Get Updates
Get notified of breaking news, exclusive insights, and must-see stories!

2020ല്‍ പ്രണയരാശി നിങ്ങള്‍ക്ക് അനുകൂലമല്ലെ?.. നിങ്ങളുടെ പ്രേമരാശി ഫലം അറിയൂ...

നിങ്ങളുടെ പ്രണയ ലക്ഷ്യങ്ങള്‍ പൂവണിയാവുന്ന വര്‍ഷമാണ് കടന്നുവരുന്നത്...
ഈ വര്‍ഷത്തെ (2020) പ്രണയജ്യോതിഷഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.....

മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ)

ഈ വര്‍ഷം പ്രണയരാശി അനുകൂലമല്ല. ദീര്‍ഘനാളായി തുടരുന്ന ബന്ധം തകര്‍ന്നു പോകാവുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടാകുന്നതാണ്. മനഃക്ലേശങ്ങള്‍ വര്‍ദ്ധിക്കും. പ്രമയ വിവാഹങ്ങള്‍ തടസ്സപ്പെടും. നൂതനമായ വിവാഹാലോചനകള്‍ക്ക് മന്ദഗതി അനുഭവപ്പെടും. നിങ്ങളുടെ പ്രണയ രാശിയില്‍ ഗുണകരമല്ലാത്ത സാഹചര്യമുണ്ടാകാം. മനസ്സിന്റെ പ്രയാസങ്ങള്‍ പങ്കു വയ്ക്കുന്നതിനും ആശ്വാസമരുളുന്നതിനും ഒരു പ്രേമപങ്കാളിയുടെ ആവശ്യം നിങ്ങള്‍ക്ക് ബോധ്യപ്പെടും. നിങ്ങളോട് മാനസികമായി ആകര്‍ഷണം തോന്നുന്നതിന് തടസ്സമുള്ള സമയമാണ് ഇത്. ആ തടസ്സങ്ങള്‍ മാറുന്നതിനും നിങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകത്വം കൈവരുന്നതിനുമായി ഒരു രാജഗോപാലപൂജ നടത്തുന്നതിനും രാജഗോപാലയന്ത്രം ധരിക്കുന്നതിനും ശ്രമിക്കുക. ശരിയായി സൂര്യരാശിപ്രശ്‌നം നടത്തി വേണ്ടതു ചെയ്യുക. മറ്റു വിശ്വാസികള്‍ സമുദ്രനീലം ധരിക്കുക.

ഇടവം (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ)

ഇടവം (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ)

നിങ്ങളുടെ പ്രണയ ലക്ഷ്യങ്ങള്‍ പൂവണിയാവുന്ന വര്‍ഷമാണ് കടന്നുവരുന്നത്. ഏതു കാര്യത്തിലും അസുലഭമായ ഭാഗ്യങ്ങള്‍ കടന്നുവരാം. നൂതനപ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. പ്രണയബന്ധങ്ങള്‍ തടരുന്നവര്‍ അതു വിവാഹത്തിലെത്തുന്നതിനു ശ്രമിച്ച് വിജയിക്കും. പ്രേമരാശി ഫലങ്ങള്‍ പ്രായഭേദമന്യേ അനുഭവപ്പെടാവുന്നതാണ്. നിങ്ങളുടെ മനസ്സിന്റെ ഭാരങ്ങള്‍ പങ്കുവയ്ക്കുന്നതിനും നിങ്ങള്‍ക്ക് ആനന്ദം പകര്‍ന്നു തരുന്നതിനും സഹായകമാകുന്ന ഒരു പുതിയ സൗഹൃദബന്ധം ഉടലെടുക്കുന്നതിനു സാധ്യതയുള്ള വര്‍ഷമാണ് ഇത്. ജീവിതത്തില്‍ വലിയ വഴിത്തിരിവാകുന്നതിനു സാധ്യതയുള്ള ബന്ധങ്ങള്‍ രൂപം കൊള്ളാവുന്ന ഘട്ടമാണ് ഇത്. സര്‍വ്വകാര്യ വിജയത്തിനും അഭീഷ്ടസിദ്ധിക്കുമായി സമ്മോഹനഗോപാലയന്ത്രം ധരിക്കുക. വെണ്‍പത്മ രാഗക്കല്ല് ധരിക്കുന്നത് ഗുണകരമാണ്.

