ഈ നാളുകാർ ആഗ്രഹിച്ചത് നടക്കും, സ്ത്രീകളുമായി ഇടപെടുമ്പോൾ സൂക്ഷിക്കണം, നിത്യജ്യോതിഷഫലം
2022 അവസാനിക്കാൻ ഇനി ബാക്കിയുളളത് മണിക്കൂറുകൾ മാത്രമാണ്. വർഷാവസാനത്തിലെ ഈ ദിവസം നാൾ പ്രകാരം നിങ്ങൾക്ക് എങ്ങനെ ഉണ്ടാകും എന്ന് അറിയണ്ടേ? തിരുവോണം നാളുകാർക്ക് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹം ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും.
തിരുവാതിര നാളുകാർക്ക് ഇന്ന് പൊതുവേ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പൂയം, ആയില്യം നാളുകാരിൽ വിദേശത്ത് ഉളളവർക്ക് ഈ ആഴ്ച ഗുണകരമാണ്. നിത്യജ്യോതിഷഫലം വിശദമായി അറിയാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാപാരികള്‍ക്ക് വാരം ഗുണകരമല്ല. സഹോദരങ്ങള്‍ അനുകൂലമായി പെരുമാറും. പരിശ്രമത്തിനനുസരിച്ച് വിജയമുണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മനോധൈര്യം വര്‍ധിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സ്ത്രീജനങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. പൊതുവേ സന്തോഷകരമായ പരിതസ്ഥിതിയായിരിക്കും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് വാരം ഗുണകരമാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്യാന്‍ സാധിക്കും. ധാര്‍മിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം മറികടക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)
ജോലിസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമാകും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കും. ആത്മീയകാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)
പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടക്കും. ദാമ്പത്യസുഖം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
സാഹസികകൃത്യങ്ങളില്‍ ഏര്‍പ്പെടും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. യാത്രകൊണ്ട് പ്രയോജനമുണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുറേക്കാലമായി വച്ചു പുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കും. അലങ്കാര വസ്തുക്കള്‍ സമ്പാദിക്കാനാകും. പൊതുപ്രവര്‍ത്തകര്‍ ആരോപണങ്ങളെ മറികടക്കും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
പാരമ്പര്യ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും. ബിസിനസ്സുകാര്‍ക്കു നേട്ടങ്ങളുണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഭാവിയില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം.












Click it and Unblock the Notifications