കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലില്‍ സ്വര്‍ണ്ണ പാദസരമണിയുന്നത് ദോഷം!! ഹിന്ദുക്കള്‍ക്ക് നിഷിദ്ധം! ശാസ്ത്രം പറയുന്നത്

Google Oneindia Malayalam News

കുഞ്ഞുങ്ങളാവുമ്പോള്‍ മുതല്‍ തന്നെ പെണ്‍കുട്ടികളുടെ കാലില്‍ കൊലുസ് അഥവാ പാദസരം അണിയിക്കാറുണ്ട്. വെള്ളിയില്‍ നിര്‍മിച്ച പാദസരങ്ങള്‍ക്കായിരുന്നു മുന്‍കാലങ്ങളില്‍ മുന്‍ഗണന ലഭിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണ്ണത്തോടുള്ള ആകര്‍ഷണീയത സ്വര്‍ണ്ണ പാദസരം അണിയുന്നതിലും എത്തിച്ചു. എന്നാല്‍ സ്ത്രീകള്‍ സ്വര്‍ണപാദസരം കാലില്‍ അണിയരുതെന്നാണ് ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്ന ചില തത്വങ്ങള്‍ പറയപ്പെടുന്നത്.

കാലിനെ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന പാദസരം വെള്ളിയില്‍ നിര്‍മിച്ചതായിരിക്കണെമന്നാണ് ഹിന്ദുമതം അനുശാസിക്കുന്നത്. സ്വര്‍ണ്ണമൊഴികെ എന്ത് ലോഹത്തില്‍ നിര്‍മിച്ച ആഭരണങ്ങളും കാലില്‍ അണിയാമെന്നാണ് പറയപ്പെടുന്നത്. അതേസമയം രോഗശമനത്തിന് കാലില്‍ വെള്ളിയില്‍ നിര്‍മിച്ച ആഭരണങ്ങള്‍ അണിയുന്നത് അനുയോജ്യമാണെന്നും പറയപ്പെടുന്നു.

 ലക്ഷ്മീ ദേവിയെ നിന്ദിക്കരുത്

ലക്ഷ്മീ ദേവിയെ നിന്ദിക്കരുത്


ഇന്ത്യയില്‍ സ്വര്‍ണ്ണം വിശുദ്ധമായ ലോഹമായാണ് കണക്കാക്കപ്പെടുന്നത്. സ്വര്‍ണം ഐശ്വര്യ ദേവതയായ ലക്ഷ്മിയാണ്. അതിനാല്‍ കാലില്‍ സ്വര്‍ണ്ണപാദസരം അണിയുന്നത് ലക്ഷ്മിയെ നിന്ദിക്കുന്നതിന് തുല്യമാണ്. ഹിന്ദുമത ആചാര അനുഷ്ടാനങ്ങളും ഇക്കാര്യം ശരിവെയ്ക്കുന്നു. ധനികര്‍ പോലും ഇക്കാരണം കൊണ്ട് കാലില്‍ സ്വര്‍ണ്ണം അണിയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാറാണ്. ഇതൊരു അനാചാരമായി കണക്കാക്കുന്നതുകൊണ്ടാണിത്.

 സ്വര്‍ണമണിഞ്ഞാല്‍ ചൂട്.. വെള്ളിയെങ്കില്‍

സ്വര്‍ണമണിഞ്ഞാല്‍ ചൂട്.. വെള്ളിയെങ്കില്‍


സ്വര്‍ണത്തിന് ചൂടാണെന്നാണ് പൊതുവേ അറിയപ്പെടുന്നത്. വെള്ളി തണുത്ത ലോഹവും അതിനാല്‍ വെള്ളി കാലില്‍ ധരിക്കുന്നതാണ് ശരീരത്തിന് നല്ലതെന്ന് ചുരുക്കം. മനുഷ്യന്റെ കാല് തണുത്തിരുന്നാല്‍ തലയും തണുത്തിരിക്കും. അതിനാല്‍ കാലില്‍ സ്വര്‍ണ്ണം അണിയുന്നതിനേക്കാള്‍ ഗുണം ചെയ്യുന്നത് വെള്ളി അണിയുന്നതാണ്.

 രോഗങ്ങളെ അകറ്റിനിര്‍ത്തും

രോഗങ്ങളെ അകറ്റിനിര്‍ത്തും

കാലില്‍ വെള്ളിയില്‍ നിര്‍മിച്ച പാദസരം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അണിയുന്നത് രോഗശാന്തിയ്ക്ക് സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. നടുവേദന, മുട്ടുവേദന, ഹിസ്റ്റീരിയ തുടങ്ങിയ രോഗങ്ങളെ അകറ്റിനിർത്താനുള്ള കഴിവ് വെള്ളി ആഭരണങ്ങൾക്കുണ്ടെന്നും ശാസ്ത്രം പറയുന്നു. കാലില്‍ സ്വർണം അണിയുന്നത് മനുഷ്യരെ രോഗിയാക്കാനുള്ള സാധ്യതകളുണ്ടെന്നും പറയപ്പെടുന്നു. ഇതാണ് നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നുവരുന്ന കീഴ് വഴക്കങ്ങള്‍.

 കാലിന് ആകര്‍ഷണം ലഭിക്കാന്‍

കാലിന് ആകര്‍ഷണം ലഭിക്കാന്‍

ഇന്ത്യയില്‍ വിവാഹം കഴിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളാണ് ചെറിയ മണികളുള്ള പാദസരങ്ങള്‍ അണിയുക. കാലിനു് ആകര്‍ഷണം ലഭിക്കുന്നതിന് പുറമേ ശബ്ദംകൊണ്ട് തിരിച്ചറിയുന്നതിനും വേണ്ടിയാണ് പാദസരം അണിയുന്നത്. പരമ്പരാഗത ആഭരണമായി കണക്കാക്കുന്ന പാദസരം ഇന്ത്യയില്‍ വധുവിന് നല്‍കുന്ന പ്രത്യേക സമ്മാനം കൂടിയാണ്.

കാലില്‍ മിഞ്ചി അണിയുന്നത്

കാലില്‍ മിഞ്ചി അണിയുന്നത്

വിവാഹ ജീവിതത്തില്‍ സമധാനമുണ്ടെന്ന് സൂചിപ്പിക്കാനാണ് വിവാഹിതരായ സ്ത്രീകള്‍ കാലില്‍ മിഞ്ചി അണിയുന്നത്. വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് കാലില്‍ മിഞ്ചി അണിയുന്നത്. കാലിന്റെ പെരുവിരലിന് ശേഷമുള്ള വിരലിലാണ് മിഞ്ചി അണിയുക.

പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

English summary
english summary Hindu women wear anklet in their feet for decorating, but all these things are made of silver. Friends, everyone will be well aware that Hindu women do not wear gold on their feet. Anklet or other ornament are silver or any other metal, because wearing gold is considered taboo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X