
സമയദോഷമാണോ? 2022ലെ വിഷുഫലം നിങ്ങള്‍ക്ക് എങ്ങനെ... വിശദമായി അറിയാം
പുതുവര്‍ഷത്തില്‍ നിങ്ങളുടെ രാശിഫലങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടോ? രാശി ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിലും ദോഷ സമയം അറിയുന്നതിനും സഹായിക്കുന്നു. ഈ വിഷുഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ...

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)
പൊതുവെ ഗുണഫലങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ നേട്ടങ്ങള്‍ കാണുന്നു. കുടുംബത്തില്‍ സ്വസ്ഥത നിലനില്ക്കും. ധനപരമായ ചില പ്രയാസങ്ങള്‍ അനുവപ്പെട്ടേക്കാം. സ്വജനങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം. കലഹവിഷമതകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കച്ചവടക്കാര്‍ ശ്രദ്ധിച്ച് കാര്യങ്ങള്‍ നടത്തണം. പൊതുവെ ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. സര്വ്വദോഷനിവാരണത്തിനും സര്‍വ്വകാര്യവിജയത്തിനുമായി സത്യനാരായണ പൂജ നടത്തുക.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
വളരെ അനുകൂലമാറ്റങ്ങള്‍ കാണുന്നു. പുതിയ ജോലി ലഭിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങു ന്നതിന് കഴിയും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് അത് പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ കഴിയും. വിവാഹാദികാര്യങ്ങളില്‍ തീരുമാനമാകും. ഏത് കാര്യത്തിലും പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. സര്വ്വകാര്യവിജയ ത്തിനും അഭീഷ്ടസിദ്ധിക്കുമായി രാജഗോപാലപൂജ നടത്തുക.

മിഥുനക്കൂറ് (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
പൊതുവെ ഗുണദോഷ സമ്മിശ്രഫലങ്ങള്‍ കാണുന്നു. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ വളരെ ശ്രദ്ധിച്ചു മുന്നോട്ടു പോകണം. സാമ്പത്തിക നഷ്ടങ്ങള്‍ വരാം. ഏത് കാര്യത്തിലും തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. കച്ചവടക്കാര്‍ ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. യാത്രാക്ലേശം, അലച്ചില്‍ ഇതിന് സാധ്യത. ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. വിവാഹാദി കാര്യങ്ങളില്‍ ചില കാലതാമസമുണ്ടാകാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ ധനവ്യയമൊഴിവാക്കുക. വിഘ്നേശ്വരബലി നടത്തുന്നത് ശുഭം.

കര്‍ക്കടകക്കൂറ് (പുണര്‍തം ¼, പൂയം, ആയില്യം)
ഗുണകരമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. പുതിയ ജോലി ലഭിയ്ക്കുന്നതിന് സാധ്യത കാണുന്നു. നിങ്ങളില്‍ പലര്‍ക്കും നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവസരമുണ്ടാകും. ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ വന്നുചേരും. വിവാഹകാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പലവിധ നേട്ടങ്ങള്‍ കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപുരോഗതി, ആഗ്രഹിക്കുന്ന ഉപരിപഠന സാധ്യത ഇവ ഉണ്ടാകാം. കച്ചവടക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരും. ജീവിതത്തില്‍ അപൂര്‍വ്വമായ മാറ്റത്തിന്റെ ഘട്ടമാണ് വരുന്നത്. വിശിഷ്ടമായ സമുദ്രനീലം ധരിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ¼)
ഗുണദോഷ സമ്മിശ്രഫലങ്ങള്‍ കാണുന്നു. പുതിയ ജോലി ലഭിക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പല പ്രയാസ ങ്ങളും ഉണ്ടാകും. ആരോഗ്യകാര്യങ്ങള്‍ പൊതുവെ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥര്‍ വളരെ ശ്രദ്ധ പാലിക്കേണ്ടതാണ്. കച്ചവടക്കാര്‍ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. യാത്രാക്ലേശം, അലച്ചില്‍ ഇവയ്ക്ക് സാധ്യത കാണുന്നു. സുഹൃത്ബന്ധങ്ങളില് ഉലച്ചില്‍ തട്ടാം. വിവാഹാദികാര്യങ്ങളില്‍ കാലതാമസമുണ്ടാകാം. ദോഷ പരിഹാരമായി മഹാസഞ്ജീവനി യന്ത്രം ധരിക്കുക.

