Banasura Sagar Dam Water Level Today | ബാണാസുര സാഗർ ഡാം ജലനിരപ്പ് ഇന്ന്
ജൂലൈ 7, 2020
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ചരിത്രം
വയനാട്ടിലെ പടിഞ്ഞാറയിലാണ് ബാണാസുര സാഗര്‍ ഡാം. കബനീ നദിയുടെ പോഷക നദിയായ കരമനത്തോടിന് കുറുകേയാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയ്ക്കും ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടിയാണ് ബാണാസുര സാഗര്‍ പദ്ധതി. ഡാമുകളും കനാലുകളും എല്ലാം ഉള്‍പ്പെടുന്നതാണിത്.
സ്പില്‍വേ ഡാം, കോസനി സാഡില്‍ ഡാം, കോട്ടഗിരി സാഡില്‍ ഡാം, നിയര്‍ കോട്ടഗിരി സാഡില്‍ ഡാം, കുറ്റ്യാടി സാഡില്‍ ഡാം.
1979 ല്‍ ആണ് ബാണാസുര സാഗര്‍ പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയ്ക്ക് ആവശ്യമായ വെള്ളം എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.
ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
കല്പറ്റയില് നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ബാണാസുര സാഗര്‍ അണക്കെട്ട്. പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തിലാണ് അണക്കെട്ട്. ബാണാസുര മലയുടെ താഴ് വാരത്തിലാണിത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണ് ബാണാസുരമല.
ബാണാസുരസാഗർ അണക്കെട്ടിന്റെ സംഭരണശേഷി
ഇന്ത്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാം ആണ് ബാണാസുര സാഗര്‍ അണക്കെട്ട്, ഏഷ്യയിലെ രണ്ടാമത്തേയും. 36 മീറ്റര്‍ (125 അടി) ആണ് അണക്കെട്ടിന്റെ ഉയരം. 628 മീറ്റര്‍ (2,060 അടി) നീളവും ഉണ്ട്. ആകെ സംഭരണ ശേഷി 209.2 ദശലക്ഷം ഘടന മീറ്റര്‍ ആണ്. ഉപയോഗക്ഷമമായ സംഭരണ ശേഷി 185.5 ദശലക്ഷം ഘനമീറ്ററും.
ബാണാസുര സാഗർ അണക്കെട്ടിന് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ
ബാണാസുരസാഗര്‍ അണക്കെട്ട് തന്നെ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു ഇടമാണ്. ഇതിനടുത്തുള്ള മലനിരകള്‍ ട്രക്കിങ് പ്രേമികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ്. റിസര്‍വോയറില്‍ ഉയര്‍ന്നുകാണുന്ന ചെറുദ്വീപുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഡാം റിസര്‍വോയറില്‍ ബോട്ടിങ്ങും ഉണ്ട്.
മീന്മുട്ടി വെള്ളച്ചാട്ടം, വാരമ്പറ്റ പള്ളി, കര്‍ളാട് തടാകം തുടങ്ങി അനേകം സ്ഥലങ്ങള്‍ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപത്തായി ഉണ്ട്.
ബാണാസുര സാഗർ: സന്ദർശന സമയം, പ്രവേശന ഫീസ്
രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ പ്രവേശന സമയം. 10 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് സ്പീഡ് ബോട്ടിന് ഈടാക്കുന്നത് 450 രൂപയാണ്. പാര്‍ക്കിങ് ചാര്‍ജ്ജ് ആയി വാനങ്ങള്‍ക്ക് 10 രൂപ വീതം ഈടാക്കുന്നുണ്ട്.

-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications