മാര്‍ച്ചില്‍ ജനിച്ചാല്‍ ആസ്തമ വിട്ടൊഴിയില്ല!! ജനിച്ച മാസം പറയും വരാനിരിക്കുന്ന രോഗം....

Recommended Video

cmsvideo
    ജനിച്ച മാസം പറയും വരാനിരിക്കുന്ന രോഗം | Oneindia Malayalam

    മനുഷ്യന്റെ ആരോഗ്യവും ജനിച്ച മാസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. വ്യക്തികളുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ ജ്യോതിഷത്തിന് കഴിയുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. പല ഗവേഷണങ്ങളും ഈ ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. ജനിച്ച മാസത്തിന് മനുഷ്യന്റെ ആരോഗ്യത്തെ നിര്‍ണയിക്കാനും സ്വാധീനിക്കാനും ജനിച്ച മാസത്തിന് കഴിവുണ്ടായിരിക്കും. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന രോഗത്തിന്റെ ഉടമകളാക്കാനും ജനിച്ച മാസം കാരണമായേക്കാം.

    ജനിച്ച മാസത്തിനനുസരിച്ച് പല വ്യക്തികളിലും ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന അസുഖങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അമേരിക്കയില്‍ നടന്ന പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡിനെ അടിസ്ഥാനമാക്കി നടന്ന പഠനങ്ങളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

     ജനുവരിയില്‍ ജനിച്ചാല്‍ മൈഗ്രേനും ഹൃദയ രോഗങ്ങളും

    ജനുവരിയില്‍ ജനിച്ചാല്‍ മൈഗ്രേനും ഹൃദയ രോഗങ്ങളും

    ജനുവരിയില്‍ ജനിക്കുന്ന വ്യക്തികളെ ബാധിക്കുന്ന രോഗമാണ് ഹൈപ്പര്‍ ടെന്‍ഷന്‍. ഹ‍ൃദയസംബന്ധിയായ രോഗങ്ങളും ഇത്തരക്കാരെ തേടിവരും. ഈ മാസത്തില്‍ ജനിക്കുന്നവര്‍ക്ക് ഒമ്പത് തരത്തിലുള്ള ഹൃദയസംബന്ധിയായ രോഗങ്ങളാണ് ഉണ്ടാകുക. രക്തസമ്മര്‍ദ്ദവും ഈ മാസത്തില്‍ ജനിച്ചവരില്‍ അധികമായിരിക്കും. ജനുവരിയില്‍ ജനിക്കുന്ന പുരുഷന്മാരില്‍ അള്‍സര്‍, നടുവേദന എന്നീ രോഗങ്ങളും ഉണ്ടായിരിക്കും. സ്ത്രീകളില്‍ മൈഗ്രേന്‍, ഹൃദയാഘാതം, ആര്‍ത്തവവിരാമം സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

    ആര്‍ത്രൈറ്റിസ് വെല്ലുവിളി

    ആര്‍ത്രൈറ്റിസ് വെല്ലുവിളി

    ഫെബ്രുവരിയില്‍ ജനിക്കുന്ന പുരുഷന്മാരെ എപ്പോഴും തൈറോയ്ഡ് പ്രശ്നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും. ഹൃദയത്തിന്റെ ആരോഗ്യം വെല്ലുവിളിയാവുന്ന ഇത്തരക്കാര്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സ്ത്രീകള്‍ക്ക് തൈറോയ്ഡ് പ്രശ്നങ്ങളും ഓസ്റ്റിയോ ആര്‍ത്രൈറ്റിസും ആരോഗ്യ പ്രശ്നങ്ങളും അലട്ടും. രക്തം കട്ടപിടിക്കുന്നതും ഇത്തരക്കാര്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ജനിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

     മാര്‍ച്ചില്‍ ജനിക്കുന്നവര്‍

    മാര്‍ച്ചില്‍ ജനിക്കുന്നവര്‍

    മാര്‍ച്ച് മാസത്തില്‍ ജനിക്കുന്ന പുരുഷന്മാര്‍ക്ക് ആസ്തമ, തിമിരം, ഹൃദയ സംബന്ധിയായ രോഗങ്ങള്‍ എന്നിവ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. സ്ത്രീകളില്‍ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡിസം, ദഹന പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകുക. പ്രോസ്ട്രേറ്റ് ക്യാന്‍സറാണ് മാര്‍ച്ച് മാസത്തില്‍ ജനിക്കുന്ന പുരുഷന്മാരില്‍ ഉണ്ടാകുന്നതെന്ന് പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.

     തൈറോയ്ഡ് വിടാതെ പിന്‍തുടരും

    തൈറോയ്ഡ് വിടാതെ പിന്‍തുടരും


    ഏപ്രില്‍ മാസത്തില്‍ ജനിക്കുന്നവരില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍, ആസ്തമ എന്നീ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുക. പുരുഷന്മാരെയാണ് ഈ പ്രശ്നം ബാധിക്കുക. സ്ത്രീകളില്‍ ട്യൂമര്‍, ബ്രോങ്കൈറ്റിസ്, ഓസ്റ്റിയോപ്രോസോസിസ് എന്നീ രോഗങ്ങളാണ് ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകാറുള്ളത്. നെഞ്ചുവേദന, കിഡ്നി രോഗങ്ങള്‍ എന്നിവയും ഏപ്രില്‍ മാസത്തില്‍ ജനിക്കുന്നവര്‍ക്ക് വെല്ലുവിളിയാവും.

     ആസ്തമയും പ്രമേഹവും അലട്ടും

    ആസ്തമയും പ്രമേഹവും അലട്ടും



    മെയ് മാസത്തില്‍ ജനിക്കുന്ന പുരുഷന്മാര്‍ക്ക് ആസ്തമ, പ്രമേഹം, കടുത്ത മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള അസുഖങ്ങള്‍. സ്ത്രീകളില്‍ ഇത് ജീവന് വരെ ഭീഷണിയാകാവുന്ന അലര്‍ജികള്‍, ഓസ്റ്റിയോപ്രോസോസിസ് തുടങ്ങിയ അസുഖങ്ങളായാണ് പ്രത്യക്ഷപ്പെടുക. നിരവധി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും മാസത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കുണ്ട്.

     ജൂണ്‍ മാസത്തിലെങ്കില്‍ ഹൃദയസംബന്ധിയായ രോഗം

    ജൂണ്‍ മാസത്തിലെങ്കില്‍ ഹൃദയസംബന്ധിയായ രോഗം

    ജൂണ്‍ മാസത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദയസംന്ധിയായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആര്‍ത്രൈറ്റിസ്, റൂമറ്റോയിസം എന്നീ രോഗങ്ങളും ജൂണില്‍ ജനിക്കുന്ന സ്ത്രീകളില്‍ ഉണ്ടാകാറുണ്ട്. ആണ്‍കുട്ടികള്‍ ശക്തമായ ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങളും ജൂണ്‍ മാസത്തില്‍ ജനിക്കുന്നവര്‍ക്ക് വെല്ലുവിളിയാവും.

     കഴുത്ത് വേദനയും ട്യൂമറും

    കഴുത്ത് വേദനയും ട്യൂമറും


    ജൂലൈ മാസത്തില്‍ ജനിക്കുന്ന സ്ത്രീകളില്‍ ശക്തിയായ കഴുത്ത് വേദന, ആസ്ത്മ, ട്യൂമറുകള്‍ എന്നീ രോഗങ്ങളാണ് പൊതുവെ കാണപ്പെടാറുള്ളത്. പുരുഷന്മാരിലും ആസ്തമ കാണപ്പെടാറുണ്ടെങ്കിലും സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ത്രൈറ്റിസ് രോഗം പുരുഷന്മാരെ അലട്ടാറുണ്ട്. എന്നാല്‍ ഈ മാസത്തില്‍ ജനിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ ഒരു ഘട്ടത്തിലും ജീവന് ഭീഷണിയാവാറില്ല.

     ആഗസ്റ്റില്‍ ജനിച്ചാല്‍

    ആഗസ്റ്റില്‍ ജനിച്ചാല്‍



    ആഗസ്റ്റ് മാസത്തില്‍ ജനിക്കുന്നവരെ രോഗങ്ങള്‍ അലട്ടാറില്ലെങ്കിലും ചെറിയ തോതില്‍ ഇത്തരക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ചെറിയ തോതില്‍ തൈറോയ്ഡും ആസ്തമയുമാണ് പുരുഷന്മാരില്‍ പ്രധാനമായി കാണാറുള്ളത്. എന്നാല്‍പ്പോലും ഇവ വലിയ ആരോഗ്യപ്രശ്നങ്ങളായി മാറുന്ന സാഹചര്യങ്ങള്‍ ഉണ്ടാകില്ല. സ്ത്രീകളില്‍ രക്തം കട്ടപിടിക്കുന്നതാണ് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗം.

     തൈറോയ്ഡ് പ്രശ്നങ്ങള്‍

    തൈറോയ്ഡ് പ്രശ്നങ്ങള്‍

    സെപ്തംബര്‍ മാസത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള ട്യൂമറുകളും തൈറോയ്ഡ് പ്രശ്നങ്ങളുമാണ് ഇവരെ അലട്ടുക. ഓസ്റ്റിയോപ്രോസോസിസും ഈ അസുഖങ്ങളും സെപ്തംബര്‍ മാസത്തില്‍ ജനിക്കുന്നവര്‍ക്ക് ഉണ്ടാകും. പുരുഷന്മാര്‍ക്ക് ആണെങ്കില്‍ തൈറോയ്ഡിനൊപ്പം ആസ്തമയും ഉണ്ടായിരിക്കും.

     കൊളസ്ട്രോളും വിളര്‍ച്ചയും സ്ത്രീകളില്‍

    കൊളസ്ട്രോളും വിളര്‍ച്ചയും സ്ത്രീകളില്‍

    ഒക്ടോബര്‍ മാസത്തിലാണ് ജനനമെങ്കില്‍ സ്ത്രീകളില്‍ ഉയര്‍ന്ന തോതില്‍ കൊളസ്ട്രോളും വിളര്‍ച്ചയും ഉണ്ടായിരിക്കും. പുരുഷന്മാരില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍, മൈഗ്രേന്‍ എന്നീ രോഗങ്ങളാണ് ഒക്ടോബര്‍ മാസത്തില്‍ ജനിക്കുന്ന പുരുഷന്മാര്‍ക്ക് ഉണ്ടാകുക.

     നവംബറിലാണ് ജനനമെങ്കില്‍

    നവംബറിലാണ് ജനനമെങ്കില്‍

    നവംബര്‍ മാസത്തില്‍ ജനിക്കുന്നവരില്‍ ത്വക്ക് രോഗങ്ങളും ഹൃദയസംബന്ധിയായ അസുഖങ്ങളും നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഹൈപ്പര്‍ ആക്ടിവിറ്റി, ശ്രദ്ധക്കുറവ്, മാനസിക പ്രശ്നങ്ങളാണ് നവംബറില്‍ ജനിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത്. സ്ത്രീകളില്‍ ദഹന പ്രശ്നങ്ങളും വെരിക്കോസും വെരിക്കോസ് വെയിനും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.

     ഡിസംബറെങ്കില്‍ ജീവന് ഭീഷണി

    ഡിസംബറെങ്കില്‍ ജീവന് ഭീഷണി

    ഡിസംബറില്‍ ജനിക്കുന്ന പുരുഷന്മാര്‍ക്ക് മാനസിക സമ്മര്‍ദ്ദവും, തിമിരവും ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ത്രീകളില്‍ ഇത് അസഹ്യമായ ബ്രോങ്കൈസിന്റെയും ആസ്തമയുടേയും രൂപത്തിലാണ് പ്രത്യക്ഷപ്പെടുക. രക്തം കട്ടപിടിക്കുന്നതിലുള്ള പ്രശ്നങ്ങളും സ്ത്രീകള്‍ക്ക് അനുഭവപ്പെടും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+