കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂക്കിന്‍റെ അറ്റം പൊയിന്‍റഡ് ആണോ.. അറിയാം മൂക്കിന്‍റെ ആകൃതിയും സ്വഭാവവും

  • By Desk
Google Oneindia Malayalam News

ഒരു മനുഷ്യനന്‍റെ സ്വഭാവ സവിശേഷതകള്‍ അളക്കാന്‍ നമുക്ക് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നടക്കുന്ന രീതി മുതല്‍ നഖത്തിന്‍റെ ആകൃതിയും വിരലുകളുടെ രൂപവും ഒക്കെ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ ആളുകളുടെ പൊതുസ്വഭാവം മനസ്സിലാക്കാന്‍ എളുപ്പമാണ്.
ഇത്തരത്തില്‍ ആളുകളുടെ സ്വഭാവം മനസ്സിലാക്കാന്‍ പറ്റിയ മറ്റൊരു മാര്‍ഗ്ഗമാണ് അവരുടെ മൂക്കിന്റെ ആകൃതി മനസ്സിലാക്കല്‍. മൂക്കിന്റെ ആകൃതിയും സ്വഭാവവും തമ്മില്‍ ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഇത് വളരെ എളുപ്പമാണ്.

A ആകൃതിയിലുള്ള മൂക്ക്

A ആകൃതിയിലുള്ള മൂക്ക്

നീളം കൂടി വളഞ്ഞ് താഴത്ത അഗ്രം പോയിന്‍റഡ് ആയ മൂക്കുകളാണ് A ആകൃതിയിലുള്ള മൂക്കുകള്‍ എന്ന് അറിയപ്പെടുന്നത്. ടേണ്‍ഡ് അപ് നോസ് എന്നും ഇത്തരം മൂക്കുകള്‍ അറിയപ്പെടുന്നു. ഇത്തരത്തില്‍ മൂക്കുള്ള ആളുകള്‍ എല്ലാ കാര്യങ്ങളിലും തികഞ്ഞ ആത്മവിശ്വാസം പുലര്‍ത്തുന്നവര്‍ ആയിരിക്കും. എന്തിനെയും പോസിറ്റീവ് ചിന്താഗതികളോടെ കാണുന്ന ഇവര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ഏതറ്റം വരെയും കഷ്ടപ്പെടുന്നവര്‍ കൂടിയായിരിക്കും. കുടുംബാംഗങ്ങളേയും കൂട്ടുകാരെയും എന്നു ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ കൂടിയായിരിക്കും ഇവര്‍.

B ആകൃതിയിലുള്ള മൂക്ക്

B ആകൃതിയിലുള്ള മൂക്ക്

ബി ആകൃതിയിലുള്ള മൂക്ക് പൊതുവെ ഗ്രീക്ക് നോസ് എന്നാണ് അറിയപ്പെടുന്നത്. നീളത്തിലുള്ള വളവ് ഇല്ലാത്ത മൂക്കുകളായിരിക്കും ബി ആകൃതിയിലുള്ളത്. കാര്യങ്ങളെ ഗൗരവത്തോടെ കാണുന്ന ഇത്തരക്കാര്‍ കഠിനാധ്വാനികളായിരിക്കും. ലോജിക്കലായി മാത്രം ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. തങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരില്‍ നിന്നും മറച്ച് വയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കൂടിയായിരിക്കും ഇവര്‍.

C ആകൃതിയിലുള്ള മൂക്ക്

C ആകൃതിയിലുള്ള മൂക്ക്

സി ആകൃതിയിലുള്ള മൂക്ക് സ്‌നബ് നോസ് എന്നും അറിയപ്പെടുന്നു. കാര്യങ്ങളില് ബുദ്ധിപൂര്‍വ്വം പെട്ടന്നു തന്നെ പ്രതികരിക്കാനും തീരുമാനങ്ങളെടുക്കുവാനും പ്രത്യേക കഴിവുള്ളവര്‍ ആയിരിക്കും സി ആകൃതിയില്‍ മൂക്കുള്ളവര്‍. ഒന്നിനും മടിച്ചു നില്‍ക്കാതെ തന്റേടത്തോടം കാര്യങ്ങളെ സമീപിക്കാനും ഇവര്‍ മിടുക്കരായിരിക്കും. പെട്ടന്നു പ്രതികരിക്കുന്ന ഇവര്‍ മുന്‍കോപികളും ആയിരിക്കും.

