'ആയിഷ'യ്ക്ക് സഞ്ചരിക്കാന്‍ പുത്തന്‍ ബെന്‍സ്; ഇഷ തല്‍വാറിന്റെ പുതിയ കാറിന്റെ വില കേട്ടോ?
തട്ടത്തിന്‍ മറയത്ത് എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് ഇഷ തല്‍വാര്‍. തട്ടത്തിന്‍ മറയത്തിലെ ആയിഷ എന്ന കഥാപാത്രമായി ഭേദപ്പെട്ട പ്രകടനമായിരുന്നു ഇഷ നടത്തിയത്. പിന്നീട് ബാംഗ്ലൂര്‍ ഡേയ്‌സിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2000 ത്തില്‍ ഹമാര ദില്‍ ആപ്‌കെ പാസ് ഹെ എന്ന ബോളിവുഡ് ചിത്രത്തിലുടെ ബാലനടിയായിട്ടാണ് ഇഷ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
പിന്നീട് പരസ്യചിത്രങ്ങളിലൂടെ കരിയര്‍ കെട്ടിപ്പടുത്തു. തട്ടത്തിന്‍ മറയത്തിന് ശേഷം ഐ ലൗ മി എന്ന ചിത്രത്തിലും മലയാളത്തില്‍ അഭിനയിച്ചു. വൈകാതെ തെലുങ്കിലും തമിഴിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാനും ഇഷ തല്‍വാറിന് സാധിച്ചു. ഇതിനനോടകം 25 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ കാര്‍ പ്രേമം ഏറെ ചര്‍ച്ചയാണ്. ഇപ്പോഴിതാ പുത്തന്‍ കാര്‍ വാങ്ങിയതിന്റെ സന്തോഷം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇഷ തല്‍വാര്‍.

മെഴ്‌സിഡസ് ബെന്‍സിന്റെ ആഡംബര എസ് യു വി ആണ് നടി ഇഷാ തല്‍വാര്‍ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ മെഴ്‌സിഡസ് ബെന്‍സ് വിതരണക്കാരായ ഓട്ടോഹാങ്ങറില്‍ നിന്നാണ് ഇഷ തല്‍വാര്‍ ജി എസ് സി എസ് യു വി തന്റെ ഗാരേജില്‍ എത്തിച്ചത്. ഇഷ തല്‍വാര്‍ പുതിയ വാഹനം വാങ്ങുന്നിന്റെ ചിത്രങ്ങള്‍ ഓട്ടോഹാങ്ങര്‍ ആണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ഇഷ പെട്രോള്‍ വേരിയന്റാണോ ഡീസല്‍ വേരിയന്റാണോ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. രണ്ട് ലിറ്റര്‍ പെട്രോള്‍, രണ്ട് ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ എന്നിവയുടെ ജി എല്‍ സിയാണ് വിപണിയിലുള്ളത്. പെട്രോള്‍ മോഡലിന് 74.20 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 75.20 ലക്ഷം രൂപയുമാണ് വില. പെട്രോള്‍ എഞ്ചിന്‍ മോഡലിന് 255 ബി എച്ച് പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്.
ഡീസല്‍ എഞ്ചിന്‍ മോഡലിന് 194 ബി എച്ച് പിയുടെ കരുത്തും 440 എന്‍ എമ്മിന്റെ ടോര്‍ക്കുമാണ് ഉള്ളത്. നേരത്തെ മെഴ്സിഡസ് ബെന്‍സ്, ടൊയോട്ട ഇന്നോവ എന്നിവയും ഇഷ സ്വന്തമാക്കിയിരുന്നു. 80 ലക്ഷം രൂപയാണ് മേഴ്‌സിഡസ് ബെന്‍സിന്റെ വില. 1991 സിസി ഇന്‍-ലൈന്‍ പെട്രോള്‍ എഞ്ചിനിലാണ് കാര്‍ വരുന്നത്. ഇത് മൊത്തം 195 ബിഎച്ച്പിയും 320 എന്‍എം പരമാവധി ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.
9 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നതാണ് ഈ കാര്‍. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയുള്ള ഇതിന് 7.6 സെക്കന്‍ഡിനുള്ളില്‍ 0-100 ല്‍ എത്താനാകും. 17 ലക്ഷം രൂപയുടേതാണ് ടൊയോട്ട ഇന്നോവയുടെ വില. 2499 സിസിയുള്ള ഇതിന് 11.4 കിലോമീറ്റര്‍ ആണ് മൈലേജ്. 180 കിലോമീറ്റര്‍ വേഗതയുള്ള ഇതിന് 12 സെക്കന്‍ഡിന് ഉള്ളില്‍ 0-100 ല്‍ എത്താനാകും.












Click it and Unblock the Notifications