കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വര്‍ഷത്തെ ഓണഫലം എങ്ങനെ; ഐശ്വര്യം നിറഞ്ഞതാകുമോ? എല്ലാം വായിച്ചറിയാം

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

Recommended Video

cmsvideo
മലയാള പുതുവര്‍ഷ ഫലം | Oneindia Malayalam

അശ്വതി നക്ഷത്രക്കാർക്ക് സമയം ഗുണകരമാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ വരും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരും.

ഭരണി നക്ഷത്രക്കാർക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചിലതെല്ലാം സാധിക്കും. പുതിയ ജോലി ലഭിക്കും. ബിസിനസ്സില്‍ പുരോഗതി നേടും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കും. കാര്‍ത്തിക നക്ഷത്രക്കാർക്ക് ഗുണകരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. പുതിയ ജോലിയില്‍ പ്രവേശിക്കും. രോഹിണി നക്ഷത്രക്കാർക്ക് ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടും. ജോലിയില്‍ പലവിധ നേട്ടങ്ങളും ഉണ്ടാകും.

ചിങ്ങം 1 മുതല്‍ ഒരു വര്‍ഷത്തെ ഫലം നിങ്ങള്‍ക്ക് എങ്ങനെയെന്ന് നോക്കാം...

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

അശ്വതി നക്ഷത്രക്കാര്‍ക്ക്

അശ്വതി നക്ഷത്രക്കാര്‍ക്ക്

സമയം ഗുണകരമാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ വരും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ സ്ഥലംമാറ്റമോ സ്ഥാനക്കയറ്റമോ ലഭിക്കും. വീടുപണി നടത്തുന്നവര്‍ക്ക് ഉടനെ പൂര്‍ത്തീകരിക്കുന്നതിനു കഴിയും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. വീട്ടമ്മമാരുടെ അഭീഷ്ടങ്ങള്‍ സാധിക്കും. നിങ്ങളുടെ രാശിയില്‍ അപൂര്‍വ്വമായ ഒരു രാജയോഗകല തെളിയുന്ന ഘട്ടമാണ് ഇത്. ശരിയായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന ചെയ്യുക.

ഭരണി നക്ഷത്രക്കാർക്ക്

ഭരണി നക്ഷത്രക്കാർക്ക്

ഗുണദോഷ സമ്മിശ്ര സമയമാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചിലതെല്ലാം സാധിക്കും. പുതിയ ജോലി ലഭിക്കും. ബിസിനസ്സില്‍ പുരോഗതി നേടും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കും. ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധ കാണിയ്‌ക്കേണ്ടത് ആവശ്യമാണ്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമല്ലാത്ത സ്ഥലംമാറ്റത്തിനിടയുണ്ട്. അവിവാഹിതര്‍ക്ക് വിവാഹ കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ വഴിത്തിരിവിനു കാരണമായേക്കാവുന്ന ഒരു സൗഹൃദമോ ആത്മബന്ധമോ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. പൊതുവെ സര്‍വ്വകാര്യവിജയത്തിനും അഭീഷ്ടപ്രാപ്തിക്കുമായി ഒരു സത്യനാരായണപൂജ നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന ചെയ്യുക. വെണ്‍പത്മരാഗമോതിരം എല്ലാവര്‍ക്കും ധരിക്കാം.

കാര്‍ത്തിക നക്ഷത്രക്കാർക്ക്

കാര്‍ത്തിക നക്ഷത്രക്കാർക്ക്

ഗുണകരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. പുതിയ ജോലിയില്‍ പ്രവേശിക്കും. വിദേശത്തുജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഉടനെതന്നെ അതു നടക്കുന്നതാണ്. ബിസിനസ്സ് മേഖലയില്‍ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലംമാറ്റമോ സ്ഥാനക്കയറ്റമോ ലഭിക്കും. സീരിയല്‍ സിനിമ കലാകാരികള്‍ക്ക് അസുലഭമായ പല നേട്ടങ്ങളും വന്നുചേരുന്നതാണ്. ഗൃഹനിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിനിടയുണ്ട്. വിവാഹാലോചനകള്‍ സാഫല്യത്തിലെത്തും. വീട്ടമ്മമാര്‍ക്ക് പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനു സാധിക്കും. സര്‍വ്വവിധ ഉയര്‍ച്ചയ്ക്കും ആഗ്രഹസിദ്ധിക്കുമായി രാജഗോപാലഹോം നടത്തുക. മറ്റു വിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന ചെയ്യുക.

