• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2020 നിങ്ങൾക്ക് എങ്ങനെ? പ്രസിദ്ധ ജ്യോതിഷി അനിൽ പെരുന്നയുടെ പ്രവചനം വായിക്കാം...!!

  • By അനില്‍ പെരുന്ന - 9847531232

അശ്വതി നക്ഷത്രക്കാർക്ക് ഈ വര്‍ഷാരംഭത്തില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. തൊഴില്‍പരമായി പലവിധ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.

ഭരണി നക്ഷത്രക്കാർക്ക് അപ്രതീക്ഷിതമായ ചില തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. തൊഴില്‍പരമായ വിഷമങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്.

കാര്‍ത്തിക നക്ഷത്രക്കാർക്ക് ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് അനുകൂലമായ നേട്ടങ്ങള്‍ വന്നുചേരും. പുതിയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ഇന്നത്തെ രാശിഫലം

അശ്വതി

അശ്വതി

ഈ വര്‍ഷം തുടക്കത്തില്‍ അനുകൂലഫലങ്ങളാണ് കാണുന്നത്. തൊഴില്‍പരമായ നേട്ടങ്ങള്‍, സാമ്പത്തിക പുരോഗതി, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കുക ഇവയുണ്ടാകും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കും. വീടുപണി തുടങ്ങുവാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്കും സമയം അനുകൂലമാണ്. ഒക്‌ടോബര്‍ 12 മുതല്‍ ഗുണദോഷ സമ്മിശ്രകാലമാണ്. ആരോഗ്യപരമായ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത കൂടുതലാണ്. ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷാവസാനം ദോഷകാലമാണ്. ബിസിനസ്സുകാര്‍ക്ക് അപ്രതീക്ഷിതമായ ചില അനുഭവങ്ങള്‍ ഉണ്ടായേക്കും. നിങ്ങളുടെ സമഗ്രമായ രാശിചിന്ത നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്താല്‍ വളരെ ഗുണമെന്നു കാണുന്നു.

ഭരണി

ഭരണി

പൊതുവെ ഗുണദോഷ സമ്മിശ്രഫലങ്ങളാണ് ഈ വര്‍ഷം കാണുന്നത്. തൊഴില്‍രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ പലതുമുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വിദേശത്ത് കൂടുതല്‍ മെച്ചപ്പെട്ട തൊഴിലില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങും. വിദ്യാര്‍ത്ഥികല്‍ക്ക് ഗുണമുള്ള കാലമാണ്. ഉദ്യോഗസ്ഥര്‍ക്ക് ഈ വര്‍ഷം അനുകൂലമായ സ്ഥലം മാറ്റം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ രോഗക്ലേശങ്ങള്‍ക്കു സാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം. കുടുംബപരമായും ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. കലഹങ്ങള്‍, വാക്കുതര്‍ക്കങ്ങള്‍ ഇവ ഒഴിവാക്കുവാന്‍ നോക്കുക നിങ്ങളുടെ രാശിയില്‍ ദോഷാത്മകമായ ഒരു മാറ്റം ഇടയ്ക്ക് ഉണ്ടാകുന്നുണ്ട്. അതിനാല്‍ ഒരു മഹാനവഗ്രഹശാന്തി നടത്തുന്നത് വളരെ ഉത്തമമായിരിക്കും. നവരത്‌ന ലോക്കറ്റ് ധരിക്കുക.

കാര്‍ത്തിക

കാര്‍ത്തിക

അനുകൂലമായ മാറ്റങ്ങള്‍ ഈ വര്‍ഷത്തില്‍ ഉണ്ടാകുന്നതാണ്. കര്‍മ്മരംഗത്ത് പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കും. അതുവഴി കൂടുതല്‍ വരുമാനം നേടും. ഗൃഹനിര്‍മ്മാണം നടക്കും. പുതിയ വാഹനം വാങ്ങുന്നതിനു യോഗം കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങളുണ്ടാകും. വീട്ടമ്മമാര്‍ക്ക് അവിചാരിത സൗഭാഗ്യങ്ങള്‍ വന്നു ചേരുന്നതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വ അവസരങ്ങള്‍ വന്നു ചേരുന്നതാണ്. നിങ്ങളുടെ ജീവിതഗതി തന്നെ മാറ്റുന്നതിനു പര്യാപ്തമായ ഒരു പുതിയ ആത്മബന്ധമോ ആചാര്യ ബന്ധമോ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. സമഗ്രമായ ഒരു രാശി വിചിന്തനം നടത്തി ഏറ്റവും ഫലപ്രദമായ പ്രതിവിധികള്‍ ചെയ്യുന്നത് ഉത്തമം എന്നു കാണുന്നു.