D ആകൃതിയില്‍ മൂക്കുള്ളവര്‍

D ആകൃതിയില്‍ മൂക്കുള്ളവര്‍

റോമന്‍ നോസ് എന്നാണ് D ആകൃതിയിലുള്ള മൂക്ക് അറിയപ്പെടുന്നത്. അല്ലാകാര്യങ്ങളിലും ശക്തമായ തീരുമാനങ്ങളും ഉറച്ച് നില്‍ക്കാന്‍ കഴിവുമുള്ള ആളുകളായിരിക്കും D ആകൃതിയില്‍ മൂക്കുള്ളവര്‍ എന്നാണ് ു പറയുന്നത്. മറ്റുള്ളവരെ പിന്തുണക്കുന്ന കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഇത്തരക്കാര്‍ മറ്റുള്ളവരെ ഏറെ സ്വാധീനിക്കാന്‍ കഴിവുള്ളവര്‍ കൂടി ആയിരിക്കും.

E ആകൃതിയില്‍ മൂക്കുള്ളവര്‍

E ആകൃതിയില്‍ മൂക്കുള്ളവര്‍

നുബിയന്‍ നോസ് എന്നാണ് ഇ ആകൃതിയില്‍ മൂക്ക് ഉള്ളവര്‍ അറിയപ്പെടുന്നത്. നീളത്തില്‍ ചെറുത് ആണെങ്കിലും വിടര്‍ന്ന് നില്‍ക്കുന്നവയായിരിക്കും ഈ മൂക്ക്. ഇത്തരത്തിലുള്ള ആളുകള്‍ ഏറെ ക്രിയേറ്റീവ് ആയി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. മറ്റുള്ളവരെ ഏറെ ആകര്‍ഷിക്കുന്ന പ്രകൃതക്കാര്‍ കൂടിയാണിവര്‍.

F ആകൃതിയില്‍ മൂക്കുള്ളവര്‍

F ആകൃതിയില്‍ മൂക്കുള്ളവര്‍

അക്വിലിന്‍ നോസ് എന്നാ് എഫ് ആകൃതിയിലുള്ള മൂക്ക് അറിയപ്പെടുന്നത്. 80 ഡിഗ്രീ വളവില്‍ പോയിന്റഡ് ആയി നേരെ കാണപ്പെടുന്ന ഇത്തരം മൂക്കുകള്‍ ഉള്ളവര്‍ ബിസിനസ് മൈന്‍ഡഡ് ആയ ആളുകളാണത്രെ. മറ്റുള്‌ലവര്‍ക്ക് മേല്‍ ആധിപത്യം കാണിക്കുന്ന സ്വഭാവക്കാരായ ഇവര്‍ വളരെ ആകര്‍ഷകമായി പെരുമാറുന്നവര്‍ കൂടിയാണ്.

G ആകൃതിയില്‍ മൂക്കുള്ളവര്‍

G ആകൃതിയില്‍ മൂക്കുള്ളവര്‍

G ആകൃതിയിലുള്ള മൂക്ക് ഹോക്ക് നോസ് എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ മൂക്കുള്ള ആളുകള്‍ മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്താണ് ചിന്തിക്കുന്നത് എന്ന ആലോചിക്കാത്തവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സ്വന്തം അഭിപ്രായങ്ങള്‍ പറയാനും പ്രകടിപ്പിക്കാനും യാതൊരു മടിയും കാണില്ല. എല്ലാ കാര്യങ്ങളും വിപ്ലവകരമായ രീതിയില്‍ ചിന്തിക്കുന്ന ഇവര്‍ കഠിനാധ്വാനികല്‍ കൂടിയാണ്.

H ആകൃതിയില്‍ മൂക്കുള്ളവര്‍

H ആകൃതിയില്‍ മൂക്കുള്ളവര്‍

ഏറെ അപൂര്‍വ്വമായ, അധികം ആളുകള്‍ക്കൊന്നും കാണപ്പെടാത്ത മൂക്കാണ് H ആകൃതിയില്‍ ഉള്ളത്. സെലസ്റ്റിയല്‍ നോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വളരെ ആകര്‍ഷമീയമായ സ്വഭാവത്തിന് ഉടമകളായ ഇവര്‍ പക്ഷേ ജീവിതകാലം മുഴുവന്‍ പലവിധ കാര്യങ്ങള്‍ക്കായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ആയിരിക്കും.

English summary
your-nose-shape-can-reveal-lot-about-your-personality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X