രാശി പറയും നിങ്ങളുടെ വ്യക്തി പ്രഭാവം .. അറിയാം രാശിയും വ്യക്തിത്വവും വിശേഷങ്ങളും
ഒരാളുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ നിർണ്ണായക സ്വാധീനം ഉള്ളവയാണ് രാശിക്കാർ. ജീവിതത്തിലെ നേട്ടങ്ങളും നഷ്ടങ്ങളും എല്ലാം ജ്യോതിഷത്തിന്റെ കണ്ണിലൂടെ കാണുന്നവർക്ക് രാശി ഏറെ പ്രധാനപ്പെട്ടവയാണ്. ഇത്തരത്തിൽ രാശി നിർണ്ണയിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഒരാളുടെ മനസാന്നിധ്യവും ശക്തിയും.
കായികമായിട്ടുള്ള കഴിവിനെയല്ല ഇവിടെ പറയുന്നത്; മറിച്ച് നമ്മുടെ വ്യക്തിത്വം ഉൾപ്പെടുന്ന കഴിവുകളെയാണ്.വിവിധ സാഹചര്യങ്ങളെ നേരിടുന്ന കാര്യത്തിൽ ഓരോ രാശിക്കാരും വളരെ വ്യത്യാസം കാണിക്കുന്നുണ്ട്. വ്യക്തിത്വവും രാശിയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം.

വൃശ്ചികം
മറ്റെല്ലാ രാശികളിലും വെച്ച് സവിശേഷമായ വ്യക്തിത്വം പ്രകടിപ്പിക്കുന്ന രാശിക്കാരാണ് വൃശ്ചിക രാശിയിൽ ഉൾപ്പെട്ടവർ.എല്ലാ കാര്യങ്ങളിലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്ന ഇവർ മറ്റുള്ളവർക്കും ആ എനർജി പകർന്നു നല്കുന്നു. എല്ലായ്പ്പോഴും ഒരു പോസിറ്റീവ് വൈബ് ഇവരുടെ ചുറ്റും നിലനിൽക്കുന്നതിനാൽ ആളുകൾക്ക് ഇവരോട് ഇടപെടുവാൻ സന്തോഷമായിരിക്കും.

മകരം
എല്ലാ കാര്യങ്ങളെയും വൈകാരികമായി എടുക്കുന്നവരാണ് മകരം രാശിക്കാർ. അതുകൊണ്ടു തന്നെ കാര്യങ്ങളിൽ ഇവർ എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി കാണാൻ സാധിക്കില്ല. തങ്ങളുടെ തോന്നലുകൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഇവർ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന എത്ര ബുദ്ധിമുട്ടുള്ള കാര്യവും പൂർണ്ണതയിൽ എത്തിക്കുന്നവർ കൂടിയാണ്.

കർക്കിടകം
മനസാന്നിധ്യത്തിന്റെ കാര്യത്തിൽ കർക്കിടകം രാശിക്കാരെ തോൽപ്പിക്കാൻ ആരുമില്ല. എത്ര കഠിനമായ സാഹചര്യങ്ങളും
നേരിടുവാൻ കഴിയുന്നവരാണ് ഇവർ. മാത്രമല്ല, മറ്റുള്ളവരുടെ ദു:ഖങ്ങൾ സ്വന്തമായി ഏറ്റെടുക്കുന്ന ഇവരെ സുഹൃത്തുക്കളായി ലഭിക്കുക എന്നത് വലിയ കാര്യമാണ്.

കുംഭം
ഒട്ടും മനശക്തിയില്ലാത്തവരാണ് മീനം രാശിക്കാർ. മാത്രമല്ല, ഒരു സഭയിൽ എങ്ങനെ പെരുമാറണമെന്ന് അറിയാത്ത ഇവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ ആത്മവിശ്വാസത്തിന്റെ നിറകുടമാണ് ഇവർ. കാര്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നതിൽ മുന്നിലാണ് കുംഭം രാശിക്കാർ. വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ മുൻപിൻ നോക്കാത്ത ഇവരെ വിശ്വസിക്കാം.

ചിങ്ങം
വിശ്വസ്തത മുഖമുദ്രയാക്കിയവരാണ് ചിങ്ങം രാശിക്കാർ. എല്ലാ കാര്യങ്ങളിലും വളരെയധികം ക്ഷമ കാണിക്കുന്ന ഇവർ പ്രായോഗികതയിൽ മുന്നിലായിരിക്കും. നടക്കാൻ സധ്യതയുള്ള കാര്യങ്ങൾക്കു മാത്രമേ ഇവർ മുന്നിട്ടിറങ്ങു. ഒരു കാര്യത്തിനിറങ്ങിയാൽ ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കാത്തതിനാൽ ഇവർ അഹങ്കാരികളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
-
വിദേശയാത്രയ്ക്ക് തടസ്സം, വേണ്ടപ്പെട്ടവരുടെ വേർപാട് മൂലം ദുഃഖം, ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍, നാൾഫലം -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു












Click it and Unblock the Notifications