Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലക്ട്രിക് വാഹനം വാങ്ങാന്‍ ഇനിയും മടിക്കണോ..? ടാക്‌സില്‍ 75% സബ്‌സിഡി, 1.25 ലക്ഷം ഇന്‍സെന്റീവും!!

മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്. കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതിനായി പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ട് എന്ന് പറഞ്ഞാലും തെറ്റില്ല. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ ഇതിലേക്ക് ഒരുപടി കൂടി കടന്ന് തീരുമാനമെടുത്തിരിക്കുകയാണ് ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ബീഹാര്‍ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2023- ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിന് അനുമതി നല്‍കിയത്.

EV

2028 ഓടെ ബിഹാറിലെ എല്ലാ വാഹന രജിസ്‌ട്രേഷനുകളിലും 15% ഇലക്ട്രിക് വെഹിക്കള്‍ ആകുക എന്ന ലക്ഷ്യമാണ് നയം മുന്നോട്ട് വെക്കുന്നത് എന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (കാബിനറ്റ്) എസ് സിദ്ധാര്‍ത്ഥ് പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ നിര്‍ദേശം അംഗീകരിച്ചത്. ഇത് പ്രകാരം നിരവധി ആനുകൂല്യങ്ങളാണ് ഇവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നത്.

ബീഹാര്‍ ഇവി പോളിസി 2023 ആദ്യത്തെ 1000 വ്യക്തിഗത ഇലക്ട്രിക് കാറുകള്‍ക്ക് 1.25 ലക്ഷം രൂപ വരെ ഉള്ള ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍ വാഹന നികുതിയില്‍ 75 ശതമാനം വരെ സബ്സിഡിയും ഇവിക്ക് ലഭിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഇരുചക്ര വാഹനങ്ങള്‍ക്കും ഇളവ് ലഭിക്കും. മോട്ടോര്‍ വാഹന നികുതിയില്‍ 75 ശതമാനം വരെ സബ്സിഡിയും 10,000 രൂപ വരെ പര്‍ച്ചേസ് ഇന്‍സെന്റീവും ആണ് ഇരുചക്രവാഹനങ്ങള്‍ക്ക് ലഭിക്കുക.

ആദ്യ 10000 വ്യക്തിഗത ഇരുചക്ര വാഹനങ്ങള്‍ക്കായിരിക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. കൂടാതെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള വൈദ്യുതി താരിഫുകളില്‍ 30 ശതമാനം സബ്സിഡിയും നയം വാഗ്ദാനം ചെയ്യുന്നു. വൈദ്യുത വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനും സംസ്ഥാനത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ പുതിയ നയം രൂപീകരിച്ചതായി സിദ്ധാര്‍ത്ഥ് പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ദേശീയ ഇലക്ട്രിക് ബസ് പ്രോഗ്രാമിന് കീഴില്‍ 400 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള ഗതാഗത വകുപ്പിന്റെ നിര്‍ദേശവും അംഗീകരിച്ചിട്ടുണ്ട്. ബീഹാറിലെ വിവിധ ജില്ലകളില്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ഈ ഇലക്ട്രിക് ബസുകള്‍ പരമ്പരാഗത പെട്രോള്‍, ഡീസല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+