ഈ വിഷുഫലം നിങ്ങള്‍ക്ക് ഏങ്ങനെ...
പുതുവര്‍ഷത്തില്‍ നിങ്ങളുടെ നക്ഷത്ര ഫലങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടോ? ജന്മ നക്ഷത്ര ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട തീരുമാനങ്ങളള്‍ എടുക്കുന്നതിലും ദോഷ സമയം അറിയുന്നതിനും സാധിക്കുന്നു. ഈ വിഷുഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ...

അശ്വതി
വിദ്യാനേട്ടം, തൊഴില്‍ നേട്ടം, വിവാഹം, വിദേശ യാത്ര എന്നീ അനുഭവങ്ങള്‍ വന്നു ചേരും. കര്‍ക്കിടകം അവസാനമാകുമ്പോള്‍ ബുദ്ധിമുട്ടുകള്‍ വന്നുചേരും. ആരോഗ്യപരമായ കാര്യങ്ങളില്‍ അനുകൂലം. ഉദ്യോഗത്തില്‍ കയറ്റം. സന്താനങ്ങള്‍ക്ക് വേണ്ടി ചികിത്സ നടത്തുന്നവര്‍ക്ക് സന്താന ഭാഗ്യം കാണുന്നു. വ്യാപാര രംഗങ്ങളില്‍ അനുകൂലമാണ്. എന്നാല്‍ ചില വ്യക്തികളില്‍ നിന്നും ബിസിനസ്സില്‍ നിന്നും വിട്ടു നില്‍ക്കുന്നത് നല്ലതാണ്. ആഗസ്റ്റ് മാസത്തിന് ശേഷം നല്ല സമയമാണ് ഇവര്‍ക്ക് കാണുന്നത്. ഉപരി പഠനത്തിന് സാധ്യത കാണുന്നു. പരീക്ഷകള്‍ ആഗസ്റ്റ് മാസത്തിന് ശേഷം എഴുതുന്നതാകും നല്ലത്. ഗൃഹ പ്രവേശനത്തിന് സാധ്യത കാണുന്നു. കുടുംബ സ്വത്തില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കും. സാഹസ പ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് നല്ലതാണ്.

ഭരണി
തടസ്സങ്ങള്‍ മാറികിട്ടും. അകന്നു കഴിയുന്നവര്‍ അടുക്കും. നല്ല ദാമ്പത്യബന്ധം, ദൂരയാത്രകള് എന്നിവ കാണുന്നുണ്ട്. സാമ്പത്തിക നേട്ടത്തിന് സാഹചര്യമുണ്ട്, ഭാഗ്യക്കുറികള്‍ എടുക്കുന്നത് നല്ലതാണ്. പണം കടം കൊടുക്കുന്നത് ശ്രദ്ധിക്കുക. വീട്ടിലെ നാല്കാലികള്ക്ക് അസുഖങ്ങള്‍ കാണുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ തുടങ്ങി വെച്ച കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ആരോഗ്യത്തില്‍ അസ്വസ്ഥത കാണുന്നു. ആയുര്‍വേദ ചികിത്സകള്‍ നടത്തുന്നത് നല്ലതാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല സമയമാണ്. സ്വന്തം നാട്ടില്‍ നിന്നും അന്യ നാട്ടിലേക്ക് പോയി വിദ്യാഭ്യാസം സ്വീകരിക്കുന്നത് നല്ലതാണ്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രകാര്‍ക്ക് അംഗീകാരവും പ്രശസ്തിയും വന്നു ചേരുന്ന സമയമാണിത്. മുടങ്ങിക്കിടന്ന വീട് പണി ആരംഭിക്കും. ചതിയില്‍പ്പെടാതെ സൂക്ഷിക്കണം. ആരോഗ്യത്തില്‍ അത്ര സുഖകരമായി കാണുന്നില്ല. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ കാണുന്നു. മാതാവിന് അസുഖം വര്‍ധിക്കുന്നതായി കാണുന്നു. തൊഴില്‍ മേഖലയില്‍ അനുകൂല സാഹചര്യമാണ്. വ്യവസായത്തില്‍ ആഗസ്റ്റ് മാസത്തിന് ശേഷമാണ് അനുകൂല സമയം. ഭൂമിയോ, വീടോ വാങ്ങുന്നതിന് സാധ്യത കാണുന്നു. ബന്ധുകളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. വാഹനം ഉപയോഗിക്കുന്നത് കുറയ്ക്കണം.

