കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2018 നിങ്ങള്‍ക്ക് എങ്ങനെ? പ്രമുഖ ജ്യോതിഷ പണ്ഡിതനായ അനില്‍ പെരുന്നയുടെ പ്രവചനം

2018 നിങ്ങള്‍ക്ക് എങ്ങനെ? ജ്യോതിഷ തന്ത്രയോഗാ ഗുരു: അനില്‍ പെരുന്ന

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
2018 നിങ്ങള്‍ക്ക് എങ്ങനെ? | Oneindia Malayalam

2018 നിങ്ങള്‍ക്ക് എങ്ങനെ?

ജ്യോതിഷ തന്ത്രയോഗാ ഗുരു : അനില്‍ പെരുന്ന - 9847531232

സാമാന്യഫലങ്ങള്‍

അസാമാന്യമായ മാറ്റങ്ങളുടെ കാലഘട്ടമാണ് വരുന്നത്. ഈ വര്‍ഷം രാജ്യത്ത് സാമ്പത്തികരംഗം പുത്തന്‍ ഉണര്‍വ്വിലേക്കു കുതിക്കും. കാര്‍ഷിക പുരോഗതിയുണ്ടാകും. ചെറുതും വലുതുമായ വ്യാപാരങ്ങള്‍ പുരോഗതി നേടും. സാമൂഹിക സാംസ്‌കാരിക രംഗത്ത് അസാധാരണമായ ചില മാറ്റങ്ങള്‍ കാണുന്നു. ചില രംഗത്ത് വളരെയധികം ധ്രുവീകരണം കാണാനിടയുണ്ട്. സംഘര്‍ഷാത്മകമായ അവസ്ഥയിലൂടെ രാജ്യം പലപ്പോഴും കടന്നുപോകും. രാഷ്ട്രത്തെ പിടിച്ചു കുലുക്കാന്‍ പോന്ന ചില തീരുമാനങ്ങള്‍ ഉന്നതരുടെ ഭാഗത്തു നിന്നുണ്ടാകും. അപ്രതീക്ഷിതമായ പ്രകൃതിവിക്ഷോഭങ്ങളും പ്രകമ്പനങ്ങളും ചിലപ്പോള്‍ അനുഭവപ്പെടും. ആത്മീയ രംഗത്ത് ശുദ്ധീകരണവും നൂതന പരിവര്‍ത്തനങ്ങളും ഉണ്ടാകും. വിസ്മയകരമായ പല കാര്യങ്ങള്‍ക്കും ഈ വരുന്ന വര്‍ഷം സാക്ഷ്യം വഹിക്കും.

അശ്വതി

അശ്വതി

ഈ വര്‍ഷാരംഭത്തില്‍ ഏഴില്‍ വ്യാഴവും ഒന്‍പതില്‍ ശനിയും സഞ്ചരിക്കുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരും. തൊഴില്‍രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നതിനു കഴിയും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവാഹാലോചനകളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാകും. വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം അതു സാധിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. സന്ധിവാതങ്ങള്‍, ഉദര വിഷമതകള്‍ തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗകല തെളിയുന്നതായി കാണുന്നു. ഇത് പുഷ്ടിപ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യ സമൃദ്ധിയാണ് ഫലം. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് വേണ്ട പ്രതിവിധികള്‍ ചെയ്യുക. തല്‍ക്കാലം ഒരു ഗണപതിഹോമം നടത്തി, മധ്യത്തില്‍ ഭാഗ്യസൂക്തം ജപിച്ച് നെയ്യ് ഹോമിക്കുക.

ഭരണി

ഭരണി

ഏഴില്‍ വ്യാഴവും ഒന്‍പതില്‍ ശനിയുമാണ്. കാര്യവിജയമുണ്ടാകും. തൊഴില്‍ രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണാനുഭവങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ വലിയ പുരോഗതി നേടുന്നതിന് തുടക്കം കുറിക്കുന്നതാണ്. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിനു ശ്രമിക്കും. ഇത് കൂടുതല്‍ പ്രയോജനം നല്‍കുന്നതാണ്. നൂതനമായ സൗഹൃദമോ പ്രണയമോ ഉടലെടുക്കുന്നതിനു സാധ്യത. കലാ-അഭിനയ രംഗത്തു പ്രവര്‍തതിക്കുന്നവര്‍ക്ക് അപൂര്‍വ്വ അവസരങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. നിങ്ങളുടെ വ്യക്തിത്വത്തില്‍ വളരെ അസുലഭമായ കഴിവുകള്‍ ലയിച്ചു ചേരുന്നതായി കാണാം. പക്ഷെ അര്‍ഹിക്കുന്ന ഉയര്‍ച്ചകള്‍ക്ക് തടസ്സമുണ്ടാകുന്നതായി കാണാം. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമാകാവുന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. തല്‍ക്കാല പരിഹാരമായി നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ വെണ്‍പത്മരാഗ ലോക്കറ്റ് ധരിക്കുക.