രോഹിണി

രോഹിണി

ഈ വര്‍ഷാരംഭത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. ജോലിയില്‍ ഉയര്‍ച്ചയും പുരോഗതിയും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. പുതിയ ബിസ്സിനസ്സ് ആരംഭിക്കും. വിദേശത്ത് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ ലഭിക്കും. വീടുപണി പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. അന്യദേശത്തു കഴിയുന്നവര്‍ക്ക് കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളും ഉള്ള പുതിയ ഫ്‌ളാറ്റു വാങ്ങാന്‍ കഴിയും. നൂതന ഗൃഹോപകരണങ്ങള്‍ ലഭിക്കും. പ്രണയബന്ധങ്ങള്‍ പുരോഗമിക്കും. മനസ്സിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. കലാരംഗത്തുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ബിസ്സിനസ്സുകാര്‍ക്ക് അപൂര്‍വവമായ ഉയര്‍ച്ചക്കുള്ള കളമൊരുങ്ങുന്നതാണ്. ഈയവസരത്തില്‍ നിങ്ങള്‍ വെണ്‍പത്മരാഗക്കല്ലു ധരിക്കുന്നത് വളരെ ഗുണമെന്നു കാണുന്നു. രാശിചിന്ത ചെയ്ത് പരിഹാരം നടത്തുക.

മകയിരം

മകയിരം

പൊതുവെ ഗുണദോഷസമത അനുഭവപ്പെടും. പ്രയത്‌നങ്ങള്‍ക്ക് ഫലമുണ്ടാകും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും സാധിക്കുന്നതാണ്. പുതിയ ഗൃഹം വാങ്ങുന്നതിനുള്ള സമയമെടുത്തു വരുന്നു. ജീവിതത്തില്‍ തികച്ചും അപൂര്‍വ്വമായ ഒരു വഴിത്തിരിവിനുള്ള സന്ദര്‍ഭമാണ് അടുത്തു വരുന്നത്. എല്ലാം ശ്രദ്ധയോടെ ചെയ്യുക കുടുംബപരമായ കാവുകളോ കളരിത്തറകളോ ഉള്ളവര്‍ അതിന്റെ മൂര്‍ത്തീഭാവം സമഗ്രമായ സൂര്യരാശി പ്രശ്‌നത്തിലൂടെ അറിയേണ്ടതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ വളര്‍ച്ചയ്ക്കും പുരോഗതിയും ലഭിക്കുന്നതിന് സാധ്യത കാണുന്ന കാലഘട്ടമാണ് വരാന്‍ പോകുന്നത്. എല്ലാ കാര്യങ്ങളും ശരിയായി സൂര്യരാശിയില്‍ അറിഞ്ഞ് പ്രതിവിധികള്‍ സ്വീകരിക്കുക.

തിരുവാതിര

തിരുവാതിര

പൊതുവെ അനുകൂലമായ വ്യതിയാനങ്ങള്‍ വരുന്നതാണ്. തൊഴില്‍പരമായി ഗുണകരമായ പലമാറ്റങ്ങളും വന്നുചേരും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കും. വിദേശത്ത് നല്ല ജോലി കിട്ടുന്നതാണ്. ആഗ്രഹമനുസരിച്ച് പുതിയ വീടിന്റെ പണി ആരംഭിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റമുണ്ടാകും. വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങളില്‍ മന്ദത കാണുന്നു. ബിസ്സിനസ്സുകാര്‍ക്ക് കടുത്ത എതിര്‍പ്പുകളെ നേരിടേണ്ടി വരുന്ന ലക്ഷണമുണ്ട്. സൂക്ഷിക്കുക. ശാരീരിക അസ്വസ്ഥകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ ഗൃഹാരൂഢം ശരിയായി പരിശോധിച്ച് വേണ്ട പ്രതിവിധി സ്വീകരിക്കുന്നത് നല്ലതാണ്. സകല കാര്യ വിജയത്തിനായി ഒരു ജയദുര്‍ഗ്ഗാപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക

പുണര്‍തം

പുണര്‍തം

ഈ വര്‍ഷം പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകും. തൊഴില്‍ രംഗത്ത് തടസ്സങ്ങളും വിഷമങ്ങളും അനുഭവപ്പെടും. കാര്യപരാജയങ്ങള്‍ക്കു സാധ്യത. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. ധനനഷ്ടങ്ങള്‍ അനുഭവപ്പെടുകയോ ഗൃഹവാഹനാദികല്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയോ ചെയ്യാം. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ മാറ്റങ്ങള്‍ വരാം. വിദേശത്തു ജോലിയോ ബിസ്സിനസ്സോ ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായ പ്രതിബന്ധങ്ങള്‍, തിരിച്ചടികള്‍ ഇവയൊക്കെ ഉണ്ടായേക്കാം. കുടുംബപരമായും ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ ഒരു സാന്നിദ്ധ്യം കാണുന്നു. ശരിയായി സൂര്യരാശി പ്രശ്‌നം നടത്തി ഇത് വ്യക്തമായി അറിഞ്ഞു പരിഹാരം ചെയ്യുക.

പൂയം

പൂയം

നിങ്ങളുടെ രാശിയില്‍ പൊതുവെ ഗുണകരങ്ങളായ മാറ്റങ്ങളാണ് കാണുന്നത്. തൊഴില്‍ രംഗത്ത് അപൂര്‍വ്വ നേട്ടങ്ങള്‍ വന്നു ചേരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ സാധിക്കും. ഏതു കാര്യത്തിലും അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണകരമായ കാലമാണ്. ഉദ്യോഗസ്ഥര്‍ക്കും വളരെ പ്രയോദനപ്രദമായ മാറ്റങ്ങള്‍ കര്‍മ്മ മണ്ഡലത്തിലുണ്ടാകും. ബിസിനസ്സുകാര്‍ക്ക് അസാധാരണമായ ചില ഗുണങ്ങള്‍ ലഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിസ്മയകരമായ ചില അവസരങ്ങള്‍ ഒത്തു വരുന്നതായി കാണുന്നു. ഏതു വിധത്തിലും വിജയം കൈവരിക്കുവാന്‍ പരിശ്രമിക്കും. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും ഗുണാത്മകമായ ഒരു താരകയോഗമാണ് കാണുന്നത്. ഗൃഹത്തില്‍ വാസ്തുസുദര്‍ശനബലി നടത്തുന്നത് അതീവ ഗുണകരം. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥനയോടെ വാസ്തു പിരമിഡ് വയ്ക്കുക.

ആയില്യം

ആയില്യം

പൊതുവെ അനുകൂലമാറ്റങ്ങള്‍ പലതുമുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഏതുവിധത്തിലും ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയിപ്പിക്കും. കുടുംബത്തില്‍ ഉയര്‍ച്ചയും സന്തോഷവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല രീതിയില്‍ പഠനം തുടരുവാന്‍ കഴിയും. നിങ്ങളുടെ ജീവിതത്തില്‍ വലിയ ഒരു പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണ് വരുന്നത്. വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന ഒരു കൂടിക്കാഴ്ച ഈ വര്‍ഷം ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ വളരെ സൂക്ഷ്മത പാലിക്കേണ്ട സമയമാണിത്. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം പലവിധ ക്ലേശങ്ങള്‍ വരാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അസുലഭമായ പലവിധ നേട്ടങ്ങള്‍ ഉണ്ടാവുകയും വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാകുകയും ചെയ്യുന്നതാണ്. നിങ്ങളുടെ സമഗ്രമായ രാശി വിചിന്തനം നടത്തി ഉചിതമെന്നു കാണുന്ന പ്രതിവിധി ചെയ്യൂ.

മകം

മകം

നിങ്ങള്‍ക്ക് പൊതുവെ ഗുണദോഷസമ്മിശ്രാനുഭവങ്ങള്‍ കാണുന്നു. സാമ്പത്തികനേട്ടങ്ങള്‍ വന്നു ചേരും. നൂതന സംരംഭങ്ങള്‍ തുടങ്ങും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതു വഴി നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ വീടു പണി പൂര്‍ത്തിയാക്കി താമസം തുടങ്ങും. നൂതന ഗൃഹോപകരണങ്ങള്‍ ലഭിക്കും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമുള്ള പുതിയ ഫ്‌ളാറ്റു വാങ്ങാന്‍ കഴിയും. കലാകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസ്സിനസ്സുകാര്‍ കൂടുതലായി ശ്രദ്ധിക്കുക. ധനനഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശം, ധനനഷ്ടങ്ങള്‍, പാഴ്ചിലവുകള്‍ ഇവ ഉണ്ടാകും. ഏതു വിധത്തിലും നിങ്ങളുടെ സമഗ്രമായ രാശി വിചിന്തനം നടത്തി ഉത്തമമായ പ്രതിവിധി കണ്ടുപിടിച്ചു നടത്തുന്നത് ഉത്തമം. ജയസുദര്‍ശനപൂജ നടത്തുന്നത് വളരെ ഗുണകരം.

പൂരം

പൂരം

നിങ്ങള്‍ക്ക് ഈ വര്‍ഷം പൊതുവെ ഗുണദോഷസമ്മിശ്രമായി കാണുന്നു. തൊഴില്‍രംഗത്ത് ചില തടസ്സങ്ങള്‍, വിഷമങ്ങള്‍, മന്ദത ഇവയുണ്ടാകാം. ഏതു കാര്യത്തിലും വളരെ സൂക്ഷ്മത പാലിക്കുക. നവീന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലം. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥലംമാറ്റം, അമിത ചിലവുകള്‍ ഇവയൊക്കെ വരാം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അപവാദങ്ങളെ സൂക്ഷിക്കണം. നിങ്ങളുടെ മന:ക്ലേശങ്ങള്‍ ശരിയായി ഗ്രഹിച്ച് ഉചിതമായ പ്രതിവിധി നിര്‍ദ്ദേശിക്കുന്നതിന് കഴിവുള്ള ഒരു ഗുരുബന്ധം താമസിയാതെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. വിദേശത്തു ജോലിയോ ബിസ്സിനസ്സോ ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വമായ ചില അവസരങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സര്‍വ്വദോഷ ശാന്തിയ്ക്കായി ഒരു നവഗ്രഹ ശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ നവരത്‌ന ലോക്കറ്റ് ധരിക്കുക.

ഉത്രം

ഉത്രം

നിങ്ങള്‍ക്ക് ഈ വര്‍ഷാരംഭം ഗുണകരമാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കും. അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പുരോഗതി നേടും. ഉദ്യോഗസ്ഥര്‍ക്ക് ചില സാമ്പത്തിക നേട്ടങ്ങളൊക്കെ ഉണ്ടാകുന്നതാണ്. ഒക്‌ടോബറിനു ശേഷം ചില ദോഷകരമായ മാറ്റങ്ങള്‍ രാശിയില്‍ കാണുന്നു. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, രോഗക്ലേശങ്ങള്‍ ഇവയ്ക്കു സാധ്യതയുണ്ട്. ഗൃഹാരൂഢം ശരിയായി പരിശോധിപ്പിച്ച് ഉചിതമായ പ്രതിവിധികള്‍ സ്വീകരിക്കേണ്ടതാണ്. ബിസ്സിനസ്സുകാര്‍ കൂടുതല്‍ ശ്രദ്ധിക്കുക. അന്യദേശത്തു ജോലി ചെയ്യുന്നവര്‍, അശ്രദ്ധ മൂലം പ്രയാസങ്ങളുണ്ടാകാതെ വളരെ ശ്രദ്ധിക്കുക. ഒരു മഹാജയസുദര്‍ശന ബലി നടത്തുന്നത് ഉത്തമമായിരിക്കും. മറ്റു വിശ്വാസികള്‍ വാസ്തു പ്രതിവിധി നടത്തുക.

അത്തം

അത്തം

നിങ്ങള്‍ക്ക് സമയം ഗുണദോഷസ്ഥിതിയിലാണ്. കാര്യതടസ്സങ്ങള്‍ അനുഭവപ്പെടും. തൊഴില്‍ രംഗ്ത് ചില പ്രയാസങ്ങളൊക്കെ ഉണ്ടാകും. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് അനുകൂലമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രതികൂലാവസ്ഥകള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലി സ്ഥലത്ത് എതിര്‍പ്പുകളും മറ്റു വിഷമങ്ങളും ഉണ്ടാകുവാനിടയുണ്ട്. കലാരംഗത്തുള്ളവര്‍ വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു പോകും. നിങ്ങളുടെ ആരൂഢത്തില്‍ വളരെ ദോഷാത്മകമായ ചില സാന്നിദ്ധ്യങ്ങള്‍ കാണുന്നു. ഇത് വര്‍ദ്ധിച്ചു വരാനിടയായാല്‍ പലവിധി ദോഷാനുഭവങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. അതിനാല്‍ സമ്പൂര്‍ണ്ണമായ രാശിചിന്തയിലൂടെ എല്ലാകാര്യങ്ങളും അറിഞ്ഞ് ഉചിതമായ പ്രതിവിധികള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും. തല്‍ക്കാലം നവഗ്രഹ ശാന്തിക്രിയ നടത്തുക.

