കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്മരാശി പറയും നിങ്ങളുടെ ശരീരത്തെക്കുറിച്ച് നൂറ് കാര്യങ്ങള്‍: നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

  • By Desk
Google Oneindia Malayalam News

വ്യക്തികളുടെ ജന്മരാശിയറിഞ്ഞാല്‍ ശരീരപ്രകൃതിയെക്കുറിച്ച് മനസിലാക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. മനുഷ്യര്‍ ജാതകത്തെക്കുറിച്ചും ജന്മ നക്ഷത്രത്തെക്കുറിച്ചും ബോധവാന്മാരാകുന്നത്. ശരീരത്തില്‍ തലമുടി മുടല്‍ ഉച്ചിവരെയുള്ള ഭാഗത്തെക്കുറിച്ച് പറയാന്‍ ജനിച്ച രാശിയ്ക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്. കണ്ണിന്റെയും മുഖത്തിന്റെയും പ്രത്യേകതകള്‍, കാലിന്റെയും കയ്യിന്റെയും പ്രത്യേകതകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ജന്മരാശിയറിഞ്ഞാല്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഏരീസ്( മേടം രാശി)

ഏരീസ്( മേടം രാശി)


മേടം രാശിയില്‍ ജനിക്കുന്നവര്‍ കര്‍ക്കശ സ്വഭാവത്തിന്റെ ഉടമകളായിരിക്കും. പൊതുവേ മെലിഞ്ഞ ശരീര പ്രകൃതമുള്ള ഇവര്‍ പൊക്കമുള്ളവരും ഉറച്ച എല്ലുകളും ശക്തിയേറിയ തോളുകളും ഉള്ളവരായിരിക്കും. ഇവരില്‍ പലര്‍ക്കും നീണ്ട മുഖവും നെറ്റിയും, മൂര്‍ച്ചയേറിയ ദൃഷ്ടി, കടുത്ത നിറത്തിലുള്ള പുരികങ്ങള്‍ എന്നിവയാണുണ്ടാവുക. കട്ടിയുള്ള പുരികം, ലക്ഷണമൊത്ത മൂക്ക്, വായ്, താടി എന്നിവയും ഇത്തരക്കാര്‍ക്ക് ഉണ്ടായിരിക്കും.

ടോറസ് (ഇടവം രാശി)

ടോറസ് (ഇടവം രാശി)


താരതമ്യേന പൊക്കം കുറഞ്ഞവരും പൊക്കത്തിനനുസരിച്ച ഭാരമുള്ളവരുമായിരിക്കും ഇടവം രാശിയില്‍ ജനിക്കുന്നവര്‍ . എന്നാല്‍ ഇവരില്‍ പലര്‍ക്കും അമിത വണ്ണവും കാണപ്പെടാറുണ്ട്. വിരിഞ്ഞ പുരികം, വലിയ കണ്ണുകള്‍, കട്ടിയുള്ള ചുണ്ടുകള്‍, വലിയ വായ് എന്നിവയാണ് ഇടവം രാശിയില്‍ ജനിക്കുന്നവരുടെ ശാരീരിക പ്രത്യേകതകള്‍. ഉരുണ്ട മൂക്കുകളായിരിക്കും ഈ രാശിക്കാരുടേത്. ഓവല്‍ ഷേപ്പിലുള്ള മുഖമായിരിക്കും പലര്‍ക്കും. രാജകീയ പ്രൗഢിയോടെ വിരിഞ്ഞ കഴുത്തുകളായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവരുടേത്. ആരോഗ്യമുള്ള കറുത്ത് ഇടതൂര്‍ന്ന മുടിയായിരിക്കും ഇത്തരക്കാരുടേത്.

ജെമിനി(മിഥുനം രാശി)

ജെമിനി(മിഥുനം രാശി)

മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ കാഴ്ചയ്ക്ക് സൗന്ദര്യമുള്ളവരായിരിക്കും മിഥുനം രാശിക്കാര്‍. പൊക്കം കുറഞ്ഞ് അത്യാകര്‍ഷകമായ കണ്ണുകളോട് കൂടിയവരായിരിക്കും മിഥുനം രാശിക്കാര്‍. കറുത്ത മുടിയും തിളക്കമുള്ള കണ്ണുകളും ഉള്ളവരായിരിക്കും ഈ രാശിക്കാര്‍. ഇവരില്‍ പലര്‍ക്കും നീണ്ട കൈകളും കാലുകളും മാസം കുറഞ്ഞ കൈകളുമായിരിക്കും ഉണ്ടാകുക. ഈ രാശിയില്‍ ജനിക്കുന്ന സ്ത്രീകളുടെ കണ്ണുകള്‍ അത്യാകര്‍ഷകമായിരിക്കും. ഊര്‍ജ്ജസ്വലരും കാണാന്‍ അത്യധികം സൗന്ദര്യമുള്ളവരുമായിരിക്കും ഈ രാശിക്കാര്‍.