കാര്‍ത്തിക

കാര്‍ത്തിക

പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കും. കര്‍മ്മരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് ശ്രമിക്കും. പൊതുവെ മന്ദത നിലനില്‍ക്കുമെങ്കിലും പരിശ്രമങ്ങളില്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നോട്ടു പോകുന്നതിനും സാധിക്കും. വീട്ടമ്മമാര്‍ക്ക് അഭീഷ്ടസിദ്ധിയുണ്ടാകും. പുതിയ ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. പുതിയ ഗൃഹോപകരണങ്ങള്‍, വാഹനം ഇവ നേടും. വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത അവസര നഷ്ടങ്ങള്‍ വരാനിടയുണ്ട്. നിങ്ങളുടെ രാശി മണ്ഡലത്തില്‍ ഉത്തമമായ ഒരു താരകയോഗം തെളിഞ്ഞുവരുന്നു. ഇത് പൂര്‍ണ്ണതയിലെത്തിച്ചാല്‍ സര്‍വ്വഐശ്വര്യസമൃദ്ധിയാണ് ഫലം. പൂര്‍ണ്ണമായ രാശി ചിന്ത ചെയ്ത് ഉചിതമായ കാര്യം ചെയ്യുക. സമുദ്രനീലം ലോക്കറ്റിലാക്കി ധരിക്കുന്നത് വളരെ ഭാഗ്യപ്രദമാകുന്നു.

രോഹിണി

രോഹിണി

അവിചാരിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. തൊഴില്‍ രംഗത്ത് പലവിധ പ്രയാസങ്ങള്‍ അനുഭവപ്പെടും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യപരാജയങ്ങള്‍ ഇവ വരാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍, പരാജയ സാധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍പരമായ അസ്വസ്ഥതകള്‍, പ്രതികൂല നടപടികള്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് നഷ്ടസാധ്യത. ശാരീരികമായ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യത. അപ്രതീക്ഷിതമായ വീഴ്ച, പരിക്കുകള്‍ ഇവ ഉണ്ടാകാതെ ശ്രദ്ധിക്കുക. വിദേശ യാത്രകള്‍ക്കു ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ വരാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കു. രാശിഭാവനമനുസരിച്ച് നിങ്ങളുടെ ഉള്ളില്‍ സവിശേഷ കഴിവുകള്‍ ഉള്ളതായി കാണുന്നു. എന്നാല്‍ തികച്ചും ദോഷാത്മകമായ ചില സ്വാധീനം കാരണം ഒന്നും ശരിയായി ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല. പരിഹാരമായി ജയദുര്‍ഗ്ഗാപൂജ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന (ങശരൃീ ങശിറ ജൃമ്യലൃ) ശീലിക്കുക.

മകയിരം

മകയിരം

പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകും. തൊഴില്‍രംഗത്ത് ഗുണകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിനു കഴിയും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ സ്ഥിതിയാണ്. സ്വയംതൊഴില്‍, വ്യാപാരം ഇവ ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ നഷ്ടസാധ്യത കാണുന്നു. പ്രണയ സാഫല്യമുണ്ടാകാം. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. ജോലിയില്‍ പ്രതീക്ഷിച്ചത്ര, നേട്ടങ്ങള്‍ ഉണ്ടാകുകയില്ല. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥാന ചലനങ്ങള്‍ ഉണ്ടാകാം. കലാ-അഭിനയ രംഗത്തുള്ളവര്‍ക്ക് അപൂര്‍വ്വമായ ചില അവസരങ്ങള്‍ കൈവരുന്നതിനും സാധ്യത. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും സവിശേഷമായ ഒരു താരകയോഗം കാണുന്നു. ഇത് പുഷ്ടിപ്രാപിച്ചാല്‍ വളരെ സമൃദ്ധിയും ഉയര്‍ച്ചയും ഫലമാകുന്നു. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് വേണ്ട പ്രതിവിധി നടത്തുക. പത്മരാഗ ലോക്കറ്റ് ധരിക്കുന്നത് ഏതു വിശ്വാസികള്‍ക്കും ഉത്തമമാകുന്നു.

തിരുവാതിര

തിരുവാതിര

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. കര്‍മ്മരംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പ്രസിദ്ധി കൈവരിക്കും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അതീവ ഗുണഫലങ്ങള്‍. പുതിയ സംരംഭങ്ങള്‍ തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി നേടാനാകും. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. കുടുംബത്തില്‍ അസ്വസ്ഥതകളോ അസുഖങ്ങളോ വരാം. വീട്ടമ്മമാര്‍ക്ക് ക്ലേശങ്ങള്‍ കൂടുതലാകാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് ചില തടസ്സങ്ങള്‍ വരാം. ഉദ്യോഗസ്ഥരെ സംബന്ധിച്ച് മേലധികാരികളുടെ ശാസന, ശിക്ഷ, പ്രതികൂലമായ സ്ഥാനചലനങ്ങള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത. സന്താനങ്ങളുടെ കാര്യത്തില്‍ വളരെ സന്തോഷമുണ്ടാകും. നിങ്ങളുടെ രാശിയില്‍ ഗുണകരമായ ചില താരകയോഗങ്ങള്‍ ക്രമേണ തെളിയുകയാണ്. പൂര്‍ണ്ണരാശി ചിന്ത ചെയ്ത് വേണ്ട പ്രതിവിധി നടത്തുക. തല്‍ക്കാല പരിഹാരമായി ഒരു ജയസുദര്‍ശന പൂജ നടത്തുകയും അമദമണി ധരിക്കുകയും ചെയ്യുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

