Get Updates
Get notified of breaking news, exclusive insights, and must-see stories!

സമൃദ്ധിയുടെ നാളുകള്‍, പുരോഗതിയാല്‍ സമ്പത്ത് നിറയും, സുവര്‍ണ നേട്ടങ്ങള്‍ ഈ രാശിക്കാരെ അനുഗ്രഹിക്കും

ജ്യോതിഷത്തില്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഗ്രഹമാണ് ശനി. എന്നാല്‍ ഇവ പല രാശിക്കാരെയും സ്വാധീനിക്കുകയും വലിയ പുരോഗതി സാധ്യമാക്കുകയും ചെയ്യും. ശനിയെ മോശം സമയത്തിന്റെ പ്രതീകമായി പലരും കാണുന്നുണ്ട്. കണ്ടകശനി,, ഏഴരാണ്ട ശനി എന്നിവയെല്ലാം ഒരാളുടെ ജീവിതത്തില്‍ മോശം സമയത്തെ കൊണ്ടുവരുന്നതാണ്. അതേസമയം ശനിക്ക് ചലി രാശിക്കാരോട് പ്രിയം ഏറെയാണ്.

ശനിയുടെ ദോഷം ഇവരെ ഒരിക്കലും ബാധിക്കില്ല. ശനിയുടെ കൃപയാല്‍ ജീവിതത്തില്‍ ഇവര്‍ക്ക് സൗഭാഗ്യങ്ങളുടെ കാലമായിരിക്കും ഉണ്ടാവുക. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശയയുണ്ടാവും. രണ്ടര വര്‍ഷത്തെ സമയമെടുത്താണ് ശനിയുടെ രാശി മാറുന്നത്. അതേസമയം ശനി ശുഭകരമായി ബാധിക്കുന്ന രാശി ഏതൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ഈ രാശിക്കാര്‍ക്ക് ശനിയുടെദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല. വന്‍ പുരോഗതിയും ധനനേട്ടങ്ങളും ഇവരെ തേടിയെത്തും. ഇടവം ശനിയുടെ പ്രിയപ്പെട്ട രാശിയായത് കൊണ്ടാണിത്. ശനിയുടെ കൃപാകടാക്ഷം ഇവര്‍ക്ക് ആഗ്രഹിച്ചതിലും മികച്ച ജീവിതം സാധ്യമാക്കും.

ഇടവ രാശിയുടെ അധിപന്‍ ശുക്രനാണ്. ഇവര്‍ക്ക് ധനനേട്ടങ്ങളുടെ കാലമാണ് ഇനി മുതല്‍. സമ്പത്തും വരുമാനവും ഒരുപോലെ വര്‍ധിക്കും. ശുക്രനും രാശിയും തമ്മിലുള്ള സൗഹൃദത്തെ തുടര്‍ന്ന് ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉടനീളം ശുഭഫലങ്ങള്‍ തേടി വന്ന് കൊണ്ടിരിക്കും.

തുലാം: ഈ രാശിക്കാര്‍ക്കും ശനിയുടെ അനുഗ്രഹം അഭിവൃദ്ധി സമ്മാനിക്കും. ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. അതുപോലെ തുലാം രാശിക്കാരുടെ ജാതകത്തില്‍ ശനി ഗുണകരമായ ഗ്രഹമായി ഇരിക്കുകയാണെങ്കില്‍ ഇവര്‍ നേട്ടങ്ങള്‍ ഇരട്ടിയായി മാറാനുള്ള സാധ്യതയുമുണ്ട്. ഈ രാശിക്കാരുടെ സമയമാണ് തെളിഞ്ഞിരിക്കുന്നത്.

ഇവര്‍ക്ക് എല്ലാ കാര്യങ്ങളില്‍ നിന്നും വലിയ നേട്ടങ്ങള്‍ ലഭിക്കും. അത് ധനനേട്ടങ്ങളോ പുരോഗതിയോ എന്തുമാവാം. കൈനിറയെ പണം വന്ന് ചേരും. അധിക കാലം ഈ രാശിക്കാര്‍ക്ക് കഷ്ടപ്പെടേണ്ടി വരില്ല. സമൃദ്ധിയുടെ നാളുകള്‍ ഇനി ഇവര്‍ക്കൊപ്പം എപ്പോഴുമുണ്ടാവും.

മകരം: ഈ രാശിക്കാര്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. ശനിയുടെ പ്രിയരാശികളില്‍ ഒന്നാം മകരം. ഈ രാശിയുടെ അധിപന്‍ ശനിയാണ്. മകരത്തില്‍ ഏഴര ശനിയുണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകള്‍ ഇവര്‍ക്കുണ്ടാവില്ല.

ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണ കാലമായിരിക്കും എന്ന് പറയാം. പുരോഗതിക്കുള്ള അവസരം ഇവര്‍ക്ക് ലഭിക്കും. ശുഭകാര്യങ്ങള്‍ ഓരോന്നായി ഈ രാശിക്കാരെ തേടിയെത്തും. തടസ്സങ്ങളും മാറി കിട്ടും. മകരം രാശിക്കാര്‍ ശനിദേവനെ ആരാധിച്ചാല്‍ ശനി ദോഷത്തില്‍ നിന്നും പെട്ടെന്ന് മുക്തി നേടാന്‍ സാധിക്കും.

കുംഭം: ശനിദേവന്റെ പ്രിയപ്പെട്ട രാശി തന്നെയാണ് കുംഭം. ഈ രാശിയുടെ അധിപനവും ശനിയാണ്. ഒരുപാട് നേട്ടങ്ങള്‍ക്കുള്ള അവസരം ഇതിലൂടെയുണ്ടാവും. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവര്‍ക്ക് പണത്തിന് ഒരു കുറവുമുണ്ടാവില്ല.

ധനനേട്ടങ്ങളുടെ കാലമായിരിക്കും ഇവര്‍ക്ക്. കരിയറില്‍ ഏറ്റവും ഉത്സാഹത്തോടെ ഈ രാശിക്കാര്‍ പ്രവര്‍ത്തിക്കും. അതില്‍ മികച്ച ഫലങ്ങളും ഇവര്‍ക്ക് ലഭിക്കും. പുരോഗതി മാത്രമായിരിക്കും ഇനിയുള്ള കാലം ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+