
2022 പുതുവർഷഫലം: 2022 നിങ്ങൾക്ക് എങ്ങനെ? പ്രസിദ്ധ ജ്യോതിഷി അനിൽ പെരുന്നയുടെ പ്രവചനം വായിക്കാം...!!
അശ്വതി നക്ഷത്രക്കാർക്ക് വരുന്ന വര്‍ഷാരംഭം ഗുണദോഷസമ്മിശ്രമായിരിക്കും. ധനപരമായ പ്രതിബന്ധങ്ങള്‍ ഉണ്ടാകും. പുതിയ ജോലിക്ക് തടസ്സം നേരിടും. അന്യദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രയാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ഭരണി നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത. സാമ്പത്തിക പ്രയാസങ്ങള്‍ വര്‍ദ്ധിക്കും.
കാര്‍ത്തിക നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രഫലമാണ് പൊതുവെ. ഇടവക്കൂറുകാര്‍ക്ക് കൂടുതല്‍ ഗുണഫലങ്ങള്‍ കാണുന്നു. പുതിയ ജോലി ലഭിക്കും.

അശ്വതി
ഈ വര്‍ഷം ആരംഭം പൊതുവെ അനുകൂലമായിരിയ്ക്കും. തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതും സാധിക്കും. കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥിക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മരംഗത്ത് നല്ല മാറ്റങ്ങളും പ്രതീക്ഷിക്കാം.

ഭരണി
ഗുണകരമായ തുടക്കമായിരിക്കും ഉണ്ടാകുക. തൊഴില്‍രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ജീവിതത്തില്‍ സുപ്രധാന മാറ്റങ്ങളുടെ കാലഘട്ടമായിരിക്കും ഈ വര്‍ഷാരംഭത്തില്‍ ഉണ്ടാവുക. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പുരോഗതി, അപ്രതീക്ഷിത നേട്ടം ഇവ കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റങ്ങള്‍ വന്നു ചേരുന്നതാണ്. സമഗ്രമായ സൂര്യരാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

കാര്‍ത്തിക
അനുകൂല മാറ്റങ്ങള്‍ വന്നുചേരും. സാമ്പത്തിക പുരോഗതി കൈവരിക്കും. ഏതു കാര്യത്തിലും ശരിയായി ശ്രമിച്ചാല്‍ വിജയ സാധ്യതയുണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. അന്യദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം ഇവയുണ്ടാകാന്‍ സാധ്യത. വീട്ടമ്മമാര്‍ക്ക് ദീര്ഘകാലയമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. കലാ രംഗത്ത് പ്രവര് ത്തിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ കാണുന്നു. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിയുന്നതാണ്. സമഗ്രമായ ഒരു രാശി വിചിന്തനം നടത്തി ഉചിത പ്രതിവിധി കാണുക.

രോഹിണി
പൊതുവെ ഗുണദോഷ സമ്മിശ്രമായ ഫലം കാണുന്നു. തൊഴില്‍ രംഗത്ത് മന്ദത ഉണ്ടാകും. പുതിത സംരംഭങ്ങള്‍ക്ക് അനുകൂലമായ സമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠനനിലവാരം നിലനിര്‍ത്തുവാന്‍ കൂടുതല്‍ ശ്രമം ആവശ്യമായിരുന്നതായി കാണാം. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ചില മാറ്റങ്ങള്‍ കര്‍മ്മരംഗത്ത് ഉണ്ടാകും. കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സമഗ്രമായ ഒരു സൂര്യരാശി പ്രശ്നത്തിലൂടെ വസ്തുതകള്‍ കണ്ടെത്തി ഉചിത പ്രതിവിധി കാണുക.

മകയിരം
ഗുണദോഷസമ്മിശ്രമായ ഫലമാണ് ഉണ്ടാകുന്നത്. തൊഴില്‍രംഗത്ത് മന്ദത അനുഭവപ്പെടും. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. വളരെ ശ്രദ്ധ ഉണ്ടായിരിക്കുക. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മരംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. വിവാഹാദി കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കുടുംബത്തില്‍ ഗുണകരമായ പല അനുഭവങ്ങളും ഉണ്ടാകും. വീട്ടമ്മമാര്‍ക്ക് ചിരകാല അഭിലാഷങ്ങള്‍ സാധിക്കുന്നതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധി കാണുക.

തിരുവാതിര
ഗുണദോഷ സമ്മിശ്രിസ്ഥിതി കാണുന്നു. പുതിയ ജോലിക്കു സാധ്യത മന്ദഗതിയിലാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നത് മന്ദഗതിയിലായിരിക്കും. പുതിയ സംരംഭത്തിന് സമയം അനുകൂലമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠന നിലവാരം നിലനിര്‍ത്തുന്നതിന് വളരെ ശ്രമം ആവശ്യമായി വരുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മ രംഗത്ത് പല പ്രതികൂലാവസ്ഥകളും അനുഭവപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. വിവാഹാദി വിഷയങ്ങളില്‍ കാലതാസമുണ്ടായേക്കാം. ദോഷപരിഹാരാര്‍ത്ഥം ഗൃഹത്തില്‍ ഒരു സത്യനാരായണ പൂജ നടത്തുക.

പുണര്‍തം
അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകുന്നതാണ്. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉടനെ അത് സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി കൈവരുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കര്‍മ്മ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.

പൂയം
പൊതുവെ ഗുണദോഷ സമ്മിശ്രഫലങ്ങള്‍ കാണുന്നു. തൊഴില്‍രംഗത്ത് പൊതുവെ ഒരു മന്ദഗതി നിലനില്‍ക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ട സമയമാണ്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ കാര്യമായ പരിശ്രമം ആവശ്യമായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂലമായ സ്ഥിതി കാണുന്നു. വളരെ കാര്യമായി പ്രയത്നിക്കേണ്ട സമയമാണ്. ദോഷ പരിഹാരമായി ഒരു നവഗ്രഹശാന്തി നടത്തുക.

ആയില്യം
അടിസ്ഥാനപരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുന്നതാണ്. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ഗുരുജന തുല്യരായവര്‍ക്ക് രോഗദുരിതങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. സര്‍വ്വകാര്യ വിജയത്തിനായി ഒരു ജയദുര്‍ഗ്ഗാ പൂജ നടത്തുക.

മകം
അനുകൂലമായ പലവിധ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. തൊഴില്‍ രംഗത്ത് ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതായി ഭവിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതാണ്. വിദ്യാര്‍ത്ഥി കള്‍ക്ക് പഠന പുരോഗതിയ്ക്ക് തീവ്രപരിശ്രമം ആവശ്യമായി കാണുന്നു. സമഗ്രമായ രാശിവിചിന്തനം ചെയ്ത് ഉചിത പ്രതിവിധി കാണുക.

പൂരം
അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാ ര്‍ക്ക് വളരെ മാറ്റങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിനു സാധിക്കുന്നതാണ്. സര്‍വ്വകാര്യ വിജയത്തിനും അഭിവൃദ്ധിയ്ക്കുമായി ഗൃഹത്തില്‍ സത്യനാരായണ പൂജ നടത്തുക.

ഉത്രം
അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ കാണുന്നു. പുതിയ പ്രവര്‍ത്തന മേഖലകളില്‍ പ്രവേശിക്കും. സുഹൃത്ത്ബന്ധങ്ങള്‍ ദൃഢമാകും. പുതിയ പ്രണയങ്ങള്‍ക്ക് സാധ്യത. ഗൃഹത്തില്‍ സന്തോഷം നിലനില്ക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ഗൃഹം, വാഹനം മുതലായവ വാങ്ങുന്നതിന് സാധിക്കുന്നതാണ്. സമഗ്രമായ ഒരു സൂര്യരാശി വിചിന്തനം നടത്തി ഉചിത പ്രതിവിധികള്‍ ചെയ്യുക.