 കാന്‍സര്‍ ( കര്‍ക്കിടകം രാശി)

കാന്‍സര്‍ ( കര്‍ക്കിടകം രാശി)

ദൃഢമായ ശരീര പ്രകൃതിയോടു കൂടിയവരായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. വട്ടമുഖത്തോടുകൂടിയ ഇവര്‍ ഉറച്ച ശബ്ദവും കറുപ്പ് നിറം കുറഞ്ഞ മുടിയും കട്ടിപ്പല്ലും ഉള്ളവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവര്‍. ഉയര്‍ന്ന കവിളുകളും വെളുത്ത നിറവുമായിരിക്കും ഈ രാശിക്കാരുടെ പ്രധാന പ്രത്യേക. കറുത്ത് നേര്‍ത്തമുടിയായിരിക്കും ഇത്തരക്കാരുടേത്. ചെറിയ കാലുകളും കൈകളുമായിരിക്കും കര്‍ക്കിടകം രാശിയില്‍ ജനിക്കുന്നവരുടേത്.

 ലിയോ( ചിങ്ങം രാശി)

ലിയോ( ചിങ്ങം രാശി)

ഓവല്‍ ഷേപ്പിലുള്ള മുഖമായിരിക്കും ചിങ്ങം രാശിയില്‍ ജനിക്കുന്നവര്‍ക്ക്. വലിയ നെറ്റി, വലിയ മൂക്ക്, നീണ്ടകാലുകള്‍ എന്നിവയും ഈ രാശിക്കാരുടെ പ്രത്യേകതകളാണ്. ഉറച്ച ശബ്ദമുള്ള ഈ രാശിക്കാര്‍ സ്പ്ലീന്‍, കൈക്കുഴ എന്നിവയ്ക്ക് പുറമേ നാഡീ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്

 വിര്‍ഗോ (കന്നി രാശി)

വിര്‍ഗോ (കന്നി രാശി)

ഇരുണ്ട നിറമുള്ളവരായിരിക്കും ഈ രാശിക്കാര്‍. കറുത്ത് ഇടതൂര്‍ന്ന മുടിയുള്ള ഇത്തരക്കാരുടേത് ചെറിയ ശബ്ദമായിരിക്കുമെങ്കിലും സീരിയസ്സായ പ്രകൃതിക്കാരായിരിക്കും. യഥാര്‍ത്ഥ പ്രായത്തേക്കാള്‍ കുറച്ച് പ്രായം മാത്രമേ ഇത്തരക്കാര്‍ക്ക് അനുഭവപ്പെടുകയുള്ളൂ.

 ലിബ്ര (തുലാം രാശി)

ലിബ്ര (തുലാം രാശി)

പൊക്കമുള്ള ശരീര പ്രകൃതിയോട് കൂടിയ തുലാം രാശിക്കാര്‍ക്ക് വട്ടമുഖമായിരിക്കും. നല്ല നിറമുള്ള കണ്ണുകള്‍, കറുത്ത മുടി എന്നിവയും ഈ രാശിക്കാരുടെ പ്രത്യേകതയായിരിക്കും. ബ്ലാഡര്‍, കിഡ്നി രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. സെപ്തംബര്‍ മാസം വരെ കരുതലോടെയിരിക്കണമെന്നാണ് ജ്യോതിഷം നിര്‍ദേശിക്കുന്നത്. ഓരോ പ്രായത്തിലും കൃത്യമായി ശരീര ഭാരം കാത്ത് സൂക്ഷിക്കുന്നവരായിരിക്കും തുലാം രാശിക്കാര്‍.

 സ്കോര്‍പ്പിയോ ( വൃശ്ചിക രാശി)

സ്കോര്‍പ്പിയോ ( വൃശ്ചിക രാശി)

വൃശ്ചിക രാശിയില്‍ ജനിക്കുന്നവര്‍ ശാരീരികമായി ശക്തരായിരിക്കും. തവിട്ട് നിറത്തിലുള്ള കുറ്റിമുടിയായിരിക്കും ആ രാശിയില്‍പ്പെട്ടതവര്‍ക്ക്. ഇടുങ്ങിയ കഴുത്തുള്ള വൃശ്ചിക രാശിക്കാരുടെ കണ്ണ് കറുത്ത് ആകൃതിയോട് കൂടിയതായിരിക്കും. ബ്ലാഡര്‍, പ്രോസ്ട്രേറ്റ്, മൂക്ക് സംബന്ധിയായ രോഗങ്ങള്‍, ഹെര്‍ണിയ, മാസമുറ പ്രശ്നങ്ങള്‍ എന്നിവ ഈ രാശിക്കാര്‍ക്ക് നേരിടേണ്ടതായി വരും.