രോഹിണി നക്ഷത്രക്കാർക്ക്

രോഹിണി നക്ഷത്രക്കാർക്ക്

ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടും. ജോലിയില്‍ പലവിധ നേട്ടങ്ങളും ഉണ്ടാകും. പുതിയ തൊഴിലില്‍ പ്രവേശിക്കുവാന്‍ സാധിക്കും. നൂതനമായ മേഖലകളില്‍ ബിസിനസ്സ് വ്യാപിപ്പിക്കും. എന്നാല്‍ ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തണം. അപ്രതീക്ഷിത തടസ്സങ്ങള്‍ ബിസിനസ്സില്‍ ഉണ്ടാകും. വിവാഹാലോചനകളില്‍ മന്ദഗതി അനുഭവപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥാനചലനങ്ങള്‍ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ കൈവരിക്കുന്നതിനു കഴിയും. വീട് വാങ്ങുന്നതിനുള്ള ശ്രമം ശ്രദ്ധിച്ചു നടത്തണം. വസ്തുവാഹനാദികള്‍ നേടിയെടുക്കുന്നതിനുള്ള സാഹചര്യമുണ്ടാകുന്നതാണ്. ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. ദോഷപരിഹാരമായി സത്യനാരായണപൂജ നടത്തുക. മറ്റു വിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന ചെയ്യുക. സമുദ്രനീല ലോക്കറ്റ് ധരിക്കുന്നതും ഉത്തമം.

മകയിരം നക്ഷത്രക്കാർക്ക്

മകയിരം നക്ഷത്രക്കാർക്ക്

ഗുണകരമായ മാറ്റങ്ങള്‍ പലതും വന്നുചേരും. നൂതനമേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. ഏതു കാര്യത്തിലും അനുകൂല പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. പുതിയ ജോലി ലഭിക്കും. വിദേശത്ത് ക.ഠ. മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ വന്നുചേരും. നഗരമധ്യത്തില്‍ കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളുമുള്ള ഫ്‌ളാറ്റ് വാങ്ങുന്നതിന് അവസരമുണ്ടാകും. വിവാഹാലോചനകള്‍ വേഗം തീരുമാനത്തിലെത്തും. അനുകൂലമായ മാറ്റങ്ങള്‍ ബന്ധങ്ങളില്‍ അനുഭവപ്പെടും. വളരെ പഴയ ഒരു സ്‌നേഹബന്ധം വീണ്ടും വന്നു ചേരുന്നതിനു സാധ്യത. നിങ്ങളുടെ രാശിമണ്ഡലത്തില്‍ സവിശേഷമായ ഒരു താരകയോഗം രൂപംകൊള്ളുന്നതിനു സാധ്യത. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് ഉചിതമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന ചൊല്ലുക. നീലവൈഢൂര്യം ധരിക്കുക.

തിരുവാതിര നക്ഷത്രക്കാർക്ക്

തിരുവാതിര നക്ഷത്രക്കാർക്ക്

വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ ജീവിതത്തില്‍ അനുഭവപ്പെടും. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ സാമ്പത്തികനേട്ടങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനു സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി കൈവരുന്നതാണ്. നിങ്ങളുടെ ജീവിത ത്തില്‍ വളരെ വലിയ ഒരു വഴിത്തിരിവിനു കാരണമായേക്കാവുന്ന ഒരു കൂടിക്കാഴ്ച അടുത്തുതന്നെ നടക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ ഉള്ളില്‍ ലയിച്ചിരിക്കുന്ന അപൂര്‍വ്വമായ കഴിവുകളെ പുറത്തുകൊണ്ടുവരുന്നതിന് അവസരമുണ്ടാകുന്നതുമാണ്. സമ്പൂര്‍ണ്ണ സൂര്യരാശി വിചിന്തനം നടത്തുകയും വേണ്ടതു ചെയ്യുകയും വേണം. ദോഷപരിഹാരത്തിന് നവഗ്രഹശാന്തി നടത്തുക.

പുണര്‍തം നക്ഷത്രക്കാർക്ക്

പുണര്‍തം നക്ഷത്രക്കാർക്ക്

അനുകൂലമായ നല്ല മാറ്റങ്ങള്‍ ജീവിതത്തില്‍ അനുഭവപ്പെടും. കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കും. വിദേശത്തു തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദ്യാര്‍ത്ഥികളുടെ പഠനം നല്ല രീതിയില്‍ മുന്നേറും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ അധികവും സാധ്യമാകും. പുതിയ ഗൃഹവാഹനാദികള്‍ നേടിയെടുക്കുന്നതിനു അവസരമുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ വേണം. സംഭാഷണങ്ങളില്‍ കരുതലും നിയന്ത്രണവും വേണം. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം പലവിധ ബുദ്ധിമുട്ടുകള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. രാശിവീഥിയില്‍ ചില ദോഷകരമായ യോഗങ്ങള്‍ മാസാന്ത്യം ഉടലെടുക്കാം. പരിഹാരമായി മഹാനാരായണബലി നടത്തുക. മറ്റു വിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന ചെയ്യുക. സമുദ്ര നീല ലോക്കറ്റ് ധരിക്കുന്നത് ശുഭം.

പൂയം നക്ഷത്രക്കാർക്ക്

പൂയം നക്ഷത്രക്കാർക്ക്

പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥയാണ്. ജോലിയില്‍ ചില തടസ്സങ്ങള്‍ വന്നുചേരാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായി ശ്രമിച്ചില്ലെങ്കില്‍ പരാജയ സാധ്യതയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികലുടെ ശാസനയേല്‍ക്കേണ്ടതായി വരാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അമിതവ്യയമുണ്ടാകാതെ ശ്രദ്ധിയ്ക്കണം. ആലോചന ക്കുറവും അശ്രദ്ധയും നിമിത്തം പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. അപ്രതീക്ഷിതമായ ചില അസുഖങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും ശരിയായി ശ്രദ്ധ പാലിക്കുക. ദോഷപരിഹാരമായി സഞ്ജീവനിപൂജ നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന ചെയ്യണം. മുത്ത് ധരിക്കുകയും വേണം.

ആയില്യം നക്ഷത്രക്കാർക്ക്

ആയില്യം നക്ഷത്രക്കാർക്ക്

പൊതുവെ ഗുണാത്മകമായ മാറ്റങ്ങള്‍ വരും. പുതിയ ജോലി ലഭിക്കും. നിലവിലുള്ള കമ്പനി വിട്ട് കൂടുതല്‍ ആദായകരമായ ജോലിയില്‍ പ്രവേശിക്കാനും കഴിയും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനപ്രാപ്തി കാണുന്നു. വിവാഹാലോചനകളില്‍ ഫലമുണ്ടാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. നൂതന ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ അവസരം വന്നുചേരും. അവിചാരിതമായ ഒരു പുതിയ സൗഹൃദമോ ആത്മബന്ധമോ ഉണ്ടായേക്കാം. ഇത് ഒരുപക്ഷേ ജീവിതത്തില്‍ വഴിത്തിരിവാകാം. കലാകാരികള്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ക്കും അവസരങ്ങള്‍ക്കും സാധ്യത. നിങ്ങളുടെ രാജയോഗങ്ങള്‍ സമ്പൂര്‍ണ്ണമാകുവാന്‍ മഹാനവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന ചെയ്യുക. അമദമണി ധരിക്കുകയും വേണം.

മകം നക്ഷത്രക്കാർക്ക്

മകം നക്ഷത്രക്കാർക്ക്

ആഗ്രഹിക്കുന്ന രീതിയില്‍ പല കാര്യങ്ങളും നടക്കും. ജോലിയില്‍ ഉയര്‍ച്ച വന്നുചേരും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനപ്രാപ്തിയുണ്ടാകും. വിദേശതൊഴിലിനു ശ്രമിക്കു ന്നവര്‍ക്ക് അതു സാധിക്കും. ജീവിതത്തില്‍ വളരെ ഗുണകരമായ ഒരു വഴിത്തിരിവിന്റെ കാലമാണ്. വിദ്യാര്‍ത്ഥികള്‍ നല്ല പുരോഗതി നേടും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം ഗുണകരമായിരിയ്ക്കും. വീടു വാങ്ങുന്നതിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. യുവതികളുടെ വിവാഹകാര്യത്തില്‍ ഉടനെ ഫലമുണ്ടാകും. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതിനു സാധ്യത കാണുന്നു. സംഭാഷണത്തില്‍ ആത്മ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കുടുംബപരമായ വിഷമതകള്‍ വരാം. ദോഷനിവാരണ ത്തിന് ഗണപതിപൂജ, ജയദുര്‍ഗ്ഗാപൂജ ഇവ നടത്തുക. മറ്റു വിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന ചെയ്യുക. നീലപവിഴം ധരിക്കുക.

