• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2020 വിഷുഫലം നിങ്ങള്‍ക്ക് ഏങ്ങനെ...

  • By അനില്‍ പെരുന്ന - 9847531232

പുതുവര്‍ഷത്തില്‍ നിങ്ങളുടെ രാശിഫലങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടോ? രാശി ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിലും ദോഷ സമയം അറിയുന്നതിനും സഹായുിക്കുന്നു. ഈ വിഷുഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ...

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

പൊതുവെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. തൊഴില്‍രംഗത്ത് ഗുണാത്മക പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദേശതൊഴില്‍ ലഭിക്കും. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിചാരിത നേട്ടങ്ങളും ഉയര്‍ച്ചയും ഉണ്ടാകും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. നിങ്ങളില്‍ ചിലര്‍ക്ക് കൂടുതല്‍ വിസ്തൃതിയും സൗകര്യവുമുള്ള ഗൃഹം വാങ്ങുന്നതിനു കഴിയും. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ക്കു കാരണമായ ഒരു അപൂര്‍വ്വ കൂടിക്കാഴ്ച അടുത്തു തന്നെ നടക്കുന്നതിനു സാധ്യത കാണുന്നു. പൊതുവെ ജാതകമോ സൂര്യരാശിയോ സമഗ്രമായി ചിന്തിച്ച് ഏറ്റവും ഗുണകരമായ അനുഷ്ഠാനങ്ങള്‍ ചെയ്യുന്നത് രാജയോഗങ്ങള്‍ പൂര്‍ണ്ണമാകുവാന്‍ സഹായിക്കുന്നതാണ്.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ജോലി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമോ അനുകൂല സ്ഥലം മാറ്റമോ ഉണ്ടാകും. ഏതു കാര്യത്തിലും ഭാഗ്യം പൊതുവെ അനുകൂലമായി വരും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. ആഗ്രഹിക്കുന്ന രീതിയില്‍ കൂടുതല്‍ പുരോഗതി നേടുന്നതിനു കഴിയും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം വളരെ ഗുണാത്മകമാണ്. ഉന്നത വിജയങ്ങള്‍ നേടുന്നതിനു കഴിയും. ജീവിതത്തില്‍ വളരെ വഴിത്തിരിവുണ്ടാകുന്ന സമയമാണ് ഇതെന്നു കാണുന്നു. ഒരു ഗണപതിഹോമം, ഭഗവതിസേവ ഇവ നടത്തുക. സമ്പൂര്‍ണ്ണ സൂര്യരാശി ചിന്ത നടത്തി ഉചിതമായ പ്രതിവിധി നടത്തുക.

മിഥുനക്കൂറ് (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

മിഥുനക്കൂറ് (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. ഏതു കാര്യത്തിലും തടസ്സങ്ങളോ മന്ദതയോ ഉണ്ടാകാം. പ്രതീക്ഷിക്കാത്ത പലവിധ പ്രതിസന്ധികള്‍ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. പ്രവര്‍ത്തനരംഗത്ത് പൊതുവെ വിഷമകരമായ സ്ഥിതിവിശേഷം ഉണ്ടാകുന്നതിനു സാധ്യത.ഇച്ഛാഭംഗം, മനക്ലേശം ഇവ അനുഭവപ്പെട്ടേക്കാം. അസുഖങ്ങള്‍ ഉള്ളവര്‍ വളരെയധികം ശ്രദ്ധ വച്ചു പുലര്‍ത്തുക. വീടിന് കേടുപാടുകളോ ജീര്‍ണ്ണതയോ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശി വീഥിയില്‍ പൊതുവെ ദോഷാത്മകമായ ഒരു സാന്നിധ്യ സ്ഥിതി കാണുന്നു. ഇത് ശരിയായ ഒരു രാശിചിന്തയിലൂടെ കണ്ടെത്തി ഉചിതമായ പ്രതിവിധികല്‍ ചെയ്യുന്നത് നല്ലതാണ്. തല്‍ക്കാല പരിഹാരമായി ഒരു മഹാസുദര്‍ശനഹവനം നടത്തി ദോഷാത്മക കലകളെ സാക്ഷി സൂര്യപ്രതിമയില്‍ ആവാഹിച്ചു ശുദ്ധി ചെയ്യുക.

കര്‍ക്കടകക്കൂറ് (പുണര്‍തം ¼, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം ¼, പൂയം, ആയില്യം)

ഗുണാത്മകമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ വളരെയുണ്ടാകും. പുതിയ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദേശ തൊഴിലിനു സാധ്യത കാണുന്നു. അന്യ നാടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. നിങ്ങള്‍ ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഉടന്‍ ആരംഭിക്കുന്നതിനു കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ആഗ്രഹിക്കുന്ന നേട്ടങ്ങള്‍, സ്ഥാനക്കയറ്റം ഇവ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗകല തെളിയുന്ന സമയമാണ് ഇത്. ഇത് പൂര്‍ണ്ണതയില്‍ എത്തുവാന്‍ രാജഗോപാലപൂജ നടത്തി വെണ്‍പത്മരാഗം ധരിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ¼)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ¼)

വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിലും ചില ഗുണാനുഭവങ്ങള്‍ വന്നു ചേരുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. ഏതു മേഖലയിലും അനുകൂലമാറ്റങ്ങള്‍ കാണും. വിദേശ തൊഴില്‍ അന്വോഷിക്കുന്നവര്‍ക്ക് അതു ലഭിക്കും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വസ്തു വാഹനാദികള്‍ വാങ്ങും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമോ അനുകൂല സ്ഥലം മാറ്റമോ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. വിവാഹാലോചനകളില്‍ ഉടന്‍ തീരുമാനമാകുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ ഉയര്‍ച്ചയും പുരോഗതിയും ലഭിക്കുന്നതിനു കാരണമായേക്കാവുന്ന ഒരു നൂതന ആത്മബന്ധമോ ആചാര്യബന്ധമോ ഉണ്ടാകുന്നതിനു ബാധ്യത.

കന്നിക്കൂറ് (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറ് (ഉത്രം ¾, അത്തം, ചിത്തിര ½)

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. അപ്രതീക്ഷിതമായ തടസ്സങ്ങളോ പ്രയാസങ്ങളോ ഉണ്ടാകുന്നതിനു സാധ്യത. പ്രവര്‍ത്തനരംഗം പൊതുവെ മോശമായിരിക്കുന്നതിനു സാധ്യത കാണുന്നു. ഏതു കാര്യത്തിലും ഒരു മന്ദഗതിയോ തടസ്സങ്ങളോ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ഇച്ഛാഭംഗം, മനോമാന്ദ്യം, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പലവിധ ക്ലേശങ്ങള്‍ അനുഭവപ്പെടാം. സ്വജനങ്ങളുമായി അഭിപ്രായഭിന്നത, കുടുംബത്തില്‍ അസ്വസ്ഥകള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ശരിയായ രീതിയില്‍ സൂര്യരാശി പ്രശ്‌നം വച്ച് ഉചിതമായ പരിഹാരങ്ങള്‍ ചെയ്യുന്നത് ഉത്തമമാകുന്നു. തല്‍ക്കാല ദോഷനിവാരണമായി ഒരു വിഘ്‌നേശ്വരബലി നടത്തുക. ക്ഷിപ്രഗണപതിയന്ത്രം ധരിക്കുക.

തുലാക്കൂറ് (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാക്കൂറ് (ചിത്തിര ½, ചോതി, വിശാഖം ¾)

ഉദ്ദേശിക്കുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. പലവിധ തടസ്സങ്ങളും പ്രയാസങ്ങളും ഉണ്ടാകുന്നതിനു സാധ്യത. പ്രവര്‍ത്തനരംഗത്ത് പൊതുവെ മോശമായ സാഹചര്യമുണ്ടാകാം. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതിന് കാലതാമസം വരും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പ്രയാസങ്ങള്‍ കൂടുതലാകും. തൊഴില്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ രാശി മണ്ഡലത്തില്‍ പൊതുവെ വളരെ ദോഷാത്മകമായ ഒരു ഗ്രഹയോഗമാണു കാണുന്നത്. ഇതു നിമിത്തം പലവിധ പ്രതിസന്ധികളും പ്രയാസങ്ങളും ഉടലെടുക്കാനിടയുണ്ട്. അതിനാല്‍ സമഗ്രമായ രാശിചിന്ത നടത്തി ഏറ്റവും ഉചിതമായ പരിഹാരങ്ങള്‍ ചെയ്യുന്നത് എന്നത് ഉത്തമം. സമുദ്രനീലം എന്ന രത്‌നം ലോക്കറ്റായി കഴുത്തില്‍ ധരിക്കുന്നത് വളരെ ഗുണകരമാണ്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വളരെ അനുകൂലമായ മാറ്റങ്ങള്‍ പലതും കാണുന്നു. ഏതു കാര്യത്തിലും ഗുണാത്മകമായ നേട്ടങ്ങള്‍ വന്നു ചേരും. പുതിയ ജോലിയില്‍ പ്രവേശിക്കും. പ്രവൃത്തി മേഖലയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കും. നൂതന സംരംഭം തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം അനുകൂല സ്ഥലം മാറ്റം ഇവ ഉണ്ടാകും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ഗുണാത്മകമായ ഒരു സൗഭാഗ്യയോഗകല തെളിഞ്ഞു കാണുന്നു. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ സര്‍വ്വൈശ്വര്യ സമൃദ്ധി തന്നെ ലഭിക്കുന്നതാണ്. ഇതിനു വേണ്ടി സമഗ്രമായ രാശി വിചിന്തനം നടത്തി ഉചിതമായ കാര്യങ്ങള്‍ ചെയ്യുക. വെണ്‍പത്മരാഗം ധരിക്കുന്നത് വളരെ ഗുണകരമാകുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼)

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങളൊക്കെ ഭാഗികമായി നടക്കും. തൊഴില്‍രംഗത്ത് പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന തൊഴില്‍ സംരംഭം തുടങ്ങും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. വീടുപണി നടക്കുന്നതവര്‍ക്ക് അത് പൂര്‍ത്തീകരിച്ച് ഉടന്‍ താമസം തുടങ്ങുന്നതിനു സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിവാഹാലോചനകള്‍ നടപ്പിലാകും. ഉപരിപഠനത്തിനായി വിദേശയാത്ര നടത്തും. നൂതനമായ ഒരു സൗഹൃദമോ പ്രണയബന്ധമോ ഉടലെടുക്കാന്‍ സാധ്യത കാണുന്നു. ഇത് പിന്നീട് ജീവിതത്തില്‍ വഴിത്തിരിവായി തീര്‍ന്നേക്കാം. സമ്പൂര്‍ണ്ണമായ രാശിചിന്ത നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്യുന്നത് ഉത്തമമാണ്. സമുദ്രനീലം ലോക്കറ്റ് ധരിക്കുന്നതും വളരെ ഗുണകരമായിരിക്കും.

 മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാകും. തൊഴില്‍പരമായ നഷ്ടം കാണുന്നു. അന്യനാടുകളില്‍ ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അശ്രദ്ധയോ ആലോചനക്കുറവോ ഉണ്ടാകാതെ ശ്രദ്ധ വേണം. ധനനഷ്ടം, കാര്യതടസ്സം, ഇച്ഛാഭംഗം ഇവയൊക്കെ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. ആരോഗ്യപരമായ വിഷയങ്ങളിലും നല്ല ശ്രദ്ധ ഉണ്ടായിരിക്കുക. ഉദര വൈഷമ്യങ്ങള്‍ക്കോ മറ്റ് അസ്വസ്ഥതകള്‍ക്കോ സാധ്യത കാണുന്നു. നിങ്ങളുടെ രാശിമണ്ഡലത്തില്‍ പൊതുവെ ദോഷാത്മകമായ ഒരു സാന്നിധ്യസ്ഥിതി കാണുന്നു. ആരൂഢം ശരിയായി പരിശോധിക്കുന്നത് വളരെ ഗുണം ചെയ്യും. സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പരിഹാരം ചെയ്യുന്നതാണ് ഉത്തമം. തല്‍ക്കാല പരിഹാരമായി ഒരു രാജഗോപാലയന്ത്രം ധരിക്കുക.

 കുംഭക്കൂറ് (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭക്കൂറ് (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

അവിചാരിത കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍ നഷ്ടപ്പെടുന്നതിനോ, സ്ഥാനചലനത്തിനോ സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു പറ്റിയ സമയമല്ല. കാര്യപരാജയങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയുണ്ടാകാം. യാത്രാക്ലേശം, അലച്ചില്‍ ഇതൊക്കെ അനുഭവപ്പെടാം. ഏതു കാര്യത്തിലും ഒരു മന്ദഗതി അനുഭവത്തില്‍ വരും. വിവാഹാലോചനകള്‍ തടസ്സപ്പെടുന്നതിനു സാധ്യത. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. നിങ്ങളുടെ ഗൃഹാരൂഢം ശരിയായി പരിശോധിപ്പിച്ച് വേണ്ടതു ചെയ്യുക. ദോഷകരമായ ഗ്രഹസ്ഥിതിയാണ് രാശി വീഥിയില്‍ കാണുന്നത്. ഇതിനു പരിഹാരമായി മഹാസുദര്‍ശനഹവനം നടത്തി ദേഹരക്ഷ, സ്ഥലരക്ഷ ഇവ നടത്തുക. സമുദ്രനീലക്കല്ല് ധരിക്കുന്നതും ഉത്തമമാണെന്നു കാണുന്നു.

മീനക്കൂറ് (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

വളരെ അനുകൂലമാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതിനു സാധ്യത. പുതിയ ജോലി ലഭിക്കും. നൂതന കര്‍മ്മങ്ങള്‍ പരീക്ഷിക്കും. ഏതു കാര്യത്തിലും വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം പുതിയ കച്ചവടം, സംരംഭങ്ങള്‍ ഇവയെല്ലാം ആരംഭിക്കും. വീടുപണി പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. വസ്തുവാഹനാദികള്‍ വാങ്ങുന്നതിനു കഴിയും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗ കല തെളിയുന്ന കാലഘട്ടമാണ് ഇത്. ഈ സ്ഥിതി പൂര്‍ണ്ണതയെ പ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യ സമ്പദ് സമൃദ്ധി ഉണ്ടാകുന്നതായി കാണുന്നു. നിങ്ങളുടെ സമ്പൂര്‍ണ്ണമായ രാശിവിചിന്തനം നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്താല്‍ രാജയോഗങ്ങള്‍ പൂര്‍ണ്ണതയിലെത്തുന്നതാണ്. സമുദ്രനീലക്കല്ല് ധരിക്കുക.

English summary
how upcoming year is going to be for you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X