• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാല് പറയും മനസ്സിലുള്ളതെല്ലാം!! പെരുവിരലിന് നീളം കൂടിയാൽ ഉത്സാഹശാലികൾ, നിങ്ങൾ അറിയേണ്ടത്

മുഖം നോക്കി വ്യക്തിയുടെ ലക്ഷണം പറയുന്ന രീതി പണ്ടുകാലം മുതല്‍ തന്നെ നിലവിലുണ്ട്. എന്നാൽ വ്യക്തികളുടെ കാല് നോക്കിയും വ്യക്തിയുടെ സ്വഭാവം നിര്‍ണയിക്കാൻ സാധിക്കും. പാദത്തിന്റെ ആകൃതി, വിരലുകളുടെ വലിപ്പം, രൂപം എന്നിവയുടെ വ്യക്തിയെ സ്വഭാവത്തെ തുറന്ന് കാണിക്കുമെന്നാണ് കണ്ടെത്തലുകൾ. അടുത്തറിയാത്ത വ്യക്തികളെ എളുപ്പത്തിൽ മനസിലാക്കാന്‍ ഇത് സഹായിക്കുമെന്നാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്.

തള്ളവിരലിന് നീളം കൂടിയാൽ‍

തള്ളവിരലിന് നീളം കൂടിയാൽ‍

കാലിന്റെ തള്ളവിരലിന് മറ്റ് വിരലുകളെക്കാൾ‍ വലിപ്പം കൂടുതലാണെങ്കില്‍ ഇത്തരക്കാർ ഉത്സാഹ ശീലം കൂടിയവരായിരിക്കും. ചട്ടക്കൂടുകൾക്ക് പുറത്തിറങ്ങി ചിന്തിക്കുന്ന ഇത്തരക്കാർ സർഗ്ഗാത്മക കഴിവുകൾ ഉള്ളവരുമായിരിക്കും. ഒരുകാര്യത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ‍ കഴിയുന്നവരായിരിക്കും ഇത്തരക്കാർ. തള്ളവിരൽ മറ്റ് വിരലുകളേക്കാൾ ചെറുതായി കാണപ്പെടുന്നവർ ഒരേ സമയം പല കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നവരാണ്. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ഇവർക്ക് അനായാസമായി ചെയ്യാന്‍ സാധിക്കും. തന്റെ ആശയങ്ങള്‍ മറ്റുള്ളവരിലെത്തിക്കാന്‍ കഴിവുള്ള ഇത്തരക്കാർ‍ ഇത് മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാനും ഇവർക്ക് പ്രത്യേക പാടവമുണ്ട്. എല്ലാ കാര്യങ്ങളും സമയാധിഷ്ഠിതമായി പൂർത്തിയാക്കുന്നതിൽ ഇവര്‍ക്ക് പ്രത്യേക കഴിവുതന്നെ ഉണ്ടായിരിക്കും.

രണ്ടാമത്തെ വിരലാണ് വലുതെങ്കിൽ

രണ്ടാമത്തെ വിരലാണ് വലുതെങ്കിൽ

നേതൃത്വഗുണമുള്ളവരായിരിക്കും രണ്ടാമത്തെ വിരൽ വലുതായി കാണപ്പെടുന്നവർ. എടുക്കുന്ന തീരുമാനങ്ങളിൽ‍ ഉറച്ചുവിശ്വസിക്കുന്ന ഇക്കൂട്ടർ തെറ്റായാലും ശരിയായാലും ഇതിൽ‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറാവില്ല. രണ്ടാമത്തേത് ചെറിയ വിരൽ ആയിട്ടുള്ളവർ തങ്ങള്‍ക്കുള്ള അവസരങ്ങൾക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നവരായിരിക്കും. എന്നാൽ സ്വന്തം നിലപാടിൽ ഉറച്ചുനില്‍ക്കാൻ കഴിയാത്തവരായിക്കും ഇത്തരക്കാർ.

മൂന്നാമത്തെ വിരൽ ബുദ്ധിയെക്കുറിച്ച് പറയും

മൂന്നാമത്തെ വിരൽ ബുദ്ധിയെക്കുറിച്ച് പറയും

മൂന്നാമത്തെ വിരൽ മറ്റ് വിരലുകളെ അപേക്ഷിച്ച് വലുതാണെങ്കിൽ ചെയ്യുന്ന ജോലിയില്‍ അഗ്രഗണ്യനായിരിക്കും. ചെയ്യുന്ന ഓരോ കാര്യങ്ങളോടും 100 ശതമാനം ആത്മാർത്ഥത പുലർത്താൻ കഴിയുന്നവരായിരിക്കും ഇത്തരക്കാർ. ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ പോലും പൂർണത ആഗ്രഹിക്കുന്നവരായിരിക്കും. മൂന്നാമത്തെ വിരൽ മറ്റ് വിരലുകളെക്കാൾ ചെറുതാണെങ്കിൽ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവരായിരിക്കും.

