• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പുതിയ വര്‍ഷത്തെ രാശിഫലം: 2017 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കും?

  • By അനില്‍ പെരുന്ന - 9847531232

പുതിയ വര്‍ഷത്തെ രാശിഫലം എങ്ങനെയുണ്ടെന്ന് മനസ്സിലാക്കാം. പ്രമുഖ ജ്യോതിഷ പണ്ഡിതനായ അനില്‍ പെരുന്നയാണ് ഫലം തയ്യാറാക്കിയിരിക്കുന്നത്. രാശിപ്രകാരമുള്ള പ്രവചനങ്ങള്‍ അറിയാന്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)

പൊതുവേ ഗുണദോഷസമ്മിശ്രാവസ്ഥയാണ് ഈ വര്‍ഷം തുടക്കത്തില്‍ കാണുന്നത്. കര്‍മ്മരംഗത്ത് പലവിധ തടസ്സങ്ങളും വിഷമതകളും ഉണ്ടായിക്കൊണ്ടിരിക്കും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ അനുഭവപ്പെടും. സ്‌നേഹബന്ധങ്ങളിലല്‍ അകല്‍ച്ച സംഭവിച്ചേക്കാം. ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ പരിശ്രമം പലപ്പോഴും വൃഥാവിലാകുന്നതു കാണാം. വാസ്തവത്തില്‍ വളരെ കഴിവും വൈഭവവും ഉള്ള വ്യക്തിത്വമാണു നിങ്ങളുടേത്. എന്നാല്‍ അത് ശരിയായി വിനിയോഗിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇത് സര്‍വ്വകാര്യങ്ങളിലും ബാധിക്കുന്നതാണ്. നിങ്ങളുടെ സമ്പൂര്‍ണ്ണഗ്രഹസ്ഥിതിയറിഞ്ഞ് വേണ്ട പ്രതിവിധികള്‍ അനുഷ്ഠിക്കേണ്ടതാണ്. തല്‍ക്കാല ദോഷപരിഹാരമായി ഒരു ''നവഗ്രഹശാന്തി'' എന്ന കര്‍മ്മം നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന ചൊല്ലുകയും സമുദ്രനീലം എന്ന കല്ല് ലോക്കറ്റായി കഴുത്തില്‍ ധരിക്കുകയും ചെയ്യുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകുന്ന വര്‍ഷമാണ് ഇത്. തൊഴില്‍രംഗത്ത് വളരെ പുരോഗതിയുണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതിനു കഴിയും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിക്കുന്നവര്‍ക്ക് വളരെ വേഗം കാര്യസിദ്ധിയുണ്ടാകുന്നതാണ്. അന്യദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് വളരെ അനുകൂല സമയ മാകുന്നു. കൂടുതല്‍ വിസ്തൃതിയും സൗകര്യവുമുള്ള പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിന് ഈ വര്‍ഷം സാധിക്കും. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അസുലഭമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമായേക്കാവുന്ന ഒരു അപൂര്‍വ്വമായ സൗഹൃദബന്ധമോ ആത്മബന്ധമോ ഈ കാലയളവില്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികളുടെ പഠനഗതിയില്‍ വളരെ നേട്ടങ്ങള്‍ കൈവരും. സ്ത്രീകളുടെ മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധ്യമാകും. രാജയോഗാ മെഡിറ്റേഷന്‍ നിത്യവും ശീലിക്കുക. സത്യനാരായണപൂജ നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അതിന്ദ്രീയ പ്രാര്‍ത്ഥന ചൊല്ലുക; വിദ്രുമരത്‌നം ധരിക്കുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