ചിത്തിര

ചിത്തിര

നിങ്ങള്‍ക്ക് ഈ വര്‍ഷം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് സ്ഥാനകയറ്റവും മറ്റു പലവിധ നേട്ടങ്ങളും ഉണ്ടാകുന്നതാണ്. ഗൃഹനിര്‍മ്മാണം സാധിക്കും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വമായ പലവിധ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. ആഗ്രഹിക്കുന്ന രീതിയില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനു സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസുലഭമായ അവസരങ്ങള്‍ നിങ്ങളെ ത്തേടിയെത്തുന്നതായി മനസ്സിലാകും. പുതിയ, ഊഷ്മളമായ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. ദീര്‍ഘനാളായി ചിന്തിക്കുന്ന പലകാര്യങ്ങളും സാധിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമായേക്കാവുന്ന ഒരു പുതിയ ആത്മബന്ധമോ ആചാര്യബന്ധമോ അടുത്തുതന്നെ നടന്നേക്കാം. സമ്പൂര്‍ണ്ണമായി രാശിചിന്ത നടത്തി ഉചിത പ്രതിവിധി കാണുക.

ചോതി

ചോതി

നിങ്ങള്‍ക്ക് ഗുണദോഷ സമ്മിശ്രമായ വര്‍ഷമാണ് വരുന്നത്. കര്‍മ്മരംഗത്ത് അപൂര്‍വ്വമായ നേട്ടങ്ങള്‍ ചിലത് ഉണ്ടാകും. ഏതു കാര്യത്തിലും അനുകൂലമാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികല്‍ക്ക് പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം, അനുകൂലസ്ഥലംമാറ്റം ഇവയുണ്ടാകും. ഏതുവിധത്തിലും ഉയര്‍ച്ച നേടുവാനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു താരകയോഗം രൂപം കൊള്ളുന്ന കാലമാണിത്. ഇത് ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്കു കാരണമായിത്തീരുന്നതാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പുതിയ വീട് പണി പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശം നടത്തുന്നതിനു സാധിക്കും. പൊതുവെ ദോഷ പരിഹാരത്തിനും ഉയര്‍ച്ചയ്ക്കുമായി ഒരു മഹാനാരായണബലി നടത്തുക.

വിശാഖം

വിശാഖം

ഈ വര്‍ഷം പൊതുവെ ദോഷകരമാണ്. തൊഴില്‍രംഗത്ത് പലവിധ ക്ലേശങ്ങള്‍, കാര്യതടസ്സങ്ങള്‍, പരാജയങ്ങള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനിടയുണ്ട്. യാത്രാക്ലേശം അലച്ചില്‍ ഇവ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ ക്ലേശിക്കും. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കുക. കുടുംബത്തിലും ചില അസ്വസ്ഥതകള്‍ വന്നു ചേരാം. സ്വജനകലഹം, ബന്ധുവിരോധം ഇവ ഉണ്ടാകുന്നതിനിടയുണ്ട്. ശരിയായി രാശിവിചിന്തനം നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്യുന്നതാണ് ഉത്തമം. എല്ലാ കാര്യത്തിലും അതീവശ്രദ്ധ പാലിക്കുക. ബന്ധനങ്ങളില്‍ വിട്ടുവീഴ്ചാ മനോഭാവം കാണിക്കുക. സംഭാഷണത്തില്‍ ആത്മനിയന്ത്രണവും കരുതലും സ്വീകരിക്കുന്നത് വളരെ നന്നായിരിക്കുമെന്നു തോന്നുന്നു.

അനിഴം

അനിഴം

നിങ്ങള്‍ക്ക് പൊതുവെ ഗുണദോഷസമ്മിശ്ര സ്ഥിതി കാണുന്നു.തൊഴിലില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകും. പരിശ്രമങ്ങള്‍ പലതും വിഫലമാകുന്നതായി കാണാം. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ അനുഭവപ്പെടുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങരുത്. കര്‍ഷകര്‍ക്ക് ചില നേട്ടങ്ങളൊക്കെ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും പഠനപുരോഗതി കൈവരും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ ശാസന, ശിക്ഷാനടപടി ഇവയ്ക്കു സാധ്യത കാണുന്നു. പുതിയ ഗൃഹനിര്‍മ്മാണത്തിനൊരുങ്ങുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷ്മത പാലിക്കുക. വിദേശത്തു ജോലി ചെയ്യുന്നവരും വളരെ ശ്രദ്ധിക്കേണ്ടതാണ്. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം പലവിധ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ സമഗ്രമായ രാശിപ്രശ്‌നം ചിന്തിച്ച് ഉചിതപ്രതിവിധി നടത്തുന്നത് ഉത്തമമായിരിക്കും.