 സഗെറ്റാരിയസ് ( ധനുരാശി)

സഗെറ്റാരിയസ് ( ധനുരാശി)

സജീവമായി എല്ലാവരോടും പെരുമാറുന്ന സ്വഭാവക്കാരായിരിക്കും ധനുരാശിയില്‍ ജനിക്കുന്നവര്‍. ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് നാഡീ രോഗങ്ങള്‍ പലപ്പോഴും വെല്ലുവിളിയാവാറുണ്ട്. തുറന്നതും ആരേയും സ്വീകരിക്കുന്നതുമായ മുഖമായിരിക്കും ധനുരാശിക്കാരുടേത്. സംസാരിക്കുന്നതിനിടെ വളയുന്ന പ്രകൃതക്കാരായിരിക്കും രാശിക്കാര്‍. സ്നേഹം തുളുമ്പുന്ന കണ്ണുകളായിരിക്കും ഈ രാശിക്കാരുടേത്.

കാപ്രിക്കോണ്‍( മകരം രാശി)

കാപ്രിക്കോണ്‍( മകരം രാശി)


മകരം രാശിയില്‍ ജനിക്കുന്നവര്‍ നീണ്ടതും ആകര്‍ഷണീവയുമായ മുഖമുള്ളവരായിരിക്കും. കഴുത്തിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന കട്ടികുറഞ്ഞ മുടിയായിരിക്കും ഈ രാശിക്കാര്‍ക്ക് ഉണ്ടാകുക. ആരോഗ്യ കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരായിരിക്കും. ഓരോ കാര്യങ്ങളും ഗുണ-ദോഷഫലങ്ങള്‍ അറിഞ്ഞ ശേഷം മാത്രമായിരിക്കും ഇത്തരക്കാര്‍ ചെയ്യുക. നീണ്ട മൂക്കുകള്‍, ആഴമേറിയ കണ്ണുകള്‍, നീണ്ട് ഇടതൂര്‍ന്ന മുടി എന്നിവയും ഈ രാശിക്കാരുടെ പ്രത്യേകതയായിരിക്കും.

 അക്വാരിസ് ( കുഭം രാശി)

അക്വാരിസ് ( കുഭം രാശി)

പൊക്കം കുറഞ്ഞ പ്രകൃതമായിരിക്കും കുംഭം രാശിയില്‍ ജനിക്കുന്നവര്‍ക്ക്. വെളുത്ത നിറമായിരിക്കില്ലെങ്കിലും കാഴ്ചയില്‍ സൗന്ദര്യമുള്ളവരായിരിക്കും ഈ രാശിക്കാര്‍. നീണ്ട് ഭംഗിയുള്ള കാലുകള്‍, കട്ടിയുള്ള തോളുകള്‍, അഴകേറിയ നിതംബം എന്നിവയായിരിക്കും ഈ രാശിക്കാരുടെ പ്രത്യേകത. കറുത്ത് ഇടതൂര്‍ന്ന മുടിയായിരിക്കും ഈ രാശിക്കാരുടേത്.

 പിസിസ്( മീനം രാശി)

പിസിസ്( മീനം രാശി)


മീനം രാശിക്കാരുടെ കണ്ണുകള്‍ ലോകത്തിലേയ്ക്ക് തുറക്കുന്ന ജനാലകളായിരിക്കും. സ്വപ്നത്തില്‍ മുഴുകിയതെന്ന് തോന്നിപ്പിക്കുന്ന കണ്ണുകളായിരിക്കും ഈ രാശിക്കാരുടേത്. ഈ രാശിക്കാര്‍ കൃത്യമായി യോഗ ചെയ്യുന്നവരായിരിക്കും. ഇത്തരക്കാര്‍ക്ക് ചെറിയ ആക്സിഡന്‍റുകള്‍ സംഭവിക്കാനുള്ള സാധ്യതകളും ഏറെയാണ്. എന്നാല്‍ രോഗം ബാധിക്കുന്നതിനൊപ്പം എളുപ്പത്തില്‍ രോഗമുക്തിയും ഉണ്ടാകും.

<strong>മൂക്കുത്തിയണിഞ്ഞാല്‍ ആര്‍ത്തവവേദനകള്‍ വിട്ടുനില്‍ക്കും!! നിങ്ങളറിയേണ്ട നാല് കാര്യങ്ങള്‍</strong>മൂക്കുത്തിയണിഞ്ഞാല്‍ ആര്‍ത്തവവേദനകള്‍ വിട്ടുനില്‍ക്കും!! നിങ്ങളറിയേണ്ട നാല് കാര്യങ്ങള്‍

<strong>വീടിനുള്ളില്‍ കത്തിച്ച മെഴുകുതിരി വയ്ക്കുന്നത് ആരോഗ്യം ഉറപ്പുനല്‍കും! വാസ്തുു നിര്‍ദേശിക്കുന്നത്</strong>വീടിനുള്ളില്‍ കത്തിച്ച മെഴുകുതിരി വയ്ക്കുന്നത് ആരോഗ്യം ഉറപ്പുനല്‍കും! വാസ്തുു നിര്‍ദേശിക്കുന്നത്

English summary
Your star sign and of course, the ruler of your ascendant are major influences on your physical appearance. Chances are if you know your ascendant or rising sign, you have some of the physical characteristics of this sign as well as those of your Sun sign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X