ഈ ചിത്രങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കില്‍ കാത്തിരിക്കുന്നത് ധനനഷ്ടവും സമാധാനക്കേടും!!
Recommended Video

വീട് അലങ്കരിക്കാന്‍ ഇഷ്ടമുള്ളവരാണ് പൊതുവേ മലയാളികള്‍. വീടിന്റെ ചുവരുകള്‍ മനോഹരമായ ചിത്രങ്ങള്‍ കൊണ്ടലങ്കരിക്കുന്നത് ചിലരുടെ വിനോദമാണ്. എവിടെ പോയാലും ഇഷ്ടമുള്ള ചിത്രങ്ങള്‍ കണ്ടാല്‍ അത് എത്ര വിലകൊടുത്തായാലും വാങ്ങാന്‍ താല്പര്യമുള്ളവര്‍ ഉണ്ട്. എന്നാല്‍ നമ്മള്‍ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന ഈ പ്രവര്‍ത്തി ചിലപ്പോള്‍ നമ്മള്‍ക്ക് തന്നെ വിനയായാലോ ?
അതെ നമ്മള്‍ നിസ്സാരമായി കാണുന്ന പല വസ്തുക്കളും പലപ്പോഴും നമ്മുടെ വീട്ടിനുള്ളില്‍ നെഗറ്റീവ് എനെര്‍ജി നിറയ്ക്കുകയാണ് ചെയ്യുന്നത്. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലാണ് അവ വെയ്ക്കുന്നതെങ്കില്‍ പിന്നെ ഫലം പറയുകയും വേണ്ട. വാസ്തു പ്രകാരം തെറ്റായ ദിശകളില്‍ ചിത്രങ്ങള്‍ വെയ്ക്കുന്നതും , ചില ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും നിങ്ങളെ സാമ്പത്തികമാനസിക ക്ലേശങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. വീടുകളില്‍ വെയ്ക്കാന്‍ സാധിക്കുന്നതും വെച്ചുകൂടാത്തതുമായ പലതിനെ കുറിച്ചും വാസ്തുശാസ്ത്രത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് പറഞ്ഞ പോലെ ഇതൊക്കെ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം.

നടരാജമൂര്‍ത്തിയുടെ ചിത്രം
നടരാജവിഗ്രഹങ്ങള്‍ മിക്കവീടുകളിലും കാണും. ഒരര്‍ഥത്തില്‍ ഒരു ആഡംബരത്തിന്റെ ഭാഗം കൂടിയാണ് ഇത്. നര്‍ത്തകരുടെ വീടുകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നടരാജ വിഗ്രഹം. എന്നാല്‍ നടരാജമൂര്‍ത്തിയുടെ ചിത്രം വീടുകളില്‍ സൂക്ഷിക്കരുതെന്നു വാസ്തു പറയുന്നു. രൗദ്രഭാവമാണ് നടരാജനൃത്തത്തിന്. അതുകൊണ്ട് തന്നെ ഇത് വീടുകളില്‍ തൂക്കാന്‍ പാടില്ല.

കപ്പല്‍ച്ചേതം വീടിനെയും നശിപ്പിക്കും
കാണുമ്പോള്‍ തന്നെ നെഗറ്റീവ് എഫ്ഫക്റ്റ് നല്‍കുന്ന ഒരു ചിത്രമാണ് തകരുന്ന കപ്പലിന്റെ ചിത്രം. അറിയാതെ പോലും ഈ ചിത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുകയോ ആര്‍കും സമ്മാനം നല്‍കുകയോ ചെയ്യരുത്. നിങ്ങള്ക്ക് ചുറ്റുമുള്ള പോസിറ്റീവ് എനര്‍ജിയെ നശിപ്പിച്ചു നിങ്ങളില്‍ നെഗറ്റീവ് എനെര്‍ജി മാത്രമേ ഇത് നിറയ്ക്കൂ. ഒപ്പം നിങ്ങളില്‍ വന്നു ചേരേണ്ട ഭാഗ്യത്തെയും ഇത് തട്ടിതെറിപ്പിക്കും.

