മോതിരവിരലും ചൂണ്ടുവിരലും ഒളിച്ചിരിക്കുന്ന രഹസ്യം... നീളം കൂടിയാല്‍ സൗന്ദര്യം കൂടുമോ?
നമ്മുടെ സ്വഭാവവുമായി ഏറെ അടുത്തു നില്‍ക്കുന്നവയാണ് നമ്മുടെ കൈകളിലെ വിരലുകള്‍. കൈകളിലെ വിരലുകളുടെ വലുപ്പവും അവ തമ്മിലുള്ള അകലവും നോക്കി നമ്മുടെ സ്വഭാവവും വ്യക്തിത്വവും വളരെ പെട്ടന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് മോതിരവിരലിന്‍റേയും ചൂണ്ടുവിരലിന്‍റേയും വലുപ്പവും അകലവും കണക്കാക്കുന്നതിലൂടെ.
മോതിരവിരലിന്റെയും ചൂണ്ടുവിരലിന്റെയും അകലവും വലുപ്പവും നമ്മുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം.വിരലുകളുടെ നീളവും അവയുടെ ഘടനയും നോക്കുകയാണെങ്കില്‍ പ്രധാനമായു മൂന്നു തരത്തിലുള്ള കൈകള്‍ ഉണ്ട് എന്നു പറയാം. കൈകളുടെ ഈ വ്യത്യാസം കണ്ടുപിടിക്കുന്നത് മോതിരവിരലിന്റെയും ചൂണ്ടുവിരലിന്റെയും വലുപ്പത്തെ അടിസ്ഥാനമാക്കിയാണ്.

ഒരുപോലെ നീളമുള്ള ചൂണ്ടു വിരലും മോതിര വിരലും
മോതിരവിരലിന്റെയും ചൂണ്ടുവിരലിന്റെയും വലുപ്പം ഒരേപോലെയുള്ള ആളുകള്‍ മറ്റുള്ളവരോട് സ്‌നേഹത്തോടെ മാത്രം പെരുമാറുന്നവരായിരിക്കും. ആര്‍ക്കും ദേഷ്യം വരുന്ന അവസരങ്ങളില്‍ പോലും പരിധി വിട്ട് പെരുമാറാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കും. എല്ലായ്‌പ്പോഴും എല്ലാത്തിലും സഹകരിക്കുന്ന ഇവര്‍ സമാധാനത്തിന്റെ ആള്‍രൂപങ്ങളും ഏറെ സ്‌നേഹമുള്ളവരുമായിരിക്കും.

തര്‍ക്കിക്കാന്‍ താല്പര്യമില്ലാത്തവര്‍
സമാധാനപരമായി മാത്രം എല്ലാകാര്യങ്ങളിലും ഇടപെടാന്‍ തയ്യാറാകുന്ന ഇവര്‍ക്ക് ഒട്ടും സഹിക്കുവാന്‍ കഴിയാത്ത രണ്ടു കാര്യങ്ങളാണ് അനാവശ്യമായ തര്‍ക്കവും ഏറ്റുമുട്ടലുകളും. കഴിയുന്നത്ര ഇത്തരം കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുന്ന ഇവര്‍ക്ക് മറ്റുള്ളഴരോട് സ്‌നേഹത്തോടെ മാത്രം ഇടപെടാനാണ് താല്പര്യം.

നീളം കൂടിയ മോതിരവിരല്‍
ചിലര്‍ക്ക് ചൂണ്ടുവിരലിനേക്കാള്‍ നീളം മോതിരവിരലിനായിരിക്കും ഉള്ളത്. ഇത്തരക്കാര്‍ക്ക് സൗന്ദര്യം പൊതുവേ കൂടുതലായിരിക്കും എന്നു പറയപ്പെടുന്നു. ഇത്തരക്കാരുടെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത് എത്ര വലിയ പ്രതിസന്ധിയെയും നേരിടാനുള്ള അവരുടെ ചങ്കൂറ്റമാണ്. എന്തിനും ഏതിനും വളരെ പെട്ടന്ന പരിഹാരം കണ്ടു പിടിക്കുന്ന ഇവര്‍ക്ക് സാങ്കേതിക വൈദഗ്ദ്യം കൂടുതല്‍ വേണ്ടി വരുന്ന എന്‍ജിനീയറിങ്, ഐടി പോലുള്ള മേഖലകളില്‍ കൂടുതല്‍ വിജയം കൈവരിക്കാന്‍ സാധിക്കും.

പണം ഉണ്ടാക്കാന്‍ മിടുക്കര്‍
മോതിരവിവലുള്ളവരുടെ പ്രത്യേകതയാി കണക്കാക്കുന്ന ഒന്നാണ് അവരുടെ പണം ഉണ്ടാക്കാനുള്ള കഴിവ്. പണം ഉണ്ടാക്കാന്‍ മാത്രമല്ല, അത് ഭംഗിയായി കൈകാര്യം ചെയ്യാനും ഇവര്‍ക്ക് പ്രത്യേക കഴിവ് ഉണ്ടായിരിക്കും. ഏതുകാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവര്‍ക്ക് ആകര്‍ഷണീയമായ സ്വഭാവമായിരിക്കും ഉള്ളത്.

നീളം കൂറഞ്ഞ മോതിരവിരല്‍
ആളുകളുടെ കൈകള്‍ ശ്രദ്ധിച്ചാല്‍ അറിയാം അവരുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ നീളം കുറഞ്ഞതായിരിക്കും എന്ന്. ഏകാന്തതയില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍. ആത്മപ്രശംസ ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ സ്വന്തം കഴിവുകള്‍ അല്പം അഹങ്കാരത്തോടെ മാത്രമേ പ്രകടിപ്പിക്കാറുള്ളൂ.

സ്‌നേഹം പ്രകടിപ്പിക്കാത്ത ആളുകള്‍
സ്‌നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ വളരെ പിശുക്കരാണ് നീളം കൂറഞ്ഞ മോതിരവിരല്‍ ഉള്ള ആളുകള്‍. ഒത്തിരി സ്‌നേഹം ഇവര്‍ മറ്റുള്ളവരില്‍ നിന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രകടിപ്പിക്കുന്ന കാര്യത്തില്‍ വളരെ പുറകിലാണ് ഇവര്‍. മറ്റുള്ളവര്‍ ശല്യപ്പെടുത്തുന്നത് തീരെ ആഗ്രഹിക്കാത്ത ഇക്കൂട്ടര്‍ക്ക് ഏകാന്തയിലിരിക്കാനാണ് താല്പര്യം.












Click it and Unblock the Notifications