തൃക്കേട്ട

തൃക്കേട്ട

നിങ്ങള്‍ക്ക് പലവിധ തടസ്സങ്ങളും ഉണ്ടാകാവുന്ന വര്‍ഷമാണിത്. കര്‍മ്മരംഗത്ത് പരാജയങ്ങള്‍, ധനനഷ്ടങ്ങള്‍, മന്ദത ഇവ അനുഭവപ്പെടും. സാമ്പത്തിക കഷ്ടനഷ്ടങ്ങള്‍, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സം ഇവ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പലവിധി പ്രയാസങ്ങള്‍ വരാം. ഉദ്യോഗസ്ഥര്‍ വളരെ ജാഗ്രത പാലിക്കുക. രോഗചികിത്സ നടത്തുന്നവര്‍ കൃത്യത പാലിക്കണം. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പുലര്‍ത്തുക. ബിസ്സിനസ്സുകാര്‍ക്ക് അപ്രതീക്ഷിത നഷ്ടങ്ങള്‍ വന്നേക്കാം. കുടുംബത്തിലും ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. തെറ്റിദ്ധാരണകള്‍ വളര്‍ന്നു വലുതാകുന്നതിനും അഭിപ്രായ ഭിന്നതകള്‍, കലഹം ഇവയുണ്ടാകുന്നതിനും സാധ്യത . നിങ്ങളുടം രാശിവീഥിയില്‍ പൊതുവെ ദോഷകരമായ സ്ഥിതിയുള്ളതിനാല്‍ ഒരു നവഗ്രഹശാന്തിക്രിയ നടത്തുന്നത് നന്നായിരിക്കും. മറ്റു വിശ്വാസികള്‍ വാസ്തുപിരമിഡ് വയ്ക്കുക.

മൂലം

മൂലം

നിങ്ങളുടെ ഇപ്പോഴത്തെ സമയം പൊതുവെ ഗുണകരമാണ്. വ്യാഴം അനുകൂലഭാവത്തിലും ശനി, ദോഷ സ്ഥിതിയിലുമാണ്. കര്‍മ്മരംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കും. ഇതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ പഠന പുരോഗതി കൈവരും. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം ലഭിക്കും. ഏതു കാര്യത്തിലും ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. പുതിയ പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത. കലാരംഗത്ത് പ്രവര്‍ത്തക്കുന്നവര്‍ പുതിയ അവസരങ്ങള്‍ക്കു സാധ്യത കാണുന്നു. ശരിയായി സൂര്യരാശി പ്രശ്‌നം നോക്കി ഉചിത പ്രതിവിധി കാണുക.

പൂരാടം

പൂരാടം

ഉദ്ദിഷ്ടകാര്യ സിദ്ധിയുണ്ടാകുന്ന വര്‍ഷമാണ് വരുന്നത്. തൊഴില്‍രംഗത്ത് പലവിധ നേട്ടങ്ങള്‍ കൈവരും. നൂതന സംരഭങ്ങള്‍ തുടങ്ങും. വീടുപണി പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളും ഉള്ള ഫ്‌ളാറ്റു വാങ്ങാന്‍ ഈ വര്‍ഷം അവസരമുണ്ടാകും. കുടുംബത്തില്‍ സന്തുഷ്ടിയും ശ്രേയസ്സും നിലനില്‍ക്കും. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും. പുതിയ പ്രണയബന്ധങ്ങല്‍ ഉടലെടുക്കുവാന്‍ സാധ്യത കാണുന്നു. ജീവിതത്തില്‍ വലിയ വഴിത്തിരിവിന് (ൗേൃിശിഴ ുീശി)േ കാരണമായേക്കാവുന്ന ഒരു ഗുരുബന്ധം അടുത്തു തന്നെ ഉടലെടുക്കുവാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സമ്പൂര്‍ണ്ണ രാശിചിന്ത നടത്തി ഉചിത പ്രതിവിധി സ്വീകരിക്കുക.

