇങ്ങനെ ചെയ്യുന്നതിലൂടെ ആഗ്രഹങ്ങളുടെ സാഫല്യമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഭഗവത് ഗീതയില്‍ കൃഷ്ണന്‍ പറയുന്നത് വൃക്ഷങ്ങളില്‍ വെച്ച് ഞാന്‍ അരയാലാകുന്നു എന്നതാണ്.

വൃക്ഷരാജന്‍ എന്ന പദവിയും അരയാലിനുളളത്. ഇതെല്ലാം ആല്‍മരത്തിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ലോകാവസാനത്തിന്റെ മഹാപ്രളയകാലത്ത് പ്രളയജലത്തിനു മുകളില്‍ കൃഷണന്‍ ആലിലയില്‍ ശിശുരൂപത്തില്‍ കുടികൊളളുന്നു എന്ന സങ്കല്‍പ്പവും നിലനില്‍ക്കുന്നുണ്ട്. ദേശിയവൃക്ഷമെന്ന പദവിയും അരയാലിനുണ്ട്.

മഹാഭാരതത്തിലെ അരയാൽ

മഹാഭാരതത്തിലെ അരയാൽ

മഹാഭാരതത്തില്‍ പതിവ്രതയായ സാവിത്രിയുടെ കഥയെ പരാമര്‍ശിക്കുന്നിടത്ത് അരയാലിനു പ്രാധാന്യമുണ്ട്. അരയാലിനടുത്തുവെച്ചാണ് സാവിത്രിക്ക് ഭര്‍ത്താവായ സത്യവാനെ നഷ്ടമായത്. വിവാഹത്തിന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേ ഭര്‍ത്താവിനെ നഷ്ടമായ സാവിത്രി ഭര്‍ത്താവിന്റെ ജീവനു വേണ്ടി യമനെ പിന്‍തുടര്‍ന്ന് യമലോകം വരെചെന്നെത്തി.

ഒടുവില്‍ സാവിത്രിയുടെ ബുദ്ധിയിലും ചാരിത്രത്തിലും ഭര്‍തൃഭക്തിയിലും സന്തുഷ്ടമായ യമന്‍ സത്യവാനെ പുനര്‍ജ്ജീവന്‍ നല്‍കുകയായിരുന്നു. സാവിത്രിക്ക് മരണപ്പെട്ട തന്റെ ഭര്‍ത്താവിനെ തിരിച്ചുലഭിച്ചതിന്റെ ഓര്‍മ്മക്കായാണ് വിവാഹിതരായ ഹിന്ദുസ്ത്രീകള്‍ വടസാവിത്രി വ്രതം എന്ന ചടങ്ങ് ആചരിക്കുന്നത്. ആല്‍മരത്തെ പ്രദക്ഷിണം ചെയ്ത് അതില്‍ ആചാരപ്രകാരം ചരടുകള്‍ ബന്ധിക്കുന്ന ചടങ്ങാണിത്.

വട സാവിത്രി വ്രതം

വട സാവിത്രി വ്രതം

അനശ്വരതയുടെയും മരണമില്ലായ്മയുടെയും വൃക്ഷമായാണ് അരയാല്‍ അറിയപ്പെടുന്നത്. മരണംവരെ തന്റെ സിന്ദൂരരേഖയിലെ കുങ്കുമം മായരുതെന്ന ഒരു സ്ത്രീയുടെ ആഗ്രഹമാണത്രെ ഈ വിശ്വാസത്തിനു പിന്നിലുളളത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസും ആരോഗ്യവും തേടിയും ദാമ്പത്യസുഖത്തിനും വേണ്ടിയും സ്ത്രീകള്‍ ആല്‍മരത്തെ ആരാധിക്കുന്നു.

പഴയകാലത്ത് ഭര്‍ത്താവിന്റെ മരണശേഷം വിധവകളായ സ്ത്രീകളുടെ ജീവിതം ദുസഹമായിരുന്നു എന്ന കാര്യവും ഈ ചടങ്ങിന്റെ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുന്നു. വടസാവിത്രിപൂജയില്‍ പേരാലിനെയാണ് ആരാധിച്ചുവരുന്നത്. പകല്‍സമയത്ത്് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ പരമാവധി ഓസോണ്‍ പുറത്തുവിടുന്ന വൃക്ഷമാണ് അരയാല്‍. ശരീരത്തിലേക്ക് ഓസോണിനെ ആഗീരണം ചെയ്യുന്നതിലൂടെ സ്ത്രീകളിലെ പ്രത്യുല്‍പ്പാദനശേഷി കൂടുന്നു എന്നാണ് പറയപ്പെടുന്നത്.

ആൽമരവും ഓസോണും

ആൽമരവും ഓസോണും

വടവൃക്ഷത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ചെറുവ്യായമത്തിലൂടെ ശ്വാസകോശം കൂടുതലായി തുറക്കുകയും കൂടുതല്‍ ശ്വാസം ഉളളിലേക്ക് ഒഴുകുകയും ചെയ്യുന്നു. ഒസോണ്‍ കൂടുതലായി ശരീരത്തിലേക്ക് എത്തുന്നതോടെ യൂട്രസ് കൂടുതല്‍ ശക്തമാകുന്നു. ഓസോണിന്റെ പ്രവാഹം ഫലോപ്പിയന്‍ ട്യൂബുകളെ ശക്തിപ്പെടുത്തുന്നു. ഇതിലൂടെ ബീജത്തെആഗീരണം ചെയ്യാനുളള കഴിവ് ഫലോപ്പിയന്‍ ട്യൂബുകള്‍ക്ക് കൂടുന്നു.

ഗുരുത്വാകര്‍ഷണ ബലം കൂടുതലുളള കൃഷ്ണപക്ഷകാലത്ത്് അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് കൂടുതല്‍ ഓസോണ്‍ ശരീരത്തിലേക്ക് ആഗീരണം ചെയ്യാന്‍ സഹായകമാണ്. രാത്രികാലത്താണ് ആല്‍മരം കാര്‍ബണ്‍ഡൈഓക്‌സൈഡിനെ വലിയഅളവില്‍ പുറന്തളളുന്നത്. അതിനാല്‍ രാത്രികാലങ്ങളില്‍ ആല്‍മരത്തിനു ചുവടെ കിടന്നുറങ്ങുന്നത് ശരീരത്തിലെ ഓക്‌സിജന്റെ അളവ്് കുറയാന്‍ കാരണമാകും എന്നു പറയപ്പെടുന്നു.

English summary
what is the importance of banyan tree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X