Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശയാത്രാമോഹം നടക്കും, സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം, പരീക്ഷകളില്‍ ശോഭിക്കും, നാൾഫലം

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. വിവാഹം സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. ജീവിതപങ്കാളിക്ക് ഔദ്യോഗികമേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ഉണ്ടാകും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. വിദ്യാഗുണം ഉണ്ടാകും.

ഇടവം - കച്ചവടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകും. ജോലി സംബന്ധമായി യാത്രകള്‍ ഉണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൂടും. പിതാവിന് അനിഷ്ടങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. വിവാഹ തീരുമാനം ഉണ്ടാകും. യാത്രാക്ലേശം ഉണ്ടാകും. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം.

മിഥുനം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് ഐശ്വര്യം അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും, ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സഹോദരഗുണം ഉണ്ടാകും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. മാതൃഗുണം ഉണ്ടാകും.

Today Horoscope in Malayalam

കര്‍ക്കടകം - കലാ-കായിക രംഗത്ത് അവസരങ്ങള്‍ കുറയും. ആരോഗ്യപ്രശ്‌നമുള്ളവര്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും. പുതിയ സംരംഭം ആരംഭിക്കാന്‍ നല്ല സമയം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ദാമ്പത്യജീവിതം തൃപ്തികരമായിരിയ്ക്കും. സഹനശക്തിയും, ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. യാത്രയില്‍ അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിക്കണം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയമാണ്. കലാ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും.

ചിങ്ങം - മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. സംസാരം പരുഷമാകാരിക്കാന്‍ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കാണുന്നു കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും സന്തോഷവും ഉണ്ടാകും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും.

കന്നി - സദാചാരബോധത്തോടെ പ്രവര്‍ത്തിക്കും. അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വരും. പിണങ്ങി നിന്നവരുമായി ഇണങ്ങും. അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. സന്താനങ്ങള്‍ക്ക് തൊഴില്‍ സാധുത കാണുന്നു. മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ദൂരയാത്രയ്ക്കു സാധ്യത ഉണ്ട്.

തുലാം - ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. സിനിമാ- സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്. സാമ്പത്തികനേട്ടം .

Today Horoscope in Malayalam

വൃശ്ചികം - വിദ്യാഭ്യാസരംഗത്തു നേട്ടങ്ങളുണ്ടാകും. നല്ല കുടുംബജീവിതം നയിക്കാനാകും. വിദേശയാത്രാമോഹം നടക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ശത്രുശല്യം വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. തൊഴില്‍രഹിതര്‍ക്ക് ജോലി സാധ്യത കാണുന്നു.

ധനു - സഹോദരങ്ങളില്‍ നിന്നോ സഹോദര സ്ഥാനീയര്‍ മുഖേനയോ സാമ്പത്തിക നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. തൊഴില്‍രംഗത്ത് പ്രതികൂലസ്ഥിതി അനുഭവപ്പെടും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. ബന്ധുഗുണം ഉണ്ടാകും.

മകരം - ആരോഗ്യക്ലേശങ്ങള്‍ ഉണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. പരീക്ഷകളില്‍ ശോഭിക്കാനാവും. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. സന്താനങ്ങള്‍ക്ക് തൊഴില്‍ സാധ്യത കാണുന്നു. സന്താനങ്ങളുടെ വിവാഹം തീരുമാനത്തിലെത്തും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

കുംഭം - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പിതൃഗുണവും ഭാഗ്യപുഷ്ടിയും ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും കൈവരും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. മുന്‍കോപം നിയന്ത്രിക്കണം. ആഢംബരവസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. സാമ്പത്തിക ഇടപാടില്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്.

മീനം - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ചികിത്സയ്ക്കായി പണം ചെലവഴിക്കും. യാത്രാക്ലേശം അനുഭവിക്കും. പഠനത്തില്‍ ശ്രദ്ധ കുറയും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. യാത്രയില്‍ പണനഷ്ടത്തിനു സാധ്യത. സഹോദരസ്ഥാനീയരുമായി കലഹത്തിനു സാധ്യത. സംസാരത്തില്‍ നിയന്ത്രണം വേണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃക്ലേശത്തിനു സാധ്യത. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+