ഈ രാശിയാണോ? ജോലിയില്‍ മിന്നിച്ചേക്കും.. അറിയാം ജന്‍മരാശിയും ജോലിയിലെ വിജയവും
ജീവിതത്തില്‍ വിജയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. എത്രതന്നെ കഠിനമായി പരിശ്രമിച്ചാലും ഇക്കാര്യത്തില്‍ ഭാഗ്യം ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും നമ്മുടെ രാശികളെക്കൂടി അടിസ്ഥാനമാക്കിയാണ് സംഭവിക്കുക. രാശിയും അയാളുടെ കരിയറും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം.

ധനു രാശി
തന്റെ തന്നെ വളര്‍ച്ചയ്ക്ക് മാത്രമല്ല, മറ്റുള്ളവരുടെ ജീവിത വളര്‍ച്ചയ്ക്കുകൂടി കാരണമാകുന്ന രാശിക്കാരാണ് ധനു രാശിയിലുള്ള ആളുകള്‍. വളര്‍ച്ചയുടെ ആദ്യ പടിയാണ് ഇവരെ സംബന്ധിച്ചെടുത്തോളം ബാലികേറാ മലയായി നിലകൊള്ളുന്നത്.
ജീവിതത്തില്‍ ഒരിക്കല്‍ വിജയത്തിന്റെ രുചി അറിഞ്ഞാല്‍ പിന്നെ എല്ലായ്‌പ്പോഴും അത് നിങ്ങളുടെ ഒപ്പം ഉണ്ടായിരിക്കും. പിന്നീട് ഒരിക്കലും ഇവര്‍ക്ക് പുറകോട്ട് തിരിഞ്ഞുനോക്കേണ്ടി വരില്ല. ജോലിയിലെ വിജയത്തിനായി തങ്ങളുടെ പരമാവധി കഴിവും ഉപയോഗിക്കുന്നവര്‍ കൂടിയാണ് ഇവര്‍.

ഇടവം രാശി
ഒരിക്കലും ഒന്നിലും ഉറച്ച് നില്‍ക്കാന്‍ ആഗ്രഹിക്കാത്ത രാശിക്കാരാണ് ഇടവം രാശിയിലുള്ളവര്‍.അതുകൊണ്ടുതന്നെ ജോലിയിലായാലും ജീവിത സാഹചര്യങ്ങളിലായാലും മാറിക്കൊണ്ടിരിക്കുന്നത് ഇവരുടെ ഹോബിയാണ്. എന്നാല്‍ എല്ലാ കാര്യങ്ങളിലും പോസിറ്റീവ് ചിന്താഗതി സൂക്ഷിക്കുന്ന ഇവര്‍ എല്ലായ്‌പ്പോഴും മാറ്റത്തിനെ സ്വാഗതം ചെയ്യുന്നവര്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് എല്ലാത്തിനെയും നല്ല രീതിയില്‍ എടുക്കാനും സാധിക്കുന്നു.

കര്‍ക്കിടകം രാശി
എല്ലായ്‌പ്പോഴും തിരക്കില്‍ നട്ടം തിരിയുന്നവരായിരിക്കും കര്‍ക്കിടകം രാശിയില്‍പെട്ടവര്‍. തങ്ങള്‍ ഏറ്റെടുക്കുന്ന ജോലികളോട് നൂറു ശതമാനവും ആത്മാര്‍ഥത പുലര്‍ത്തുന്ന ഇവര്‍ക്ക് ടെന്‍ഷന്‍ ഉണ്ടാകാറേയില്ല. ഇവരെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ടത് ജോലി ചെയ്തുകൊണ്ടേയിരിക്കുക എന്നതാണ്. അതിന് തടസ്സം വരുത്താനും തങ്ങളുടെ ജോലികളില്‍ മറ്റുള്ളവരെ ഇടപെടുത്താനും ഇവര്‍ ശ്രമിക്കാറേയില്ല.

കന്നി രാശി
തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നൂറുശതമാനം ആത്മാര്‍ഥതയും ഉത്തരവാദിത്വവും കാണിക്കുന്ന ആളുകളായിരിക്കും കന്നി രാശിയില്‍പട്ടെ ആളുകള്‍. മാത്രമല്ല, കൂടെയുള്ളവര്‍ക്കുകൂടി ഗുണം ലഭിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാവുക. ഒരു കാര്യം നേടണം എന്നു ഉറച്ചു വിശ്വസിക്കുകയും അത് നേടിയെടുക്കുന്നതുവരെ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ഇവര്‍ക്ക് അതിനനുസരിച്ചുള്ള ഫലം കരിയറില്‍ ലഭിക്കുകയും ചെയ്യും. ജോലിയിലും ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക കഴിവും ഇവര്‍ക്കുണ്ടായിരിക്കും.

തുലാം രാശി
കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ചിന്തിച്ചും ആലോചിച്ചും മാത്രം പ്രവര്‍ത്തിക്കുന്നവരാണ് തുലാം രാശിയില്‍പെട്ട ആളുകള്‍. സ്വന്തം കഴിവില്‍ വളരെയധികം വിശ്വാസം കാണിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ വളരെ ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നവര്‍ കൂടിയാണ്. മറ്റുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ് ഇവര്‍.












Click it and Unblock the Notifications