അത്തം
തൊഴില്‍പരമായി വളരെ ഉയര്‍ച്ച ഉണ്ടാകും. കര്‍മ്മ രംഗത്ത് നൂതന മാറ്റങ്ങള്‍ വന്നുചേരും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിനുള്ള അവസരമുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ സാധിക്കുന്നതാണ്. ഭൂമി ക്രയവിക്രയത്തിലൂടെ ചില നേട്ടങ്ങള്‍ ഉണ്ടാകു ന്നതാണ്. വിവാഹാലോചനകളില് തീരുമാനമുണ്ടകും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതമായ പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്.

ചിത്തിര
ഗുണകരമായ മാറ്റങ്ങള്‍ പലതും വന്നുചേരുന്നതാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതു ലഭിക്കും. നിങ്ങളുടെ കര്‍മ്മമേഖലയില്‍ നല്ല പുരോഗതി ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാവുന്നതായി കാണുന്നു. സമഗ്രമായ ഒരു സൂര്യരാശി വിചിന്തനം നടത്തി ഉചിതമായ പ്രതിവിധികള്‍ നടത്തുക.

ചോതി
തൊഴില്‍രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല മാറ്റങ്ങള്‍ വന്നുചേരും. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മരംഗത്ത് നല്ല മാറ്റങ്ങള്‍ ഉണ്ടാകും. ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. വിവാഹാദി കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി, നേട്ടങ്ങള്‍ ഇവ ഉണ്ടാകുന്നതായി കാണുന്നു. സര്‍വ്വകാര്യ വിജയത്തിനായി ഒരു ജയദുര്‍ഗ്ഗാ പൂജ നടത്തുന്നത് ഉത്തമമായിരിക്കും.

വിശാഖം
ജീവിതത്തില്‍ ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ ജോലി ലഭിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ വീട് വാങ്ങാന്‍ അവസരമുണ്ടാകും. ഗൃഹോപകരണങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്നതായി കാണാം. കലാരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങളും ഉയര്‍ച്ചയും വന്നുചേരും. സമഗ്രമായ ഒരു സൂര്യരാശി വിചിന്തനം നടത്തി ഉചിത പ്രതിവിധി കാണുക.

അനിഴം
ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നത് പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. കച്ചവടക്കാര്‍ക്കും നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങളും പഠന പുരോഗതിയും ലഭിക്കുന്നതായി കാണുന്നു. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അവസരമുണ്ടാകുന്നതാണ്. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളും പ്രശസ്തിയും വന്നു ചേരുന്നതായി കാണുന്നു.

തൃക്കേട്ട
ഗുണദോഷ സമ്മിശ്രത കാണുന്നു. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് കാലതാമസമുണ്ടാകാന്‍ സാധ്യത. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു നടത്തണം. കച്ചവടക്കാര്‍ക്ക് ധനനഷ്ടങ്ങളുടെ സാധ്യതയുണ്ട്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് തീവ്രമായ പരിശ്രമം ആവശ്യമായി കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുന്നത് ഉത്തമം.

മൂലം
പൊതുവെ നല്ല ഗുണഫലങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷം നില നില്ക്കും. ബന്ധുജന സമാഗമം ഉണ്ടാകും. വിവാഹത്തിന് അധികം വൈകാതെ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും അനുകൂലമായ സ്ഥലംമാറ്റവും ഉണ്ടാകുന്നതാണ്. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി ഉണ്ടാകും. വീട്ടമ്മമാര്‍ക്ക് അഭീഷ്ടങ്ങള്‍ സാധ്യമാകുന്നതാണ്. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ ഗുണഫലങ്ങള്‍ ഉണ്ടാകുന്നതാണ്. സത്യനാരായണ പൂജ നടത്തുന്നത് ഗുണം ചെയ്യുന്നതാണ്.

പൂരാടം
ഗൃഹത്തില്‍ സന്തോഷം നിലനില്ക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഉടനെ ലഭിക്കും. സാമ്പത്തിക പുരോഗതി കൈവരുന്നതാണ്. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് ഉടനെ അത് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങുന്നതിന് സാധിക്കുന്നതാണ്. വാസസ്ഥാനം നവീകരിക്കും. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മ രംഗത്ത് ചില പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാന്‍ സാധ്യത. നിങ്ങളുടെ രാശിയില്‍ അവിചാരിതമായ പരിവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ട്. ജയദുര്‍ഗ്ഗാ പൂജ നടത്തുന്നത് ഉത്തമം.