നാലാമത്തെ വിരലിന്റെ വലിപ്പം

നാലാമത്തെ വിരലിന്റെ വലിപ്പം

നാലാമത്തെ വിരൽ‍ ചെറുതും വളഞ്ഞതുമാണെങ്കിൽ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവരായിരിക്കും. ചെറിയ വിരൽ‍ മറ്റ് വിരലുകളേക്കാൾ ചെറുതാണെങ്കിൽ കുടുംബത്തെക്കുറിച്ച് ശ്രദ്ധ ചെലുത്താത്തവരോ ഉത്തരവാദത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവരോ ആയിരിക്കും. അഞ്ചാമത്തെ വിരല്‍ വലുതാണെങ്കില്‍ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നവായിരിക്കും.

കാല് സമചതുരാകൃതിയിലെങ്കിൽ

കാല് സമചതുരാകൃതിയിലെങ്കിൽ

കാലിന്റെ ആകൃതി സമചതുരമാണെങ്കിൽ എല്ലാ വിരലുകൾക്കും ഒറേ നീളമായിരിക്കും ഉണ്ടാകുക. പ്രായോഗിക ബുദ്ധി കൂടുതലുള്ളവരായിരിക്കും ഇത്തരത്തിൽ ചതുരാകൃതിയിലുള്ള പാദമുള്ളവര്‍. ജീവിതത്തിൽ‍ ഓരോ തീരുമാനങ്ങളും എടുക്കുന്നതിന് മുമ്പായി ഏറെ ചിന്തിക്കുന്നവരായിരിക്കും ഇത്തരക്കാർ.

എന്താണ് ഗ്രീക്ക് പാദങ്ങള്‍

എന്താണ് ഗ്രീക്ക് പാദങ്ങള്‍

രണ്ടാമത്തെ വിരലിന് മറ്റ് വിരലുകളേക്കാൾ നീളമുള്ളവയായിരിക്കും ഗ്രീക്ക് പാദങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. നേതൃപാടവം പ്രകടിപ്പിക്കുന്ന ഇവർ നിരവധി ആഗ്രഹങ്ങൾ‍ മനസ്സിൽ സൂക്ഷിക്കുന്നവരായിരിക്കും. കാര്യങ്ങള്‍ ഏറ്റെടുത്ത് ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കാൻ ത്വരയുള്ളവരായിരിക്കും ഗ്രീക്ക് പാദങ്ങളുള്ളവർ.

റോമൻ പാദങ്ങൾ

റോമൻ പാദങ്ങൾ

ആദ്യത്തെ മൂന്ന് വിരലുകൾ‍ ഒരേ വലിപ്പത്തിലുള്ളതാണ് റോമൻ പാദങ്ങൾ. ഊർജ്ജസ്വലരായിരിക്കുന്ന ഇത്തരക്കാർ ചുറ്റുമുള്ള എല്ലാവരോടും സൗഹൃദ സമീപനം സ്വീകരിക്കുന്നവരായിരിക്കും. നല്ല സുഹൃത് വലയത്തിന് ഉടമകളായിരിക്കും ഇത്തക്കാർ.

സ്ട്രെച്ച്ഡ് ഫൂട്ട്

സ്ട്രെച്ച്ഡ് ഫൂട്ട്

നീളം കൂടിയ പെരുവിരലും മറ്റുവിരൽ‍ അതിനനുസരിച്ച് ചെറുതായും കാണപ്പെടുന്ന കാലുകളാണ് സ്ട്രെച്ച്‍ഡ് ഫൂട്ടുകള്‍ എന്നറിയപ്പെടുന്നത്. എവിടെയും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ വൈദഗ്ധ്യം കാണിക്കുന്ന ഇത്തരക്കാർ വ്യത്യസ്ത സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവരായിരിക്കും. എന്നാൽ ഇവരുടെ പെരുമാറ്റം മുൻകൂട്ടി പ്രവചിക്കുന്നവരായിരിക്കും.

ചെറുവിരൽ‍ നീളം കുറഞ്ഞ പാദങ്ങൾ

ചെറുവിരൽ‍ നീളം കുറഞ്ഞ പാദങ്ങൾ

നീളം കുറഞ്ഞ ചെറുവിരലുള്ള പാദങ്ങളുള്ളവർ‍ എപ്പോഴും കലഹപ്രിയരായിക്കും. എത്ര പ്രധാനപ്പെട്ട കാര്യങ്ങളാണെങ്കിലും അവ ഉൾക്കൊള്ളാൻ വിമുഖത കാണിക്കുന്നവരായിരിക്കും ഇത്തരക്കാർ.

സിറിയയും ഉത്തരകൊറിയയും തമ്മില്‍‍ അവിശുദ്ധ കൂട്ടുകെട്ട്!! രാസായുധ നിർമാണത്തിന് കൈത്താങ്ങും സാമഗ്രികളും, യുഎന്‍ റിപ്പോർട്ട് പറയുന്നത്!

മാറ്റം ഉണ്ടാക്കുന്നെങ്കിൽ നല്ലത് തന്നെ; പക്ഷേ, സിന്ദൂരം ഇട്ട മലയാളി തനിമ... ഉടയാത്ത മാറിടം... കുലീനത, നിറം... കുട്ടിയുടെ വിശപ്പല്ല പ്രധാനം? ഗ്രാമ സഞ്ചാരി പറയുന്നത്..

English summary
Our feet and legs, often neglected in the study of body language, transmit a lot of valuable information about what we are sensing, thinking, and feeling. We pay so much attention to the face and other parts of the body, that we forget the importance of these vital appendages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more