പുണര്‍തം

പുണര്‍തം

പൊതുവെ ഗുണദോഷ സമ്മിശ്രസ്ഥിതിയായിരിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. ധനപരമായ നേട്ടങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് പുതിയ മേഖലകള്‍ കണ്ടെത്തും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വിവാഹാലോചനകളില്‍ ചില തടസ്സങ്ങള്‍ വരാം. വിദ്യാര്‍ത്ഥികള്‍ വളരെ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ ഉദ്ദേശിച്ച നേട്ടമുണ്ടാകില്ല. വീട്ടമ്മമാര്‍ക്ക് രോഗദുരിതങ്ങള്‍ ഉണ്ടായേക്കാം. സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് അപ്രതീക്ഷിത അപൂര്‍വ്വ അവസരം ലഭിക്കും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അസുലഭമായ ഒരു രാജയോഗകല തെളിഞ്ഞു കാണുന്നു. ഇത് പൂര്‍ണ്ണത പ്രാപിച്ചാല്‍, സര്‍വ്വൈശ്വര്യസമൃദ്ധിയാണ് ഫലം. പൊതുവെ സമ്പൂര്‍ണ്ണ മായ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധികള്‍ നടത്തുക. തല്‍ക്കാല പരിഹാരമായി ഒരു സത്യനാരായണപൂജ നടത്തി, സമുദ്രനീലം ലോക്കറ്റായി ധരിക്കുക.

പൂയം

പൂയം

പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടും. കര്‍മ്മ രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. എന്നാല്‍ യാത്രാക്ലേശവും അലച്ചിലും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രതയായി ശ്രമിച്ചില്ലെങ്കില്‍ പരാജയമുണ്ടാകാം. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂല നടപടിക്രമങ്ങളെ നേരിടേണ്ടതായി വരാനിടയുണ്ട്. കച്ചവടക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. വാസ്തവത്തില്‍ നിങ്ങളുടെ രാശിയില്‍ വലിയ രാജയോഗസ്ഥിതിയാണ് കാണുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള പ്രയോജനം അനുഭവത്തില്‍ കാണുന്നില്ല. ജീവിതത്തില്‍ വരാനിരിക്കുന്ന ഒരു വഴിത്തിരിവിന്റെ സൂചനകള്‍ കാണുന്നു. ഒരു പുതിയ ആത്മബന്ധമോ ആചാര്യബന്ധമോ ഉടന്‍തന്നെ സംഭവിക്കുന്നതിനു സാധ്യത കാണുന്നു. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധിയനുഷ്ഠിക്കുക.

ആയില്യം

ആയില്യം

പൊതുവെ കാര്യതടസ്സങ്ങള്‍ ഉണ്ടാകാം. തൊഴില്‍ രംഗത്ത് ചില ഗുണങ്ങളൊക്കെ അനുഭവപ്പെടും. പുതിയ കര്‍മ്മമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനു സാധ്യത. സാമ്പത്തിക കാര്യങ്ങളില്‍ ചില പുരോഗതികള്‍ അനുഭവപ്പെടും. വിദേശ യാത്രയ്ക്കു ശ്രമിക്കുന്നവര്‍ അതിന്റെ നടപടിക്രമങ്ങള്‍ ശരിയായി പാലിക്കുന്നതിനു ശ്രദ്ധിക്കണം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് ചില അബദ്ധങ്ങള്‍ സംഭവിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ തീവ്രപരിശ്രമം തന്നെ ചെയ്യേണ്ടതായി വരും. കച്ചവടക്കാര്‍ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരൂഢമണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു സാന്നിദ്ധ്യം കാണുന്നു. ഇത് ശരിയായി മനസ്സിലാക്കി പ്രതിവിധി ചെയ്യേണ്ടത് വളരെ ആവശ്യമായി കാണുന്നു. തല്‍ക്കാല പരിഹാരമായി ഒരു സിദ്ധിവിനായകപൂജ നടത്തി സമുദ്രനീലം ധരിക്കുക.

