കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Banasura Sagar Dam Water Level Today | ബാണാസുര സാഗർ ഡാം ജലനിരപ്പ് ഇന്ന്

Google Oneindia Malayalam News

Newest First Oldest First
9:34 AM, 27 Jul

ബാണാസുര സാഗർ ഡാമിലെ ജുലൈ 27 ലെ ജലനിരപ്പ് 766.30 അടി.
2:16 PM, 2 Aug

ബാണാസുര സാഗറിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്‌
12:45 PM, 2 Aug

നിലവിലെ ജലനിരപ്പ് 772.00 മീറ്റര്‍
12:37 PM, 2 Aug

ബാണാസുര സാഗര്‍ അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു
12:30 PM, 16 Oct

ബാണാസുര ഡാം ജലനിരപ്പ് 772.85 അടി
1:16 PM, 7 Aug

2020 ഓഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 1 മണിവരെ ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് 768.85 മീറ്റർ ആണ്. ഡാമിലെ ഫുൾ റിസർവോയർ ലെവൽ (എഫ്ആർഎൽ) 775.6 മീറ്റർ ആണ്. ജലനിരപ്പ് 772.50 മീറ്റർ എത്തിയാൽ ബ്ലൂ അലെർട്ടും 773 മീറ്റർ എത്തിയാൽ ഓറഞ്ച് അലെർട്ടും 773.5 മീറ്റർ എത്തിയാൽ റെഡ് അലെർട്ടും പ്രഖ്യാപിക്കും
10:38 PM, 7 Jul

ജൂലൈ 7, 2020

2020 ജൂലായ് 7 ന് ഉച്ചയ്ക്ക് 1 മണിവരെ ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് 759.65 മീറ്റർ ആണ്. ഡാമിലെ ഫുൾ റിസർവോയർ ലെവൽ (എഫ്ആർഎൽ) 775.6 മീറ്റർ ആണ്. ജലനിരപ്പ് 765.50 മീറ്റർ എത്തിയാൽ ബ്ലൂ അലെർട്ടും 766 മീറ്റർ എത്തിയാൽ യെല്ലോ അലെർട്ടും 766.5 മീറ്റർ എത്തിയാൽ റെഡ് അലെർട്ടും പ്രഖ്യാപിക്കും

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ചരിത്രം

വയനാട്ടിലെ പടിഞ്ഞാറയിലാണ് ബാണാസുര സാഗര്‍ ഡാം. കബനീ നദിയുടെ പോഷക നദിയായ കരമനത്തോടിന് കുറുകേയാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയ്ക്കും ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടിയാണ് ബാണാസുര സാഗര്‍ പദ്ധതി. ഡാമുകളും കനാലുകളും എല്ലാം ഉള്‍പ്പെടുന്നതാണിത്.

സ്പില്‍വേ ഡാം, കോസനി സാഡില്‍ ഡാം, കോട്ടഗിരി സാഡില്‍ ഡാം, നിയര്‍ കോട്ടഗിരി സാഡില്‍ ഡാം, കുറ്റ്യാടി സാഡില്‍ ഡാം.

1979 ല്‍ ആണ് ബാണാസുര സാഗര്‍ പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയ്ക്ക് ആവശ്യമായ വെള്ളം എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.

ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്

കല്‍പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ബാണാസുര സാഗര്‍ അണക്കെട്ട്. പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തിലാണ് അണക്കെട്ട്. ബാണാസുര മലയുടെ താഴ് വാരത്തിലാണിത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണ് ബാണാസുരമല.

ബാണാസുരസാഗർ അണക്കെട്ടിന്റെ സംഭരണശേഷി

ഇന്ത്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാം ആണ് ബാണാസുര സാഗര്‍ അണക്കെട്ട്, ഏഷ്യയിലെ രണ്ടാമത്തേയും. 36 മീറ്റര്‍ (125 അടി) ആണ് അണക്കെട്ടിന്റെ ഉയരം. 628 മീറ്റര്‍ (2,060 അടി) നീളവും ഉണ്ട്. ആകെ സംഭരണ ശേഷി 209.2 ദശലക്ഷം ഘടന മീറ്റര്‍ ആണ്. ഉപയോഗക്ഷമമായ സംഭരണ ശേഷി 185.5 ദശലക്ഷം ഘനമീറ്ററും.

ബാണാസുര സാഗർ അണക്കെട്ടിന് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ

ബാണാസുരസാഗര്‍ അണക്കെട്ട് തന്നെ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു ഇടമാണ്. ഇതിനടുത്തുള്ള മലനിരകള്‍ ട്രക്കിങ് പ്രേമികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ്. റിസര്‍വോയറില്‍ ഉയര്‍ന്നുകാണുന്ന ചെറുദ്വീപുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഡാം റിസര്‍വോയറില്‍ ബോട്ടിങ്ങും ഉണ്ട്.

മീന്‍മുട്ടി വെള്ളച്ചാട്ടം, വാരമ്പറ്റ പള്ളി, കര്‍ളാട് തടാകം തുടങ്ങി അനേകം സ്ഥലങ്ങള്‍ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപത്തായി ഉണ്ട്.

ബാണാസുര സാഗർ: സന്ദർശന സമയം, പ്രവേശന ഫീസ്

രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ പ്രവേശന സമയം. 10 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് സ്പീഡ് ബോട്ടിന് ഈടാക്കുന്നത് 450 രൂപയാണ്. പാര്‍ക്കിങ് ചാര്‍ജ്ജ് ആയി വാനങ്ങള്‍ക്ക് 10 രൂപ വീതം ഈടാക്കുന്നുണ്ട്.

Banasura Sagar Dam

English summary
Banasura Sagar Dam Water Level Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X