മിഥുനം (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല)

മിഥുനം (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല)

നിങ്ങളുടെ പ്രണയ രാശി അനുകൂലമല്ല. പൊതുവെ തടസ്സങ്ങള്‍ പലതുമുണ്ടായേക്കാം. ദീര്‍ഘകാലമായി തുടരുന്ന ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകാം. സംസാരത്തില്‍ അസ്വസ്ഥതകളും മാനസിക വ്യഥയുമുണ്ടാകാം. തെറ്റിദ്ധാരണ നിമിത്തം കലഹമോ പിണക്കമോ ഉണ്ടാകാതെ നോക്കണം. ആലോചനയില്ലാത്ത സംഭാഷണങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. മദ്ധ്യ പ്രായമെത്തിയവര്‍ക്കും പ്രണയക്ലേശങ്ങള്‍ ഉണ്ടാകാം. മനസ്സിന്റെ ഭാരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ജീവിതത്തില്‍ ഒരു ആശ്വാസമാകുന്നതിനും ആരുമില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നതിനു സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിത്വത്തിലെ ആകര്‍ഷണ തരംഗങ്ങളില്‍ ഒരു മന്ദത കാണുന്നു. ഇതു പരിഹരിച്ച് ബന്ധങ്ങള്‍ ഊഷ്മളമാക്കുവാനായി വിധിപ്രകാരം പൂജ നടത്തി ത്രിപുരസുന്ദരീ ഏലസ്സ് ധരിക്കുക. സമുദ്രനീലം എന്ന രത്‌നം ധരിക്കുന്നതിനും ഉത്തമം.

കര്‍ക്കടകം (പുണര്‍തം മ്പ, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം മ്പ, പൂയം, ആയില്യം)

നിങ്ങളുടെ പ്രണയരാശി ഈ വര്‍ഷാരംഭം പൊതുവെ അനുകൂലമാണ്. മനസ്സില്‍ ആഗ്രഹിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. സന്തോഷകരമായ ദിനങ്ങള്‍ കടന്നുവരും. നൂതന പ്രണയബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും. മനസ്സിന്റെ ആനന്ദവും ആഘോഷവും പങ്കുവയ്ക്കുവാന്‍ നിങ്ങളുടെ ജീവിതത്തില്‍ പുതിയൊരു വ്യക്തി കടന്നുവരും. ദീര്‍ഘകാലമായി മനസ്സില്‍ സൂക്ഷിക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. പ്രേമബന്ധങ്ങള്‍ വിവാഹത്തിലെത്തി ച്ചേരും. ഈ പ്രേമാനുഭൂതിയ്ക്ക് പ്രായം ഒരു പ്രശ്‌നമല്ല. മധ്യപ്രായമെത്തിയവര്‍ക്കും അതു കഴിഞ്ഞവര്‍ക്കും ഈ പ്രേമാനുഭൂതി ലഭിക്കാവുന്ന സന്ദര്‍ഭം തന്നെയാണ് ഇത്. നിങ്ങളുടെ ജീവിതത്തില്‍ വളരെ അപൂര്‍വ്വമായ വഴിത്തിരിവുകള്‍ ഉണ്ടാകാവുന്ന സന്ദര്‍ഭമാണ് ഇത്. സൂര്യരാശിപ്രശ്‌നത്തിലൂടെ വസ്തുതകള്‍ കണ്ട് അറിഞ്ഞ് വേണ്ടതു ചെയ്യുക. വെണ്‍പത്മരാഗം ധരിക്കുന്നത് വളരെ ഗുണകരം.

