നുണക്കുഴി കവിളില്‍ ഭാഗ്യം... കവിളുകള്‍ ശാസ്ത്രം പറയുമ്പോള്‍!!
കവിളുകള്‍, മനുഷ്യശരീരത്തില്‍ ഏറ്റവും ആകര്‍ഷകവും മറ്റുള്ളവരുട ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന ഭാഗവുമാണ് കവിളുകള്‍. തുടുത്ത് ചുവന്ന് നുണക്കുഴി തെളിയുന്ന കവിളുകള്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. എന്നാല്‍ സൗന്ദര്യത്തില്‍ മാത്രമല്ല കവിളുകള്‍ക്ക സ്ഥാനം ഉള്ളതെന്ന് അറിയുമോ.. ലക്ഷണ ശാസ്ത്രത്തില്‍ കവിളുകള്‍ക്ക് ഉള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. കവിളുകളുടെ ആകൃതിയും സ്വഭാവവും ഒക്കെ നോക്കി സ്ത്രീകളുടെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ലക്ഷണശാസ്ത്രത്തില്‍ പറയുന്നത്. കവിളുകളുടെ ശാസ്ത്രത്തിലേക്ക്.

പലതരം കവിളുകള്‍
ലക്ഷണ ശാസ്ത്രത്തില്‍ പലതരം കവിളുകളെക്കുറിച്ച് പറയുന്നുണ്ട്. മാംസളമായത്, വരച്ചു വെച്ചതുപോലെ,നുണക്കുഴിയും രോമങ്ങളുമുള്ള കവിളുകള്‍ എന്നിങ്ങനെ കുറേ തരത്തിലുള്ള കവിളുകളെക്കുറിച്ച് ലക്ഷണ ശാസ്ത്രത്തില്‍ വിവരിക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് ഉത്തമം
സ്ത്രീകള്‍ക്ക് ഏതു തരത്തിലുള്ള കവിളുകളാണ് യോജിക്കുക എന്നതിനെക്കുറിച്ചും ലക്ഷണശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതനുസരിച്ച് ചിരിക്കുമ്പോള്‍ ചുഴികള്‍ ഉണ്ടാകാത്ത കവിളുകളാണ് സ്ത്രീകള്‍ക്ക് ഏറെ ഉത്തമം. കൂടാതെ അധികം പരന്നിരിക്കാത്തതും വീര്‍ത്തിരിക്കാത്തതുമായ ചുണ്ടുകളാണ് സ്ത്രീകള്‍ക്ക് കൂടുതലും അനുയോജ്യം എന്നും ഇതില്‍ പറയുന്നു.

മധുരമായി സംസാരിക്കുന്നവള്‍
ചിരിക്കുമ്പോള്‍ ചുഴികള്‍ ഉണ്ടാകാത്ത കവിളുകള്‍ ഉള്ളവര്‍ വളരെ മനോഹരമായി ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ സംസാരിക്കുന്നവര്‍ ആയിരിക്കുമത്രെ. മറ്റുള്ളവരോട് വളരെ നന്നായി പെരുമാറുന്ന ഇവര്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലായിരിക്കും.

ചെവിയോട് ചേര്‍ന്ന് രോമമുള്ള കവിള്‍
ചെവിയോട് ചേരുന്ന ഭാഗത്ത് ശ്രദ്ധിക്കത്തക്ക രീതിയില്‍ രോമമുള്ള കവിളുകള്‍ കണ്ടിട്ടില്ലേ... ഇത്തരം കവിളുകളുള്ള ആളുകള്‍ കുറച്ചധികം ആഡംബരപ്രിയരായിരിക്കും. അലങ്കാര വസ്തുക്കളില്‍ ഇവര്‍ വളരെ താല്പര്യം കാണിക്കുകയും ഇതിനായി ധാരാളം പണം ചെലവഴിക്കുകയും ചെയ്യും.

നുണക്കുഴിയുള്ള കവിളുകള്‍
നുണക്കുഴിയുള്ള കവിളുകള്‍ ആകര്‍ഷിക്കാത്തവരായി ആരും കാണില്ല. സൗന്ദര്യത്തിന്റെ അടയാളമായാണ് പലരും നുണക്കുഴികളെ കാണുന്നത്. ലക്ഷണശാസ്ത്രപ്രകാരം ചുഴിയുള്ള കവിളുകള്‍ ഉള്ളവര്‍ സ്വഭാവ ശുദ്ധിക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും. കുടുംബത്തിനു വേണ്ടി കഷ്ടപ്പാടുകള്‍ സഹിക്കുന്ന ഇവര്‍ വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലായിരിക്കും.












Click it and Unblock the Notifications