രോഹിണി
ആരോഗ്യം വളരെ തൃപ്കരമാണ്. വിചാരിച്ച കാര്യങ്ങള്‍ അത്രപ്പെട്ടെന്ന് നടക്കില്ല. വീട്ടില്‍ നിന്നും മാറി താമസിക്കേണ്ടി വരും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. ജൂലൈ മാസത്തിന് ശേഷം ഉദ്യോഗത്തില്‍ കയറ്റം ലഭിക്കാന്‍ സാധ്യത കാണുന്നു. വ്യാപാരത്തില്‍ അധികം പണം മുടക്കുന്നത് ആഗസ്റ്റ് മാസത്തിന് ശേഷമാണ് നല്ലത്. അംഗീകാരം ലഭിക്കുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കുന്ന സമയമാണ്. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. ഏറ്റെടുത്ത ജോലികള്‍ നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തിക പുരോഗതി കാണുന്നു. ഗൃഹ പ്രവേശനം നടത്തും. വാഹനം മാറ്റി വാങ്ങുന്നതിനുള്ള സാഹചര്യം കാണുന്നു.

മകയിരം
ശത്രുക്കള്‍ മിത്രങ്ങളാകും, കടം കൊടുത്ത പണം തരിച്ച് കിട്ടും. പ്രണയ സാഫല്യം, വിവാഹ പ്രായമായവര്‍ക്ക് വിവാഹം നടക്കുന്ന സമയമാണ്. ആഗ്സറ്റ് മാസം വരെ ഇവര്‍ക്ക് നല്ല സമയമാണ് കാണുന്നത്. കലാ കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. വര്‍ഷങ്ങളായി അനുഭവിക്കുന്ന രോഗപീഡകള്‍ക്ക് സമാധാനം കാണുന്നു. വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കുനനത് നല്ലതാണ്. മുതിര്‍ന്നവരെ മാനിച്ച് തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതാണ്. പണം മുതല്‍ മുടക്കുന്നതില്‍ നിന്നും പിന്മാറുന്നതാണ് നല്ലത്. ജോലി ചെയ്താലും ഫലം കാണുന്നില്ല. ഉദ്യോഗം ഉപേക്ഷിക്കാന്‍ സാധ്യത കാണുന്നു എന്നാല്‍ അത് നല്ലതല്ല. കര്‍മ്മ മേഖലയില്‍ തന്നെ പിടിച്ച് നില്‍ക്കണം.

തിരുവാതിര
തൊഴില്‍ പരമായ മേഖല അനുകൂലമായി കാണുന്നില്ല. വിദേശത്ത് താമസിക്കുന്നവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ക്ക് സമ്മര്‍ദം. പ്രണയത്തില്‍ തകര്‍ച്ച കാണുന്നു. ശത്രുക്കള്‍ വര്‍ധിക്കുന്നു. നിശ്ചയിച്ച മംഗള കര്‍മ്മങ്ങള്‍ മുടങ്ങും. സാമ്പത്തിക നഷ്ടം കാണുന്നു. ദാമ്പത്യ ബന്ധത്തിന് അകല്‍ച്ച കാണുന്നു. മാനസിക അസ്വസ്ഥത കാണുന്നു. പണം കടം വാങ്ങേണ്ടി വരുന്നു. ആത്മസമ്യപനം പാലിച്ച് കാര്യങ്ങള്‍ ചെയ്യണം. ഈ വര്‍ഷത്തിന് ശേഷമാണ് നല്ല സമയം കാണുന്നത്. വീടിന്റെ പണി നടക്കും. അടുത്ത വര്‍ഷത്തില്‍ മാത്രമേ അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.

പുണര്‍തം
മനോദുഖം, രോഗഭീതി എന്നിവ കാണുന്നു. പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം കാണില്ല. തെരുഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് പരാജയമാണ് കാണുന്നത്. ആശുപത്രി, പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ കയറിയിറങ്ങേണ്ടി വരും. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യാന്‍ ശ്രമിക്കുക, അന്യരുടെ പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഉറക്കക്കുറവ് അനുഭവപ്പെടുന്നതായി കാണുന്നു. വ്യാപാരത്തില്‍ നല്ല സമയമല്ല. ബന്ധുക്കള്‍ ശത്രുക്കളാകും. അര്‍ഹമായ അംഗീകാരം ലഭിക്കില്ല. പൂര്‍വ്വിക സ്വത്ത് വില്‍ക്കുന്നത് നല്ലതല്ല. വിദേശത്ത് നിന്നും നാട്ടിലേക്ക് വരേണ്ടി വരും.ജൂലൈ മാസത്തിന് ശേഷം നല്ല സമയമാണ്. മറ്റുളവര്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യും.

പൂയം
ഉദ്ദേശിച്ച വിഷയത്തില്‍ ഉപരി പഠനം നടത്താന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷത്തില്‍ തുടങ്ങി വെച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. സാമ്പത്തിക നേട്ടം കാണുന്നു. ഗൃഹ പ്രവേനം നടത്താന്‍ സാധ്യത കാണുന്നു. മാതാപിതാക്കള്‍ക്കൊപ്പം നടത്താന്‍ സാധിക്കും. മത്സരങ്ങളില്‍ അനുകൂലമായ വിജയം. കൃഷി ചെയ്യുന്നവര്‍ക്ക് നല്ല സമയമാണ്. പഠിച്ച വിദ്യ ഉപയോഗിക്കാന്‍ സാധിക്കും. ജോലി ലഭിക്കുന്നതിനും സാധ്യത കാണുന്നു. പൂര്‍വ്വികമായ സ്വത്ത് ലഭിക്കാന്‍ സാധ്യത കാണുന്നു. കോടതിയില്‍ നിന്നും അനുകൂല വിധിയ്ക്ക് സാധ്യത. സേവനത്തിന് പ്രശസ്തി പത്രം ലഭിക്കുന്നതിന് സാധ്യതയുണ്ട്. ആഗസ്റ്റ് മാസത്തിന് ശേഷം പ്രയത്നം കൂടുതല്‍ ആവശ്യമാണ്.

ആയില്യം
പുതിയ ഭരണസംവിധാനം പഠിച്ച് പ്രവര്‍ത്തിക്കും. ഉദ്യോഗ കയറ്റം കാണുന്നു. ജൂലൈ മാസത്തിന് ശേഷം കൂട്ടു ബിസിനസ്സില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് നല്ലതാണ്. പഠിച്ച വിദ്യയോട് അനുബന്ധിച്ച് ജോലി ലഭിക്കും. ആഗസ്റ്റ് മാസത്തില്‍ വീട് പണി പൂര്‍ത്തീകരിക്കും. ബന്ധുവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് സാധ്യത കാണുന്നു. രാഷ്ട്രീയ രംഗത്ത് വിജയം കാണുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ കാണുന്നുണ്ട്. ആഗസ്റ്റ് മാസം മുതല്‍ വിട്ടുവീഴ്ച ചെയ്യുന്നത് നല്‍കുന്നതാണ്.

മകം
ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തിക രംഗത്ത് നേട്ടം ലഭിക്കും. വ്യാപാര മേഖലയില്‍ പുരോഗതി കാണുന്നു. ബന്ധുവിന്റെ വിയോഗം കാണുന്നു. മാതാവിന് അസുഖങ്ങള്‍ വരും. വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം. ദാമ്പത്യ സുഖം കാണുന്നു. ഉദ്യോഗത്തില്‍ പുനര്‍ നിയമനം ലഭിക്കുന്നു. പുണ്യ പ്രവൃത്തികള്‍ക്ക് സാഹചര്യമുണ്ട്. ശാസ്ത്ര മേഖലയില്‍ വിജയം കാണുന്നു.

