മെഴ്‌സിഡസുമായി ധോണിയുടെ കറക്കം, ഓടിച്ചത് ഈ മോഡല്‍, എസ്‌യുവിയുടെ നമ്പര്‍ വൈറല്‍
മഹേന്ദ്ര സിംഗ് ധോണി കടുത്തൊരു വാഹന പ്രേമിയാണെന്ന് എല്ലാവര്‍ക്കും അറിയാം. നേരത്തെ മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ് ധോണിയുടെ ഗ്യാരേജിന്റെ വീഡിയോ തന്നെ പുറത്തുവിട്ടിരുന്നു. ഏറ്റവും പുത്തന്‍ മോഡലുകള്‍ മുതല്‍ വിന്റേജ് കാറുകള്‍ വരെ അതിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ധോണിയും കാറുകളും വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇതിന് കാരണം. ധോണി ഒരു കാറോടിച്ച് പോകുന്നതിന്റെ വീഡിയോയാണ് ഇതിന് കാരണം. അദ്ദേഹം സഞ്ചരിച്ചത് സാധാരണ ഒരു കാറില്ല. മെഴ്‌സിഡസിന്റെ വളരെ കരുത്തേറിയ ആഡംബര വാഹനമാണ്. മെഴ്‌സിഡസിന്റെ എഎംജി-ജി63 എന്ന എസ്‌യുവിയാണ് ധോണി ഓടിച്ചിരുന്നത്. ഇതിന്റെ വിഐപി രജിസ്‌ട്രേഷനാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഏറെ പ്രത്യേകതകളുണ്ട് ഈ വാഹനത്തിന്റെ നമ്പറിന്. 0007 എന്നാണ് ഈ നമ്പര്‍. അതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എംഎസ് ധോണിയുടെ ടെന്നീസ് പാര്‍ട്ണറായ സുമീത് കുമാര്‍ ബജാജാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സറ്റിന്‍ ബ്ലാക്ക് നിറത്തിലുള്ളതാണ് ഈ കാര്‍. റൈഡിനെല്ലാം പോകുമ്പോള്‍ ഈ കാര്‍ മികച്ചൊരു ഓപ്ഷനാണ്.
ധോണിയുടെ ഗ്യാരേജില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന് സമീപത്താണ് മെഴ്‌സിഡസിന്റെ എഎംജി ജി63യും പാര്‍ക്ക് ചെയ്തിരിക്കുന്നത്. ധോണിയുടെ ഗ്യാരേജില്‍ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ട്രെയില്‍ഹോക്ക് ജീപ്പും ധോണിയുടെ ആഡംബര ശേഖരത്തിലുണ്ട്. അതേസമയം ഈ കാര്‍ കുറച്ച് വിലയേറിയതാണ്. മൂന്ന് കോടിയാണ് ഈ മെഴ്‌സിഡസിന്റെ വില.
ഓറി മുതല്‍ മുകേഷ് അംബാനി വരെയുള്ളവര്‍ മെഴ്‌സിസസ് ബെന്‍സിന്റെ ജി ക്ലാസ് സ്വന്തമാക്കിയിട്ടുണ്ട്. ദീര്‍ഘകാലം നില നില്‍ക്കുകയും, ഏത് സാഹചര്യത്തിലും ഓടിക്കാന്‍ സാധിക്കുന്നതുമായ എസ്‌യുവി എന്ന വിശേഷണം എഎംജി-ജി63ക്കുണ്ട്. 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 ടാങ്കാണ് ഇതിനുള്ളത്. 576 ബിഎച്ച്പിയും 850 എന്‍എം ടോര്‍ക്കും ഈ കിടിലന്‍ വാഹനത്തിനുണ്ട്.












Click it and Unblock the Notifications