വളഞ്ഞിരിക്കുന്ന തള്ളവിരലാണോ ഉള്ളത്... എങ്കില്‍ ശ്രദ്ധിക്കാം... പാദത്തിന്‍റെ ആകൃതി പറയും സ്വഭാവം!!
ആളുകളുടെ സ്വഭാവം സംസാരത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും അവരുടെ ചില ശരീരഭാഗങ്ങള്‍ നമുക്ക് ചില സൂചനകള്‍ നല്‍കും. മൂക്കിന്‍റെ ആകൃതിയും നടക്കുന്നതിലെ വേഗതയും കൈവിരലുകളുടെ ഘടനയും ഒക്കെ ആളുകളുടെ സ്വഭാവത്തെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. അതുപോലെ തന്നെയാണ് കാല്‍പാദങ്ങളുടെ ആകൃതിയും. എല്ലാവരിലും വ്യത്യസ്തങ്ങളായ ആകൃതിയിലാണ് കാല്പാദങ്ങള്‍ ഉള്ളത്. പാദത്തിന്റെ ആകൃതിയും കാല്‍വിരലുകളുടെ നീളവും നോക്കി ആളുകളെ വിലയിരുത്താന്‍ സാധിക്കും. സ്വഭാവം മാത്രമല്ല, ചിന്താരീതികളും ഭാവിയും വരെ കാല്‍പാദത്തിന്റെ ആകൃതിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുമത്രെ.

വളഞ്ഞ വിരലുകള്‍
ശരീരത്തിന് ആനുപാതികമായ പാദങ്ങളായാണ് വളഞ്ഞ വിരലുകള്‍ കണക്കാക്കപ്പെടുന്നത്. കാര്യങ്ങളെ വളരെ ക്രിയാത്മകമായി സമീപിക്കുന്ന ഇത്തരക്കാര്‍ യാത്രകളെ ഏറെ സ്‌നേഹിക്കുകയും യാത്ര പോകാന്‍ എപ്പോഴും താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവരായിരിക്കും. സമൂഹവുമായി എപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇവര്‍ ആളുകളോട് വളരെ മികച്ച രീതിയിലാണ് പെരുമാറുന്നതും.

വളഞ്ഞ തള്ളവിരല്‍
മറ്റുള്ളവരില്‍ നിന്നും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ആളുകളായിരിക്കും വളഞ്ഞ തള്ളവിരലും ചെറുവിരലും ഉള്ളവര്‍. വളഞ്ഞത് എന്നതുകൊണ്ട് ഉദ്ദേശിക്കുനന്നത് പാദ്തതിന്റെ ഉള്ളിലേക്ക് അല്പം മടങ്ങിയിരിക്കുന്തിനെയാണ്. സ്‌ട്രെച്ഡ് പാദം എന്നും ഇതിനെ പറയാറുണ്ട്. സ്വകാര്യ ജീവിതം മറ്റുള്ളവര്‍ക്കു മുന്നില്‍ തീരെ വെളിപ്പെടുത്തുവാന്‍ താല്പര്യം ഇല്ലാത്തവര്‍ കൂടിയാണ് ഇവര്‍.

ഒരേ നീളമുള്ള വിരലുകള്‍
കാലിലെ എല്ലാ വിരലുകള്‍ക്കും ഒരേ നീളമുള്ളതിനെ സ്‌ക്വയര്‍ പാദം എന്നാണ് പറയുന്നത്. ഇത്തരക്കാര്‍ ഒരു തീരുമാനം എടുക്കുന്നതിനു മുന്‍പ് പലവട്ടം ആലോചിക്കുകയും തിരുത്തുകയും ചെയ്യുന്നവരാണ്. എന്നാല്‍ ഇത്തരം തീരുമാനങ്ങളുടെ ഫലം മിക്കേേപ്പാഴും പോസിറ്റീവ് ആയിരിക്കും. മാത്രമല്ല, ഒരുപാട് തവണ ചിന്തിക്കുന്നതു മൂലം തീരുമാനങ്ങള്‍ എടുക്കാന്‍ സമയം എടുക്കുന്നത് മറ്റുള്ളവര്‍ക്ക് ഇവരേട് ദേഷ്യത്തിനു കാരണമാകാറുണ്ട്.

വലിയ കാല്‍പാദം
വലിയ കാല്‍പാദമുള്ള ആളുകള്‍ ജീവിതത്തെ തന്നെ ഒരു സാഹസികതയായി കാണുന്നവരാണ്. എന്തുകാര്യം തുടങ്ങാനും ധൈര്യം കാണിക്കുന്ന ഇവര്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവരാണ്. തങ്ങള്‍ ഏറ്റെടുക്കുന്ന കാര്യങ്ങളോട് നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തുന്ന ഇവര്‍ സല്‍സ്വഭാവികള്‍ കൂടിയാണ്. തങ്ങളെക്കൊണ്ട് മറ്റുള്ളവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും ഇവര്‍ എപ്പോഴും സന്നദ്ധരായിരിക്കും.

തീനാളത്തിന്റെ ആകൃതിയിലുള്ള വിരലുകള്‍
തള്ളവിരലിന് രണ്ടാമത്തെ വിരലിനേക്കാള്‍ നീളമുള്ള ആളുകളെ ശ്രദ്ധിച്ചിട്ടില്ലേ..ഇത്തരം പാദങ്ങളെ ഫയര്‍ പാദം എന്നാണ് പറയുന്നത്. തീനീളത്തിന്‍രെ രൂപമായിരിക്കും ഇവരുടെ പാദങ്ങള്‍ക്ക്. എപ്പോഴും വളരെ ഊര്‍ജസ്വലരായി കാണപ്പെടുന്ന ഇവര്‍ എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈ എടുത്ത് ഇറങ്ങുന്നവരായിരിക്കും. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വളരെ വേണ്ടപ്പെട്ട ആളുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഇവര്‍ മറ്റുള്ളവര്‍ക്കായി ഏതറ്റം വരെയും പോകാന്‍ സന്നദ്ധര്‍ കൂടിയായിരിക്കും.












Click it and Unblock the Notifications