എങ്ങനെ നോക്കിയാലും കടം... അറിയാം രാശിയും ദാരിദ്ര്യവും!
ചിലപ്പോള്‍ അങ്ങനെയാണ് എത്രയൊക്കെ സമ്പാദിച്ചാലും കൈയ്യില്‍ കാശുണ്ടെന്ന് ഉറപ്പിച്ചാലും ഒറ്റയടിക്ക് എങ്ങനെയെങ്കിലും അത് ചെലവായെന്ന് വരും. പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ ഒരു തുട്ടുപോലും കൈയ്യില്‍ ഇല്ലാത്ത അവസ്ഥയും ഉണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെയെന്നല്ലേ. ചിലത് അങ്ങനെയാണ് എത്ര സമ്പാദിച്ചാലും നമ്മുടെ ജന്മരാശി സമ്പത്തില്‍ കയറി കളിക്കും. കളി തുടങ്ങിയാല്‍ പിന്നെ പോക്കറ്റ് അമ്പെ കാലിയാകും. ഓരോ രാശിക്കാരേയും ഓരോ തരത്തിലാണ് ഈ ദാരിദ്രം ബാധിക്കുക. സാമ്പത്തിക നഷ്ടം സംഭവിക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം
എത്ര സമ്പാദിച്ചാലും ആവശ്യസമയത്ത് കൈയ്യില്‍ ഒരു ചില്ലിക്കാശ് പോലും ഈ രാശിക്കാരുടെ കൈയ്യില്‍ ഉണ്ടാകില്ല. പലപ്പോഴും ആശുപത്രി ചെലവുകളായിരിക്കും ഈ രാശിക്കാരെ ചുറ്റിക്കുക. ഒപ്പം ഭൂമിയും. ഭൂമിയും മേടം രാശിയും തമ്മില്‍ ഏറെ ബന്ധമുണ്ടെന്ന് . ഭൂമിയുമായി ബന്ധപ്പെട്ടും ഇവര്‍ക്ക് ധാരാളം നഷ്ടം സംഭവിക്കും. അതുകൊണ്ട് ഭൂമിയുടെ ക്രയ വിക്രയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധിച്ചില്ലേങ്കില്‍ ഇക്കൂട്ടര്‍ക്ക് വന്‍ ധനനഷ്ടമായിരിക്കും സംഭവിക്കും. ചെലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയില്ലേങ്കില് ഇവരുടെ ധനസ്ഥിതിയെ വലിയ രീതിയില്‍ അത് ബാധിക്കും.

ഇടവരാശി
ഭാഗ്യം പരീക്ഷിക്കാന്‍ ഏറെ താത്പര്യം കാണിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. പണം എറിഞ്ഞ് പണം വാരാമെന്ന മോഹം ഇവരെ ആപത്തില്‍ കൊണ്ട് ചാടിക്കും. ഫലം ധനനഷ്ടം മാത്രമായിരിക്കും. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഓരോന്ന് ചിന്തിച്ച് കൂട്ടുമെങ്കിലും ധനകാര്യത്തില്‍ ഇവര്‍ക്ക് അത്തരത്തില്‍ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയില്ല. അനാവശ്യ ചെലവുകള്‍ ഇവരെ പലപ്പോഴും ബാധിക്കും. അതുകൊണ്ട് തന്നെ ചിലവാക്കുമ്പോള്‍ ഇക്കൂട്ടര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കന്നി രാശി
കുടുംബത്തിന് വേണ്ടിയാവും ഇവര്‍ കൂടുതലായും ചെലവാക്കുക. വേണ്ടതിനും വേണ്ടാത്തതിനും ധാരാളം ചെലവാക്കും. എന്നും ഇവരുടെ കുടുംബ ചെലവ് നിയന്ത്രണാതീതമായിരിക്കും. കുടുംബാംഗങ്ങളുടെ സന്തോഷത്തിനായി കടം വാങ്ങിയും ഇവര്‍ കാര്യങ്ങള്‍ ചെയ്യും. എങ്കിലും അര്‍ഹിക്കുന്ന പരിഗണനയോ പ്രാധാന്യമോ ഇവര്‍ക്ക് കുടുംബത്തില്‍ ലഭിക്കില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരിക്കലും ഇവര്‍ക്കൊപ്പം ധനവും ബന്ധങ്ങളും ഉണ്ടാകില്ല.

ധനു രാശി
വാഹന കമ്പക്കാരായിരിക്കും ഇക്കൂട്ടര്‍. വാഹനത്തിനും ആഡംബരത്തിനും വേണ്ടി എത്ര തുക വേണമെങ്കിലും ഇക്കൂട്ടര്‍ ചെലവഴിക്കും. എങ്കിലും മെച്ചപ്പെട്ട ഒരു ധനസ്ഥിതിയില്‍ തുടരാന്‍ ഇവര്‍ക്ക് കഴിയും. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി സാമ്പത്തിക സഹായങ്ങള്‍ ഇവര്‍ ധാരാളം ചെയ്യും. അതുകൊണ്ട് തന്നെ ആവശ്യസമയങ്ങളില്‍ ഇവര്‍ക്ക് തിരിച്ചും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും.

കുംഭം രാശി
സൗന്ദര്യ വര്‍ധക വസ്തുക്കളോടും ബാഹ്യ സൗന്ദര്യത്തോടും ഏറെ ആഭിമുഖ്യം കാണിക്കുന്നവരാണ് ഇക്കൂട്ടര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ഇവര്‍ കൂടുതലായി പണം ചെലവഴിക്കും. പണം ചെലവാക്കുന്നതില്‍ ഇവര്‍ കൂടുതല്‍ ശ്രദധിക്കില്ലേങ്കിലും ദാരിദ്ര്യം ഇവരെ വല്ലാതെ ബാധിക്കും. കടം കൊടുക്കുകയോ ലോണിന് ജാമ്യം നില്‍ക്കുകയോ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പല വിധത്തില്‍ നിങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്നു. സഹോദരങ്ങളില്‍ നിന്നും സാമ്പത്തിക ലാഭം ലഭിക്കുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications