Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനശക്തി യോഗം സുവര്‍ണകാലം സമ്മാനിക്കും, സമ്പത്തും ഐശ്വര്യവും നിറയും; പുരോഗതി ഈ രാശിക്കാര്‍ക്കൊപ്പം

പുതുവര്‍ഷത്തില്‍ ധാരാളം രാശിമാറ്റങ്ങള്‍ സംഭവിക്കുമെന്ന് ജ്യോതിഷപ്രകാരം പ്രവചനങ്ങളുണ്ടായിരുന്നു. സ്ഥാനമാറ്റത്തിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരലും ഉണ്ടാവാറുണ്ട്. ഇതിലൂടെ പല ശുഭകരമായതും അശുഭകരമായതുമായ യോഗങ്ങളും രൂപപ്പെടാറുണ്ട്. അതുപോലെ ഫെബ്രുവരി മാസത്തില്‍ പല ഗ്രഹങ്ങളുടെയും സ്ഥാനങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്.

മകരത്തില്‍ ചൊവ്വ-ശുക്ര സംയോജനം രൂപപ്പെടും. ഇതിലൂടെ ധനശക്തിയോഗം സൃഷ്ടിക്കും. ജ്യോതിഷപ്രകാരം ശുക്രന്‍ മകരത്തില്‍ പ്രവേശിക്കാന്‍ പോവുകയാണ്. ഫെബ്രുവരി പന്ത്രണ്ടിനാണ് ഇത് സംഭവിക്കും. മാര്‍ച്ച് ഏഴ് വരെയാണ് ധനശക്തി യോഗം തുടരുക. ഇതിലൂടെ ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ജാതകത്തില്‍ ധനശക്തി യോഗവുള്ളവര്‍ക്ക് ബിസിനസില്‍ താല്‍പര്യമുണ്ടായിരിക്കും. ഇവര്‍ക്ക് സ്വന്തം ബിസിനസ് വലിയ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. മേടം രാശിക്കാര്‍ക്ക് ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരല്‍ പത്താം ഭാവത്തിലാണ് സംഭവിക്കാന്‍ പോകുന്നത്. ഇവര്‍ക്ക് എല്ലായിടത്ത് നിന്നും ബഹുമാനം ലഭിക്കും.

പ്രശസ്തിയും അംഗീകാരവും ഇവരുടെ ജീവിതത്തില്‍ തേടിയെത്തും. കരിയറില്‍ കൃത്യമായ ശ്രദ്ധിച്ചാല്‍ പുരോഗതിയും വലിയ വിജയങ്ങളും നേടാനാവും. സാമ്പത്തിക സ്ഥിതി ശക്തമാക്കും. വരുമാന മാര്‍ഗങ്ങള്‍ വലുതാവും. പല വിധത്തില്‍ വരുമാനം ജീവിതത്തിലേക്ക് എത്തും. ബന്ധങ്ങളിലും പോസിറ്റിവിറ്റിയുണ്ടാവും. പ്രൊഫഷണല്‍ ജീവിതത്തില്‍ വികസനവും പുരോഗതിയുമെല്ലാം കൈവരിക്കാനാവും.

ഇടവം: ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ധനശക്തിയോഗം രൂപപ്പെടുന്നത്. ഇടവം രാശിക്കാര്‍ക്ക് വലിയ പുരോഗതിയാണ് ഈ കാലയളവില്‍ കൈവരിക്കാനാവുക. നേട്ടങ്ങള്‍ അപ്രതീക്ഷിതമായി നിങ്ങളുടെ ജീവിതത്തിലേക്ക് എത്തും. കരിയറില്‍ വലിയ പുരോഗതിയുണ്ടാവും. വലിയ വിജയങ്ങളും സ്വന്തമാക്കാനാവും. ഏത് ലക്ഷ്യം നേടുന്നതിലും നിങ്ങള്‍ക്ക് വിജയിക്കാനാവും. ബിസിനസുകാര്‍ക്കും ഇത് നല്ല സമയമാണ്.

പുതിയ അവസരങ്ങള്‍ പലതും ഇവരുടെ ജീവിതത്തിലേക്ക് എത്തും. പുതിയ ബിസിനസ് ആരംഭിക്കാനും ഇത് നല്ല സമയമാണ്. വിദേശ യാത്രയ്ക്കുള്ള അവസരങ്ങളും തേടിയെത്തം. സാമ്പത്തിക സ്ഥിതിയും ശക്തമാക്കും. നേരത്തെയെടുത്ത പല സാമ്പത്തിക തീരുമാനങ്ങളുടെയും ഫലം ഈ കാലയളവില്‍ ലഭിക്കും. അത് നിങ്ങളെ സമ്പന്നനാകും. പങ്കാളിയുമായി പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.

കന്നി: ഈ രാശിക്കാര്‍ക്ക് ധനശക്തി യോഗത്തിലൂടെ വലിയ പുരോഗതിയും ഒരുപാട് നേട്ടങ്ങളും കൈവരിക്കാനാവും. നിങ്ങള്‍ക്ക് ഒരുപാട് സന്തോഷം ജീവിതത്തിലുണ്ടാവും. ധനശക്തി യോഗം ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് രൂപപ്പെടുന്നത്. അനുകൂല ഫലങ്ങള്‍ ധാരാളമായി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും.

സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തെ സമ്പന്നമാക്കും. അതുപോലെ പുതിയ വരുമാന സ്രോതസ്സുകളും തുറക്കും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ധിക്കും. ഏറ്റവും ശുഭകരമായ വാര്‍ത്തകളായിരിക്കും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരിക. സാമ്പത്തികമായി നിങ്ങളുടെ അടിത്തറ ശക്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+