Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിതമായി ചില വെല്ലുവിളികൾ, മുൻകോപം പണി തരും, നിങ്ങളുടെ ഇന്നത്തെ നാൾഫലം

ഇടവക്കൂറുകാർക്ക് ഇന്ന് പൊതുവേ നല്ല കാര്യങ്ങൾ നടക്കാനാണ് സാധ്യത. ഇവർ ചെയ്യുന്ന കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കും. മാത്രമല്ല ഇവരുടെ ജീവിതത്തിൽ അകന്ന് നിൽക്കുന്നവരുമായുളള പ്രശ്നങ്ങൾ തീർക്കാനും സാധിക്കും.

കർക്കടകക്കൂറുകാർക്ക് സാമ്പത്തിക പ്രയാസങ്ങൾ കുറയും. അകന്ന് നിൽക്കുന്ന ദമ്പതികൾ തമ്മിലുളള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് രമ്യതയിലെത്തും. നിങ്ങളുടെ ഇന്നത്തെ നാൾഫലം അറിയാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

തീര്‍ത്ഥയാത്രകള്‍ക്കവസരം ലഭിക്കും. ജീവിതപങ്കാളിക്ക് തൊഴിലിന് സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരുസ്ഥാനീയരില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാവും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

അകല്‍ച്ചയിലുള്ളവരോട് അടുത്തിടപഴകാന്‍ സാധിക്കും. ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന കാലഘട്ടമാണ്. ജീവിതപങ്കാളിക്ക് കര്‍മരംഗത്ത് ഉയര്‍ച്ചയ്ക്കു സാധ്യതയുണ്ട്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ഇടപഴകും. ആരോഗ്യകാര്യത്തില്‍ വിട്ടു വീഴ്ച കാണിക്കരുത്. കുടുംബത്തിലേക്കു ഗുണകരമായ കാര്യങ്ങള്‍ ചെയ്തു വയ്ക്കും. അവ യഥായോഗ്യം നടപ്പിലാക്കാനും കഴിയും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. മക്കളുടെ കാര്യങ്ങളില്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാവും. അകന്നു നില്‍ക്കുന്ന ദമ്പതികള്‍ സ്വരച്ചേര്‍ച്ചയിലാവും. മാതാവിന് അല്‍പം അരിഷ്ടമുള്ള കാലമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ കുറയും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

സ്വയം തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാവും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ക്ക് തടസ്സങ്ങളനുഭവിക്കും. മാന്യതയും അന്തസ്സും നിലനിര്‍ത്താന്‍ സാധിക്കും. നേത്ര സംബന്ധമായ രോഗാനുഭവങ്ങള്‍ വര്‍ധിക്കും.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4)

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4)

ആലോചനാശേഷി വര്‍ധിക്കും. ശാരീരികമായും മാനസികമായും സൗഖ്യമനുഭവപ്പെടും. സാമ്പത്തികമായ പ്രയാസങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. വിദേശത്തുള്ളവരില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)

മുന്‍കോപം വര്‍ധിക്കും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും നല്‍കണം. ബാഹ്യപ്രേരണകളെ നിഷ്പ്രയാസം അതിജീവിക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ പ്രവൃത്തിമേഖലകള്‍ തുടങ്ങുന്നതിനുള്ള വേണ്ടതായ കാര്യങ്ങള്‍ ചെയ്യും. സ്വന്തം നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

പ്രവര്‍ത്തന മേഖലയില്‍ നിന്നു സാമ്പത്തികലാഭം ഉണ്ടാവും. കര്‍മരംഗത്തു ചെറിയ തോതില്‍ അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്. വീടിന്റെ വിസ്തൃതി കൂട്ടാന്‍ ശ്രമിക്കും. ദേവാലയ ദര്‍ശനത്തിന് അവസരം ഉണ്ടാവും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പൊതുപ്രവര്‍ത്തകര്‍ക്കു മികവ് കുറയും. വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും. ഭയഭക്തിബഹുമാനം നിലനിര്‍ത്തി പെരുമാറും. ക്ഷമാശീലം കുറയും. ബന്ധങ്ങളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാവും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 3/4)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 3/4)

ജീവിതപങ്കാളിക്ക് ഉയര്‍ച്ച ഉണ്ടാകുന്ന കാലഘട്ടമാണ്. സന്താനങ്ങള്‍ക്ക് ഉത്തരവാദിത്തബോധം വര്‍ധിക്കും. സഹോദരന്മാരോട് അഭിപ്രായ വ്യത്യാസം വ്യത്യാസം വര്‍ധിക്കും. ഗുരുസ്ഥാനീയരില്‍ നിന്നു ഗുണാനുഭവങ്ങള്‍ ലഭിക്കും. പ്രിയ ജനങ്ങളുടെ ആനുകൂല്യം കുറയുന്നതുപോലെ തോന്നും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കടം വാങ്ങാനുള്ള പ്രവണത വര്‍ധിക്കും. തര്‍ക്കങ്ങള്‍ ഫലപ്രദമായ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കും. സംഘടിതമായ പ്രവര്‍ത്തനങ്ങളില്‍ തെറ്റിദ്ധാരണയ്ക്കു സാധ്യതയുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ചില കാര്യങ്ങള്‍ക്കു മറ്റുള്ളവരില്‍നിന്ന് നിര്‍ബന്ധം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് അനുഭവജ്ഞരുടെ സഹായം തേടും. ആത്മനിയന്ത്രണത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയും. പഠനം പുനരാരംഭിക്കാന്‍ തീരുമാനിക്കും. നല്ല ചില അവസരങ്ങള്‍ ശ്രദ്ധിക്കാതെ പോകാനിടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+