Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെറും ഭാഗ്യം മാത്രം, അപകടങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടും', അക്ഷയ തൃതീയ ദിനത്തിലെ രാശിഫലം

അക്ഷയ തൃതീയ ദിവസമായ ഇന്ന് നിങ്ങൾക്ക് ഭാഗ്യ ദിവസമാണോ എന്ന് അറിയേണ്ടേ... ഇടവം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. മിഥുനം രാശിക്കാർക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിജയകരമായി നടപ്പിലാക്കാൻ സാധിക്കും. വിശദമായി വായിക്കാം

മേടം - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും.

aries

ഇടവം - ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. സന്താനങ്ങള്‍ക്കു ശോഭിക്കാനാവും. കാര്‍ഷികരംഗത്തു ചെറിയ തടസ്സങ്ങള്‍ നേരിടും. വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യ മാകും. പ്രവര്‍ത്തനമേഖലയില്‍ വിജയം ഉണ്ടാകും. ഭക്ഷണ സുഖം ഉണ്ടാകും. പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

മിഥുനം - സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. സര്‍വ്വകാര്യ വിജയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ ഗൃഹത്തിലേക്ക് താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.

കര്‍ക്കടകം - ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ മാറും. ദാനധര്‍മങ്ങള്‍ ചെയ്യും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും. അവിചാരിത ധനലാഭം, തൊഴില്‍പരമായ മാറ്റങ്ങള്‍, സുഹൃത്തുക്കള്‍ വഴി സഹായം ഇവ ഫലം.

ചിങ്ങം - ഉദരരോഗത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

കന്നി - വിവേകത്തോടെ പ്രവര്‍ത്തിക്കുക. മനഃസുഖം ഉണ്ടാകും. കാര്‍ഷിക നേട്ടങ്ങള്‍ വര്‍ധിക്കും. കലാരംഗത്തു ശോഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും.

തുലാം - ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ഉന്നത വ്യകതികളുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിക്കും.

idavam

വൃശ്ചികം - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ മാറും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന് തുടക്കം കുറിക്കും.

ധനു - പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥിത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനച്ചെലവ് ഉണ്ടാകും.

മകരം - ധനലാഭം കുറയാനിടയുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. പുതിയ പദ്ധതി കള്‍ക്കു തടസ്സങ്ങള്‍ ഉണ്ടാവും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. സഹോദര ദുരിതത്തിനു സാധ്യത.

കുംഭം - ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

മീനം - വിദ്യാവിഘ്‌നങ്ങള്‍ മാറും. വ്യാപാരരംഗത്തു ശോഭിക്കും. കൊടുത്ത പണം തിരിച്ചുകിട്ടും. കര്‍മമേഖല തൃപ്തികരമാകും. അനാവശ്യവിവാദങ്ങളില്‍ ഇടപെടും, ആഗ്രഹങ്ങള്‍ സഫലമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+