പൂരം
ആരോഗ്യം തൃപ്തികരം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലമാണ്. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഗൃഹം നിര്‍മ്മിക്കാന്‍ സാധ്യത കാണുന്നു. രാഷ്ട്രീയത്തില്‍ പൊതുജന അംഗീകാരം ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കും. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. വിദേശത്ത് സ്ഥിരമായി താമസിക്കാന്‍ സാധിക്കും. ഭൂമി വാങ്ങി സമ്പാത്തികും.

ഉത്രം
എല്ലാ പ്രവൃത്തികള്‍ക്കും അമിതമായി പ്രയത്നിക്കണം. നിശ്ചയിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരും. വ്യാപാരത്തില്‍ മാന്ദ്യം കാണുന്നു. പണം കടം വാങ്ങേണ്ടി വരുന്നു. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. ബന്ധുക്കളോട് പ്രതികരിക്കരുത്. മനോദുഖം കാണുന്നു. ശസ്ത്രക്രിയകള്‍ സാധ്യത കാണുന്നു. എല്ലാ കാര്യങ്ങള്‍ക്കും പൊതുവെ തടസ്സം കാണുന്നു. വിദേശയാത്ര തടസപ്പെടും. ആഗസ്റ്റ് മാസം മുതല്‍ അനുകൂലമായ സാഹചര്യങ്ങള്‍ കാണുന്നുണ്ട്.

അത്തം
ഏറ്റെടുത്ത ജോലികള്‍ ചെയ്ത് തീര്‍ക്കും, എന്നാല്‍ മനസന്തോഷം കാണുന്നില്ല. ആത്മ നിയന്ത്രണം ഉണ്ടാകണം. പണം മുടക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ്. അന്യരെ പഴിപറയരുത്. താമസിക്കുന്ന സ്ഥലത്ത് നിന്നും മാറി താമസിക്കേണ്ട് വരും. ബന്ധുക്കളില്‍ നിന്നും ദുഖം കാണുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും.

ചിത്തിര
ആരോഗ്യം തൃപ്തികരം. വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ച വിഷയത്തില്‍ ജോലി ലഭിക്കും. തൊഴില്‍ മേഖല അനുകൂലമാണ്. പഠനത്തിന് പ്രവേനം ലഭിക്കും. പണമിടപാടുകളില്‍ നിന്നും മാറി നില്‍ക്കണം. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കണം. ഗുരുക്കന്മാരുടെ വാക്കുകള്‍ കേള്‍ക്കണം. വിദേശ ഉദ്യോഗം ഉപേക്ഷിക്കും. കാര്‍ഷിക മേഖലയില്‍ നല്ല സമയമാണ്. നിലവിലെ വീടിന് വാസ്തു ശാസ്ത്ര ക്രിയകള്‍ പൂര്‍ത്തീകരിക്കണം. വാഹനം ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിള്‍ ശ്രദ്ധിക്കണം. ശബളം വര്‍ധിക്കും. വാദ രോഗങ്ങള്‍ക്ക് ചികിത്സ നടത്തുക.

ചോതി
ആരോഗ്യം തൃപ്തികരം. പുതിയ ജോലിയ്ക്ക് സാധ്യത കാണുന്നു. സമാധാനം, ആശ്വാസം എന്നിവ കാണുന്നു. സാമ്പത്തിക പുരോഗതി കാണുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂലമായ അവസരങ്ങള്‍ വന്നു ചേരും. പഠിച്ച വിഷയത്തില്‍ ജോലി ലഭിക്കും. ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. സന്താന ഭാഗ്യം 2017 ലാണ് കാണുന്നത്. രാഷ്ട്രീയ രംഗത്ത് പങ്കെടുക്കും. പുതിയ കര്‍മ്മ പദ്ധതികള്‍ തുടങ്ങും. ഇന്റര്‍വ്യൂകളില്‍ ജയിക്കും. ശത്രുക്കള്‍ മിത്രങ്ങളാകുന്നു. പൂര്‍വ്വിക സ്വത്ത് വന്നു ചേരും. പണം കടം കൊടുക്കുന്നത് നല്ലതല്ല. ഈ വര്‍ഷത്തില്‍ പണം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. ആഗസ്റ്റ് മുതല്‍ എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം.

