വിടര്‍ന്ന മൂക്കുള്ളവര്‍ മറ്റുള്ളവര്‍ സ്വാധീനിക്കാന്‍ കഴിവുള്ളവര്‍: അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കും

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  മൂക്ക് പറയും നിങ്ങളുടെ സ്വഭാവം, വീഡിയോ കാണൂ | Oneindia Malayalam

  ഏതൊരു വ്യക്തിയുടേയും സ്വഭാവം അയാളുടെ മൂക്കിന്റെ ആകൃതി അടിസ്ഥാനമാക്കിയിരിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മൂക്കിന്റെ ആകൃതിയാണ് ഇത് നിര്‍ണയിക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. വളഞ്ഞതോ നേരയല്ലാത്തതോ ആയ മൂക്കുള്ളവര്‍ ദയാവായ്പുള്ളവരായിരിക്കും. ഇത്തരത്തിലുള്ള മൂക്കുള്ളവര്‍ സ്നേഹശീലരും മറ്റുള്ളവരെ പിന്തുണയ്ക്കുന്ന സ്വഭാവക്കാരുമായിരിക്കും നേരിയ വളവുള്ള മൂക്കുമായി ജനിക്കുന്നവര്‍. തൂങ്ങിക്കിടക്കുന്ന പോലുള്ള മൂക്കുള്ളവര്‍ വലിച്ചുനീട്ടി കാര്യങ്ങള്‍ പറയുന്ന തരക്കാരായിരിക്കും. ആരും ബഹുമാനിച്ച് പോകുന്ന സ്വഭാവമായിരിക്കും ഇത്തരം മൂക്കുള്ളവര്‍ക്ക്. വ്യക്തികളെയും ഒരു ജനക്കൂട്ടത്തെ തന്നെയും സ്വാധീനിക്കാനുള്ള കഴിവും ശേഷിയും ഇത്തരക്കാരില്‍ ഉണ്ടായിരിക്കും.

  വലിയ മൂക്കുകള്‍

  വലിയ മൂക്കുകള്‍

  വലിയ പാലവും അഗ്രഭാഗവും ഉള്ളവയും വലിയ അറ്റത്തോട് കൂടിയതുമാണ് വലിയ മൂക്കുകള്‍. നേതൃത്വ ഗുണം, ഈഗോ, എന്നിവയുള്ള ഇത്തരക്കാര്‍ സ്വതന്ത്രരായി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. മറ്റുള്ളവര്‍ ഉത്തരവിടുന്നതോ കല്‍പ്പിക്കുന്നതോ ഇത്തരക്കാര്‍ സഹിക്കില്ല. ജോലി സ്ഥലത്തുപോലും മേലധികാരികളുടെ ഉത്തരവ് ഇഷ്ടപ്പെടാത്ത ഇത്തര്‍ക്കാര്‍ സ്വയം നിയന്ത്രിക്കുന്നത് മാത്രമാണ ഇഷ്ടപ്പെടുക. ചെറിയ കാര്യങ്ങളില്‍ കുറച്ച് താല്‍പ്പര്യങ്ങള്‍ കാണിക്കുന്ന ഇത്തരക്കാര്‍ വലിയ കാര്യങ്ങള്‍ക്ക് മികച്ച പ്രാധാന്യം നല്‍കി സമയം ചെലവഴിക്കാനും തയ്യാറാവും.

