ഫെരാരി 296 ഗ്യാരേജിലെത്തിച്ച് ദുല്‍ഖര്‍ സല്‍മാന്‍, ചെന്നൈയിലൂടെ അടിച്ചുപൊളിച്ചുള്ള യാത്ര വൈറല്‍
മലയാളത്തിലെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആളൊരു വാഹനപ്രേമിയാണെന്ന് എല്ലാവര്‍ക്കുമറിയാം. മികച്ചൊരു ഗ്യാരേജും താരത്തിനുണ്ട്. അതില്‍ വിന്റേജ് കാറുകള്‍ മുതല്‍ ആഡംബര സ്‌പോര്‍ട്‌സ് കാറുകള്‍ വരെ ദുല്‍ഖറിന്റെ ഗ്യാരേജിലുണ്ട്. എന്നാല്‍ താരം വാങ്ങിയ പുത്തന്‍ കാറാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഫെരാരിയുടെ 296 ജിടിബി സൂപ്പര്‍ കാറാണ് ദുല്‍ഖര്‍ നേരത്തെ സ്വന്തമാക്കിയത്.
നേരത്തെ ഇക്കാര്യം വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍ ചെന്നൈയിലൂടെ കാറോടിച്ച് പോകുന്ന ദുല്‍ഖറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ദുല്‍ഖറിന്റെ ഗ്യാരേജിലെത്തുന്ന ഏറ്റവും പുതിയ കാറാണിത്. ഇറ്റാലിയന്‍ മാസ്റ്റര്‍പീസ് എന്ന വിശേഷണമുള്ള കാറാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്രധാനമായും റേസിംഗിനായി ഉപയോഗിക്കുന്ന കാറാണിത്.

നേരത്തെ കാര്‍ ക്രേസി ഇന്ത്യ ദുല്‍ഖറിന്റെ കാറിന്റെ ചെറിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഫേസ്ബുക്ക് പേജില്‍ അതിന്റെ ദൃശ്യങ്ങളും അവര്‍ പങ്കുവെച്ചിരുന്നു. ദുല്‍ഖര്‍ ചെന്നൈയിലെ തെരുവുകളിലൂടെ ഫെരാരി ഓടിച്ച് പോകുന്നതും ഇതിലുണ്ടായിരുന്നു. സാധാരണ ചുവന്ന നിറത്തിലുള്ള ഫെരാരിയാണ് എല്ലാവരും എടുക്കാറുള്ളത്. ഇതൊരു ട്രെന്‍ഡ് പോലെ തുടരുന്നതാണ്. എന്നാല്‍ ദുല്‍ഖര്‍ ഇതിന് നിന്ന് മാറി ചിന്തിച്ചിരിക്കുകയാണ്.
റോസ്സോ റുബീനോ മെറ്റാലിസാഡോ ഷേഡിലുള്ള കാറാണ് ദുല്‍ഖര്‍ വാങ്ങിയിരിക്കുന്നത്. അതേസമയം ദുല്‍ഖറിനെ കാത്ത് മറ്റൊരു ചരിത്ര നേട്ടവും ഇതോടെയെത്തിയിരിക്കുകയാണ്. മലയാള നടന്മാരില്‍ ഫെരാരി സ്വന്തമാക്കുന്ന ആദ്യത്തെയാളാണ് ഡിക്യു. എന്നാല്‍ ഈ കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ അജ്ഞാതമാണ്. കാറിന്റെ നമ്പര്‍ 369 ലഭിക്കാനായി താരം കാത്തിരിക്കുകയാണ്. ചുവന്ന ഇന്റീരീയറാണ് ഈ കാറിനുള്ളത്.
ഒപ്പം മഞ്ഞ നിറത്തിലുള്ള കാലിപെറുകളുമുണ്ട്. സ്റ്റൈലും പെര്‍ഫോമന്‍സും ഇഴചേര്‍ന്ന ഒരു കിടിലന്‍ ആഡംബര കാറാണിത്. 2.9 ലിറ്റര്‍ വി6 എഞ്ചിനും ഒപ്പം ഇലക്ട്രിക് മോട്ടോറും ഫെരാരി 296 ജിടിബിക്കുണ്ട്. വി6ല്‍ ഏറ്റവും കരുത്തുറ്റ എഞ്ചിനാണ് ഇതിനുള്ളത്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 2.9 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 330 കിലോമീറ്ററാണ് പരമാവധി വേഗം.
അതേസമയം ദുല്‍ഖര്‍ കടുത്ത വാഹനപ്രേമിയായത് കൊണ്ട് തന്നെ കേരളത്തിലും ചെന്നൈയിലും താരത്തിന് ഗ്യാരേജുകളുണ്ട്. പുതിയ ഫെരാരി കേരളത്തിലേക്കും താരം കൊണ്ടുവരുമെന്ന് സൂചനയുണ്ട്. എന്‍ട്രി ലെവല്‍ സൂപ്പര്‍ കാറാണിത്. പ്രീമിയം ക്യാബിനുകളാണ് ഇതിനുള്ളത്. ഫോര്‍മുല വണ്ണിനെ അനുസ്മരിപ്പിക്കുന്ന വീലുകളാണ് ഇതിനുള്ളത്.
5.40 കോടി രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. അതിഗംഭീര വാഹന എക്‌സീരീയന്‍സാണ് ഇത് വാങ്ങുന്നവരെ കാത്തിരിക്കുന്നത്. ബിഎംഡബ്ല്യു 7 സീരീസും ദുല്‍ഖറിന്റെ ശേഖരത്തിലുള്ള വാഹനമാണ്. ഇതും നേരത്തെ ചെന്നൈയിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.












Click it and Unblock the Notifications