പൂരം നക്ഷത്രക്കാർക്ക്

പൂരം നക്ഷത്രക്കാർക്ക്

ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടും. ജോലിയില്‍ ചില പ്രയാസങ്ങള്‍ വരാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വിഷമകരമായ സാഹചര്യമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥലംമാറ്റസാധ്യത കാണുന്നു. വിവാഹാലോചന നടത്തുന്നവര്‍ക്ക് അതിനു മന്ദഗതി അനുഭവപ്പെടും. ഗൃഹനിര്‍മ്മാണം നീട്ടിവയ്‌ക്കേണ്ടവരും. വാഹനത്തിന് കേടുപാടുകള്‍ വരാന്‍ സാധ്യത. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. നിങ്ങളുടെ ഉള്ളിലുള്ള കഴിവുകളെ പൂര്‍ണ്ണമായി ആവിഷ്‌ക്കരിക്കുന്നതിനു പര്യാപ്തമായ മാറ്റങ്ങള്‍ താമസിയാതെ ഉടലെടുക്കുന്നതാണ്. സര്‍വ്വകാര്യസിദ്ധിയ്ക്കായി അഷ്ടലക്ഷ്മീപൂജ നടത്തുക. മറ്റുവിശ്വാസികള്‍ നീലവൈഢൂര്യം ധരിക്കുക.

ഉത്രം നക്ഷത്രക്കാർക്ക്

ഉത്രം നക്ഷത്രക്കാർക്ക്

അത്ര ഗുണകരമായ സാഹചര്യമല്ല. പ്രവര്‍ത്തനരംഗത്ത് ചില പ്രതികൂലാവസ്ഥ കളൊക്കെ അനുഭവപ്പെടാം. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. കാര്യതടസ്സങ്ങള്‍ പലതും ഉണ്ടായേക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ ഉണ്ടാകാനിടയുണ്ട്. ധനനഷ്ടങ്ങള്‍ വരാം. വിവാഹാലോചനകള്‍ തടസ്സപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായി ശ്രമിച്ചാല്‍ വലിയ പ്രയാസം കൂടാതെ മുമ്പോട്ടു പോകാം. ഉദ്യോഗസ്ഥര്‍ക്ക് ചില അബന്ധങ്ങള്‍ പറ്റാന്‍ സാധ്യത കാണുന്നുണ്ട്. ആലോചനക്കുറവും അശ്രദ്ധയും ഒഴിവാക്കാന്‍ ശ്രമിക്കുക. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ നോക്കണം. രാശിവീഥിയില്‍ വളരെ ദോഷാത്മകമായ യോഗമാണ് കാണുന്നത്. പരിഹാരമായി മഹാമൃത്യജ്ഞയഹോമം നടത്തുക. മറ്റുവിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന ചെയ്യുക.

അത്തം നക്ഷത്രക്കാർക്ക്

അത്തം നക്ഷത്രക്കാർക്ക്

പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരും. പുതിയ ജോലിയില്‍ നിയമിക്കപ്പെടും. ബിസിനസ്സ് രംഗത്ത് നല്ല പുരോഗതി കാണും. നൂതന സംരംഭങ്ങള്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനാന്തര പ്രാപ്തിയുണ്ടാകാം. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പുതിയ വീട് വാങ്ങുന്നതാണ്. വീട്ടമ്മമാര്‍ക്ക് നൂതന ഗൃഹോപകരണങ്ങള്‍ ലഭിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കലാകാരികള്‍ക്ക് അവിസ്മരണീയ നേട്ടം, പുതിയ അവസരങ്ങള്‍ ഇവയൊക്കെ ഉണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരി വിനു കാരണമാകാവുന്ന ഒരു പുതിയ ആചാര്യബന്ധമോ ആത്മബന്ധമോ ഉണ്ടാകാം. സമ്പൂര്‍ണ്ണ രാശിവിചിന്തനം നടത്തി വേണ്ടതു ചെയ്യുക. ദോഷനിവാരണത്തിന് സിദ്ധി വിനായകപൂജ, സത്യനാരായണപൂജ ഇവ നടത്തുക.

