കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദനം തൊടുന്നതും പൂവ് ചൂടുന്നതും എന്തിനാണ്? എന്താണ് വ്രതങ്ങൾക്ക് പിന്നിലെ ശാസ്ത്രീയത??

  • By Nithin K
Google Oneindia Malayalam News

ശരീരം ഒരു ക്ഷേത്രമാണെന്ന സങ്കല്പം ഹിന്ദുമതവിശ്വാസത്തിൽ ഉണ്ട്. ആ ശരീരമാകുന്ന ക്ഷേത്രത്തിലേയ്ക്കുള്ള പൂജയാണ്‌ ചന്ദനം തൊടലും പൂ ചൂടലും. അതെങ്ങനെ എന്ന് മനസ്സിലാവണമെങ്കിൽ “പൂജ” എന്തെന്ന് അറിയുകയും പഠിയ്ക്കുകയും വേണം. പൂജയിൽ ആത്മാരാധാന അഥവാ ആത്മപൂജ എന്നൊരു വിശേഷ വിധിയുണ്ട്. ഏതൊരു പൂജയുടെ ആരംഭത്തിലും പൂജാരി അഥവാ തന്ത്രി ആത്മപൂജ നടത്തും.

ഗായത്രീമന്ത്രം ജപിയ്ക്കുമ്പോൾ എന്ത് സംഭവിക്കുന്നു? സ്ത്രീകൾക്ക് ഗായത്രീമന്ത്രം ജപിക്കാമോ? അറിയാം ഗായത്രീമന്ത്രത്തെക്കുറിച്ച് എല്ലാം!!
അതെങ്ങനെയെന്നാൽ, ഒരു ദേവതയുടെ പൂജ ആരംഭിക്കുന്ന സമയത്ത് ദേവന്‌ മൂലമന്ത്രം ജപിച്ച് ചന്ദനം തൊട്ട്, ദേവന്‌ മൂലമന്ത്രം ചൊല്ലി പൂചൂടി, ശേഷം തന്നിലേയ്ക്ക് മാനസപൂജ ചെയ്യുന്നു. ഈശ്വരൻ എല്ലായിടത്തുമുണ്ട്. നമ്മുടെ ഉള്ളിലുണ്ട്. ഈശ്വരീയത എവിടെയാണോ ഉള്ളത്, അവിടെ നമ്മൾ ആരാധിക്കാറുണ്ട്. അമ്പലത്തിൽ പോയാൽ, ദേവതയെ പ്രതിഷ്ഠിച്ചു എന്ന് ഉറപ്പുള്ള ശ്രീകോവിലിനു മുൻപിൽ നമ്മൾ തൊഴാറുണ്ട്. അതുപോലെ നമ്മുടെ ഉള്ളിലും ഈശ്വരനുണ്ട്.

ശരീരം തന്നെയാണ് ക്ഷേത്രം

ശരീരം തന്നെയാണ് ക്ഷേത്രം

ഈ ശരീരം ക്ഷേത്രമാണ്‌. ക്ഷേത്രം പവിത്രാഥാനമായി നമ്മൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ശരീരമാകുന്ന ക്ഷേത്രവും പവിത്രമാണ്‌. അതിനെ പൂജിക്കേണ്ടതും ആവശ്യമാണ്‌. ഇതിനെ ആത്മാരാധന എന്ന് പറയുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സ്വയം തൃപ്തമായാലേ മറ്റുള്ളവർക്ക് വേണ്ടി, അത് ഈശ്വരനായാലും മറ്റൊരു വ്യക്തിയായാലും സമ്പൂർണ്ണമനസോടെ ക്രിയ ചെയ്യുവാനൊക്കൂ. അതിനാൽ, ആത്മാവിനെ ആരാധിക്കുക എന്നത് മുഖ്യമാണ്‌.