മകം

മകം

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ജോലിയില്‍ പല പുതിയ പരിഷ്‌കരണങ്ങളും വരുത്തുന്നതിനു തയ്യാറാകും. പുതിയ ആദായ മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി കാണുന്നു. അവിചാരിതമായ രോഗദുരിതങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. വീണ്ടും വീണ്ടും പരിശ്രമിക്കുന്നതിന് ഫലമായി വളരെക്കാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ പലതും സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതിയുണ്ടാകും. വീട്ടമ്മമാര്‍ക്ക് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യത. സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് വളരെ അപൂര്‍വ്വമായ ചില അവസരങ്ങള്‍ വന്നു ചേരും. നിങ്ങളുടെ രാശിമണ്ഡലവീഥിയില്‍ വളരെ സവിശേഷമായ ഒരു സൗഭാഗ്യയോഗകല തെളിഞ്ഞു കാണുന്നു. ഇത് പൂര്‍ണ്ണത പ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യ സമൃദ്ധിയാണ് ഫലം.

പൂരം

പൂരം

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്. തൊഴില്‍രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നതിനു സാധിക്കും. കൂടുതല്‍ ആയാസകരമായ ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതിയുണ്ടാകും. വിവാഹാലോചനകള്‍ ഫലപ്രാപ്തിയിലെത്തും. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ കൈവശം വന്നുചേരും. ഗൃഹനിര്‍മ്മാണത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം അതു സാധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസുലഭ സന്ദര്‍ഭങ്ങള്‍ വന്നുചേരുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ സൗഭാഗ്യപൂര്‍ണ്ണമായ ഒരു താരകയോഗം ഉടലെടുക്കുന്ന കാലഘട്ടമാണിത്. ഇത് പുഷ്ടി പ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യപ്രാപ്തി തന്നെ ഫലമാകുന്നു. ശരിയായി രാശി വിചിന്തനം നടത്തി വേണ്ടതു ചെയ്യുക. തല്‍ക്കാല പ്രതിവിധിയായി നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന നടത്തുകയും വിദ്രുമം ധരിക്കുകയും ചെയ്യുക.

ഉത്രം

ഉത്രം

പൊതുവെ ഗുണദോഷതുല്യാവസ്ഥ കാണുന്നു. തൊഴില്‍ രംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി നേടാനാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. നഗരത്തില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനു സാധിക്കും. ഏതു കാര്യത്തിലും നന്നായി ചിന്തിച്ച് ഉചിതമായി പ്രവര്‍ത്തിക്കുന്നതാണ്. സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് വളരെ അപൂര്‍വ്വമായ അവസരങ്ങള്‍ ലഭിക്കുന്നതാണ്. ദീര്‍ഘകാലമായി മനസ്സില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ പലതും സാധ്യമായിത്തീരും. നിങ്ങളുടെ ജീവിതവഴിയില്‍ അപൂര്‍വ്വമായ വഴിത്തിരിവിനും ഉയര്‍ച്ചകള്‍ക്കും കാരണമാകാവുന്ന ഒരു ആചാര്യബന്ധമോ കൂടിക്കാഴ്ചയോ അടുത്തു തന്നെ ഉണ്ടാകുന്നതാണ്. ഒരു സത്യനാരായണപൂജ നടത്തുക. സമുദ്രനീലം ധരിക്കുക.

അത്തം

അത്തം

മനസ്സിന്റെ ആഗ്രഹങ്ങള്‍ സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. കര്‍മ്മ രംഗത്ത് വളരെ പുരോഗതി നേടും. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യാപാരരംഗത്തുള്ളവര്‍ക്കും നല്ല പുരോഗതി നേടാനാകും. ആരോഗ്യവിഷയങ്ങളില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിത രോഗങ്ങള്‍ക്കു സാധ്യത. ഈ വര്‍ഷം അസുലഭമായ നേട്ടങ്ങള്‍ പലതുമുണ്ടാകും. വാസ്തവത്തില്‍ വളരെ സവിശേഷമായ കഴിവുകളും ആകര്‍ഷണീയതയും വ്യക്തിത്വവും ഉള്ളയാളാണു നിങ്ങള്‍. പക്ഷേ നിങ്ങളുടെ കഴിവിനനുസരിച്ച് ഉയര്‍ച്ച നേടുന്ന തിന് ഇതുവരെ സാധിച്ചിട്ടില്ല. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഇനിയും നിങ്ങള്‍ക്കു സാധിക്കുന്നതാണ്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ അതിനുള്ള താരകയോഗം തെളിഞ്ഞു കാണുന്നു. തടസ്സങ്ങള്‍ മാറുന്നതിനായി ഒരു നവഗ്രഹ സഞ്ജീവനി ക്രിയ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തി സമുദ്ര നീലം ധരിക്കേണ്ടതാണ്.