ഉത്രാടം
പൊതുവെ ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉടനെ അത് സാധിക്കുന്നതാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ പലതും കൈവരുന്നതാണ്. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മത പാലിച്ചു നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി കൈവരിക്കുന്നതാണ്. ഉദ്യോഗസ്ഥരുടെ കര്‍മ്മരംഗത്ത് നല്ല മാറ്റങ്ങള്‍ ഉണ്ടാകും. സമഗ്രമായ രാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

തിരുവോണം
പൊതുവെ ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. കാര്യ വിജയം, തൊഴില്‍പരമായ നേട്ടങ്ങള്‍ ഇവ വന്നുചേരും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് അവ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. വസ്തുവാഹനാദികള്‍ വാങ്ങുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പഠന നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മരംഗത്ത് പുരോഗതി, അനുകൂലമായ സ്ഥലംമാറ്റം ഇവ ഉണ്ടാകും. സര്‍വ്വകാര്യ വിജയത്തിനായി സത്യനാരായണപൂജ നടത്തുക.

അവിട്ടം
വളരെ ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. നൂതന സംരംഭ ങ്ങള് തുടങ്ങുന്നതിന് അവസരമുണ്ടാകും. കുടുംബത്തില്‍ സന്തോഷം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ഇവ ലഭിക്കുന്നതിന് സാധ്യതയുണ്ട്. വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. തൊഴില്‍രംഗത്ത് വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.

ചതയം
തൊഴില്‍പരമായി വളരെ ഗുണകരമായ മാറ്റങ്ങള്‍ വന്നുചേരാം. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു സാധിക്കും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. പുതിയ വീട് വാങ്ങുന്നതിന് സന്ദര്‍ഭമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍, ഉയര്‍ച്ച ഇവ ഉണ്ടാകുന്നതാണ്. സമഗ്രമായി ഒരു സൂര്യരാശി പ്രശ്നത്തിലൂടെ ഉചിത പ്രതിവിധി കാണുക.

പൂരുരുട്ടാതി
ഗുണദോഷ സമ്മിശ്രമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് കാലതാമസമുണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്കും പലവിധ തടസ്സങ്ങള്‍, പ്രയാസങ്ങള്‍ ഇവ ഉണ്ടാകാവുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന നിലവാരം നിലനിര്‍ത്തുന്നതിന് കൂടുതല്‍ ശ്രമം ആവശ്യമായി വരുന്നതാണ്. വീടുപണി നടത്തുന്നവര്‍, അമിത വ്യയമുണ്ടാകാതെ സൂക്ഷിക്കുക. സത്യനാരായണപൂജ നടത്തുന്നത് ഉത്തമം.

ഉതൃട്ടാതി
ഗുണദോഷസമ്മിശ്ര സ്ഥിതി കാണുന്നു. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് താമസം നേരിടും. കര്‍മ്മരംഗത്ത് പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പരിശ്രമം ഉണ്ടാകേണ്ടത് ആവശ്യമായി കാണുന്നു. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് അമിതവ്യയം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. വസ്തുക്കളുടെ ക്രയവിക്രയം നടത്തുന്നവര്‍ വളരെ ശ്രദ്ധ വച്ചു പുലര്‍ത്തേണ്ടത് ആവശ്യമാണ്.

രേവതി
ഗുണദോഷസമ്മിശ്രഫലങ്ങള്‍ ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. ധനപരമായ നേട്ടങ്ങള്‍ അവിചാരിതമായി ഉണ്ടാകും. പുതിയ ജോലി ലഭിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് ഉടനെ അത് സാധിക്കുന്നതായി കാണുന്നു. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. വീടുപണി നടത്തുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കുവാന്‍ വളരെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളില്‍ വളരെ ശ്രദ്ധ പാലിക്കുക. സമഗ്രമായ രാശിചിന്ത നടത്തി ഉചിത പ്രതിവിധി കാണുക.