ഉത്രാടം

ഉത്രാടം

നിങ്ങള്‍ക്ക് പൊതുവെ ഗുണകരമായ വര്‍ഷമായിരിക്കും. തൊഴിലില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതാണ്. വിശേഷമായ ഒരു ആശയം പ്രവൃത്തി പഥത്തില്‍ കൊണ്ടുവരും. നവോന്‍മേഷത്തോടു കൂടിയ പരിശ്രമത്തിലൂടെ വലിയ നേട്ടങ്ങള്‍ കൈവരിക്കും. ജീവിതത്തില്‍ വലിയ പുരോഗതിയും ഉയര്‍ച്ചയും നേടുന്നതിനു തുടക്കം കു#ിക്കാവുന്ന വര്‍ഷമാണിത്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ സൗഭാഗ്യ പൂര്‍ണ്ണമായ ഒരു താരകയോഗം രൂപം കൊള്ളാനിടയുള്ള സമയമാണിത്. ശരിയായി ശ്രമിച്ചാല്‍ സമ്പൂര്‍ണ്ണമായ ഉയര്‍ച്ച തന്നെ കൈവരിക്കുന്നതിനു സാധിക്കുന്നതാണ്. സമഗ്രവും സമ്പൂര്‍ണ്ണവുമായ സൂര്യരാശിപ്രശ്‌നം ചിന്തിച്ച് കുടുംബ പൂര്‍വ്വിക ദോഷങ്ങള്‍ കണ്ടെത്തി പരിഹാരം ചെയ്യുന്നതാണ് നല്ലത്.

തിരുവോണം

തിരുവോണം

നിങ്ങള്‍ക്ക് ഇപ്പോള്‍ സമയം അത്ര നന്നല്ല. ജോലിയില്‍ തടസ്സങ്ങല്‍, അസ്വസ്ഥകള്‍, കാര്യ പരാജയം ഇവ ഉണ്ടാകും. പുതിയ കാര്യങ്ങള്‍ തുടങ്ങുവാന്‍ പറ്റിയ സമയമല്ല. ബിസ്സിനസ്സുകാര്‍ വളരെ സൂക്ഷിക്കുക. ഉദ്യോഗസ്ഥര്‍ക്ക് വിഷമകരമായ സ്ഥലം മാറ്റം കാണുന്നു. വിദ്യാര്‍ത്ഥികല്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. വീട്ടമ്മമാര്‍ക്ക് അപ്രതീക്ഷിതമായി രോഗവിഷമതകള്‍ ഉണ്ടായേക്കാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കണം. ആലോചനക്കുറവും അലസതയും നിമിത്തം ചില പ്രയാസങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. നിങ്ങളുടെ ആരൂഢം ശരിയായി പരിശോധിപ്പിക്കേണ്ടത് ആവശ്യമായി കാണുന്നു. പൊതുവെ സമ്പൂര്‍ണ്ണ രാശിവിചിന്തനം നടത്തി ഏറ്റവും ഉചിതമായ പ്രതിവിധി നടത്തുന്നത് ഉത്തമമായിരിക്കും. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

അവിട്ടം

അവിട്ടം

നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടക്കും. തൊവില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പരീക്ഷണങ്ങള്‍ക്കു തയ്യാറാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉടലെടുക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്. പുതിയ ഗൃഹനിര്‍മ്മാണം അദികം വൈകാതെ പൂര്‍ത്തിയാക്കി താമസം തുടങ്ങും. കച്ചവടക്കാര്‍ക്ക് അസുലഭമായ അവസരങ്ങള്‍ വന്നു ചേരും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടവും അംഗീകാരവും ലഭിക്കുന്നതാണ്. നൂതന പ്രണയ ബന്ധങ്ങള്‍ക്കു സാധ്യത കാണുന്നു. പുതിയ വസ്തു വാഹനാദികള്‍ കൈവശം വന്നു ചേരുന്നതാണ്. യാത്രാക്ലേശവും അലച്ചിലും അപ്രതീക്ഷിതമായി ഉണ്ടാകാനിടയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. ഒരു നവഗ്രഹ ശാന്തിക്രിയ നടത്തുന്നത് ഉത്തമമായി കാണുന്നു.

ചതയം

ചതയം

വര്‍ഷാരംഭം വളരെ അനുകൂലമാണ്. തൊഴില്‍രംഗത്ത് ചില നേട്ടങ്ങളൊക്കെയുണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. സുഹൃദ് സഹായം, ബന്ധുജന സമാഗമം ഇവയുണ്ടാകും. വിനോദയാത്ര നടത്തുവാനവസരം ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ ഗുണാത്മകമായ ഒരു മാറ്റം ഉണ്ടാകാനിടയുള്ള സമയമാണ്. വളരെ ശ്രദ്ധിച്ചുമാത്രം എല്ലാം ചെയ്യുക. രാശി വീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു സൗഭാഗ്യയോഗ കല തെളിയുന്നതായി കാണാം. ഇത് പൂര്‍ണ്ണത പ്രാപിച്ചാല്‍ സര്‍വ്വസമൃദ്ധിതന്നെ കൈവരാനിടയുണ്ട്. ഒരു മഹാനാരായണബലി നടത്തുന്നത് ഉത്തമമായി കാണുന്നു.