ചിത്തിര

ചിത്തിര

ആരോഗ്യപരമായ പ്രയാസങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അതു വര്‍ദ്ധിക്കുവാനിടയില്ല. കര്‍മ്മരംഗത്ത് നല്ല പുരോഗതി നേടുന്നതിനുള്ള അവസരമുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ കഠിനശ്രമം നടത്തിയില്ലെങ്കില്‍ പരാജയ സാധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ ആലോചനക്കുറവും അശ്രദ്ധയും നിമിത്തം അബദ്ധങ്ങള്‍ സംഭവിക്കാതെ സൂക്ഷിക്കുക. സ്വപ്രയത്‌നത്താല്‍ സകല തടസങ്ങളും മറികടന്ന് ഉയര്‍ച്ച നേടുവാന്‍ സാധിക്കും. വാസ്തവത്തില്‍ വളരെ അപൂര്‍വ്വ കഴിവുകള്‍ നിങ്ങള്‍ക്ക് ഉണ്ട്. പക്ഷേ അതു ശരിയായി വിനിയോഗിക്കുവാന്‍ നിങ്ങള്‍ക്കു സാധിച്ചിട്ടില്ല. നിങ്ങളുടെ ആരൂഢത്തില്‍ തികച്ചും ദോഷകരമായ ഒരു സാന്നിദ്ധ്യം കാണുന്നു. ഇത് പരിഹരിക്കുന്നതിനായി ശരിയായ രാശിചിന്ത നടത്തുക. ഈ വര്‍ഷം വളരെ നേട്ടങ്ങള്‍ കൈവരും. പ്രണയ കാര്യങ്ങളില്‍, വിവാഹാലോചനകളില്‍ എല്ലാം നന്നായി ശ്രദ്ധിച്ചു മാത്രം മുന്നോട്ടു നീങ്ങുക. നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം. വെണ്‍പത്മരാഗം എല്ലാവരും ധരിക്കുക.

ചോതി

ചോതി

പൊതുവെ അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകുമെ ങ്കിലും അതിനെ മറികടക്കുന്നതിനു സാധിക്കും. നൂതനമായ പ്രവൃത്തി മേഖലയില്‍ പരീക്ഷണം നടത്തുന്നതിനു തീരുമാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥാനമാറ്റങ്ങള്‍ ലഭിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ നേട്ടങ്ങള്‍ കൈവരിക്കാനാകും. പുതിയതും വിസ്തൃതവുമായ ഗൃഹമോ ഫ്‌ളാറ്റോ വാങ്ങും. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ ഇവ ലഭിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. അശ്രദ്ധയും ആലോചനക്കുറവും നിമിത്തം ചില നഷ്ടങ്ങള്‍ സംഭവിക്കുന്നതിനിടയുണ്ട്. കൂടുതല്‍ ജാഗ്രത പാലിക്കുക. സമ്പൂര്‍ണ്ണമായ രാശികാര്യങ്ങള്‍ ശ്രദ്ധിച്ച് ഉചിതമായതു ചെയ്യുക. തല്‍ക്കാല പ്രതിവിധിയായി വിഘ്‌നേശ്വരബലി നടത്തുക. മറ്റു വിശ്വാസികള്‍ വെണ്‍പവിഴ ലോക്കറ്റ് ധരിക്കുക.

വിശാഖം

വിശാഖം

പൊതുവെ പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശങ്ങള്‍, അലച്ചില്‍ ഇവയൊക്കെ വന്നു ഭവിച്ചേക്കാവുന്നതാണ്. ഏതു കാര്യത്തിലും വളരെ ശ്രദ്ധയോടെ മുന്നോട്ടു പോവുക. തൊഴില്‍ രംഗത്ത് അസ്ഥിരത ഉടലെടുക്കുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങാവുന്ന സമയമല്ല. സ്വജനകലഹം, ബന്ധുവിരോധം, മറ്റ് അസ്വസ്ഥതകള്‍ ഇവയൊക്കെ ഉണ്ടായേക്കാം. ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതല നടപടികളോ ശാസനയോ നേരിടേണ്ടതായി വന്നേക്കാം. വാസ്തവത്തില്‍ വളരെയധികം കഴിവുകളുള്ള വ്യക്തിയാണ് നിങ്ങള്‍. പക്ഷേ അനുഭവ തടസ്സം എല്ലാ കാര്യങ്ങളിലും ദൗര്‍ഭാഗ്യകരമായി കാണുന്നു. നിങ്ങളുടെ രാശി മണ്ഡലത്തില്‍ താരാഗണങ്ങള്‍ ഒരു ദോഷാത്മകമായ യോഗത്തിലാണ് ഇപ്പോള്‍ ശരിയായി രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധി നടത്തുക. തല്‍ക്കാല പരിഹാരമായി ഒരു മഹാസഞ്ജീവനി പൂജ നടത്തുകയും സമുദ്രനീലം ധരിക്കുകയും ചെയ്യുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

