ഈ രാശിക്കാരാണോ? എങ്കില്‍ മുഖത്തോട് മുഖം കണ്ടാല്‍ അടിയാകും.. ഒരിക്കലും ചേരൂല!!
പൊരുത്തവും പൊരുത്തക്കേടുകളും... രാശിയുടെ കാര്യം പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന വാക്കുകളാണിവ. രാശികൾ തമ്മിലുള്ള ചേർച്ചയിലാണ് ബന്ധങ്ങളുടെ ദൃഡത അടങ്ങിയിരിക്കുന്നത് എന്നു വിശ്വസിക്കുന്നവരാണ് നമ്മൾ. അതുകൊണ്ടു തന്നെ കൂട്ടുകെട്ടുകൾ മുതൽ വിവാഹത്തിന്റെ കാര്യം വരെ രാശികൾ നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല.
വ്യക്തിത്വങ്ങളുടെ കാര്യത്തിലും രാശികൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതിനുദാഹരണമാണ് ചില ആളുകളുടെ സ്വഭാവത്തോട് നമുക്ക് തോന്നുന്ന അകൽച്ചയും മടുപ്പും ഒക്കെ. രാശികൾ തമ്മിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തി പെരുമാറിയാൽ പല ബന്ധങ്ങളും തകരുന്നത് തടയാം. ഒാരോ രാശിക്കും ചേരാത്ത രാശികൾ അറിയാം...

മേടം
കാല്‍പ്പനികമായി ജീവിക്കുന്നവരാണ് ഇക്കൂട്ടര്‍, ഇവര്‍ക്ക് യാഥാര്‍ത്ഥ്യത്തോട് ഒരിക്കലും പൊരുത്തപ്പെടാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ യാഥാര്‍ത്ഥ്യം ബോധം കൂടുതല്‍ ഉള്ള കന്നി, ഇടവം, വൃശ്ചികം എന്നീ രാശിക്കാരുമായി ഇവര്‍ക്ക് ഒരിക്കലും ചേര്‍ന്ന് പോകാന്‍ കഴിയില്ല. ഇലരുടെ സ്വപ്ന ജീവിതത്തെ എതിര്‍ക്കുന്ന ഈ മൂന്ന് പാശിക്കാരോടും ഇവര്‍ക്ക് കടുത്ത പകയും അരിശവുമായിരിക്കും.

ഇടവം
ക്ഷമ തീരെയില്ലാത്തവരാണ് ഇക്കൂട്ടര്‍. ഒപ്പം ദുര്‍വാശിയും ദേഷ്യവും. ഇത് രണ്ടും കൂടി ഉള്ളതുകൊണ്ട് തന്നെ ധനു , മിഥുനം, കുംഭം എന്നീ രാശിയില്‍ ജനിച്ചവരുമായി ഇവര്‍ക്ക് ഒത്തുപോകാന്‍ കഴിയില്ല. ദേഷ്യക്കാരാണെങ്കിലും മറ്റുള്ളവരെ ദ്രോഹിക്കാനോ മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാനോ ഇവര്‍ തയ്യാറാവില്ല. അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തും.

മിഥുനം
സമാധാനമാണ് ഇവര്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി ഇവര്‍ യാതൊരു പ്രശ്നങ്ങള്‍ക്കും മുതിരില്ല. എങ്കിലും ഈ രാശിക്കാര്‍ക്ക് മീനം, വൃശ്ചികം എന്നീ രാശികളില്‍ ജനിച്ചവരുമായി ഒത്തുപോകാന്‍ കഴിയില്ല. തമാശ ആസ്വദിക്കാന്‍ കഴിയാത്തവരാകും ഇക്കൂട്ടര്‍. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ഇവരുടെ രീതിയില്‍ ചിന്തിച്ച് വിഷമിക്കുന്നവരായിരിക്കും ഇവര്‍.

കര്‍ക്കിടകം
ഒരിക്കല്‍ ഇവരെ പരിചയപ്പെട്ടാല്‍ പിന്നെ ഒരിക്കലും മറ്റുള്ലവര്‍ക്ക് ഇവരെ മറക്കാന്‍ കഴിയില്ല. അത്രയും വ്യക്തിപ്രഭാവമുള്ളവരായിരിക്കും ഇക്കൂട്ടര്‍. നിശബ്ദമായി കാര്യങ്ങള്‍ ഗ്രഹിച്ച് മറ്റുള്ളവര്‍ക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ് ഇവര്‍. തുലാം, മിഥുനം, കുംഭം എന്നീ രാശിയില്‍ ജനിച്ചവരുമായി ഇവര്‍ക്ക് ഒത്തുപോകാന്‍ കഴിയില്ല.












Click it and Unblock the Notifications