ചിത്തിര നക്ഷത്രക്കാർക്ക്

ചിത്തിര നക്ഷത്രക്കാർക്ക്

അനുകൂലമായ മാറ്റങ്ങള്‍ പലതും വരും. സാനമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേസിക്കുന്നതിനു സന്ദര്‍ഭമുണ്ടാകും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. നിങ്ങളുടെ സങ്കല്‍പ്പപ്രകാരമുള്ള പുതിയ ഫ്‌ളാറ്റ് വാങ്ങാന്‍ അവസരമൊരുങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് പലവിധ നേട്ടങ്ങള്‍ കൈവരും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം തടസ്സപ്പെടാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. അസുലഭമായ ഒരു രാജയോഗകല തെളിയുന്ന സന്ദര്‍ഭമാണിത്. സര്‍വ്വൈശ്വര്യപ്രാപ്തിക്കായി ഒരു ത്രിപുര സുന്ദരിപൂജ നടത്തുക. മറ്റു വിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന നടത്തുകയും മുത്ത് ധരിക്കുകയും ചെയ്യുക. സമ്പൂര്‍ണ്ണ രാശിചിന്ത നടത്തുക.

ചോതി നക്ഷത്രക്കാർക്ക്

ചോതി നക്ഷത്രക്കാർക്ക്

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. പുതിയ ജോലിയില്‍ പ്രവേ ശിക്കും. നൂതനമായ ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നേട്ടങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനപ്രാപ്തി ലഭിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. പുതിയ വസ്തുവാഹനാദികള്‍ വാങ്ങുന്നതിനിടയുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ഗുണാത്മകമായ ഒരു താരകയോഗമാണ് കാണുന്നത്. വീട്ടമ്മമാര്‍ക്ക് മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധിക്കുന്നതാണ്. കുടുംബസമേതം തീര്‍ത്ഥാടനം നടത്തുവാന്‍ സാധ്യത. പൊതുവെ സകല ആഗ്രഹങ്ങളും സാധ്യമാകുന്നതിനുവേണ്ടി ഒരു രാജഗോപാലപൂജ നടത്തുക. മറ്റുവിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി, പത്മരാഗക്കല്ല് ധരിക്കുക.

വിശാഖം നക്ഷത്രക്കാർക്ക്

വിശാഖം നക്ഷത്രക്കാർക്ക്

അനുകൂലമായ മാറ്റങ്ങള്‍ കുറവാണ്. തൊഴില്‍രംഗത്ത് പ്രയാസങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നഷ്ടങ്ങള്‍ കാണുന്നു. വിദേത്തു ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണം. യുവതികളുടെ വിവാഹാലോചനയില്‍ മന്ദഗതിയനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതിയുണ്ടാവില്ല. ഏതു കാര്യത്തിലും വളരെ ശ്രദ്ധ ആവശ്യമായ വരുന്ന കാലമാണിത്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടായേക്കാം. ഏതു കാര്യവും ജാഗ്രതയായി ചെയ്യുക. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം പല അപകടങ്ങളും വരാം. കുടുംബത്തിലും ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക. ദോഷപരിഹാരത്തിനായി ഒരു ഗണപതി പൂജ, നവഗ്രഹശാന്തി ഇവ നടത്തുക.

അനിഴം നക്ഷത്രക്കാർക്ക്

അനിഴം നക്ഷത്രക്കാർക്ക്

വളരെ ഗുണകരമായ ചില മാറ്റങ്ങള്‍ അനുഭവപ്പെടും. പുതിയ ജോലിയില്‍ നിയമനം കിട്ടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ഇതിനെല്ലാം അവസരമുണ്ടാകും. യുവതികളുടെ വിവാഹാലോചനയില്‍ ഉടന്‍ ഫലമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കുന്നതുപോലെ നല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുത്തിനു സാധിക്കും. പുതിയ വാഹനം, ഗൃഹോപകരണങ്ങള്‍ ഇവ വാങ്ങുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ക്കു കാരണമാകാവുന്ന ഒരു നൂതന സൗഹൃദമോ, ഗുരുബന്ധമോ ഉണ്ടാകാം. സമ്പൂര്‍ണ്ണരാശിചിന്ത ചെയ്ത് വേണ്ടതു ചെയ്യുക. ദോഷപരിഹാരമായി സത്യനാരായണപൂജ നടത്തുക.