ഉദിച്ചുയരുന്ന സൂര്യന്‍
നിങ്ങളുടെ വീട്ടില്‍ സൂര്യ പ്രകാശം കുറവാണോ? എങ്കില്‍ വിഷമിക്കേണ്ട. ഉദിച്ചുയരുന്ന സൂര്യന്റെ ചിത്രം ആ കുറവ് പരിഹരിക്കും. ഒപ്പം പോസിറ്റീവ് എനെര്‍ജിയും കൊണ്ട് വരും ഈ ചിത്രം. അതുപോലെ വീടിന്റെ വടക്ക്പടിഞ്ഞാറ് മൂലയില്‍ കയ്യെത്താത്ത ഉയരത്തില്‍ നിറഞ്ഞൊഴുകുന്ന കാട്ടരുവിയുടെയോ ഹരിതഭംഗിയുള്ള താഴ്വാരത്തിന്റെയോ ചിത്രം പതിക്കുന്നതും ഗുണം ചെയ്യും.

യുദ്ധചിത്രങ്ങള്‍ വേണ്ടേ വേണ്ട
ഒട്ടുമിക്ക വീടുകളിലും പണ്ടൊക്കെ കാണുന്നൊരു ചിത്രമായിരുന്നു മഹാഭാരതയുദ്ധം. ശ്രീകൃഷ്ണന്‍ അര്‍ജുനന് ഉപദേശം നല്‍കുന്ന ചിത്രം അത്രയ്ക്ക് പ്രശസ്തമാണ്. എന്നാല്‍ മഹാഭാരതം എന്നല്ല ഒരു യുദ്ധ ചിത്രവും വീടുകളില്‍ സൂക്ഷിക്കരുത്. അത് ദാരിദ്രവും ധനനഷ്ടവും മാത്രമേ കൊണ്ട് വരൂ.

കരയുന്ന കുഞ്ഞിന്റെ ചിത്രം
ഇത് ഒരിക്കലും വീടുകളിലോ ഓഫീസിലോ സൂക്ഷിക്കരുത്. കരയുന്ന കുഞ്ഞിന്റെയോ , കാത്തിരിക്കുന്ന സ്ത്രീയുടെയോ അങ്ങനെ ദുഃഖം സൂചിപ്പിക്കുന്ന ഒന്നും ഒരിക്കലും വീടുകളില്‍ വെയ്ക്കരുത്.

താജ്മഹല്‍, സ്മാരകങ്ങള്‍ എല്ലാത്തിനും 'നോ എന്‍ട്രി '
താജ് മഹല്‍ പ്രണയത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് തന്നെ ചിലര്‍ ഇത് കിടപ്പറയില്‍ സൂക്ഷിക്കാറുണ്ട് .പക്ഷെ ഓര്‍ത്തോളൂ താജ് മഹല്‍ ഒരു ശവ കുടീരം കൂടിയാണ്. അതുകൊണ്ട് തന്നെ ഇതിനു നിങ്ങളുടെ ബെഡ് റൂമില്‍ മാത്രമല്ല വീട്ടില്‍ എവിടെയും സ്ഥാനം നല്‍കരുത്. ഒപ്പം തന്നെ ഓര്‍ക്കേണ്ട മറ്റൊന്നാണ്. രൗദ്രഭാവമുള്ള മൃഗങ്ങളുടെ ചിത്രങ്ങള്‍ വീട്ടില്‍ വെയ്ക്കരുത് എന്നതും. നിങ്ങളിലെ പോസറ്റീവ് എനെര്‍ജി നശിപ്പിച്ചു സമാധാനക്കേട് നല്‍കുകയാണ് ഇവ ചെയ്യുന്നത് എന്ന് മറക്കരുത്.












Click it and Unblock the Notifications