ചിങ്ങം (മകം, പൂരം, ഉത്രം മ്പ)

ചിങ്ങം (മകം, പൂരം, ഉത്രം മ്പ)

ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ പ്രേമകാര്യങ്ങള്‍ മുന്നോട്ടുപോകും. സന്തോഷകരമായ മാനസികാവസ്ഥ നിലനില്‍ക്കുന്നതാണ്. സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കുകയും നിങ്ങളുടെ ജീവിതത്തിനു താങ്ങും തണലുമാകുന്ന ഒരു ഉത്തമ പ്രണയബന്ധം നിങ്ങളിലേയ്ക്ക് കടന്നുവരുന്ന വര്‍ഷമാണ് ഇത്. ഏതുവിധത്തിലും നിങ്ങളുടെ ഹൃദയബന്ധങ്ങള്‍ ഊഷ്മളമായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുക. സ്വന്തം ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമായേക്കാവുന്ന രു പുതിയ സൗഹൃദമോ ആത്മബന്ധമോ ഉടലെടുക്കുന്നതിനു സാധ്യതയുള്ള കാല ഘട്ടവും കൂടെയാണ് ഇപ്പോള്‍ നടക്കുന്നത്. ജീവിതത്തില്‍ തന്റെ ആകര്‍ഷകമായ വ്യക്തിത്വവും കഴിവുകളും വര്‍ദ്ധിപ്പിക്കുന്നതിനും മറ്റുള്ളവരെ തന്നിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനുമായി അശ്വാരൂഢയന്ത്രം ശരിയായി പൂജ നടത്തി ധരിക്കുന്നത് വളരെ നന്നായിരിക്കും. മറ്റു വിശ്വാസികള്‍ നീലവൈഢൂര്യം ധരിക്കുക.

കന്നി (ഉത്രം മ്ല, അത്തം, ചിത്തിര മ്മ)

കന്നി (ഉത്രം മ്ല, അത്തം, ചിത്തിര മ്മ)

നിങ്ങളുടെ പ്രേമരാശിഫലങ്ങള്‍ ഈ വര്‍ഷാരംഭം അനുകൂലമല്ല. പലവിധ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. മനസ്സിനു വേദനാജനകമായ അനുഭവങ്ങള്‍ പങ്കാളിയില്‍ നിന്നും ഉണ്ടായേക്കാം. അവഗണനയോ അവജ്ഞയോ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരാം. ഏതു സാഹചര്യത്തിലും മനസ്സു പതറാതെ സൂക്ഷിക്കുക. പ്രണയബന്ധങ്ങളില്‍ വിള്ളല്‍ വീഴാവുന്ന ഘട്ടമാണ്. ആലോചനയില്ലാതുള്ള സംഭാഷണമോ പെരുമാറ്റമോ അതിനു കാരണമായേക്കാവുന്നതാണ്. സംസാരത്തില്‍ വളരെ ശ്രദ്ധിക്കുക. പൊതുവെ ദോഷനിവാരണത്തിനായി ഒരു സ്വയംവരപൂജ വിധിപ്രകാരം നടത്തുകയും സ്വയംവരയന്ത്രം ധരിക്കുന്നതും വളരെ ഗുണകരം. മറ്റു വിശ്വാസികള്‍ അമദമണി ലോക്കറ്റ് ധരിക്കുന്നത് ഉത്തമമായിരിക്കും.

തുലാം (ചിത്തിര മ്മ, ചോതി, വിശാഖം മ്ല)

തുലാം (ചിത്തിര മ്മ, ചോതി, വിശാഖം മ്ല)

