കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Vishu Phalam 2024: സമൃദ്ധിയോ, ദോഷമോ? 2024ലെ വിഷുഫലം നിങ്ങള്‍ക്ക് എങ്ങനെ... വിശദമായി അറിയാം

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

പുതുവര്‍ഷത്തില്‍ നിങ്ങളുടെ രാശിഫലങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടോ? രാശി ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിലും ദോഷ സമയം അറിയുന്നതിനും സഹായിക്കുന്നു. ഈ വിഷുഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ...

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

പൊതുവെ ചില അനുകൂലമായ മാറ്റങ്ങളൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനു കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി ഉണ്ടാകും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

പൊതുവെ ഗുണദോഷസമ്മിശ്ര ഫലം കാണുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ഇടപാടുകല്‍ ശ്രദ്ധിച്ചു ചെയ്യുക. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പുറകോട്ടു പോകാം. വിവിധ മേഖലകളില്‍ ഉദ്യോഗങ്ങള്‍ ചെയ്യുന്നവര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ ശ്രദ്ധിച്ച് എടുക്കുക.

മിഥുനക്കൂറ് (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

മിഥുനക്കൂറ് (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി നല്ല നേട്ടങ്ങള്‍ ഉണ്ടാകും. നൂതനമായ തൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. ഏതു കാര്യത്തിലും അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. മനസ്സിനു സന്തോഷം ഉണ്ടാകുന്നതായി കാണുന്നു. ഗുണാനുഭവങ്ങള്‍ക്ക് സാധ്യത.

കര്‍ക്കടകക്കൂറ് (പുണര്‍തം ¼, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം ¼, പൂയം, ആയില്യം)

പൊതുവെ ഗുണദോഷസമാവസ്ഥ അനുഭവപ്പെടും. പുതിയ തൊഴില്‍ മേഖലയില്‍ വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുക. കുട്ടികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാതെ സൂക്ഷ്മത വേണം. ഔദ്യോഗികമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ¼)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ¼)

പൊതുവെ അനുകൂല മാറ്റങ്ങള്‍ കാണുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ കഴിയും. സാമ്പത്തികമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. വിവിധ മേഖലകളില്‍ ഉദ്യോഗങ്ങളിലുള്ളവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത.

കന്നിക്കൂറ് (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറ് (ഉത്രം ¾, അത്തം, ചിത്തിര ½)

ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. തൊഴില്‍രംഗത്ത് അത്ര അനുകൂലമല്ലാത്ത ചില മാറ്റങ്ങള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ പാഠ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.

തുലാക്കൂറ് (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാക്കൂറ് (ചിത്തിര ½, ചോതി, വിശാഖം ¾)

പൊതുവെ അനുകൂലമായ കാലഘട്ടമാണ്. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ പലതും ഉണ്ടാകാം. പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരം ലഭിക്കും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാകാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

തൊഴില്‍പരമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേസിക്കുന്നതിന് അവസരമുണ്ടാകും. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നൂതനമായി പല കാര്യങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപരമായി പുരോഗതി ഉണ്ടാകുന്നതാണ്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼)

ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ ജോലി ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങങ്ങും. കുട്ടികള്‍ പഠന മേഖലയില്‍ കൂടുതലായി ശ്രദ്ധിക്കുക. കച്ചവടക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മരംഗത്ത് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

 മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. പുതിയ തൊഴില്‍ സംരംഭമുണ്ടാകാന്‍ സാധ്യത. അതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. കുട്ടികള്‍ക്ക് നല്ല പഠന പുരോഗതി ലഭിക്കും. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് ഗുണാനുഭവങ്ങള്‍ വരാം.

 കുംഭക്കൂറ് (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭക്കൂറ് (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഗുണദോഷസമ്മിസ്രമായ ഘട്ടമാണ് ഇത്. തൊഴില്‍ രംഗത്ത് ഗുണകരമല്ലാത്ത ചില സാഹചര്യങ്ങള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചില പോരായ്മകള്‍ വരാം. സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. മനസ്സിന് പ്രയാസകരമായ ചില സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത.

മീനക്കൂറ് (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായ നേട്ടങ്ങള്‍ വന്നുചേരും. നൂതനമായ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. കുട്ടികള്‍ക്ക് പഠനകാര്യങ്ങളില്‍ നല്ല നേട്ടം ഉണ്ടാകുന്നതാണ്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.

English summary
Vishu Phalam 2023: Vishu Prediction For 12 Zodiac Signs In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X