  ചെറിയ മൂക്കുള്ളവര്‍

  ചെറിയ മൂക്കുള്ളവര്‍


  ചെറിയ മൂക്കുള്ള വ്യക്തികള്‍ സമൂഹത്തോട് ഇഴുകി ജീവിക്കുന്നവരായിരിക്കും. എന്നാല്‍ കടുത്ത ദേഷ്യക്കാര്‍ കൂടിയായിരിക്കും ഇത്തരക്കാര്‍. സ്വകാര്യത ഇഷ്‍ടപ്പെടുന്ന ഇവര്‍‌ ഇത് സംരക്ഷിക്കുന്നതിനായി ജീവിതത്തില്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാവുകയും ചെയ്യും. എന്നാല്‍ ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ പോലും പ്രതിസന്ധികളെ തരണം ചെയ്യാനോ പ്രശ്നങ്ങള്‍ പരിഹരിക്കാനോ ഇത്തരക്കാര്‍ക്ക് കഴിയില്ല. ഇത്തരം സാഹചര്യത്തില്‍ തകര്‍ന്നടിഞ്ഞ് പോകുന്നവരായിരിക്കും ഇത്തരത്തില്‍ ചെറിയ മൂക്കുള്ള വ്യക്തികള്‍.

   നീളമുള്ള മൂക്കുള്ളവര്‍

  നീളമുള്ള മൂക്കുള്ളവര്‍

  ബിസിനസില്‍ തെളിയുന്നവരും മികച്ച വിജയം നേടുന്നവരുമാരിയിരിക്കും ബിസിനസില്‍ വിജയം നേടുന്നവര്‍. നേതൃത്വ ഗുണത്തോട് പോസിറ്റീവായി പ്രതികരിക്കുന്ന ഇത്തരക്കാര്‍ക്ക് സ്വന്തം കഴിവില്‍ നിന്ന് ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ തന്നെയായിരിക്കും വെല്ലുവിളിയാവുക. ആരോഗ്യപരമായ മത്സരം കാത്തുസൂക്ഷിക്കുന്ന ഇത്തരക്കാര്‍ മികച്ച ലക്ഷ്യബോധമുള്ളവര്‍ കൂടിയായിരിക്കും.

  വളവില്ലാത്ത മൂക്കുള്ളവര്‍

  വളവില്ലാത്ത മൂക്കുള്ളവര്‍

  വളവില്ലാത്ത നേര്‍ത്ത മൂക്കിനുടമകള്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും വിജയിപ്പിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും. ഒരു ഗ്രൂപ്പിനെ നയിക്കാനുള്ള കഴിവ് തെളിയിക്കുന്ന ഇത്തരക്കാര്‍ പലപ്പോഴും പ്രതസന്ധികളില്‍പ്പെട്ട് ഉഴലുന്നവരായിരിക്കും. ഇത്തരം മൂക്കുള്ളവര്‍ പേടിക്കാത്ത തരത്തിലുള്ളവരായിരിക്കും. ജോലിയില്‍ എപ്പോഴും മികച്ചുനില്‍ക്കുന്നവരായിരിക്കും ചിന്താശേഷി അധികമുള്ള ഇത്തരക്കാര്‍.

  വിടര്‍ന്ന മൂക്കുള്ളവര്‍

  വിടര്‍ന്ന മൂക്കുള്ളവര്‍


  തങ്ങള്‍ക്ക് നേതൃ ഗുണമുണ്ടെന്ന് അവകാശപ്പെടുന്നവരായിരിക്കും വിടര്‍ന്ന മൂക്കുള്ളവര്‍. ശക്തമായ വ്യക്തിത്വമുള്ളവരായിരിക്കും ഇവര്‍ എന്നാല്‍ ക്ഷിപ്രകോപികളായ ഇവര്‍ മറ്റുള്ളവരോട് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുന്നവരായിരിക്കും. മറ്റുള്ളവരുടെ മാനസികാവസ്ഥ പരിഗണിക്കാതെ പെരുമാറുന്നവരുമായിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവരെ സ്വാധീനിക്കാന്‍ പ്രത്യേക കഴിവായിരിക്കും ഇത്തരക്കാര്‍ക്ക്. കൂടുതല്‍ ആലോചിക്കാതെ തീരൂമാനങ്ങളെടുക്കുന്നവരായിരിക്കും.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  A study has found that the character of any human being may also depend on the shape of his nose. But based on what types of noses the personality of a person can change? And what are this characteristics? Let’ s see them together.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്