അനിഴം

അനിഴം

പൊതുവെ സര്‍വ്വകാര്യ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. തൊഴില്‍ രംഗത്ത് പലവിധ പ്രതിസന്ധികള്‍ വന്നുചേരാനിടയുണ്ട്. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, അലച്ചില്‍ ഇവ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയ സാധ്യതയാണുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥാനചലനം, മറ്റു തൊഴില്‍ പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാകാം. വീട്ടമ്മമാര്‍ക്ക് ശാരീരിക വിഷമതകള്‍, വീഴ്ച, പരിക്ക് ഇവയ്ക്കു സാധ്യത. അന്യരാജ്യത്തു ജോലി ചെയ്യുന്നവര്‍ വളരെ സൂക്ഷിച്ചില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. കുടുംബത്തിലെ സ്വസ്ഥത നിലനിര്‍ത്തുവാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യുക. നിങ്ങളുടെ രാശിമണ്ഡലത്തില്‍ പ്രതികൂലമായ ഗ്രഹാവസ്ഥയാണിപ്പോള്‍. ശരിയായ രാശിപ്രശ്‌നത്തിലൂടെ വസ്തുതകള്‍ മനസ്സിലാക്കി ഉചിതമായ പരിഹാരം ചെയ്യേണ്ടതാണ്. തല്‍ക്കാല പരിഹാരമായി ഒരു നവഗ്രഹശാന്തി ക്രിയ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന നടത്തി മുക്താഫലരത്‌നം ധരിക്കുക.

തൃക്കേട്ട

തൃക്കേട്ട

അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും വന്നുചേരാം. കര്‍മ്മരംഗത്ത് തടസ്സങ്ങളും മറ്റു പ്രയാസങ്ങളും ഉണ്ടായേക്കാം. ധനനഷ്ടങ്ങള്‍ ഉണ്ടാകും. ഇച്ഛാഭംഗവും മനോമാന്ദ്യവും വരാം. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് തടസ്സവും ധനനഷ്ടവും വരാനിടയുണ്ട്. കടബാധ്യത വര്‍ദ്ധിക്കാതെ സൂക്ഷിക്കുക. ഗൃഹനിര്‍മ്മാണം പകുതിയില്‍ നിന്നും പോകുന്നതിനോ, ഭീമമായ പാഴ്ചിലവുകല്‍ ഉണ്ടാകുന്നതിനോ സാധ്യത കാണുന്നു. ജാതകവശാല്‍ നിങ്ങള്‍ക്കു നല്ല യോഗങ്ങളുണ്ടെങ്കില്‍ പോലും അനുഭവഗുണങ്ങള്‍ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. ശരിക്കും ഇതേ അവസ്ഥയില്‍ കഴിയേണ്ട ഒരു വ്യക്തിയേ അല്ല നിങ്ങള്‍. അനുഭവതടസ്സങ്ങല്‍ മുഴുവന്‍ മാറുന്നതിനും അര്‍ഹിക്കുന്ന ഉയര്‍ച്ചയിലേക്ക് ജീവിതം എത്തുന്നതിനും കാരണമായേക്കാവുന്ന ഒരു കൂടിക്കാഴ്ച അടുത്തുതന്നെ സംഭവിക്കുന്നതാണ്. തല്‍ക്കാലം ശരിയായി രാശിചിന്ത ചെയ്ത് ഉചിതമായതു നടത്തുക.

മൂലം

മൂലം

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടക്കുന്നതാണ്. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഏതു കാര്യത്തിലും ഗുണാത്മക മാറ്റങ്ങള്‍ സംഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റം ലഭിക്കും. സ്ഥാനക്കയറ്റവും ഉണ്ടാകുന്നതാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിനു കഴിയും. നൂതന ഗൃഹോപകരണങ്ങളും വാഹനവും വന്നുചേരുന്നതാണ്. ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധ ഉണ്ടായിരിക്കുക. അവിചാരിതമായ രോഗവിഷമതകള്‍ക്കു സാധ്യത കാണുന്നുണ്ട്. എന്നാല്‍ അവയെ തരണം ചെയ്യുവാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വിസ്മയകരമായ ഒരു രാജയോഗകല തെളിയുന്നതായി കാണാം. ഇത് ശരിയായി രാശിചിന്ത ചെയ്തു കണ്ടെത്തി പുഷ്ടിപ്പെടുത്തിയാല്‍ സര്‍വ്വകാര്യ വിജയം ഉണ്ടാകുന്നതായി കാണുന്നു. തല്‍ക്കാലം ഒരു നവഗ്രഹശാന്തിക്രിയ നടത്തുക.

പൂരാടം

പൂരാടം

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍, സ്ഥാനപ്രാപ്തി ഇവ ഉണ്ടാകുന്നതിനു സാധ്യത. വീട്ടമ്മമാര്‍ക്ക് പുതിയ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അമിതവ്യയം ഉണ്ടാകാതെ സൂക്ഷിക്കുക. വിദേശതൊഴിലിനായി ശ്രമിക്കുന്നതിനിടയില്‍ ധനനഷ്ടമുണ്ടാകാതെ ശ്രദ്ധിയ്ക്കണം. കലാകാരന്മാര്‍ അബദ്ധങ്ങളില്‍പ്പെട്ടു പോകാതെ ശ്രദ്ധിക്കുക. ആരോഗ്യപരമായി ചില പ്രതിസന്ധികള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആരൂഢത്തില്‍ ദോഷകരമായ ഒരു യോഗം കാണുന്നു. ഇത് പരിശോധിപ്പിച്ച് വേണ്ടതു ചെയ്യുക. പൊതുപ്രവര്‍ത്തകര്‍ അനാവശ്യ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. ദോഷനിവാരണത്തിനായി ഒരു സത്യനാരായണപൂജ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന നടത്തുകയും വെണ്‍പവിഴം ധരിക്കുകയും ചെയ്ക.