തന്റെ ഉള്ളിലെ ഈശ്വരനെ ആരാധിക്കുവാനും തൃപ്തിപ്പെടുത്തുവാനും സന്തോഷിപ്പിക്കുവാനും വേണ്ടിയാണ്‌ ചന്ദനവും പൂവും ഒക്കെ ചൂടുന്നത്. പൂജ ചെയ്യുന്നത് ജല-ഗന്ധ-ധൂപ-ദീപങ്ങളെക്കൊണ്ടാണ്‌. ഏതൊരു പൂജയിലും ജലം, പുഷ്പം, ഗന്ധം, ധൂപം, ദീപം എന്നിവയുണ്ടായിരിക്കും. പഞ്ചഭൂതങ്ങളെയാണ്‌ ഇവ പ്രതിനിധാനം ചെയ്യുന്നത്.

പഞ്ചഭൂതങ്ങളും ചന്ദനവും പൂവും

പഞ്ചഭൂതങ്ങളും ചന്ദനവും പൂവും

പൃഥ്വി തത്വത്തിന്റെ പ്രതീകമാണ്‌ ഗന്ധം. പുഷ്പം ആകാശതത്വത്തിന്റെയും. പഞ്ചഭൂതങ്ങളിൽ ആദ്യത്തെയും അവസാനത്തെയും ആയ രണ്ട് ഭൂതങ്ങളെക്കൊണ്ടുള്ള അർച്ചനയാണ്‌ ചന്ദനം തൊടലും പൂ ചൂടലും. ചെറിയ തോതിലുള്ള ഒരു പൂജ തന്നെയാണിത്. നെറ്റിത്തടത്തിൽ ചന്ദനം തൊടുന്നത് അനേകം നാഡീഞ്ഞരമ്പുകളെ തണുപ്പിക്കുവാൻ സഹായിക്കും. അത് ചിന്തയെ ഏകാഗ്രമാക്കുന്നതിനും ഊർജ്ജസ്വലമാക്കുന്നതിനും സഹായിക്കും.

ചെവിയിൽ ചൂടുന്ന പൂവ് നാസികയ്ക്കടുത്താണ്‌ വരുന്നത്. പൂവിന്റെ സൗരഭ്യം മനസ് ശാന്തമാക്കുന്നതിനും സഹായിക്കും. അടിസ്ഥാനപരമായി പറയുകയാണെങ്കിൽ, ചിന്തയേയും മനസിനേയും ഏകാഗ്രവും ശാന്തവുമാക്കാൻ ചന്ദനത്തിന്റെയും പൂവിന്റെയും ഉപയോഗം സഹായിക്കും.

വ്രതങ്ങൾ എന്തിനാണെന്ന് നോക്കാം

വ്രതങ്ങൾ എന്തിനാണെന്ന് നോക്കാം

നമ്മുടെ അമ്മമാരുടെ കാലത്ത് ഒരിയ്ക്കലെങ്കിലും വ്രതമെടുക്കാത്തവരുണ്ടാകില്ല. ഇന്നത്തെ തലമുറയിൽ പലർക്കും വ്രതം എന്നത് അന്ധവിശ്വാസമോ പരിഹാസ്യമോ ആണ്‌. പക്ഷേ വ്രതം നോൽ ക്കുന്നത് ആത്മനിയന്ത്രണം വർദ്ധിപ്പിക്കുവാൻ സഹായിക്കും എന്നറിയാമോ? ആഹാര നിയന്ത്രണമോ ആഹാരം ഉപേക്ഷിക്കലോ ആണ്‌ വ്രതം. അതോടൊപ്പം തന്നെ ശീലിച്ചു വന്ന സുഖസൗകര്യങ്ങളും ലഹരിയും എല്ലാം വ്രതം നോൽ ക്കുന്നവർ ഉപേക്ഷിക്കും. മനഃശുദ്ധിയും മനോനിയന്ത്രണവുമാണ്‌ ഇതിന്റെ ഉദ്ദേശം.