വിശാഖം
നിരവധി കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ഗൃഹം പണിയാന്‍ തുടക്കം കുറിക്കും. വ്യാപാര രംഗത്ത് ആഗസ്റ്റ് മാസം വരെ പുരോഗതിയും പിന്നീട് ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. ഉപരിപഠനത്തിന് വേണ്ടി ജോലി രാജി വെയ്ക്കും. സന്താന ഭാഗ്യം കാണുന്നു. ആത്മീയ ചിന്തകളില്‍ മുഴുകുന്നത് നല്ലതാണ്. പ്രായമായവര്‍ക്ക് മക്കളുടെ കൂടെ നില്ക്കാന് കഴിയും. നിലവിലുള്ള ഗൃഹം വേണ്ടെന്ന് വെച്ച് പുതിയത് വാങ്ങും. തുടങ്ങി വെയ്ക്കുന്ന കാര്യങ്ങള്‍ 2017 ല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കഫ നീര്‍ദോഷ രോഗങ്ങള്‍ കാണുന്നു. സ്വാര്‍ത്ഥ താല്പര്യങ്ങള് ഒഴിവാക്കി പ്രവര്‍ത്തിക്കണം.

അനിഴം
ആരോഗ്യം തൃപ്തികരമായിരിക്കും. ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നതാണ് നല്ലത്. പഠിച്ച വിദ്യയോട് അനുബന്ധിച്ച് സ്ഥാനക്കയ്യറ്റം ലഭിക്കും. വ്യാപാര രംഗങ്ങളില്‍ പുതിയ പദ്ധതികള്‍ സാമ്പത്തിക നേട്ടം കൈവരിക്കും. നിര്‍ത്തി വെച്ച കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. മനസന്തോഷം കാണുന്നു. നേതൃത്വ സ്ഥാനം ഏറ്റെടുക്കും. മാതാവിന് അസുഖം വര്‍ധിക്കുന്നു. ആഗസ്റ്റ് മാസം മുതല്‍ തികച്ചും നല്ല സമയമാണ്. കൃഷിയില്‍ നിന്നും ലാഭം കാണുന്നു. വിദേശത്ത് സ്ഥിര താമസമാക്കും.

തൃക്കേട്ട
പഠന കാര്യത്തില്‍ മാന്ദ്യം കാണുന്നു. വാശി, ദേഷ്യം എന്നിവ ഒഴിവാക്കി മാതാപിതാക്കള്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കണം, ആരോഗ്യം തൃപ്തികരമായിരിക്കും. പ്രണയ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ കാണുന്നു. പഠിപ്പ് നിര്‍ത്തുന്നതിന് വരെ തീരുമാനം എടുക്കും. വ്യാപാര കാര്യത്തില്‍ പുരോഗതി കാണുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. മാതാവിന് രോഗ പീഡകള്‍ കാണുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ആരാധനാലയങ്ങളില്‍ സന്ദര്‍ശനത്തിന് ഭാഗ്യം ലഭിക്കും. തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം അനുകൂലമായാണ് കാണുന്നത്.