ഉത്രാടം

ഉത്രാടം

അവിചാരിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം, അലച്ചില്‍ ഇവയ്‌ക്കൊക്കെ സാധ്യത കാണുന്നു. തൊഴില്‍ രംഗത്ത് ചില അനുകൂലമാറ്റങ്ങളും വന്നുചേരുന്നതാണ്. ഗൃഹനിര്‍മ്മാണം നീണ്ടു പോകുന്നതിനു സാധ്യത. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ ധനനഷ്ടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. സുഹൃത്തുക്കളുമായി അകല്‍ച്ചയും വിരോധവും ഉണ്ടാകുന്നതിനുള്ള സാഹചര്യമുണ്ടാകാം. വാഹനമോടിക്കുന്നവര്‍ കൂടുതലായി ജാഗ്രത പാലിക്കേണ്ടതാണ്. ജോലിയില്‍ ചില മാറ്റങ്ങള്‍ക്കു വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. സ്വന്തമായി ചില പ്രസ്ഥാനങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കുന്നവര്‍ക്കും അത് സാധ്യമാകുന്നതാണ്. പ്രണയ കാര്യങ്ങള്‍ അനുകൂലമാകുന്നതിനു സാധ്യതയുണ്ട്. ഏതു കാര്യത്തിലും നന്നായി ആലോചിച്ചു തീരുമാനമെടുക്കേണ്ട സമയമായതിനാല്‍ വളരെ ശ്രദ്ധിക്കുക. ജയദുര്‍ഗ്ഗാപൂജ നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ നീലവൈഢൂര്യം ധരിക്കുക.

തിരുവോണം

തിരുവോണം

അവിചാരിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ശ്രമം പരാജയപ്പെട്ടേക്കാം. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ ഉണ്ടാകുന്നതിനു സാധ്യത. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു മുന്നേറും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാം. വ്യാപാര രംഗത്തുള്ളവര്‍ക്ക് നഷ്ടസാധ്യത കാണുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ശ്രദ്ധിക്കുക. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. പുതിയ ഫ്‌ളാറ്റു വാങ്ങാന്‍ സാധിക്കും. ജോലിയില്‍ ചില ഗുണകരമായ മാറ്റങ്ങളും ഉണ്ടാകും. പുതിയ വീടു വടവയ്ക്കാനുള്ള ശ്രമം ഈ വര്‍ഷം വിജയിക്കും. നിങ്ങളുടെ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഒരു രാജഗോപാലഹവനം നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തി നീലപവിഴം ധരിക്കുക.

അവിട്ടം

അവിട്ടം

വളരെ ഗുണകരമായ കാര്യങ്ങള്‍ പലതുമുണ്ടാകും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തും. കര്‍മ്മരംഗത്ത് പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിനു ശ്രമിക്കും. ഇതിലൂടെ പല ഗുണങ്ങളും ലഭിക്കുന്നതായി കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ കാലഘട്ടമാകുന്നു. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥാന മാറ്റങ്ങള്‍ ഉണ്ടാകും. എന്നാല്‍ ജോലിഭാരം കൂടുന്ന സ്ഥിതിയുണ്ടാകുന്നതാണ്. വിവാഹാലോചനകളില്‍ തീരുമാനം ഉടനുണ്ടാകും. ഏതു കാര്യത്തിലും അനുകൂല വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കാം. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കുന്നതാണ്. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവും സ്തംഭനാവസ്ഥയുമുണ്ടാകാതെ ജാഗ്രത പാലിക്കണം. സമ്പൂര്‍ണ്ണ രാശിചിന്തയിലൂടെ വസ്തുതകള്‍ മനസ്സിലാക്കി ഉചിതമായി പ്രതിവിധികള്‍ ചെയ്യേണ്ടതാണ്. തല്‍ക്കാല പ്രതിവിധികള്‍ ചെയ്യേണ്ടതാണ്. തല്‍ക്കാല പരിഹാരമായി വിഘ്‌നേശ്വരബലി നടത്തി അമദമണി ലോക്കറ്റ് ധരിക്കുക.

ചതയം

ചതയം

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ വന്നു ചേരും. നൂതന സംരംഭ ങ്ങള്‍ക്ക് തുടക്കം കുറിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ മാറ്റങ്ങളും സ്ഥാനക്കയറ്റവും വന്നുചേരുന്നതാണ്. ആരോഗ്യ കാര്യങ്ങളില്‍ വളരെ ജാഗ്രത ആവശ്യമുള്ള കാലമാണ്. ജോലിയില്‍ ചില അസ്വസ്ഥതകള്‍ വന്നേക്കാമെങ്കിലും അത് മറികടക്കുവാന്‍ സാധിക്കും. പ്രണയകാര്യങ്ങളില്‍ പലവിധ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. വിവാഹാലോചനകളില്‍ മന്ദത കാണുന്നു. നിങ്ങളുടെ ആരൂഢവീഥിയില്‍ തികച്ചും ദോഷാത്മകമായ ചില പരിവര്‍ത്തന ങ്ങള്‍ രൂപംകൊള്ളുന്നതായി കാണുന്നു. ഇത് പരിഹരിക്കേണ്ടതാണ്.