അപ്രതീക്ഷിതമായ തടസ്സങ്ങള്‍ എല്ലാ കാര്യത്തിലും ഉണ്ടാകും. തൊഴില്‍രംഗത്ത് ഒരു മന്ദത ഉണ്ടായേക്കാം. ധനനഷ്ടങ്ങളോ മറ്റു ദ്രവ്യനഷ്ടമോ ഉണ്ടാകാം. വര്‍ഷമധ്യത്തോടെ സാമ്പത്തികമായി അനുകൂല കാര്യങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ വീട് പണി ആരംഭിക്കുന്നതിനു സാധ്യതയുണ്ട്. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരമായ ചില മാറ്റങ്ങള്‍ അടുത്തുതന്നെ ഉണ്ടാകും. എന്നാല്‍ കര്‍മ്മരംഗം മാറുകയാണെങ്കില്‍ അത് വളരെ ശ്രദ്ധിച്ചു ചെയ്യണം. സ്വന്തം പ്രവൃത്തി മേഖലയില്‍ വളരെ ശ്രദ്ധ പുലര്‍ത്തുക. ബന്ധങ്ങളില്‍ അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംഭാഷണത്തില്‍ യാതൊന്നും ചെയ്യാതിരിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷകരമായ ഒരു യോഗസ്ഥിതി കാണുന്നു. ശരിയായ ഗ്രഹസ്ഥിതി പരിശോധിച്ച് ഉചിത പ്രതിവിധി ചെയ്യുക. ഇപ്പോഴുള്ള ദോഷത്തിനു പരിഹാരമായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന ചൊല്ലുകയും വെണ്‍പത്മരാഗം ധരിക്കുകയും ചെയ്യുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