പ്രണയ കാര്യങ്ങളില്‍ ഈ വര്‍ഷം പുരോഗതിയുണ്ടാകും. ഉദ്ദേശിക്കുന്ന രീതിയില്‍ ബന്ധങ്ങളില്‍ സാഫല്യമുണ്ടാകും. നിങ്ങളുടെ മനസ്സിന് ആനന്ദദായകമായ നൂതന പ്രണയം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ദീര്‍ഘനാളായി തുടരുന്ന പ്രണയം വിവാഹത്തിലെത്തുന്നതാണ്. ഈ പ്രണയാനുഭൂതിയ്ക്ക് പ്രായം ബാധകമല്ല. മധ്യവയസ്സും അതിനുമുകളിലും എത്തിയവര്‍ക്കും മനസ്സിനു കുളിര്‍മയേകുന്ന ആനന്ദകരമായ സൗഹൃദം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു പ്രണയകല തെളിയുന്ന സന്ദര്‍ഭമാണിത്. ഇത് പൂര്‍ണ്ണതയില്‍ എത്തിയാല്‍ സര്‍വ്വാഭീഷ്ട സിദ്ധി ഫലമാകുന്നു. ഇതിനായി സമ്മോഹനഗോപാല പൂജ നടത്തി ഏലസ്സ് ധരിക്കുക. മറ്റു വിശ്വാസികള്‍ നീലപവിഴം ധരിക്കുന്നത് വളരെ ഗുണകരമാണ്.

വൃശ്ചികം (വിശാഖം മ്പ, അനിഴം, കേട്ട)

വൃശ്ചികം (വിശാഖം മ്പ, അനിഴം, കേട്ട)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമകാര്യങ്ങള്‍ മുന്നോട്ടുപോകാന്‍ വര്‍ഷാരംഭത്തില്‍ സാധിക്കാതെ വരും. മനസ്സിന് ഇഷ്ടപ്പെടാത്ത പെരുമാറ്റം പങ്കാളിയില്‍ നിന്നും ഉണ്ടാകും. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം സംസാരത്തില്‍ പിഴവുകളുണ്ടാകും. ഇത് തെറ്റിദ്ധാരണയ്ക്കും അകല്‍ച്ചയ്ക്കും ഇടയാക്കും. പ്രായവ്യത്യാസമില്ലാതെ പ്രേമകാര്യങ്ങളിലും സ്ത്രീപുരുഷബന്ധങ്ങളിലും അകല്‍ച്ചയും അസ്വസ്ഥതയും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു ഗ്രഹയോഗം കാണുന്നു. ഇത് നിങ്ങളുടെ ബന്ധങ്ങളെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പരിഹാരമായി ഒരു രാജഗോപാലപൂജ നടത്തുകയും യന്ത്രം ധരിക്കുകയും ചെയ്യുക. മറ്റു വിശ്വാസികള്‍ സമുദ്ര നീലക്കല്ല് ലോക്കറ്റായി ധരിക്കുക. വളരെ ഉത്തമമാണ് ഇത്.

ധനു (മൂലം, പൂരാടം, ഉത്രാടം മ്പ)

ധനു (മൂലം, പൂരാടം, ഉത്രാടം മ്പ)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രണയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവുകയില്ല. അപ്രതീക്ഷിതമായ അകല്‍ച്ചയും തെറ്റിദ്ധാരണയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിനു സാധ്യത കാണുന്നു. ഏതു രീതിയിലും ചില അസ്വസ്ഥതകള്‍ ഉടലെടുക്കാന്‍ സാഹചര്യമുണ്ടായേക്കാം. സംസാരത്തില്‍ വിരസതയും കലഹകാരണവും ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. കുറച്ചു കാലമായി തുടരുന്ന പ്രണയത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ ഒരു ഗ്രഹയോഗാവസ്ഥ ഉടലെടുക്കുന്നതിനായി കാണാം. ഇത് നിങ്ങളുടെ പ്രണയബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ഇതിനു പരിഹാരമായി ഒരു ഗൗരീശങ്കരപൂജ നടത്തുക. മറ്റു വിശ്വാസികള്‍ വെണ്‍പത്മ രാഗക്കല്ല് ലോക്കറ്റായി ധരിക്കുക.