പൂരുരുട്ടാതി

പൂരുരുട്ടാതി

ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ വന്നേക്കാം. തൊഴില്‍ രംഗത്ത് ഒരു മന്ദതയും ഉദാസീനതയും പ്രകടമാകും. യാത്രാക്ലേശം, അലച്ചില്‍, പലവിധ അസ്വസ്ഥതകള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പലവിധ പ്രയാസങ്ങള്‍ ഉണ്ടായേക്കും. വീട്ടമ്മമാര്‍ക്ക് രോഗ വിഷമതകള്‍ വര്‍ധിച്ചേക്കാം. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. ധനനഷ്ടങ്ങളും കടബാധ്യതയും വര്‍ദ്ധിക്കാതെ ശ്രദ്ധിക്കുക. വാസ്തവത്തില്‍ നിങ്ങളുടെ ജാതകത്തില്‍ വളരെ അസുലഭമായ കഴിവുകള്‍ പലതും കാണുന്നുണ്ട്. പക്ഷേ അതിന്റെ അനുഭവ ഗുണങ്ങള്‍ അധികവും തടസ്സപ്പെട്ടു പോകുന്ന സ്ഥിതിയാണു കാണുന്നത്. ശരിയായ രാശിചിന്ത ചെയ്ത് വേണ്ട പ്രതിവിധി ചെയ്താല്‍ ജാതകത്തിലെ ഉയര്‍ന്ന യോഗഫലങ്ങള്‍ ഇനിയും ലഭിക്കാനിടയുണ്ട്.

ഉതൃട്ടാതി

ഉതൃട്ടാതി

അഷ്ടമത്തിലെ വ്യാഴം വളരെ ദോഷഭാവത്തിലാണ്. കാര്യതടസ്സങ്ങള്‍, ധനനഷ്ടങ്ങള്‍, തൊഴില്‍രംഗത്ത് വിവിധ പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത. അലച്ചില്‍, യാത്രാക്ലേശം, ഇച്ഛാഭംഗം ഇവയും ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ വളരെ നന്നായി പരിശ്രമിച്ചാല്‍ ഗുണഫലം ലഭിക്കും. വ്യാപാര രംഗത്തുള്ളവര്‍ അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പ്രശ്‌നങ്ങളുണ്ടാകാതെ സൂക്ഷിക്കുക. നിങ്ങളുടെ കഴിവുകള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനു പറ്റാത്ത സ്ഥിതി കാണുന്നുണ്ട്. ആരൂഢസ്ഥിതി ഇപ്പോള്‍ വളരെ ദോഷകരമായതിനാല്‍ അത് ശരിയായി പരിശോധിപ്പിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. പ്രണയകാര്യ തടസ്സങ്ങള്‍ വര്‍ദ്ധിക്കും. ജോലിയിലെ സങ്കീര്‍ണ്ണതകള്‍ മാനസികനിലയെ ദോഷകരമായി ബാധിക്കാതെ ശ്രദ്ധിക്കുക. തല്‍ക്കാല പരിഹാരമായി സഞ്ജീവനി പൂജ നടത്തുക. മറ്റു വിശ്വാസികള്‍ സമുദ്രനീലം ധരിക്കേണ്ടതാണ്.

രേവതി

രേവതി

ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രതീക്ഷിക്കാതെ ചില കാര്യങ്ങളില്‍ അനുകൂലമാറ്റങ്ങള്‍ വന്നുചേരും. വിദേശ യാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥി കള്‍ക്ക് നല്ല നേട്ടങ്ങള്‍ കൈവരിക്കുവാനാകും. ഉദ്യോഗസ്ഥര്‍ക്ക് വിഷമകരമായ സ്ഥലം മാറ്റം ഉണ്ടാകും. അതേ സമയം ചിലര്‍ക്ക് സ്ഥാനക്കയറ്റവും ഉണ്ടാകുന്നതാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധ പാലിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമായേക്കാവുന്ന ഒരു നൂതന സൗഹൃദമോ ആചാര്യബന്ധമോ ഉടനുണ്ടാകുന്നതിനു സാധ്യത കാണുന്നു. ശരിയായി രാശി ചിന്ത ചെയ്ത് വേണ്ട അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുക. മറ്റു വിശ്വാസികള്‍ ഒരു സമുദ്രനീലക്കല്ല് ധരിക്കുക.

English summary
Astrology yearly prediction 2018 by famous Astrologer Anil Perunna - 9847531232
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X