ഈ രാശിക്കാരെ വിശ്വസിച്ചേക്കല്ലേ.. അടുത്ത ജന്‍മത്തിലും തരും മുട്ടന്‍ പണി!
മരണവും പിന്നീടുള്ള പുനര്‍ജന്‍മവും എന്നും ആളുകള്‍ക്ക് പിടികിട്ടാത്ത സമസ്യയാണ്. ഒട്ടേറെ പഠനങ്ങള്‍ ഇവയെക്കുറിച്ച് നടന്നിട്ടുണ്ടെങ്കിലും ശാസ്ത്രത്തിനു പോലും ഇതിനു പിന്നിലെ രഹസ്യങ്ങള്‍ ഇനിയും പിടികിട്ടിയിട്ടില്ല.
ഹൈന്ദവ വിശ്വാസം അനുസരിച്ച് തൊട്ടു മുന്നിലുള്ള ജീവിതത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലമാാണ് പുനര്‍ജന്‍മത്തില്‍ നാം എന്തായി തീരണം എന്നു തീരുമാനിക്കുന്നതത്രെ. മാത്രമല്ല, രാശിയനുസരിച്ചും ഇതില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുമത്രെ. പുനര്‍ജന്‍മത്തില്‍ കര്‍മ്മഫലമായി ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് നേരിടേണ്ടി വരുന്നതെന്നു നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ പൊതുവേ ആരോടും മമത ഇല്ലാത്ത കൂട്ടരായിരിക്കും. ഇവര്‍ പുനര്‍ ജന്‍മത്തിലും ഇതുപോലെ തന്നെയാകുമെന്നാണ് പറയപ്പെടുന്നത്. കൂട്ടുകൂടാതെ ആരേയും സ്നേഹിക്കാതെ ഒറ്റപ്പെട്ട് നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും ഇക്കൂട്ടര്‍. എന്നാല്‍ മറ്റുള്ളവരുടെ സഹായങ്ങള്‍ ഇവര്‍ ധാരാളം സ്വീകരിക്കും. അതേസമയം ഒരാള്‍ക്കും ഒരു സഹായത്തിനും ഇവരെ കൊണ്ട് ഉപകാരപ്പെടില്ല. വലിയ ദേഷ്യക്കാരായിരിക്കും ഇക്കൂട്ടര്‍.

ഇടവം രാശി
പുനര്‍ജന്‍മത്തില്‍ ഇവര്‍ വളരെയധികം നശീകരണ സ്വഭാവം കാണിക്കുന്ന ഒരാളായിരിക്കും. ഈഗോയായിരിക്കും ഇവരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാ കാര്യങ്ങളിലും ഇവര്‍ ഏതെങ്കിലും രീതിയിലുള്ള ചതി ഒളിപ്പിച്ച് വെക്കാന്‍ സാധിക്കും. മറ്റുള്ളവര്‍ക്ക് അപായം സംഭവിക്കുന്നതിനെ കുറിച്ചോ മറ്റോ ഇവര്‍ ഒട്ടും തന്നെ ബോധവാന്‍മാര്‍ ആയിരിക്കില്ല. സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നടത്താന്‍ ഇവര്‍ എന്തും ചെയ്യും.

കര്‍ക്കിടകം രാശി
നെഗറ്റീവ് വൈബ് എന്നത് ഇവരെ ചുറ്റിപറ്റി നില്‍ക്കും. പലപ്പോഴും ഇവരുടെ ചുറ്റുമുള്ളവര്‍ക്ക് ഇവരുടെ സാമീപ്യം തന്നെ വല്ലാതെ അലോസരമുളവാക്കുന്നതായിരിക്കും. അക്രമോത്സുകത കൂടുതല്‍ ആയിരിക്കും ഇക്കൂട്ടര്‍ക്ക്. അതുകൊണ്ട് ഒരു ചെറിയ കാര്യത്തില്‍ പോലും വല്ലാത്ത ഉത്കണ്ഠ പ്രകടിപ്പിക്കുകയും അതിനെ കുറിച്ച് ആലോചിച്ച് ഇവര്‍ ആശങ്കപെടുകയും ചെയ്യും. ഇവര്‍ക്ക് വേണ്ടി മാത്രമാകും ഇവര്‍ ജീവിക്കുക.

ചിങ്ങം രാശി
പൊതുവേ ശാന്ത സ്വഭാവമായിരിക്കും ഇക്കൂട്ടര്‍ക്ക്. എല്ലാവരേയും ഒരു പോലെ സ്നേഹിക്കുകയും മറ്റുള്ളവരെ ഒരു തരത്തിലും വേദനിപ്പിക്കാതെയും ജീവിക്കാന്‍ ആയിരിക്കും ഇക്കൂട്ടര്‍ക്ക് താത്പര്യം. എന്നാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഇവര്‍ അതീവ നാടകീയത പുലര്‍ത്തും. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഇവരുടെ പ്രവൃത്തികള്‍ ഇഷ്ടപ്പെട്ടെന്ന് വരില്ല.

തുലാം രാശി
ഒപ്പം നില്‍ക്കുമെന്ന പ്രതീതി തോന്നിപ്പിക്കുമെങ്കിലും ഒരിക്കലും ഇക്കൂട്ടര്‍ ഒരാളുടെ സഹായത്തിനെത്തില്ല. മാത്രമല്ല കൂടെ നിന്ന് ചിരിച്ച് അവസരം നോക്കി പുറകില്‍ നിന്ന് കുത്താനും ഇവര്‍ ശ്രമിക്കും. അതേസമയം ഇവര്‍ അയ്യോ പാവങ്ങളാണെന്നത് പോലെ അഭിനയിക്കാനും മിടുക്കരായിരിക്കും. പ്രതികാരമനോഭാവത്തോടെ കാര്യങ്ങള്‍ തീരുമാനിക്കുന്നവരാണ് ഇവര്‍












Click it and Unblock the Notifications