ഈ രാശിയാണോ? എങ്കില്‍ നോക്കണ്ട... ഓട്ടകൈ ആണ്.. പണം കൈയ്യില്‍ നില്‍ക്കില്ല
ധനനഷ്ടം..ജീവിതത്തിൽ ഒരിക്കലും സംഭവിക്കരുതെന്ന് നമ്മൾ കരുതുന്ന കാര്യങ്ങളിൽ ഒന്നാണിത്. നമ്മുടെ രാശിയുടെ പ്രത്യേകതകൾ അനുസരിച്ച് ജീവിതത്തിൽ പല വിധത്തിലാണ് നമുക്ക് ധനനഷ്ടം സംഭവിക്കുന്നത്. ചില രാശിക്കാരുടെ ജീവിതത്തെ ധനനഷ്ടം അതിഭീകരമായി ബാധിക്കാറുണ്ട്. എന്തു ചെയ്താലും എത്ര കഷ്ടപ്പെട്ടാലും ഫലം ഇവർക്ക് ലഭിക്കണമെന്നില്ല. മറ്റു ചിലപ്പോൾ നമ്മുടെ അശ്രദ്ധയായിരിക്കും ഇതിലേക്ക് നയിക്കുക. ഓരോ രാശിക്കാരെയും ധനനഷ്ടം എങ്ങനെയാണ് ബാധിക്കുന്നത് എന്നു നോക്കാം.

കന്നി രാശി
കയ്യിൽ വരുന്ന പണത്തിന്റ വരവ് അറിഞ്ഞ് ചിലവ് ചെയ്യാൻ അറിയാത്ത രാശിക്കാരാണ് കന്നി രാശിക്കാർ. അതുകൊണ്ടു തന്നെ ഇവരുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ധനനഷ്ടം സംഭവിക്കുവാൻ സധ്യതയുണ്ട്. ആഢംബര ജീവിതം നയിക്കുവാനും മറ്റുള്ളവരുടെ മുന്നിൽ തങ്ങൾക്ക് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ ഉണ്ടെന്ന് ഭാവിക്കുന്ന ആളുകൾ കൂടിയാണ് ഈ രാശിക്കാർ. കടം മേടിച്ചും തങ്ങളുടെ അനാവശ്യമായ ആവശ്യങ്ങൾ നിറവേറ്റുന്ന ഇവർ എപ്പോഴും കടക്കെണിയിലായിരിക്കും.

ചിങ്ങം രാശി
കയ്യിലുള്ള പണം എല്ലാ ആവശ്യങ്ങൾക്കും ഭംഗിയായി ഉപയോഗിക്കുവാൻ അറിയുന്നവരാണ് ചിങ്ങം രാശിയിലുള്ളവർ. എന്നാൽ മറ്റുള്ളവരുടെ കഷ്ടതയിൽ മനസ്സലിഞ്ഞ് തങ്ങളുടെ കഴിവിനുപരിയായി സഹായിക്കാൻ തയ്യാറാകുന്ന ഇവർക്ക് ഈ രീതിയിലാണ് ബാധ്യത ഉണ്ടാവുക. ഇവർ സഹായിക്കുന്ന ആളുകളിൽ നിന്നും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതിരിക്കുകയാവും ഇവർക്ക് നല്ലത്.

വൃശ്ചികം രാശി
ഒരിക്കൽ സഹായിച്ചവരിൽ നിന്നും പണി കിട്ടി ധനനഷ്ടം നേരിടുന്നവരാണ് വൃശ്ചികം രാശിക്കാർ. തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പരിചയക്കാർക്ക് പണം നല്കുന്ന ഇവർ മിക്കപ്പോഴും സമർഥമായി പറ്റിക്കപ്പെടുകയാണ് ചെയ്യുക. പെട്ടന്നും അപ്രതീക്ഷിതമായും ഉണ്ടാകുന്ന ആവശ്യങ്ങൾക്ക് കൂട്ടുകാരുടെ സഹായം ഇവർ പ്രതീക്ഷിക്കുമെങ്കിലും തീരെ പ്രതീക്ഷിക്കാത്ത ആളുകളായിരിക്കും ഇവരുടെ സഹായത്തിനെത്തുക.

മകരം രാശി
കയ്യിൽ ആവശ്യത്തിനു പണം ഉണ്ടെങ്കിലും ആവശ്യസമയത്ത് സ്വന്തം പണം ഉപകരിക്കാത്ത രാശിക്കാരാണ് ധനു രാശിയിലുള്ളവർ. മറ്റുള്ള രാശികളിൽ വെച്ച് ധനനഷ്ടം കൂടുതലായും ബാധിക്കുന്നത് ഇവരെയാണ്. കടമായി നല്കിയ പണം തിരികെ ലഭിക്കാനായി ഒത്തിരി തവണ ഇവർക്ക് നടക്കേണ്ടി വരും. മാത്രമല്ല, കണക്കു പറഞ്ഞ് കാര്യങ്ങൾ നേടിയെടുക്കുന്ന കാര്യത്തിൽ ഇവർ തീരെ പുറകിലുമാണ്. ഇത് ഇവരെ എല്ലായ്പ്പോഴും സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.

കുംഭം രാശി
ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിലെല്ലാം പണത്തിന്റെ കാര്യത്തില്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് കുംഭം രാശിക്കാർ. പ്രത്യേകിച്ച് വരുമാന സ്രോതസ്സ് ഒന്നുമില്ലാത്ത ഇവർക്ക എപ്പോഴും സഹായം സുഹൃത്തുക്കൾ തന്നെയാണ്.












Click it and Unblock the Notifications