"അന്നമിശ്രിതം ത്രേതാ വിധീയതേ

തസ്യ യ സ്തവിഷ്ഠോ

ധാതു സ്തം പൂരിഷംഭവതി

മധ്യമസ്തന്മാംസം ഫണിഷ്ഠസ്തന്മന"- ഛാന്ദഗ്യോപനിഷദ്

സാരം: ആഹാരം മൂന്നു വിധത്തിൽ പരിണമിക്കുന്നു. സ്ഥൂലമായ ഭാഗം മലമായും മധ്യഭാഗം മാംസമായും സൂക്ഷ്മമായ ഭാഗം (ഹൃദയഭിത്തിയിലെത്തി) മനസ്സായും പരിണമിയ്ക്കുന്നു

വ്രതസമയത്ത് ആഹാരം വർജ്ജിക്കുന്നതിന് പിന്നിൽ

വ്രതസമയത്ത് ആഹാരം വർജ്ജിക്കുന്നതിന് പിന്നിൽ

നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും സ്വതന്ത്രമാകുന്ന ഊർജ്ജം ചിന്തിക്കുന്നതിനും പ്രവൃത്തി ചെയ്യുന്നതിനുമായി ചിലവഴിക്കപ്പെടുന്നു. വ്രതസമയത്ത് ആഹാരം വർജ്ജിക്കുന്നതിനാൽ സ്വതന്ത്രമാകുന്ന ഊർജ്ജം കുറവായിരിക്കും. അതോടൊപ്പം മനസിന്റെ ഊർജ്ജവും കുറയുന്നതിനാൽ മനോനിയന്ത്രണം എളുപ്പമാകുന്നു. ആഹാരം കഴിച്ച് അലസനായിരുന്നാൽ സ്വതന്ത്രമാകുന്ന ഊർജ്ജം മുഴുവനും ചിന്തിയ്ക്കാനായി ഉപയോഗിയ്ക്കുന്നു. അമിതഭക്ഷണം, മാംസം, മദ്യം എന്നിവ കഴിയ്ക്കുമ്പോൾ കൂടുതൽ ഊർജ്ജം സ്വതന്ത്രമാകുന്നു.ഈ ഊർജ്ജം പുറന്തള്ളുവാൻ ശരീരം ഹൃദയമിടിപ്പ് കൂട്ടുന്ന ചിന്തകൾ ഉളവാക്കുന്നു.

ആത്മനിയന്ത്രണവും മനഃശുദ്ധിയും

ആത്മനിയന്ത്രണവും മനഃശുദ്ധിയും

കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം, അഹങ്കാരം എന്നിത്യാദി നെഗറ്റീവ് ആയ ചിന്തകൾ അധികരിച്ച് കൂടുതലുള്ള ഊർജ്ജം പുറന്തള്ളുന്നു. ഇതൊഴിവാക്കുവാനായി കായികമായ പ്രവൃത്തികളിൽ ഏർപ്പെട്ടാൽ മതിയാകും. തന്മൂലം ഊർജ്ജം പ്രവൃത്തി ചെയ്യുവാനായി ഉപയോഗിയ്ക്കുന്നതിനാൽ മോശം ചിന്തകൾ ഒഴിവാകുന്നു.

വ്രതസമയത്ത് ദഹനേന്ദ്രിയങ്ങൾക്ക് വിശ്രമം ലഭിയ്ക്കുന്നതിനാൽ പ്രവർത്തനക്ഷമത വർദ്ധിയ്ക്കുകയും അതിലൂടെ അമിതകൊഴുപ്പും മാലിന്യങ്ങളും ഓക്സീകരിയ്ക്കപ്പെട്ട് രക്തശുദ്ധീകരണം നടക്കുന്നു. ഇത് രോഗങ്ങൾ ഇല്ലാതാക്കുവാനും മാനസികാരോഗ്യം ശാരീരികാരോഗ്യം എന്നിവ വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. ആയതിനാൽ, വ്രതമെടുത്ത് ഈശ്വരചിന്തയോടെ സദ്പ്രവൃത്തികളിലേർപ്പെട്ടിരുന്നാൽ ആത്മനിയന്ത്രണവും മനഃശുദ്ധിയും കൈവരിയ്ക്കുന്നതിനൊപ്പം അഭിവൃദ്ധിയും പ്രാപ്തമാക്കാം.

English summary
Why sandalwood paste is put on forehead and body?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X