Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തിന് തണലാകുന്നവര്‍ ഈ രാശിക്കാര്‍.. അറിയാം കുടുംബ സ്നേഹികളായ രാശിക്കാരെ

ഒരു രക്ഷിതാവാകുവാനും കുടുംബം നോക്കുവാനും ഒക്കെ നമ്മെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദവും കുടുംബത്തിൽ നിന്നുള്ള ആവശ്യപ്പെടലുകളും ഒക്കെ ഇതിനു കാരണമാകുമ്പോൾ നമ്മൾ അറിയാതെ പോകുന്ന ഒരു കാരണം കൂടി ഇതിനുണ്ട്. അത് രാശിയാണ്.

ഓരോ രാശിയിലെയും വ്യക്തികളും അവരുടെ രക്ഷകർതൃത്വവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഇതിനേപ്പറ്റി കൂടുതലറിയാം

കർക്കിടകം

കർക്കിടകം

കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുവാൻ ജനിച്ചവരാണ് കർക്കിടകം രാശിയിലുള്ളവർ. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും എല്ലായ്പ്പോഴും തണലാകുന്ന ഇവർ സ്വന്തമായി കുടുംബമായാൽ ഉത്തമ ജീവിതം നയിക്കുന്നവരായിരിക്കും. കുടുംബത്തിനാവശ്യമായ എല്ലാ കാര്യങ്ങളും തങ്ങളെക്കൊണ്ടാകുന്ന വിധം ചെയ്യുന്ന ഇവർ മുൻതൂക്കം കൊടുക്കുക സ്വന്തമായി നിർമ്മിക്കുന്ന ഭവനത്തിനായിരിക്കും. തങ്ങൾക്കു ലഭിക്കാത്ത സൗകര്യങ്ങൾ കുഞ്ഞുങ്ങൾക്കു നല്കണമെന്ന വാശിയുള്ള ഇവർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്നവർ കൂടിയാണ്.

വൃശ്ചികം

വൃശ്ചികം

വികാരങ്ങൾക്കു മുൻതൂക്കം നല്കുന്നവരാണ് വൃശ്ചികം രാശിയിൽ പെട്ടവർ. ഹൃദയം കൊണ്ടു ചിന്തിക്കുന്ന ഇവർക്ക് പക്ഷേ കുട്ടി, കുടുംബം എന്നൊക്കെയുള്ളത് അത്ര പ്രാധാന്യമുള്ള ഒന്നായിരിക്കില്ല. വിവാഹ ജീവിതം ജീവിതത്തിൽ അത്ര വേണ്ടപ്പെട്ട ഒന്നായി കരുതാത്തതിനാൽ വൈകിയായിരിക്കും ഈ രാശിക്കാർ കുടുംബ ജീവിതം ആരംഭിക്കുക. എന്നാൽ പിന്നീട് ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. കുടുംബത്തിനും കുട്ടികൾക്കും വേണ്ടി മാത്രം ജീവിക്കുന്ന ഇവർ മറ്റുള്ളവർക്കും ഒരു മാതൃകയായിരിക്കും.

മകരം

മകരം

കുട്ടികൾക്കും കുടുംബത്തിനും വണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്യാൻ താല്പര്യമുള്ളവരാണ് മകരം രാശിക്കാർ. മാത്രമല്ല, തനിക്കുള്ളതു മുഴുവൻ തൻറെ കുടുംബത്തിനായി നല്കാൻ തയ്യാറായിരിക്കുന്ന ഇവർക്ക് ഇവരുടെ ആഗ്രഹങ്ങൾ മനസ്സിലാക്കുന്ന ഒരാളെ തന്നെയായിരിക്കും പങ്കാളിയായി ലഭിക്കുക. കുട്ടികൾക്ക് എങ്ങനെ ജീവിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും ഒക്കെ കാണിക്കുന്ന ഒരു മാതൃക കൂടിയായിരിക്കും ഇവർ.

കന്നി

കന്നി

രക്ഷാകർതൃത്വം എന്നത് ഒരു ബാധ്യതയായി കാണുന്നവരാണ് കന്നി രാശിക്കാർ. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കുന്നതിനാൽ വിവാവ ജീവിതത്തിന് ഇവരെ നിർബന്ധിക്കാതിരിക്കുകയാണ് വേണ്ടത്. വിവേകത്തോടെ കാര്യങ്ങൾ തീരുമാനിക്കാൻ അറിയാത്ത ഇവർക്ക് ഇതൊക്കെ അടിച്ചേൽപ്പിക്കുന്നതായി തോന്നാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഇവരുടെ കാര്യങ്ങൾ ഇവർക്കു തന്നെ തീരുമാനമെടുക്കാൻ വിട്ടു കൊടുക്കുകയാണ് നല്ലത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+