Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് ജോലി ലഭിക്കും, വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും, ദമ്പതികൾക്കിടയിൽ കലഹം, രാശിഫലം

astrology

കർക്കിടകം രാശിക്കാർ ഇന്നത്തെ ദിവസം ആഗ്രഹിച്ച കാര്യങ്ങൾ നടപ്പാക്കും. ആഢംബര വസ്തുക്കൾ സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. അതേസമയം ചിങ്ങം രാശിക്കാർക്ക് വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടതായി വരും. ജോലിയിൽ അപ്രതീക്ഷിതമായ സ്ഥാനചലനവും പ്രതീക്ഷിക്കാം.

മറ്റ് ചില രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ വീട്ടിലേക്ക് മാറി താമസിക്കാൻ അനുകൂലമായ സമയമാണിത്. പുതിയ ബിസിനസ്സുകൾ ആരംഭിക്കാനും ഇത് നല്ല സമയമാണ്. നിങ്ങളുടെ രാശിഫലം വിശദമായി വായിക്കാം.

മേടം

മേടം

ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ് അസ്വസ്ഥപ്പെടും. സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. അസാമാന്യമായ കര്‍മ്മകുശലത ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ ക്ലേശം അനുഭവപ്പെടും.

ഇടവം

ഇടവം

ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. നേത്രരോഗങ്ങള്‍ക്ക് കുറവുണ്ടാകും. പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കേസുകളില്‍ വിജയിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മിഥുനം

മിഥുനം

ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനലബ്ധിക്കായി കാത്തിരിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ചെയ്യുന്ന തൊഴിലില്‍ തൃപ്തി ഉണ്ടാകില്ല.

കര്‍ക്കടകം

കര്‍ക്കടകം

യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ പറ്റിയ സമയമാണ്. ആഡംബര വസ്തുക്കള്‍ സ്വന്തമാക്കും. നിയമപരമായ തടസ്സങ്ങള്‍ നീങ്ങും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കും. കര്‍മ്മത്തില്‍ നീതി പുലര്‍ത്തും. മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും.

ചിങ്ങം

ചിങ്ങം

ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഗൃഹത്തില്‍ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടാകും. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത സ്ഥാനചലനം.

കന്നി

കന്നി

വരവുചിലവുകള്‍ ഒത്തുപോകും. കലാകാരന്മാര്‍ക്ക് കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. കുടുംബ പരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും. ആരോഗ്യപരമായി നല്ല കാലമല്ല. ഗൃഹസംബന്ധമായി അസ്വസ്ഥകള്‍ മാറിക്കിട്ടും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. കലാപരമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും.

തുലാം

തുലാം

കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. സാമ്പത്തിക നേട്ടങ്ങള്‍ കുറയും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ദാമ്പത്യ കലഹം ഉണ്ടാകാതെ നോക്കണം.

വൃശ്ചികം

വൃശ്ചികം

സഹോദരങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കും. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. പഠനത്തില്‍ താല്‍പര്യം കുറയും. പണപരമായ വിഷമങ്ങളെ നേരിടേണ്ടി വരും. അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

ധനു

ധനു

കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ആരോഗ്യപരമായി ദോഷകാലം. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. ദാമ്പത്യ ജീവിതം സന്തോഷപ്രദം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

മകരം

മകരം

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും. കര്‍മഗുണം, സന്താനഗുണം എന്നിവ ഉണ്ടാകും. ധനാഗമം വര്‍ധിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തി ഉണ്ടാകും.

കുംഭം

കുംഭം

നൂതന ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ അലസത അനുഭവപ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

മീനം

മീനം

മനസ്സിന് സന്തോഷം ഉണ്ടാകുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും. അസുഖങ്ങള്‍ മൂലം ക്ലേശിക്കാനിടയുണ്ട്. കുടുംബസുഖം കുറയും. അന്യദേശത്തുള്ളവര്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ധനനഷ്ടത്തിനു സാദ്ധ്യത. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+