തൃക്കേട്ട നക്ഷത്രക്കാർക്ക്

തൃക്കേട്ട നക്ഷത്രക്കാർക്ക്

ഗുണദോഷസമ്മിശ്രാവസ്ഥ കാണുന്നു. തൊഴില്‍പരമായി ചില നേട്ടങ്ങള്‍ വന്നുചേരും പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിനു സാധിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല രീതിയില്‍ മുേേന്നാട്ടു പോകണമെങ്കില്‍ തീവ്രപരിശ്രമം ആവശ്യമായി വന്നേക്കും. ബിസിനസ്സുകാര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ധനനഷ്ടം വരാം. സ്വയംതൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. വീടുപണി തടസ്സപ്പെടാനിടയുണ്ട്. കുടുംബത്തില്‍ പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനിടയുണ്ട്. പെണ്‍കുട്ടികളുടെ ജോലിക്കു വേണ്ടിയുള്ള ശ്രമങ്ങളില്‍ മന്ദത അനുഭവപ്പെടും. ദോഷനിവാരണത്തിനായി ഒരു ജയദുര്‍ഗ്ഗാപൂജ നടത്തുക. മറ്റു വിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന ചെയ്യുക. പവിഴം ധരിക്കുക.

മൂലം നക്ഷത്രക്കാർക്ക്

മൂലം നക്ഷത്രക്കാർക്ക്

പൊതുവെ ഗുണദോഷ സമ്മിശ്രസ്ഥിതി അനുഭവപ്പെടും. തൊഴില്‍രംഗത്ത് പലവിധ തടസ്സങ്ങള്‍ വന്നുചേരും. നൂതനസംരംഭങ്ങള്‍ തുടങ്ങുവാന്‍ പറ്റിയ സമയമല്ല. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിക്കണം. പഠിക്കുന്ന കുട്ടികള്‍ക്ക് പൊതുവെ മന്ദഗതിയനുഭവപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിരാശാബോദം അധികമാകാതെ ശ്രദ്ധിക്കണം. യാത്രാക്ലേശമോ അലച്ചിലോ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഗൃഹനിര്‍മ്മാണം തടസ്സപ്പെട്ടുപോകാം. വീട്ടമ്മമാരുടെ ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. യാത്രാ ക്ലേശം, അലച്ചില്‍ ഇവ വര്‍ദ്ധിക്കുന്നതിനു സാധ്യത. നിങ്ങളുടെ രാശിവീഥിയില്‍ ദോഷാത്മകമായ ഒരു യോഗം കാണുന്നു. പരിഹാരമായി സമ്പൂര്‍ണ്ണ രാശിവിചിന്തനം നടത്തി വേണ്ടതു ചെയ്യുക. മറ്റു വിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന ചെയ്യുക. ദോഷനിവാരണ ത്തിന് സത്യനാരായണപൂജ നടത്തുക.

പുരാടം നക്ഷത്രക്കാർക്ക്

പുരാടം നക്ഷത്രക്കാർക്ക്

പൊതുവെ ഗുണകരമായ മാറ്റു കാണുന്നു. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. പുതിയ ജോലിയില്‍ നിയമനം ലഭിക്കക്കും. പ്രതീക്ഷിക്കുന്നതിലധികം നേട്ടങ്ങള്‍ ഇതില്‍ നിന്നും വന്നുചേരും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് ഉടനെ തന്നെ അതു സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല രീതിയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. ജോലിക്കാര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റമോ, സ്ഥാനക്കയറ്റമോ വരാം. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതിനു സാഹചര്യമുണ്ടാകും. കുടുംബ ത്തിന് ശ്രേയസ്സും ഉയര്‍ച്ചയും ഉണ്ടാകുന്ന സന്ദര്‍ഭമാണ്. പൊതുവ സര്‍വ്വവിധ ഉയര്‍ച്ചയും കൈവരുത്തുന്നതിന് മഹാനവഗ്രഹപൂജ നടത്തുക. മറ്റു വിശ്വാസികള്‍ ഉപവാസ പ്രാര്‍ത്ഥന ചെയ്യുക.