മകരം (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ)

മകരം (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ)

പ്രേമസാഫല്യത്തിന് അനുകൂലമായ വര്‍ഷാരംഭമാണ് കടന്നുവരുന്നത്. മനസ്സിന് സന്തോഷകരമായ ഒരു നൂതനപ്രണയം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ദീര്‍ഘനാളായി തുടരുന്ന ബന്ധങ്ങള്‍ സാഫല്യത്തിലെത്തുന്നതാണ്. വിവാഹകാര്യത്തില്‍ തീരുമാനമാകും. പ്രായഭേദമന്യേ ഈ അനുഭൂതിയുടെ കാലം നിങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നതാണ്. നിങ്ങളില്‍ മധ്യ വയസ്സിലെത്തിയവര്‍ക്കു പോലും മനസ്സിന്റെ ഭാരം ഇറക്കിവെക്കുന്നതിനുതകുന്ന ഒരു ആശ്വാസ സൗഹൃദം ഉടലെടുക്കാവുന്ന സന്ദര്‍ഭമാണെന്നു കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു സൗഭാഗ്യയോഗകല തെളിയുന്ന കാലഘട്ടമാണിത്. സര്‍വ്വാഭീഷ്ടസിദ്ധിക്കും പ്രണയസാഫല്യത്തിനുമായി ഒരു സ്വയംവരപൂജ നടത്തുന്നതും സ്വയംവരയന്ത്രം ധരിക്കുന്നതും ഉത്തമമാകുന്നു. മറ്റു വിശ്വാസികള്‍ മുക്താഫലം ധരിക്കുക.

കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല)

കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല)

നിങ്ങളുടെ പ്രണയരാശി പൊതുവെ അനുകൂലമാണ്. ഏതു വിധത്തിലും ലക്ഷ്യപ്രാപ്തി നേടുവാന്‍ ശ്രമിക്കും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ എത്തുന്നതിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെ ബന്ധത്തില്‍ മുന്നോട്ടു പോകുവാന്‍ നിങ്ങള്‍ ശ്രമിച്ചേക്കും. എന്നാല്‍ തെറ്റിദ്ധാരണയും ചില അസ്വസ്ഥതയും ഉടലെടുക്കുവാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സംഭാഷണത്തില്‍ വളരെയധികം മിതത്വവും കരുതലും സ്വീകരിക്കുക. മറ്റുള്ളവരുടെ ചിന്തകളും മനോവികാരങ്ങളും മാനിച്ചുകൊണ്ട് ഇടപെടുന്നതിനു ശ്രമിക്കേണ്ടതാണ്. പ്രേമകാര്യങ്ങളില്‍ തടസ്സങ്ങളും അകല്‍ച്ചകളും ഒഴിവാക്കാനായി മംഗള ഗൗരീപൂജ നടത്തുന്നത് ഉത്തമമാണ്. വെണ്‍പത്മരാഗം ധരിക്കുന്നത് വളരെ ഉത്തമമായി കാണുന്നു.

മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി)

നിങ്ങളുടെ പ്രേമകാര്യങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. മനസ്സിന് ആനന്ദകരമായ അനുഭവങ്ങള്‍ ഉടലെടുക്കും. കുറച്ചു നാളായി തുടരുന്ന പ്രേമങ്ങള്‍ വിവാഹത്തിലെത്തുന്നതിനു സാധ്യത. ഗുണകരമായ മാറ്റങ്ങള്‍ ജീവിതാനുഭവങ്ങളിലെല്ലാം ഉണ്ടാകും. ദാമ്പത്യം ആനന്ദകരമായിത്തീരും. മനസ്സിനെ തീവ്രമായി ആകര്‍ഷിക്കുന്ന ഒരു നൂതന പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. അതിനുള്ള അനുകൂലമായ ഗ്രഹനിലയാണ് ഇപ്പോള്‍ രൂപം കൊള്ളുന്നത്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ സവിശേഷമായ ഒരു രാജയോഗകല തെളിയുന്നതായി കാണാം. ഇത് പൂര്‍ണ്ണതയിലെത്തുന്നതിനും അഭീഷ്ട സിദ്ധിയുണ്ടാകുന്നതിനുമായി ഒരു ലക്ഷ്മീനാരായണപൂജ നടത്തുന്നത് വളരെ ഉത്തമം. അതോടൊപ്പം സമുദ്രനീലക്കല്ല് ധരിക്കുന്നത് വളരെ ഗുണകരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+