കന്നിക്കൂറ് (ഉത്രം ¾, അത്തം, ചിത്തിര ½)
ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. അപ്രതീക്ഷിതമായ തടസ്സങ്ങളോ പ്രയാസങ്ങളോ ഉണ്ടാകുന്നതിനു സാധ്യത. അനുകൂല മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശി ക്കുന്നതിലൂടെ പലവിധ നേട്ടങ്ങള്‍ കാണുന്നു. വിവാഹാലോചനകളില് ഉടന്‍ തീരുമാന മുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് നടത്തുവാന്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കുക. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. ഏത് കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത.പൊതുവെ മോശമായിരിക്കുന്നതിനു സാധ്യത കാണുന്നു. ഏതു കാര്യത്തിലും ഒരു മന്ദഗതിയോ തടസ്സങ്ങളോ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ഇച്ഛാഭംഗം, മനോമാന്ദ്യം, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പലവിധ ക്ലേശങ്ങള്‍ അനുഭവപ്പെടാം. സ്വജനങ്ങളുമായി അഭിപ്രായഭിന്നത, കുടുംബത്തില്‍ അസ്വസ്ഥകള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ശരിയായ രീതിയില്‍ സൂര്യരാശി പ്രശ്നം വച്ച് ഉചിതമായ പരിഹാരങ്ങള്‍ ചെയ്യുന്നത് ഉത്തമമാകുന്നു. തല്ക്കാല ദോഷനിവാരണമായി ഒരു വിഘ്നേശ്വരബലി നടത്തുക. ക്ഷിപ്രഗണപതിയന്ത്രം ധരിക്കുക.

തുലാക്കൂറ് (ചിത്തിര ½, ചോതി, വിശാഖം ¾)
ഗുണദോഷ സമ്മിശ്രഫലം കാണുന്നു. പുതിയ ജോലി ലഭിച്ചേക്കാം. എന്നാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ കൂടുതലായ ശ്രദ്ധിക്കുക. കച്ചവടക്കാര്‍ക്ക് ധനനഷ്ടം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് പരാജയ സാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കുക. വിവാഹാദി കാര്യങ്ങള്‍ നീണ്ടുപോയേക്കാം. ഗൃഹ നിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ദോഷശാന്തിക്ക് ജയസുദര്‍ശനബലി നടത്തുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പലവിധ ഗുണങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരും. പുതിയ ജോലി ലഭിക്കും. നിങ്ങളില്‍ പലര്‍ക്കും പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി വന്നുചേരും. വിവാഹാദികാര്യങ്ങളില്‍ തീരുമാനമാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി ഉണ്ടാകും. നൂതന വസ്തുവാഹനാദികള്‍ വാങ്ങും. കച്ചവടക്കാര്‍ക്ക് തങ്ങളുടെ ബിസിനസ്സ് വിപുലീകരിയ്ക്കുന്നതിന് സാധിക്കും. സര്‍വ്വകാര്യ വിജയത്തിനും അഭീഷ്ട സിദ്ധിക്കുമായി ഒരു ശ്രീചക്ര പൂജ നടത്തുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼)
ഗുണദോഷ സമ്മിശ്രഫലം കാണുന്നു. ധനനഷ്ടങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ കച്ചവടക്കാര്‍ സൂക്ഷിക്കുക. പുതിയ ജോലി ലഭിക്കുന്നത് നീണ്ടുപോകാം. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. കുട്ടികളുടെ പഠന കാര്യങ്ങളില്‍ നന്നായി ശ്രദ്ധ നല്‍കേണ്ടതാണ്. വിവാഹാദികാര്യങ്ങള്‍ നടക്കുന്നതിന് കാലതാമസമുണ്ടാകുന്നതിന് സാധ്യതയുണ്ട്. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. സത്യനാരായണപൂജ നടത്തുന്നത് നല്ലത്.

മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഗുണദോഷ സമ്മിശ്രമാണ് സമയം. പുതിയ ജോലി ലഭിക്കുന്നതിന് കാലതാമസുണ്ടാകും. അന്യദേശങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും താമസമുണ്ടാകാം. കച്ചവടക്കാര്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നടത്തുക. ഉദ്യോഗസ്ഥര്‍, തങ്ങളുടെ കര്‍മ്മരംഗത്ത് ആലോചനക്കുറവും അശ്രദ്ധയും ഉണ്ടാകാതെ സൂക്ഷിക്കുക. യാത്രാക്ലേശം, അലച്ചില്‍ ഇവയ്ക്ക് സാധ്യതയുണ്ട്. ഏത് കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. ജയദുര്‍ഗ്ഗാ പൂജ നടത്തുന്നത് ഉത്തമം.

കുംഭക്കൂറ് (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പൊതുവെ ഗുണാത്മകമായ സമയമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ അധികവും നടക്കും. പുതിയ സംരംഭ ങ്ങള് തുടങ്ങുന്നതിന് കഴിയും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതും സാധി ക്കുന്നതാണ്. നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. വിദ്യാര് ത്ഥികള്‍ക്ക് നല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പുതിയ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ കാണുന്നു.

മീനക്കൂറ് (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ഗുണദോഷ സമ്മിശ്ര സമയമാണ് കാണുന്നത്. പുതിയ ജോലി ലഭിക്കുന്നത് നീണ്ടുപോകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാവുന്നതാണ്. വളരെ ശ്രദ്ധിച്ച് എല്ലാ കാര്യങ്ങളും ചെയ്തു മുന്നോട്ട് പോവുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ നല്‍കേണ്ടതാണ്. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. വിവാഹാദികാര്യങ്ങളില്‍ കാലതാമസമുണ്ടാകും. സര്‍വ്വ ദോഷശാന്തിക്കായി ഒരു മഹാസുദര്‍ശന ഹോമം നടത്തുന്നത് ഉത്തമം.