ഉത്രാടം നക്ഷത്രക്കാർക്ക്

ഉത്രാടം നക്ഷത്രക്കാർക്ക്

പൊതുവെ അനുകൂലമായ മാറ്റങ്ങള്‍വരും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. പുതിയ ജോലി ലഭിക്കുന്നതിനു സാധ്യതയുണ്ട്. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കുന്നതാണ്. ക.ഠ. രംഗത്തു ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വമായ നേട്ടങ്ങള്‍ ഉണ്ടാകും. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അവസരമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വന്നുചേരാം. വിവാഹാലോചനകളില്‍ ഫലമുണ്ടാകും. വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഉടനെ അതു സാധ്യമാകുന്നതാണ്. വീട്ടമ്മമാര്‍ക്ക് പുതുവസ്ത്രങ്ങളും ആഭരണങ്ങളും ലഭ്യമാകുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗ കല തെളിയുന്നതായി കാണുന്നു. ഇത് ശക്തിപ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യപ്രാപ്തി ഫലം. രാശിചിന്ത ചെയ്ത് വേണ്ട കാര്യങ്ങള്‍ അനുഷ്ഠിക്കുക. അഭീഷ്ടസിദ്ധിക്ക് രാജഗോപാല പൂജ നടത്തുക.

തിരുവോണം നക്ഷത്രക്കാർക്ക്

തിരുവോണം നക്ഷത്രക്കാർക്ക്

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പല കാര്യങ്ങളിലും വന്നുചേരും. പ്രവര്‍ത്തനരംഗത്ത് പൊതുവെ പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിനിടയുണ്ട്. എന്തിന് ഇറങ്ങിത്തിരിച്ചാലും മന്ദഗതി അനുഭവപ്പെടുന്നതിനു സാധ്യതയുണ്ട്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു യോസ്ഥിതി കാണുന്നു. ഗൃഹത്തിന്റെ സ്ഥിതി ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുന്നത് നന്നായിരിക്കും. ജീവിതത്തില്‍ വലിയ മാറ്റങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കുവാന്‍ കഴിവുള്ള ഒരു ആചാര്യനുമായി അടുത്തു തന്നെ കൂടിക്കാഴ്ച നടക്കുവാനിടയുണ്ട്. ദോഷപരിഹാരമായി ഒരു മഹാസഞ്ജീവനി പൂജ നടത്തുക. സമുദ്രനീലം ധരിക്കുക.

അവിട്ടം നക്ഷത്രക്കാർക്ക്

അവിട്ടം നക്ഷത്രക്കാർക്ക്

ഗുണദോഷസമ്മിശ്രപലം ഉണ്ടായേക്കും. ഉദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ നടക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു നടക്കും. ഏതു കാര്യവും വളരെ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ അതിജീഗ്രത പാലിച്ചില്ലെങ്കില്‍ പല പരാജയങ്ങളും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശമോ, പ്രതികൂലമായ സ്ഥാന ചലനമോ ഉണ്ടാകാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് ചില അബന്ധങ്ങള്‍ സംഭവിക്കുന്നതിനു സാധ്യതയുണ്ട്. കുടുംബത്തിലും പലവിധ അസ്വസ്ഥതകള്‍ ഉടലെടുത്തേക്കാം. സംഭാഷണത്തില്‍ ആത്മനിയന്ത്രണവും കരുതലും ഉണ്ടായിരിക്കണം. ആരോഗ്യകാര്യങ്ങളിലെല്ലാം നന്നായി ശ്രമിച്ച് സ്വസ്ഥത നിലനിര്‍ത്തുക. ദോഷനിവാര ണമായി സുദര്‍ശനപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന ചെയ്യണം.

ചതയം നക്ഷത്രക്കാർക്ക്

ചതയം നക്ഷത്രക്കാർക്ക്

പൊതുവെ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. പുതിയ ജോലിക്കു ശ്രമിക്കു ന്നവര്‍ക്ക് തടസ്സമുണ്ടാകാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ പലതും നേരിടേണ്ടതായി വരാം. അതീവ ശ്രദ്ധയുണ്ടായിരിക്കണം, ഏതു കാര്യത്തിലും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ വിഷമകരമായ സാഹചര്യങ്ങള്‍ ഉടലെടു ത്തേക്കാം. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലാവസ്ഥകള്‍ വന്നുചേരുന്നതാണ്. മേലധികാരികളുടെ ശാസന നേരിടേണ്ടതായി വന്നേക്കാം. വീട് പണി വളരെ ശ്രദ്ധയോടെ നടത്തേണ്ടതാണ്. ക്രയവിക്രയങ്ങളില്‍ നഷ്ടം സംഭവിക്കുന്നതിനു സാഹചര്യമുണ്ടാകാം. ദോഷ പരിഹാരമായി ഒരു വിനായകപൂജ, ജയദുര്‍ഗ്ഗാപൂജ ഇവ നടത്തുക. മറ്റു വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുകയും വൈഢൂര്യം ധരിക്കുകയും വേണം. സമ്പൂര്‍ണ്ണ രാശിചിന്ത നടത്തുന്നത് നല്ലത്.

പൂരുരുട്ടാതി നക്ഷത്രക്കാർക്ക്

പൂരുരുട്ടാതി നക്ഷത്രക്കാർക്ക്

അനുകൂലമാറ്റങ്ങള്‍ വന്നുചേരും. പുതിയ ജോലിയില്‍ നിയമനം ലഭിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കുന്നതാണ്. അന്യദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ പലതും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരാം. ഉദ്യോഗസ്ഥര്‍ക്ക് വളരെ ഗുണകരമായ സ്ഥാനചലനമാണ് വരുന്നത്. സന്താനങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. നഗരമധ്യത്തില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങുവാന്‍ അവസരമുണ്ടാകും. പുതിയ വാഹനവും ഗൃഹോപകരണങ്ങളും ലഭ്യമാകുന്നതാണ്. വീട്ടമ്മമാര്‍ക്ക് അഭീഷ്ടങ്ങള്‍ സാധിക്കും. കാര്യവിജയത്തിന് ഒരു മഹാനവഗ്രഹശാന്തിക്രിയ നടത്തുക.

ഉത്രട്ടാതി നക്ഷത്രക്കാർക്ക്

ഉത്രട്ടാതി നക്ഷത്രക്കാർക്ക്

ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകും. തൊഴില്‍രംഗത്ത് ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏതു കാര്യത്തിലും ജാഗ്രത ഉണ്ടാകണം. അന്യദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പലവിധ വിഷമതകളെ നേരിടേണ്ടതായി വരാം. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. അപ്രതീക്ഷിതമായ രോഗദുരിതങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതി ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പലവിധ നേട്ടങ്ങള്‍ അനുഭവത്തില്‍ വരും. സന്തതികാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ അസാധാരണമായ ഒരു സാന്നിധ്യസ്ഥിതി കാണുന്നു. സമ്പൂര്‍ണ്ണമായ രാശിവിചിന്തനം നടത്തി ഉചിത പ്രതിവിധി കാണുക. ദോഷപരിഹാരമായി സുദര്‍ശനഹവന്‍ നടത്തുക.

രേവതി നക്ഷത്രക്കാർക്ക്

രേവതി നക്ഷത്രക്കാർക്ക്

ഗുണകരമായ മാറ്റങ്ങളുടെ സാധ്യത. തൊഴില്‍രംഗത്ത് പുരോഗതി ഉണ്ടാകും. വിദേശജോലിക്കു ശ്രമിക്കവന്നവര്‍ക്ക് അതു നടത്തുവാന്‍ കഴിയും. ക.ഠ. രംഗത്ത് പ്രവൃത്തി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ വന്നുചേരും. ദീര്‍ഘകാലത്തെ സ്വപ്നങ്ങള്‍ പലതും സാധിക്കും. പുതിയ ഫ്‌ളാറ്റു നേടുന്നതിന് അവസരം വരും. വിവാഹാലോചനകള്‍ സാഫല്യത്തിലെത്തും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അസുലഭമായ ഒരു താരകയോഗമാണ് കാണുന്നത്. ഇത് പൂര്‍ണ്ണതയില്‍ എത്തിയാല്‍ പൊതുവെ സര്‍വ്വൈശ്വര്യസമൃദ്ധി കൈവരുന്നതാണ്. ജാതകത്തിലെ രാജയോഗങ്ങള്‍ പൂര്‍ണ്ണമാകുന്നതിന് നവഗ്രഹശാന്തി പൂജ നടത്തുക. മറ്റുവിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി പത്മരാഗം ധരിക്കുക.

English summary
Read onam horoscope, astrology and predictions of your rashi in Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X