Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്തുനോക്കി പറയാം സ്വഭാവം.... നെറ്റിയില്‍ എഴുതിവെച്ചിട്ടുണ്ട് എല്ലാം

അവന്‍റെ മുഖത്തു നോക്കിയാലറിയാം ഒരു കള്ളത്തരം... അല്ലെങ്കില്‍ അവളുടെ പുരികം കണ്ടോ...ദേഷ്യക്കാരിയാണെന്ന എഴുതിവെച്ചിട്ടുണ്ട്...ഇങ്ങനെ ആളുകളെ കാണുന്ന മാത്രയില്‍ നമ്മള്‍ പലപ്പോളും അവരുടെ സ്വഭാവം പ്രവചിക്കാറുണ്ട്. കൂടുതല്‍ ശാസ്ത്രീയത ഒന്നും നമ്മുടെ പ്രവചനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഇല്ലെങ്കിലും ഇതില്‍ അല്പം സത്യമില്ലാതില്ല എന്നതാണ് സത്യം.

ആളുകളുടെ സ്വഭാവ സവിശേഷതകള്‍ പറയാന്‍ മുഖം നോക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ പറയാന്‍ കഴിയുക നെറ്റിയില്‍ നിന്നുമാണ്. ഒരാളുടെ അടിസ്ഥാനപരമായ സ്വഭാവ സവിശേഷതകള്‍ തിരിച്ചറിയാന്‍ അയാളുടെ നെറ്റിയുടെ രൂപമാണ് മുഖലക്ഷണങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ കൂടുതല്‍ ഉപയോഗിക്കുക. ഒരാളുടെ നെറ്റിത്തടവും അയാളുടെ സ്വഭാവവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു നോക്കാം.

ഹൃദയം പറയുന്നത് കേള്‍ക്കുന്ന ഇടുങ്ങിയ നെറ്റിക്കാര്‍

ഹൃദയം പറയുന്നത് കേള്‍ക്കുന്ന ഇടുങ്ങിയ നെറ്റിക്കാര്‍

പ്രായോഗികമായി ഏറെ ചിന്തിക്കാത്തവരാണ് ഇടുങ്ങിയ നെറ്റിയുള്ളവര്‍.ഹൃദയം പറയുന്നത് കേള്‍ക്കുന്ന ഇവര്‍ വികാരങ്ങള്‍ക്ക് വേഗം അടിമപ്പെടുന്ന സ്വഭാവക്കാരാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ദുഖങ്ങളില്‍ അവരോടൊത്ത് സങ്കടപ്പെടുകയും സന്തോഷങ്ങളില്‍ അവരോടൊത്ത് ആഹ്ലാദിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. അധികം ബഹളങ്ങള്‍ ഇഷ്ടപ്പെടാത്ത ഇവര്‍ മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാനും ശ്രമിക്കും

നേര്‍വഴിയില്‍ സഞ്ചരിക്കുന്ന പരന്ന നെറ്റിക്കാര്‍

നേര്‍വഴിയില്‍ സഞ്ചരിക്കുന്ന പരന്ന നെറ്റിക്കാര്‍

ചില ആളുകളെ കണ്ടിട്ടില്ലേ വളഞ്ഞ വഴികള്‍ ജീവിതത്തിലൊരിടത്തും സ്വീകരിക്കാതെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ച് അതിനുള്ളില്‍ സന്തോഷം കണ്ടെത്തുന്നവര്‍. പരന്ന നെറ്റിയുള്ള ഇത്തരം ആളുകള്‍ ആത്മാര്‍ഥതയുടെ നിറകുടമാമായിരിക്കും. ബന്ധങ്ങള്‍ക്ക് വളരെയധികം വില നല്‍കുന്ന ഇവര്‍ക്ക് ഹൃദ്യമായ പെരുമാറ്റം കൊണ്ട് ആളുകളെ കൈയ്യിലെടുക്കാന്‍ പ്രത്യേക കഴിവ് ഉണ്ടായിരിക്കും. കൂടാതെ അല്പസ്വല്പം കടുംപിടുത്തങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.

അതിബുദ്ധിമാന്‍മാരായ വിശാല നെറ്റിത്തടക്കാര്‍

അതിബുദ്ധിമാന്‍മാരായ വിശാല നെറ്റിത്തടക്കാര്‍

വിശാലമായ, വീതിയുള്ള നെറ്റിത്തടം ബുദ്ധിമാന്‍മാരുടെ ഒന്നാം ലക്ഷണമാണ്. കാര്യങ്ങള്‍ പെട്ടന്നു തന്നെ മനസ്സിലാക്കാനുള്ള കഴിവുള്ള ഇവര്‍ പറഞ്ഞ സമയത്തിനും മുന്‍പ് തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്ന ഇവര്‍ പൂര്‍ണ്ണതയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും സമ്മതിക്കില്ല.

അംഗീകരിക്കപ്പെടുന്ന വളഞ്ഞ നെറ്റിക്കാര്‍

അംഗീകരിക്കപ്പെടുന്ന വളഞ്ഞ നെറ്റിക്കാര്‍

ഒന്നാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം ചെയ്തവരാണ് വളഞ്ഞ നെറ്റിത്തടമുള്ളവര്‍. സമൂഹത്തില്‍ ഏറെ അംഗീകാരം നേടുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക് സന്തോഷവും ഊര്‍ജ്ജവും പകര്‍ന്നു നല്കുന്നതില്‍ എന്നും മുന്നിലായിരിക്കും.

തലയുയര്‍ത്തി നില്‍ക്കുന്ന എം ആകൃതിക്കാര്‍

തലയുയര്‍ത്തി നില്‍ക്കുന്ന എം ആകൃതിക്കാര്‍

എവിടെയും എപ്പോളും തലയുയര്‍ത്തി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് എം ആകൃതിയില്‍ നെറ്റിയുള്ളവര്‍. നെറ്റിയുടെ നടുവിലൂടെ മുടി ഇറങ്ങി വരുന്നതുകൊണ്ടാണ് ഇവര്‍ക്ക നെറ്റിക്ക് എം ആകൃതി ലഭിക്കുന്നത്. എല്ലാ കാര്യങ്ങളെയും സങ്കല്പിക്കുന്ന ഇവര്‍ക്ക് അസാമാന്യമായ കഴിവായിരിക്കും ഇക്കാര്യത്തില്‍ ഉണ്ടാവുക. കലാമേഖലയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+