ടെസ്ലയുടെ ഹൈടെക്ക് വാഹനം നിരത്തിലേക്ക്; സാങ്കേതിക വിദ്യയില്‍ ഞെട്ടിക്കാന്‍ സൈബര്‍ ട്രക്ക്
ടെസ്ല ആഡംബര വാഹന വിപണിയെ മൊത്തം പിടിച്ച് കുലുക്കിയിരിക്കുകയാണ്്. അവരുടെ ഹൈടെക്ക് വാഹനം സൈബര്‍ നിരത്തിലേക്ക് ഇറങ്ങാന്‍ പോവുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവ എത്തുന്നത്. ബ്ലേഡ് റണ്ണര്‍ സൈബര്‍ ട്രക്കുകളാണിത്. ഇവയുടെ ഏതാനും കുറച്ച് മോഡലുകള്‍ മസ്‌ക് ഉപയോക്താക്കള്‍ക്ക് കൈമാറി കഴിഞ്ഞു.
റെഡിറ്റ് സ്ഥാപകനായ അലക്‌സിസ് ഒഹാനിയന്‍ അടക്കം ഈ ഹൈടെക്ക് ട്രക്ക് സ്വന്തമാക്കിയവരില്‍ വരും. ഇതിന്റെ വിലയും ഒരല്‍പ്പം ഞെട്ടിക്കുന്നതാണ്. ബേസ് വേര്‍ഷന് 60990 ഡോളറാണ് വില. 50 ലക്ഷം രൂപയ്ക്ക് മുകലില്‍ വരും ഇത്. 2025 വരെ ഈ മോഡല്‍ ലഭ്യമാവില്ലെന്നാണ് മസ്‌ക് നല്‍കുന്ന സൂചന. ഇതിന്റെ റിസര്‍വേഷനും ടെസ്ല ആരംഭിച്ചിട്ടുണ്ട്.

സൈബര്‍ ട്രക്കിന്റെ രണ്ട് കോണ്‍ഫിഗറേഷനുകള്‍ അടുത്ത വര്‍ഷം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാണ് റിസര്‍വേഷന്‍ എടുക്കുന്നത്. ഈ രണ്ട് മോഡലുകള്‍ക്കും വില കൂടുതലായിരിക്കും. 79990, 99990 എന്നിങ്ങനെയായിരിക്കും നിരക്ക്. ഇതിന്റെ ബാറ്ററിയും അതിശക്തമായിരിക്കും. ഫുള്‍ ചാര്‍ജ് കൊണ്ട് 340 മൈലുകള്‍ സഞ്ചരിക്കാം. ഏകദേശം 547 കിലോമീറ്റര്‍ വരുമിത്.
എന്നാല്‍ നാല് വര്‍ഷം മുമ്പ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത് 500 മൈല്‍ വരെ ഒരു ചാര്‍ജില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നായിരുന്നു. വിചാരിക്കുന്നതിലും മുകളില്‍ ഒരുപാട് വില വരുന്നതാണ് ഈ കാറെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ ചെലവ് കുറയ്ക്കാന്‍ സാധിക്കൂ എന്നും ഡീപ് വാട്ട് അസറ്റ് മാനേജ്‌മെന്റിലെ മാനേജിംഗ് പാര്‍ട്ണറായ ജീന്‍ മണ്‍സ്റ്റര്‍ പറയുന്നു.
ഒരുപാട് എണ്ണം അടുത്ത വര്‍ഷം നിര്‍മിക്കാന്‍ കഴിയില്ല. അതുകൊണ്ട് സൈബര്‍ട്രക്ക് പുറത്തിറങ്ങിയെന്ന് പറയാനാവില്ലെന്നും മണ്‍സ്റ്റര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടെസ്ലയുടെ ഓഹരികള്‍ രണ്ട് ശതമാനത്തില്‍ അധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ട്രക്ക് പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഒരു മാസം മുമ്പ് ഇരുപത് ശതമാനം കുതിപ്പ് ഓഹരികളില്‍ ഉണ്ടായിരുന്നു. യുഎസില്‍ പിക്കപ്പ് ട്രക്കുകള്‍ക്ക് വലിയ മാര്‍ക്കറ്റുണ്ട്. തീര്‍ച്ചയായും ഈ മേഖലയില്‍ വലിയ നേട്ടങ്ങള്‍ ടെസ്ല സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
അതേസമയം ഈ ട്രക്കുകള്‍ നിര്‍മിക്കുന്നത് വലിയ ബുദ്ധിമുട്ടേറിയതും, ചെലവേറിയതുമാണെന്ന് ഇലോണ്‍ മസ്‌ക് തന്നെ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് ലാഭത്തിന്റെ കാര്യത്തില്‍ കമ്പനിക്ക് ആശങ്കകളുണ്ട്. സൈബര്‍ ട്രക്കിന്റെ ഗുണങ്ങളെ കുറിച്ചാണ് മസ്‌ക് എല്ലായിടത്തും സംസാരിക്കുന്നത്.
2.6 സെക്കന്‍ഡില്‍ നൂറ് കിലോമീറ്ററില്‍ വേഗതയിലെത്തുമെന്നാണ് സൈബര്‍ ട്രക്കിന്റെ മികവ് വിവരിച്ച് കൊണ്ട് മസ്‌ക് വിശദീകരിച്ചത്. പോര്‍ഷെ 911 ആഡംബര സ്‌പോര്‍ട്‌സ് കാറിനേക്കാള്‍ വേഗത്തില്‍ ഈ ട്രക്കിന് കുതിക്കാന്‍ സാധിക്കും. സാധാരണ കൊമേഴ്ഷ്യല്‍ ട്രക്കുകളേക്കാള്‍ വളരെയധികം ചെലവേറിയതാണ് ഈ ട്രക്കുകള്‍. അതുകൊണ്ട് എത്ര ഉപയോക്താക്കള്‍ വാങ്ങുമെന്ന് അറിയില്ല.












Click it and Unblock the Notifications