കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലില്‍ മി‍ഞ്ചിയണിഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ മറന്നേക്കൂ: ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം!!

Google Oneindia Malayalam News

ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ് കാലിൽ മിഞ്ചി അണിയുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീകളാണ് കാലിൽ മിഞ്ചി അണിയാറുള്ളത്. എന്നാല്‍ ഫാഷന്റെ ഭാഗമായി അവിവാഹിതരായ പെണ്‍കുട്ടികളും കാലില്‍ മിഞ്ചി അണിയാറുണ്ട്. ഫാഷന് പുറമേ ആരോഗ്യപരമായും പല നേട്ടങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പരമ്പരാഗത മി‌ഞ്ചികള്‍ വെള്ളിയിലോ സ്വർണ്ണത്തിലോ തീർത്തവയാണ്. എന്നാൽ കാലാനുസൃതമായ മാറ്റങ്ങൾ മിഞ്ചിയിലും ഉണ്ടായിട്ടുണ്ട്. ഇതോടെ സ്റ്റീലിലും അലൂമിനിയത്തിലും തുടങ്ങി പല ലോഹങ്ങളിൽ നിർമിച്ച മിഞ്ചികള്‍ വിപണിയും പെൺമനസ്സും കീഴടക്കി.

വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അപ്പുറം മിഞ്ചിയ്ക്ക് ആരോഗ്യപരമായ ഗുണമേന്മകൾ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും സുമംഗലികളാവുന്ന സ്ത്രീകൾക്ക് മിഞ്ചി അണിയിച്ച് കൊടുക്കുന്നത് ഒരു ആചാരം തന്നെയാണ്.

 രക്തസമ്മര്‍ദ്ദം കുറയും

രക്തസമ്മര്‍ദ്ദം കുറയും

സ്ത്രീകൾ കാലിന്റെ രണ്ടാമത്തെ വിരലിൽ മിഞ്ചി അണിയുന്നത് രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടുമെന്നും മിഞ്ചിയണിയുന്നത് രക്തം ഗർഭാശയത്തിലെത്താൻ സഹായിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രം പറയുന്നത്. അതേ സമയം സ്ത്രീകളിലെ ലൈംഗിക താൽപ്പര്യം വർധിപ്പിക്കുന്നതിനും മിഞ്ചികൾക്ക് പങ്കുണ്ടെന്നും പറയപ്പെടുന്നു.

ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം

ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം

സ്ത്രീകള്‍ രണ്ടുകാലിലെയും രണ്ടാമത്തെ വിരലിൽ മിഞ്ചി അണിയുന്നത് ആർത്തവം കൃത്യമാകാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. വെള്ളിയിൽ നിർമിക്കുന്ന മിഞ്ചികളാണ് ശരീരത്തിന് അനുയോജ്യം. ഊർജ്ജം കടത്തിവിടാൻ കഴിവുള്ള ലോഹമാണ് വെള്ളി. അതിനാല്‍ ഭൂമിയില്‍ നിന്നുള്ള ഊർജ്ജം വലിച്ചെടുത്ത് ശരീരത്തിലെത്തിക്കാന്‍ ഈ മിഞ്ചികള്‍ സഹായിക്കുന്നു. ഇത് സ്ത്രീകളെ ഊര്‍ജ്ജസ്വലരാക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തൽ.

 പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും

പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും

സ്ത്രീകൾ കാലിൽ മിഞ്ചി അണിയുന്നത് അമിത പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. കാലിന്റെ രണ്ടാമത്തെ വിരലിന്റെ ഞരമ്പ് ഗർഭാശവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ് എന്നാണ് പറയപ്പെടുന്നത്. ഇത് രക്തസമ്മർദ്ദത്തെ കൃത്യമായ തോതിൽ നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്നും ജ്യോതിഷർ പറയുന്നു. ഗര്‍ഭാശയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.

ഗർഭിണികൾ മിഞ്ചി ധരിച്ചാൽ

ഗർഭിണികൾ മിഞ്ചി ധരിച്ചാൽ


ഗർഭിണികളായ സ്ത്രീകള്‍ കാലിൽ മിഞ്ചി ധരിച്ചാൽ മനസ്സ് ശാന്തമായിരിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഗർഭകാലത്ത് സ്ത്രീകളെ ബാധിക്കുന്ന ഉയർന്ന രക്തസമ്മര്‍ത്തിൽ നിന്നും ഇത് സ്ത്രീകൾക്ക് ആശ്വാസമേകുന്നു. വേദനയെ ഇല്ലാതാക്കാനുള്ള കഴിവ് മിഞ്ചികൾക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നതിനാൽ പ്രസവ വേദന നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

English summary
What is toe and its adwantages for woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X