പൂരുരുട്ടാതി

പൂരുരുട്ടാതി

തുടക്കത്തില്‍ ചില പ്രതിബന്ധങ്ങള്‍ കാണുന്നു. തൊഴില്‍പരമായ തടസ്സങ്ങള്‍, ധനനഷ്ടം, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകാം. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥികല്‍ അതീവ ജാഗ്രത പാലിക്കുക. ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിതമായി സ്ഥലം മാറ്റമുണ്ടായേക്കാം. ഒക്‌ടോബറിനു ശേഷം സമയം അത്ര നന്നല്ല. വളരെ ശ്രദ്ധ വച്ചു പുലര്‍ത്തുക. ധനമിടപാടുകളില്‍ ജാഗ്രത പാലിക്കുക. പുതിയ വീടുപണി തുടങ്ങുന്നതിന് താമസം നേരിടും. വിശേഷപ്പെട്ട ആശയങ്ങള്‍ മനസ്സില്‍ തോന്നുന്നത് പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാനായി ശ്രമിക്കുന്നതാണ്. സമ്പൂര്‍ണ്ണമായി രാശിചിന്ത നടത്തി ഉചിത പ്രതിവിധി തേടുന്നത് ഏറ്റവും ഉത്തമമായി കാണുന്നു.

ഉതൃട്ടാതി

ഉതൃട്ടാതി

നിങ്ങള്‍ക്ക് വര്‍ഷാരംഭം ദോഷകരമായിരിക്കും. ധനനഷ്ടങ്ങല്‍, തൊവില്‍പരമായ വിഷമങ്ങള്‍, യാത്രാക്ലേശം, അലച്ചില്‍ ഇവ വരാം. സ്വജനങ്ങളുമായി ഭിന്നതയുണ്ടാകും. അസുഖങ്ങള്‍ വര്‍ദ്ധിക്കും. ഉദരവൈഷമ്യങ്ങള്‍ ഉണ്ടായേക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കുക. ഒക്‌ടോബറിനു ശേഷം സമയം അനുകൂലമാകും. തൊഴില്‍രംഗത്ത് പ്രയാസങ്ങല്‍ നീങ്ങും. അവിചാരിത നേട്ടങ്ങള്‍ പലതുമുണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണം ആരംഭിക്കും. വിഷുവിനു മുന്‍പായി അതു പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ കഴിയും. സമഗ്രമായ രാശി വിചിന്തനം നടത്തി ഉചിതമായ കാര്യങ്ങള്‍ അറിഞ്ഞ് ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ വരെ വളരെ ജാഗ്രത പാലിക്കുക.

രേവതി

രേവതി

പൊതുവെ ഗുണദോശ സമ്മിശ്ര കാലമാണ്. തൊഴില്‍ രംഗത്ത് പൊതുവെ ഒരു മന്ദതയനുഭവപ്പെടും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് തടസ്സപ്പെടും. യാത്രാക്ലേശം അലച്ചില്‍ ഇവയുണ്ടാകും. കുടുംബത്തിലും ചില പ്രയാസങ്ങല്‍ വരാം. ദമ്പതിമാര്‍ക്കിടയിലെ ഭിന്നതകള്‍ വര്‍ദ്ധിക്കും. സ്വജനകലഹം, ബന്ധുവിരോധം, ഇവയ്ക്കു സാധ്യത. സംഭാഷണത്തില്‍ നല്ല നിയന്ത്രണവും കരുതലും ശീലിക്കേണ്ടത് ആവശ്യമായി കാണുന്നു. രോഗചികില്‍സ നടത്തുന്നവര്‍ വളരെ കൃത്യത പാലിക്കുവാന്‍ ശ്രദ്ധിക്കുക. ഒക്‌ടോബറിനു ശേഷം ഈ വിഷമങ്ങള്‍ എല്ലാം തന്നെ മാറിക്കിട്ടുന്നതാണ്. എല്ലാ കാര്യത്തിലും അപ്പോള്‍ അനുകൂലമായ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. അതിനു മുന്‍പ് രാശിവിചിന്തനം നടത്തി ഉചിതമായ പ്രതിവിധികള്‍ കാണുക.

English summary
Astrology; 2020 yearly predictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more