അവിചാരിത പ്രതിബന്ധങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനസ്സിനു പ്രയാസങ്ങള്‍ ഇവയൊക്കെ വന്നുഭവിച്ചേക്കാം. തൊഴില്‍രംഗത്ത് പലവിധ പ്രതികൂലാവസ്ഥകള്‍ ഉടലെടുക്കാം. അന്യസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പുലര്‍ത്തണം. അപ്രതീക്ഷിതമായ പ്രയാസങ്ങളും വിഷമങ്ങളും ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് പരാജയ സാധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് വിപരീതാനുഭവങ്ങള്‍ ഉണ്ടാകും. മേലധികാരികളുടെ ശാസന, ശിക്ഷാനടപടികള്‍ ഇവ അനുഭവപ്പെടാനിടയുണ്ട്. ഐ.ടി.ക്കാര്‍ കമ്പനി മാറ്റം ചെയ്യുന്നത് വളരെ സൂക്ഷിച്ചു വേണം. നിങ്ങളുടെ രാശിവീഥിയില്‍ അതീവ ദോഷകരമായ ഒരു താരകയോഗമാണ് കാണുന്നത്. സര്‍വ്വകാര്യങ്ങളിലും തികഞ്ഞ ശ്രദ്ധ പാലിക്കുക. നിങ്ങളുടെ സകലവിഷമങ്ങളും മനസ്സിലാക്കുവാവന്‍ കഴിവുള്ള, ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനു കാരണമായേക്കാവുന്ന ഒരു കൂടിക്കാഴ്ചയോ, ആത്മബന്ധമോ ഈ കാലഘട്ടത്തില്‍ ഉണ്ടാകുന്നതിനു സാധ്യത. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് കാര്യങ്ങള്‍ മനസ്സിലാക്കുക. നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന ചൊല്ലുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്ന കാലഘട്ടമാണ് ഈ വര്‍ഷാരംഭത്തിലുള്ളത്. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ അനുഭവപ്പെടും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ കൈവരുന്നതാണ്. കൂടുതല്‍ സൗകര്യവും വിസ്തൃതിയുമുള്ള പുതിയ ഗൃഹം വാങ്ങുന്നതിനു കഴിയും. പുതിയ വാഹനം വാങ്ങിക്കുന്നതിനു കഴിയും. പുതിയ വാഹനം വാങ്ങിക്കുന്നതിനു സാധിക്കും. കുടുംബ ത്തില്‍ സന്തുഷ്ടി നിലനില്‍ക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പുരോഗതി കൈവരിക്കുന്നതിനു കഴിയും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റം, സ്ഥാന ക്കയറ്റം ഇവ ഉണ്ടാകുന്നതാണ്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗകല തെളിഞ്ഞു കാണുന്നു. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ പൊതുവെ സര്‍വ്വൈശ്വര്യസമൃദ്ധിതന്നെ കൈവരുന്നതാണ്. എല്ലാ കാര്യത്തിലും വളരെയേറെ ശ്രദ്ധ വച്ചുപുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ലക്ഷ്യപ്രാപ്തിക്കും സര്‍വ്വകാര്യവിജയത്തിനുമായി മന്ത്രയോഗാ മെഡിറ്റേഷന്‍ ശീലിക്കുന്നത് ഉത്തമം. സമുദ്രനീലക്കല്ല് ധരിക്കുന്നത് അതീവ ഗുണകരമാകുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പൊതുവെ സര്‍വ്വകാര്യതടസ്സവും വിവിധ അസ്വസ്ഥതകളും ഈ വാര്‍ഷാരംഭത്തില്‍ ഉണ്ടാകുന്നതാണ്. തൊഴില്‍രംഗത്ത് കാര്യങ്ങള്‍ വിപരീതഭാവത്തിലാണുള്ളത്. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം തുടങ്ങിയ അനുഭവങ്ങള്‍ക്കു സാധ്യത. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കണം. ഐ.ടി. രംഗത്തുള്ളവര്‍ക്ക് വളരെ ദോഷകരമായി സ്ഥാനചലനത്തിനു സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയം ഉണ്ടാവാം. ഉദ്യോഗസ്ഥര്‍ കര്‍മ്മമേഖലയില്‍ പിഴവുകള്‍ പറ്റാതെ സൂക്ഷിക്കുക. കുടുംബത്തിലും പലവിധ അസ്വസ്ഥതകളും കലഹങ്ങളും ഉണ്ടാകാനിടയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ആരൂഢരാശിയില്‍ വളരെ ദോഷകരമായ ഒരു താരക യോഗം കാണുന്നു. ശരിയായ രാശിചിന്തയിലൂടെ ഇത് കണ്ടെത്തി പരിഹരിക്കുവാന്‍ ശ്രമിക്കുക. തല്‍#കകാല ദോഷപരിഹാരമായി ഒരു ജയസുദര്‍ശനപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുകയും സ്വന്തം ഗൃഹത്തിലോ സ്ഥാപനത്തിലോ വാസ്തുപിരമിഡ് വയ്ക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പലവിധ പ്രതിബന്ധങ്ങള്‍ ഈ വര്‍ഷം തുടക്കത്തില്‍ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. കര്‍മ്മരംഗത്ത് എതിര്‍പ്പുകള്‍, ധനനഷ്ടങ്ങള്‍ തുടങ്ങിയവ ഉണ്ടായേക്കാം. അന്യദേശങ്ങളില്‍ പ്രവൃത്തി യെടുക്കുന്നവര്‍ വളരെ സൂക്ഷ്മതയോടെ കാര്യങ്ങള്‍ ചെയ്യുക. തൊഴില്‍പരമായി വളരെ വിഷയമകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കാന്‍ നന്നായി ശ്രദ്ധിക്കുക. ആലോചനയില്ലാത്ത പ്രവൃത്തികള്‍ മൂലം വിഷമങ്ങള്‍ അനുഭവപ്പെടും. സുഹൃത്തുക്കളുമായി കലഹം, അകല്‍ച്ച ഇവയുണ്ടാകാം. വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരായോഗം കാണുന്നു. നിങ്ങളുടെ കഴിവു കള്‍ ശരിയായി അറിഞ്ഞ്, സകല വിഷമങ്ങളും അകറ്റി, വലരെ ഉയര്‍ച്ചയിലേക്കു നയിക്കുന്നതിനു സാധിക്കുന്ന ഒരു വ്യക്തിയുമായി അടുത്തു തന്നെ കൂടിക്കാഴ്ച ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. തല്‍ക്കാല ദോഷപരിഹാരമായി ഒരു സഞ്ജീവനി പൂജ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന (ങശരൃീ ങശിറ ജൃമ്യലൃ) നടത്തുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പൊതുവെ ഗുണകരമായ കാലഘട്ടത്തില്‍ കൂടിയാണ് കടന്നുപോകുന്നത്. തൊഴില്‍രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ ഉടലെടുക്കും. വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിക്കുന്നവര്‍ക്ക് ഉടനെ അതു സാധിക്കുന്നതാണ്. മറ്റു സംസ്ഥാന ങ്ങളിലോ വിദേശത്തോ ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ പലതുമുണ്ടാകും. ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിന് അനുകൂല സാഹചര്യമുണ്ടാകും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് ഉടനെ അടു തുടങ്ങിവയ്ക്കുവാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതിയുണ്ടാകും. സ്ത്രീകള്‍ക്ക് വളരെക്കാലമായി മനസ്സിലുള്ള ലക്ഷ്യങ്ങള്‍ നേടുവാന്‍ സാധിക്കും. വാസ്തവത്തില്‍ അപൂര്‍വ്വമായ കഴിവുകള്‍ ഉള്ളില്‍ ലയിച്ചു ചേര്‍ന്ന വ്യക്തിയാണ് നിങ്ങള്‍. നിങ്ങളുടെ രാശിവീഥിയില്‍ താരാഗ്രഹങ്ങള്‍ അനുകൂല കിരണങ്ങള്‍ ചൊരിഞ്ഞു നിലകൊള്ളുന്ന സമയമാണ് ഇത്. സര്‍വ്വാഭീഷ്ടസിദ്ധിയ്ക്കായി സിദ്ധിവിനായ പൂജ നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന ചൊല്ലുകയും നീലവൈഢൂര്യം ധരിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകാവുന്ന വര്‍ഷമാണ് ഇത്. കര്‍മ്മരംഗത്ത് പലവിധ തടസ്സങ്ങള്‍, കാര്യപരാജയങ്ങള്‍ ഇവ ഉണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇതൊക്കെ വന്നുചേരും. വീഴ്ച, പരിക്കുകള്‍, ക്ഷതം ഇവയ്ക്ക് സാധ്യത. സുഹൃത്കലഹം, കുടുംബത്തില്‍ അസ്വസ്ഥത ഇവയൊക്കെ സംഭവിക്കാം. ആലോചനയില്ലാതെ ഒന്നും പ്രവര്‍ത്തിക്കരുത്. ശരിയായ ഏകാഗ്രതയും, ശ്രദ്ധയും, അര്‍പ്പണഭാവത്തിലുള്ള പ്രാര്‍ത്ഥനാദി അനുഷ്ഠാനങ്ങളും കൊണ്ട് സര്‍വ്വകാര്യത്തിലും അനുകൂലമാറ്റം ഉണ്ടാകും. അന്യദേശത്തു കഴിയുന്നവര്‍ വളരെ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രയാസങ്ങളെ ശരിയായി അറിഞ്ഞ് ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന ഒരു ആചാര്യബന്ധമോ ആത്മബന്ധമോ ഇക്കാലത്ത് ഉണ്ടാകാനിടയുള്ളതായിക്കാണുന്നു. തല്‍ക്കാല പരിഹാരമായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റുവിശ്വാസികള്‍ നീലപവിഴം ധരിക്കുന്നത് ഉത്തമം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പൊതുവെ അനുകൂലമമായ കാലഘട്ടമാണ് വര്‍ഷാരംഭത്തിലുള്ളത്. തൊഴില്‍രംഗത്ത് വലിയ പുരോഗതിയുണ്ടാകും. അന്യനാടുകളിലല്‍ ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. കൂടുതല്‍ വലിയ ഗഹം വാങ്ങുന്നതിനു കഴിയും. നൂതന ഗൃഹോപകരണങ്ങള്‍ നേടും. തൊഴില്‍രംഗത്ത് സ്ഥാനക്കയറ്റമു ണ്ടാകും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യത. ദീര്‍ഘകാലമായി ചിന്തിച്ചിരുന്ന പല ലക്ഷ്യങ്ങളും സാധ്യമായിത്തീരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ മുന്നേറുവാന്‍ കഴിയും. പുതിയ വാഹനം വാങ്ങും. വിദേശതൊഴില്‍, യാത്ര ഇവ ഉദ്ദേശിക്കുന്നവര്‍ക്ക് അതു സാധിക്കും. നിങ്ങളുടെ രാശിമേഖലയില്‍ വളരെ അനുകൂലമായ ഗ്രഹയോഗമാണ് ഇപ്പോഴുള്ളത്. സര്‍വ്വകാര്യസിദ്ധിക്കായി ഒരു അഷ്ടലക്ഷ്മീപൂജ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന (ങശരൃീ ങശിറ ജൃമ്യലൃ) നടത്തുക. അമദമണി എന്ന രത്‌നം ധരിക്കുക.

 കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

അവിചാരിത പ്രതിബന്ധങ്ങള്‍ എല്ലാ കാര്യത്തിലും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. ധനനഷ്ടം, ഇച്ഛാഭംഗം, മനഃക്ലേശം ഇവയ്ക്കു സാധ്യത. മറ്റുദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ സൂക്ഷിക്കണം. ആലോചനയില്ലാത്ത പ്രവൃത്തികള്‍ നിമിത്തം പ്രയാസങ്ങള്‍ ഉണ്ടാകും. ധനമിടപാടുകളില്‍ വളരെ ശ്രദ്ധ പാലിക്കുക. കുടുംബത്തില്‍ പല അസ്വസ്ഥതകളും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. അതിനാല്‍ സംസാരത്തില്‍ നന്നായി ആത്മനിയന്ത്രണം ശീലിക്കണം. ആരൂഢത്തിന്റെ സ്ഥിതി പരിശോധിപ്പിച്ച് ഉചിതമായ കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമമാണ്. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ തോല്‍വിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശം ഉണ്ടായേക്കാം. സകലദോഷശാന്തിയ്ക്കായി ഒരു ഗണപതിഹോമം, ഭഗവതിസേവ ഇവ നടത്തുക. മറ്റു വിശ്വാസികള്‍ അതീന്ദ്രിയ പ്രാര്‍ത്ഥന നടത്തുകയും വെണ്‍പവിഴം ധരിക്കുകയും ചെയ്യുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

പൊതുവെ ഗുണാത്മകമായ മാറ്റങ്ങള്‍ ഈ വര്‍ഷത്തില്‍ വളരെയുണ്ടാകും. കര്‍മ്മരംഗത്ത് അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയിലേക്ക് പ്രവേശിക്കുന്നതിനു ശ്രമിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഇതിലൂടെ അധിക ആദായം വന്നുചേരുന്നതാണ്. വിദേശയാത്രയ്ക്കും തൊഴിലിനും ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. അന്യനാടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ആനന്ദകരമായ ഒരു പ്രണയമോ സൗഹൃദമോ പുതുതായി നിങ്ങളുടെ ജീവിതത്തില്‍ കടന്നുവന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമാകാവുന്ന ഒരു പുതിയ സൗഹൃദമോ ഗുരുബന്ധമോ ഈ വര്‍ഷം ഉടലെടുക്കുവാന്‍ സാധ്യത. സര്‍വ്വദോഷ പരിഹാരമായി ഒരു ജയസുദര്‍ശനപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന ചൊല്ലുന്നത് ശീലമാക്കുക.

English summary
Yearly Horoscope in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more