കാരണം നിസ്സാരം, നിശ്ചയിച്ച വിവാഹം മുടങ്ങും, കടം വാങ്ങേണ്ടി വരും, നിങ്ങളുടെ ഇന്നത്തെ നാൾഫലം

മകം, പൂരം, ഉത്രം നാളുകാർക്ക് ആരോഗ്യപരമായി ഇന്നത്തെ ദിവസം അത്ര നല്ലതല്ല.. ഈ നാളുകാർ ഇഷ്ടപ്പെട്ട ആളെ ജീവിത പങ്കാളിയായി കണ്ടെത്തും. ഇവർ അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്.
അത്തം, ചിത്തിര നാളുകാർക്ക് ജീവിത പങ്കാളിയുമായി വഴക്കുണ്ടാകും. ഇവർക്ക് നാക്കിന് നീളം അൽപം കൂടും. നിങ്ങളുടെ നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധികചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസ്സില്‍ ഒരുതരം ഭീതി ഉണ്ടാകും. മുന്‍കോപം കാരണം ഒന്നിലും ഒരു ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെവരും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ ക്കായി പണം ചെലവഴിക്കും. അതിര്‍ത്തി തര്‍ക്കം സംബന്ധമായി അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
മനസിന് സന്തോഷവും മനഃസാമാധാനവും ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ പൊതുവേദികളില്‍ പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കണം

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദരരോഗത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉദ്യോഗസ്ഥന്മാര്‍ക്ക് സഹനശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ്. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. മക്കള്‍ മുന്‍കോപവും തന്നിഷ്ടവും പ്രവര്‍ത്തിക്കുന്നത് മുഖേന മനഃക്ലേശത്തിനിടയാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദര സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. ധനസമ്പാദന ശ്രമം വിജയിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)
സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. ജീവിതപങ്കാളിയുമായി സൗന്ദര്യ പിണക്കം ഉണ്ടാകും. പൊതുജനങ്ങളുടെ ഇടയില്‍ ആദരവ് വര്‍ദ്ധിക്കും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. നിശ്ചയിച്ച വിവാഹം നിസ്സാരകാര്യങ്ങളാല്‍ മുടങ്ങാന്‍ സാധ്യത.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഇഷ്ടഭോജനം സാദ്ധ്യമാകും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. സാമ്പത്തിക ബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മുന്‍കോപം നിയന്ത്രിക്കുക. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കാനന്‍ തടസം നേരിടും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടിവരും. സഹോദരന്റെ വിവാഹം സമംഗളം നടത്താന്‍ തീരുമാനമാകും. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. കര്‍മ്മരംഗത്ത് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം. സഹോദരസ്ഥീനായര്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് തടസം ഉണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് നിസ്സാരകാര്യങ്ങളാല്‍ നിലവിലുള്ള സ്ഥാനനഷ്ടം ഉണ്ടാകും. നാല്‍ക്കാലികളില്‍ നിന്നു ധനനഷ്ടം ഉണ്ടാകും. സാഹിത്യകരന്മാര്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തടസം നേരിടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. യുവാക്കളില്‍ ലഹരി പദാര്‍ത്ഥത്തോടുള്ള താത്പര്യം വര്‍ദ്ധിക്കും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചത്ര ഗുണം ലഭിക്കില്ല. രാഷ്ട്രീയപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
സാമ്പത്തികനേട്ടം അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ബിസിനസ്സില്‍ നിന്നും പ്രയത്‌നത്തിന് തക്കതായ ലാഭം ലഭിക്കുകയില്ല. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം നന്നല്ല. ദൂരെയാത്രകള്‍ കഴിവതും ഒഴിവാക്കുക. മനസ്സ് അസ്വസ്ഥമാകും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനകരമായിരിക്കുകയില്ല. ദമ്പതികള്‍ സൗന്ദര്യപിണക്കത്തിന് സാധ്യത.












Click it and Unblock the Notifications