അമ്പമ്പോ കവാസാക്കി, ധൂമിലെ ജോണിനെ പോലെ പറക്കാം, പുത്തന്‍ മോഡല്‍; വിലയാണ് പൊളി
സ്‌പോര്‍ട്‌സ് ബൈക്കില്‍ ഒന്ന് ചീറിപ്പായാന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല. എങ്കില്‍ ഇത് സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ക്കായി പുത്തന്‍ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര ഭീമന്‍മാരായ കവാസാക്കി. 2024 വേര്‍ഷനുകളായ ഡേര്‍ട്ട് ഡൈനാമോസ് കെഎക്‌സ്85, കെഎല്‍എക്‌സ് 300 ആര്‍ എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഇന്ത്യയിലെ നിരത്തുകള്‍ ഇനി ഇവര്‍ അലങ്കരിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യന്‍ വാഹന വിപണിയിലെ ബീസ്റ്റുകളാവും ഇതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ഇവ പൂര്‍ണമായും അസംബിള്‍ ചെയ്താണ് എത്തുക. കെഎക്‌സ് 85ന് 4.20 ലക്ഷം രൂപയും, കെഎല്‍എക്‌സ് 300ആറിന് 5.60 ലക്ഷം രൂപയുമാണ്. ഇതെല്ലാം എക്‌സ് ഷോറൂം വിലയാണ്. 2024 കെഎസ് 85ന്റെ ഫീച്ചറുകള്‍ കുറച്ചധികം പൊളിയാണെന്ന് പറയാം. 84 സിസി സിംഗിള്‍ സിലിണ്ടറാണ് ഇതിനുള്ളത്. ലിക്വിഡ് കൂള്‍ഡ് 2 സ്‌ട്രോക്ക് എഞ്ചിനാണ് മറ്റൊരു സവിശേഷത. ഇതിന് കരുത്ത് പകരുന്നത് 6 സ്പീഡ് ഗിയര്‍ബോക്‌സാണ്.

എന്നാല്‍ കൃത്യമായ കരുത്തും ടോര്‍ക്ക് ഫിഗറുകളും കാവസാക്കി വെളിപ്പെടുത്തിയിട്ടില്ല. ട്യൂബുലാര്‍ സെമി ഡബിള്‍ ക്രേഡിള്‍ ഫ്രെയിം ഇതിന് കരുത്തും മനോഹാരിതയും പകരും. ഇതുവരെയില്ലാത്ത നിയന്ത്രണം ഈ ബൈക്കില്‍ അവകാശപ്പെടാന്‍സാധിക്കും. 36 മില്ലിമീറ്റര്‍ ഇന്‍വര്‍റ്റഡ് ഫോര്‍ക്കിനൊപ്പ് അഡ്ജസ്റ്റബിള്‍ കംപ്രഷനും മുന്നിലുണ്ടാവും. പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന യൂനി ട്രാക്ക് മോണോഷോക്ക് പിന്‍ഭാഗത്തായി ഉണ്ടാവും. രണ്ട് ഭാഗത്ത് നിന്നുമുള്ള വില്‍ ട്രാവല്‍ ഇതില്‍ സാധ്യമാകും.
മികവുറ്റ സ്‌പോര്‍ട്‌സ് ബൈക്കായി കെഎസ്85നെ മാറ്റുന്നതും ഇത്തരം പുതിയ കാര്യങ്ങളാണ്.ഇനി ബ്രേക്കിന്റെ കാര്യമാണെങ്കില്‍ അതും പവര്‍ഫുളാണ്. ഫ്രണ്ട് ബ്രേക്ക് 202 മില്ലിമീറ്റര്‍ ഡിസ്‌കാണ്. സിംഗിള്‍ 150 മില്ലി മീറ്റര്‍ ഡിസ്‌ക് പിന്നിലും ഉണ്ട്. 17 ഇഞ്ച് ഫ്രണ്ടിലും, 14 ഇഞ്ച് പിന്നിലുമായി നല്ല കിടിലന്‍ ചക്രങ്ങളാണ് ഇതിനുള്ളത്. വീല്‍സിന്റെ കാര്യത്തില്‍ അതിനാല്‍ യാതൊരു ഭയവും വേണ്ട.
ഡണ്‍ലോപ് എംഎക്‌സ്33 ടയറുകളാണ് ഇതിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും മികവുറ്റ ഗ്രിപ്പും ഇതിന് ലഭിക്കും. വാഹനമൊന്ന് ചെരിഞ്ഞാലോ, നിയന്ത്രണം തെറ്റിയാലോ എല്ലാം ഇവ പിടിച്ച് നില്‍ക്കാന്‍ സഹായിക്കും. കൂടുതല്‍ കാലം ഈട് നില്‍ക്കുകയും ചെയ്യും. ഏത് ഉയരത്തിലേക്കും നിങ്ങള്‍ക്ക് കെഎക്‌സ് 85 എടുത്ത് പറക്കാം. അഡ്ജസ്റ്റബിള്‍ ഹാന്‍ഡില്‍ ബാറും ഇതിനുണ്ട്.
കെഎല്‍എക്‌സ് 300ആറും ഒട്ടും മോശക്കാരനല്ല. 292 സിസി സിംഗിള്‍ സിലിണ്ടറാണ് ഇതിനുള്ളത്. ലിക്വിഡ് കൂള്‍ഡ് 4 സ്‌ട്രോക്ക് എഞ്ചിനും ഇതിനുണ്ട്. 29 ബിഎച്ച്പിയും 8000 ആര്‍പിഎമ്മും 300ആറിന് അവകാശപ്പെടാനുണ്ട്. യൂണി ട്രാര്‍ റിയര്‍ മോണോഷോക്കുള്ളതിനാല്‍ ഏത് ദുര്‍ഘട പാതയിലൂടെ 300 ആറിന് സഞ്ചരിക്കാന്‍ സാധിക്കും.
244 എംഎം ഫ്രണ്ട് ഡിസ്‌കും, അതുപോലെ പിന്നില്‍ 215 എംഎം റിയര്‍ ഡിസ്‌കുമുണ്ട്. രണ്ടും പെഡല്‍ ടൈപ്പ് ഡിസൈനിലാണ്. ഫ്രണ്ടിലെ ടയര്‍ 21 ഇഞ്ചും,പിന്നിലേത് 18 ഇഞ്ചുമാണ്. ഫോര്‍ വേ അഡ്ജസ്റ്റബിള്‍ ഹാന്‍ഡില്‍ ബാറും ഇതോടൊപ്പം കരുത്ത് പകരുന്നു. ഓഫ് റോഡിന് ഇവ കിടിലനായിരിക്കുമെന്ന് കാവസാക്കി ഉറപ്പ് നല്‍കുന്നു.












Click it and Unblock the Notifications