വിലപ്പെട്ട വസ്തുവകകള്‍ സ്വന്തമാക്കും, വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സുഹൃത്തുക്കളെ ലഭിക്കും, നാൾഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. സാമ്പത്തികബുദ്ധിമുട്ടുകള്‍ മാറും. സന്താനഗുണം ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. ആപത്തുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.
ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്ഥലങ്ങളില്‍ പോകാനാകും. വിദ്യാഭ്യാസപരമായി വാരം ഗുണകരമാണ്. തൊഴില്‍ഹിതര്‍ക്ക് ഉദ്യോഗ ലബ്ധി ഉണ്ടാകും. ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ് പ്രദര്‍ശിപ്പിക്കാനാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. പഠനരംഗത്തു നല്ല പുരോഗതി ദൃശ്യമാകും. ഊഹക്കച്ചവടക്കാര്‍ക്കു സാമ്പത്തികനേട്ടം ഉണ്ടാകും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുണ്യസ്ഥലങ്ങളില്‍ പോകാനുള്ള അവസരമുണ്ടാകും. പണച്ചെലവുകള്‍ വര്‍ധിക്കും. പുണ്യകര്‍മാനുഷ്ഠാനങ്ങള്‍ക്കു നേതൃസ്ഥാനം വഹിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക് തൊഴില്‍ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും. സാമ്പത്തികമേഖല മോശമാകില്ല. കര്‍ഷകര്‍ക്കു നല്ല വാരമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശോഭിക്കും. വിലപ്പെട്ട വസ്തുവകള്‍ സ്വന്തമാക്കാന്‍ കഴിയും.
കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4)
വാഹനങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടിവന്നേക്കും. ദേഹാരിഷ്ടകള്‍ മാറും. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഭൂമി വാങ്ങാന്‍ പറ്റിയ വാരമല്ല. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയും.
തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)
പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതുകാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പഠനവിജയം ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ക്രയവിക്രയം, ഊഹക്കച്ചവടം ഇവ ലാഭകരമാകും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)
ബന്ധുക്കളില്‍നിന്ന് അകന്നു കഴിയേണ്ടിവരും. വിദേശയാത്രയ്ക്ക് വാരം ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും. വാഹനം വാങ്ങാന്‍ പറ്റിയ സമയമല്ല. ചെലവുകള്‍ കൂടുന്ന വാരമാണ്. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളില്‍നിന്നു രക്ഷപെടാം. പഠനതടസ്സം ഉണ്ടാകും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളില്‍ വിജയിക്കും. കൂട്ടുകെട്ടുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം.
മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)
പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രയവിക്രയങ്ങളില്‍ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. അസുഖങ്ങള്‍ക്കു കൃത്യമായി ഔഷധസേവ ചെയ്യുക. ഭൂമി ഇടപാടുകള്‍ ലാഭകരമാകും. ജനാനുകൂല്യത്തോടെ പ്രവര്‍ത്തിക്കാനാകും.
കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
കുടുംബച്ചെലവുകള്‍ നിയന്ത്രിക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. വാഹന റിപ്പയര്‍ വേണ്ടിവരും. മാതാവിന്റെ അഭിപ്രായം മാനിക്കണം.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ജനസമ്മിതി വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്.












Click it and Unblock the Notifications