മൂലം
ആരോഗ്യം തൃപ്തികരം. മാതാപിതാക്കളുടെ നിര്‍ദേശം സ്വീകരിക്കുക. വിദേശയാത്ര നടക്കും. പുണ്യപ്രവൃത്തികളില്‍ പങ്കെടുക്കും. സാമ്പത്തിക സഹായങ്ങള്‍ ചെയ്യും. മനസമാധാനത്തിന് യോഗം കാണുന്നു. സാമ്പത്തിക ഭദ്രത കൈവരിക്കുന്നു. ഉദ്യോഗത്തില്‍ സ്ഥാന കയ്യറ്റം ലഭിക്കും. സല്കീര്ത്തിയ്ക്ക് യോഗം കാണുന്നു. സംയുക്ത സംരംഭങ്ങളില്‍ നിന്നും വിട്ടു നില്ക്കും. തുടങ്ങി വെച്ച കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കും. തീര്‍ത്ഥ യാത്രകള്‍, വിനോദ യാത്രകള്‍ എന്നിവ നടത്തും.

പൂരാടം
സഹജമായ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ കരാറുകളിള് ഒപ്പു വെയ്ക്കും. പകര്‍വ്യാധികള്‍ കാണുന്നു. നിശ്ചയിച്ച കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യം വന്ന് ചേരും. മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുക. സല്‍കീര്‍ത്തി ലഭിക്കുന്നു. വിദേശത്ത് സ്ഥിരതാമസമാക്കാന്‍ സാധിക്കും.

ഉത്രാടം
ആരോഗ്യ പ്രശ്നങ്ങള്‍ കാണുന്നു. ശസ്ത്രക്രിയകള്‍ക്ക് സാഹചര്യം കാണുന്നു. നിശ്ചയിച്ച കാര്യങ്ങളില്‍ നിന്നും മാറി ചിന്തിക്കേണ്ടി വരുന്നു. അറിവ് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല. അമിത വിശ്വാസം, ആഗ്രഹം എന്നിവ ഒഴിവാക്കുക. ജോലി ഭാരം വര്‍ധിക്കും. പണം കടം വാങ്ങേണ്ടി വരുന്നു. ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വരുന്നു. ജൂലൈ മാസത്തിന് ശേഷം കുടുംബത്തില്‍ സമാധാനം കാണുന്നു. വിദേശ യാത്രയ്ക്ക് സാഹചര്യം കാണുന്നു. ആരാധനാലയ സന്ദര്‍ശനത്തിന് യോഗം കാണുന്നു. മക്കളുടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം

തിരുവോണം
ആരോഗ്യ പ്രശ്നങ്ങള്‍ കാണുന്നു. സ്ഥാന കയറ്റം കാണുന്നു. വീട്ടില്‍ നിന്നും മാറി നില്ക്കും. ദമ്പതികളില്‍ ജോലി രാജി വെയ്ക്കേണ്ടി വരും. സാമ്പത്തിക ചിലവ് വര്‍ധിക്കും. വിവാഹത്തിന് അനുയോജ്യമായ സമയമാണ്. പണം കടം വാങ്ങേണ്ടി വരും. പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കും. യാത്രകള്‍ വര്‍ധിക്കും. ചെയ്യുന്ന കാര്യങ്ങള്‍ അംഗീകാരം ലഭിക്കും. കഫ നീര്‍ദോഷ രോഗങ്ങള്‍ കാണുന്നു. ഓര്‍മ്മക്കുറവ് കാണുന്നു.

അവിട്ടം
ഗുണദോഷ മിശ്രമാണ് കാര്യങ്ങള്‍. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് സങ്കീര്‍ണമായ അനുഭവങ്ങള്‍. ഗുരുക്കന്മാരുടെ വാക്കുകള്‍ക്ക് മുന്‍ഗണന നല്‍ക്കുക. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കുമെങ്കിലും ദൂരത്തേക്ക് പോകേണ്ടി വരുന്നു. ഭൂരിപക്ഷം പാലിച്ച് കാര്യങ്ങള്‍ ചെയ്യുക. നേതൃത്വ സ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ട സാഹചര്യം വരുന്നു. പൂര്‍വ്വിക സ്വത്ത് ലഭിക്കും. രാഷ്ട്രീയത്തില്‍ വിജയം വന്നാലും അധികാര സ്ഥാനത്ത് എത്തില്ല. കടകൊടുക്കുന്നതും ജാമ്യം നില്ക്കുന്നതും നല്ലതല്ല.

