Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്തെ ലക്ഷണങ്ങള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും...

ശരീരത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളേക്കാളും ഏറെ പ്രധാനപ്പെട്ടതാണ് നമ്മുടെ മുഖം. ഒരാളെക്കുറിച്ച് ആദ്യം ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത് അയാളുടെ മുഖമാണ്. എന്നാല്‍ മുഖങ്ങള്‍ക്ക് ലക്ഷണശാസ്ത്രപ്രകാരം മറ്റൊരു സവിശേഷത കൂടിയുണ്ട്. നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവും മുഖത്തു നിന്നും അറിയാന്‍ സാധിക്കുമത്രെ. മുഖത്തിന്റെ സവിശേഷതകള്‍ വെച്ച് ഒരാളുടെ സാമ്പത്തിക ഭദ്രതയും ധനസ്ഥിതിയും എങ്ങനെ മനസ്സിലാക്കാന്‍ പറ്റുമെന്ന് നോക്കാം.

വൃത്താകൃതിയില്‍ മുഖമുള്ള സ്ത്രീ

വൃത്താകൃതിയില്‍ മുഖമുള്ള സ്ത്രീ

സുഖത്തിലും സന്തോഷത്തിലും ഏറെ താല്പര്യമുള്ളവരായിരിക്കും വൃത്താകൃതിയില്‍ മുഖമുള്ള സ്ത്രീകള്‍.സൗകര്യങ്ങളില്‍ അമിതമായി ശ്രദ്ധിക്കുന്ന ഇവര്‍ക്ക് എളുപ്പം ദാരിദ്രം വന്നുചേരുമത്രെ.

അണ്ഡാകൃതിയില്‍ മുഖമുള്ള സ്ത്രീ

അണ്ഡാകൃതിയില്‍ മുഖമുള്ള സ്ത്രീ

അണ്ഡാകൃതിയില്‍ മുഖമുള്ള സ്ത്രീ ജനനം കൊണ്ടുതന്നെ സമ്പന്നയായിരിക്കും. വിവാങ ജീവിതത്തില്‍ ഏറെ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന ഇവര്‍ക്ക് ധിക്കാരമുള്ള ഭര്‍ത്താവിനെ ആയിരിക്കും ലഭിക്കുക.

നിറഞ്ഞ മുടിയുള്ള സ്ത്രീകള്‍

നിറഞ്ഞ മുടിയുള്ള സ്ത്രീകള്‍

നിറഞ്ഞിരിക്കുന്ന പോലെ സമൃദ്ധമായി മുടിയുള്ള സ്ത്രീകള്‍ ഐശ്വര്യമുള്ളവരാണ്. കറുത്ത, അഴിച്ചിട്ടാല്‍ നിതംബം വരെ മറയുന്ന വിധത്തില്‍ മുടിയുള്ള സ്ത്രീകള്‍ക്ക് ഉന്നതാധികാരം ലഭിക്കുമത്രെ. അതുകൊണ്ടുതന്നെ ഒരിക്കല്‍ ജീവിതത്തില്‍ മുന്നേറിക്കഴിഞ്ഞാല്‍ പീന്നീട് ഒരിക്കലും ഇവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല

തിളക്കമുള്ള കണ്ണുകള്‍

തിളക്കമുള്ള കണ്ണുകള്‍

തിളങ്ങി നില്‍ക്കുന്ന കണ്ണുകള്‍ ഉത്സാഹത്തിന്റെ സൂചനയാണ്. എല്ലായ്‌പ്പോഴും ഭാഗ്യം കടാക്ഷിക്കുന്ന ഇവര്‍ക്ക് ഒരിക്കലും നിരാശരാകേണ്ടി വരില്ല.

വട്ടത്തിലുള്ള നെറ്റിത്തടം

വട്ടത്തിലുള്ള നെറ്റിത്തടം

ജീവിതത്തില്‍ ധനദേവത നേരത്തെ തന്നെ അനുഗ്രഹിക്കുവ്വവരാണ് വട്ടത്തില്‍ നെറ്റിത്തടമുള്ളവര്‍. അധികാരവും പണവും എല്ലാം ലഭിക്കുന്ന ഇവര്‍ ഏറെ ഭാഗ്യമുള്ളവരായിരിക്കും.

തടിച്ച മൂക്കുള്ള പുരുഷന്‍മാര്‍

തടിച്ച മൂക്കുള്ള പുരുഷന്‍മാര്‍

മുഖത്തിനെ വെച്ചു നോക്കുമ്പോള്‍ തടിച്ച മൂക്ക് ഉള്ള പുരുഷനാണെങ്കില്‍ പെട്ടന്ന് പണക്കാരനാകുമെന്നാണ് വിശ്വാസം.

തടിച്ച നീണ്ട മൂക്കുള്ളവര്‍

തടിച്ച നീണ്ട മൂക്കുള്ളവര്‍

തടിച്ച നീണ്ട മൂക്കുള്ള പുരുഷന്‍മാര്‍ ഭാഗ്യമുള്ളവരാണ്. ജീവിതത്തില്‍ അധികം ബുദ്ധിമുട്ടുകള്‍ അറിയാതെ വളരുന്ന ഇവര്‍ക്ക് പിന്നീടുള്ള ജീവിതത്തിലും അധികം കഷ്ടപ്പാടുകള്‍ അനുഭവപ്പെടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+