ചതയം
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ജീവിത പങ്കാളി മുഖാന്തിരം ഫലത്തില്‍ വരും. ഏറ്റെടുത്ത ദൗത്യത്തിന് പൂര്‍ണത കൈവരും. നിശ്ചയിച്ച കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യം. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളില്‍ നിന്നും പിന്മാറും. വ്യാപര രംഗത്ത് പുരോഗതിയും നേട്ടവും കൈവരിക്കും. ആഗസ്റ്റ് മാസം മുതല്‍ യാത്രാ ക്ലേശങ്ങള്‍ വര്‍ധിക്കുന്നു. ഭാവി കാര്യങ്ങലില്‍ തീരുമാനം എടുക്കാം. ചെയ്യുന്ന കാര്യങ്ങള്‍ മറ്റുളവര്‍ക്ക് നല്ലതായി ഭവിക്കും.

പൂരോരുട്ടാതി
നാഡീരോഗങ്ങള്‍ വരും. തൊഴിലില്‍ മേലധികാരി സ്ഥാനം വഹിക്കേണ്ടി വരുന്നു. ഓര്‍മ്മ ശക്തി കുറവ് കാണുന്നു. ആയുര്‍വേദ ചികിത്സകള്‍ നല്ലതാണ്. മാനസിക വിഭ്രാന്തി, ആത്മ വിശ്വാസക്കുറവ് എന്നില കാണുന്നു. ജീവിത പങ്കാളിയുടെ സഹായത്തോടെ ബുദ്ധിമുട്ടുകള്‍ നേരിടും. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങല്‍ ചെയ്യരുത്. കലാകായിക രംഗത്ത് പരാജയം കാണുന്നു. നഷ്ടപ്പെട്ട രേഖകള്‍ തിരിച്ച് കിട്ടും. പുനപരീക്ഷകളില് വിജയം കാണുന്നു. ഇത് മൂലം ഉദ്യോഗത്തില്‍ സ്ഥാനകയ്യറ്റം ലഭിക്കും. സാമ്പത്തിക ചിലവ് വര്‍ധിക്കും.

ഉത്രട്ടാതി
ഈ വര്‍ഷം ആഗസ്റ്റ് മാസം വരെ നല്ല സമയമല്ല. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് കഠിന പ്രയത്നം ചെയ്യണം. ഭൂമി പണയം വെയ്ക്കാന്‍ സാധ്യതയുണ്ട്. നിര്‍ദേശങ്ങള്‍ സ്വീകരിച്ച് തീരുമാനങ്ങള്‍ എടുക്കണം. ആഗസ്റ്റിന് ശേഷം മോഷം സമയം മാറി കിട്ടുന്നു.

രേവതി
ആരോഗ്യ പ്രശ്നങ്ങള്‍ കാണുന്നു. ഇതിനാല്‍ ജോലി രാജി വെയ്ക്കേണ്ടി വരുന്നു. വ്യാപാരത്തില്‍ ആഗസ്റ്റ് മാസം കഴിഞ്ഞ് മാത്രം മുതല്‍ മുടക്കും. വിദേശ യാത്രയ്ക്ക് തടസങ്ങള്‍ നേരിടും. ചിന്തകളെ നിയന്ത്രിക്കണം. മാതാപിതാക്കള്‍ക്ക് അസുഖങ്ങള്‍ കാണുന്നു. വിട്ടുവീഴ്ച മനോഭാവം ഉണ്ടാകണം. സന്ധി സംഭാഷണത്തില്‍ പ്രതികൂല സാഹചര്യം വന്നു ചേരും. പണം വാങ്ങിയത് നല്കാന് ഭൂമി വില്‍ക്കേണ്ടി വരുന്നു.
-
ചിങ്ങം രാശി: ഭാഗ്യം കോരിച്ചൊരിയുന്ന ദിവസം, നിക്ഷേപങ്ങളിൽ ലാഭസാധ്യത, അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കും -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ












Click it and Unblock the Notifications